Image

കൗമാരചാപല്യം. (കഥ: സാം നിലമ്പള്ളില്‍)

Published on 28 August, 2020
കൗമാരചാപല്യം. (കഥ: സാം നിലമ്പള്ളില്‍)
ഒരിക്കല്‍ക്കൂടി ആ നാട്ടിലേക്ക് പോകേണ്ടിവരുമെന്ന്  വിചാരിച്ചിരുന്നതല്ല. നാല്‍പ്പത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് വീണ്ടുമൊരുയാത്ര. നാല്‍പ്പത് വര്‍ഷങ്ങള്‍ എന്തെല്ലാം മാറ്റങ്ങളാണ് അയാളില്‍ വരുത്തിയത്. സര്‍ക്കാരുദ്യോഗസ്ഥനായി; കുടുംബനാഥനായി; രോഗിയായി.  രോഗാവസ്ഥയില്‍നിന്നുള്ള മോചനത്തിനായിട്ടാണ് ഇപ്പോഴത്തെ യാത്ര, പ്രശസ്തനായ ഒരു വൈദ്യനെ കാണാന്‍ .കാന്‍സറിന് ആയുര്‍വേദത്തില്‍ ചികിത്സയുണ്ടെന്ന് പത്രത്തിലെ വാര്‍ത്തകണ്ടാണ് ഡോക്ട്ടര്‍ വിനോദുമായി ബന്ധപ്പെട്ടത്. അദ്ദേഹം നടത്തിയ ഗവേഷണങ്ങളെപ്പറ്റി വിശദമായി ഒരുലേഖനത്തില്‍ എഴുതിയിരുന്നത് വായിച്ചു..

 അറുപത്തഞ്ചുകാരന്റെ പല്ലിന് കേടുവരുന്നതില്‍ അതിശയിക്കാനൊന്നുമില്ല. അതുകൊണ്ട് ഭയാശങ്കകൂടാതെയാണ് ഡെന്റിസ്റ്റിനെ കാണാന്‍പോയത്. അയാളാണ് ഇടിവെട്ടുവാര്‍ത്ത പകര്‍ന്നത്. “മോണക്ക് പഴുപ്പുണ്ട്, സൂക്ഷിക്കണം. ക്യാന്‍സറാണെന്ന് ഞാന്‍പറയില്ല. എന്തായാലും ഒന്ന് പരിശോധിക്കുന്നത് നല്ലാതാ.” പരിശോധിച്ചു, ഡെന്റിസ്റ്റിന്റെ സംശയം ശരിയായിരുന്നു, ക്യാന്‍സറിന്റെ അണുക്കള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയിരിക്കുന്നു. ഉടനെ ചികിത്സിച്ചാല്‍ മാറാവുന്നതേയുള്ളു. മുപ്പത്തഞ്ചുവര്‍ഷങ്ങള്‍ പുകവലിച്ചതിന്റെ റിവാര്‍ഡ്. സിഗര്‍ട്ടുവലി സഡന്‍ബ്രേക്കിട്ടപോലെ നിറുത്തി. ഇനി ചികിത്സതുടങ്ങാം. ഡോക്ട്ടര്‍ വിനോദിനെ വിളിച്ചു. വരു, നോക്കട്ടെ. സ്ഥലംകേട്ടപ്പോള്‍  ഞെട്ടി. നാല്‍പതു വര്‍ങ്ങള്‍ക്കുമുന്‍പ് താന്‍ വിട്ടുപോന്ന ഗ്രാമം, പുത്തൂര്‍. അവിടെ ആരെങ്കിലും തന്നെ ഓര്‍ക്കുന്നുണ്ടായിരിക്കുമോ,  ആരെങ്കിലും തന്നെ തിരിച്ചറിയുമോ?  തന്റെ രൂപംതന്നെ മാറിപ്പോയില്ലേ. കുഞ്ഞമ്മ ജീവിച്ചിരിപ്പുണ്ടായിരിക്കുമോ. പാവം, അവളെപ്പറ്റി ഓര്‍മിക്കുമ്പോഴെല്ലാം ഇങ്ങനെയൊരു വികാരമാണ് തോന്നുന്നത്. പാവം.  നാല്‍പത് വര്‍ഷങ്ങള്‍ക്കിടയില്‍ ആനാട്ടിലെ ആരെയെങ്കിലും വല്ലപ്പോഴുമെങ്കിലും ഓര്‍ക്കുന്നുണ്ടെങ്കില്‍ അത് കുഞ്ഞമ്മയെ ആയിരുന്നു

പുത്തൂര്‍ അന്നൊരു കുഗ്രാമമായിരുന്നു. കുടിയേറ്റക്കാരായ ക്രിസ്ത്യാനികള്‍ തദ്ദേശവാസികളുടെ ഭൂമി നിസ്സാരവിലക്കുവാങ്ങി റബറും കാപ്പിയും കുരുമുളകും കൃഷിചെയ്ത് സമ്പന്നരായിക്കൊണ്ടിരിക്കുന്ന കാലം. മാത്തുക്കുട്ടി അവിടെ ഭൂമിവാങ്ങാനും കൃഷിചെയ്യാനും പോയതല്ല: സാറാമ്മച്ചിയുടെ വീട്ടില്‍ അവധിക്കാലം ചെലവഴിക്കാനായിരുന്നു. അമ്മച്ചിക്ക് ആണ്‍മാക്കള്‍ ഇല്ലാതിരുന്നതുകൊണ്ട് അനുജത്തിയുടെ മകനായ മാത്തുക്കുട്ടിയെ വലിയ കാര്യമായിരുന്നു. ഭര്‍ത്താവ് മരിച്ചതിനുശേഷം നാലുപെണ്‍മക്കളെ വളര്‍ത്തിവലുതാക്കി അവരില്‍ രണ്ടുപേര്‍ക്ക് ഭര്‍ത്താക്കന്മാരെ  കണ്ടുപിടിച്ച് നല്ല സ്തീധനവുംകൊടുത്ത് പറഞ്ഞുവിട്ട സാറാമ്മച്ചിയുടെ കഴിവ് മാത്തുക്കുട്ടിയുടെ അമ്മ എപ്പോഴും പറയുമായിരുന്നു.

-സാറാക്കൊച്ചമ്മക്ക് ആണുങ്ങളുടെ തന്റേടമാ. അല്ലെങ്കില്‍ കെട്ടിയോന്‍ മരിച്ചതിനുശേഷം കൃഷിയെല്ലാം ഒറ്റക്ക് നോക്കിനടത്തി പെണ്‍മക്കളെ നല്ലനിലയില്‍ കെട്ടിച്ചുവിട്ട് സ്വസ്ഥമായിട്ടിരിക്കാന്‍ കഴിയുമായിരുന്നോ- ഇതാണ് ശോശാമ്മ എപ്പോഴും ജേഷ്ടത്തിയെപറ്റി പറയാറുള്ളത്. നാട്ടിലെ വീടുംപറമ്പും വിറ്റിട്ടാണ് യോഹന്നാച്ചന്‍ കുടുംബസമേതം മലബാറിലേക്ക് കുടിയേറിയത്. അവിടെ പുത്തൂരെന്നസ്ഥലത്ത് പത്തേക്കര്‍ പുരയിടംവാങ്ങി റബറും കുരുമുളകും കാപ്പിയുമെല്ലാം കൃഷിചെയ്ത് പച്ചപിടിച്ചുവന്നപ്പോഴാണ് വിധി മലമ്പനിയുടെരൂപത്തില്‍വന്ന് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയത്. സാറാക്കൊച്ചമ്മയും പെണ്‍കുട്ടികളും അനാഥരെപ്പോലെ അന്യനാട്ടില്‍. എല്ലാം വിറ്റുപെറുക്കി തിരകെപ്പോരാന്‍ ആങ്ങളമാരും അനുജത്തിയും നിര്‍ബന്ധിച്ചതാണ്. ആര് കേള്‍ക്കാന്‍.  കെട്ടിയോന്‍ തുടങ്ങിവെച്ചത്  പൂര്‍ത്തീകരിക്കാന്‍  തനിക്കാകുമെന്ന്  സാറാക്കൊച്ചമ്മ. അല്ലെങ്കില്‍തന്നെ തിരികെനാട്ടില്‍വന്നിട്ട് എന്തുചെയ്യാന്‍. പുത്തൂരിലെ പറമ്പില്‍നിന്ന് രണ്ടുമൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ ആദായം കിട്ടിത്തുടങ്ങും.  ഭര്‍ത്താവുനട്ട റബറെല്ലാം പാല്‍ചുരത്താന്‍ പരുവമായിവരുന്നു. പട്ടിണികൂടാതെ കഴിയാന്‍ നെല്‍കൃഷിയുണ്ട്. കപ്പയും ചേമ്പും കാച്ചിലും എല്ലാമുണ്ട്. ഏത്തവാഴയില്‍നിന്നുള്ള ആദായംകൊണ്ട്  തല്‍ക്കാലം പിടിച്ചുനില്‍ക്കാം. കൃഷിചെയ്യാനും ചെയ്യിക്കാനും സാറാമ്മക്ക് അിറയാം. പിന്നെന്ത് പേടിക്കാന്‍. നിങ്ങള്‍കൂടി ഇങ്ങോട്ടുപോരെന്നാണ് ആങ്ങളമാരോട് പറഞ്ഞത്.

സാറാമ്മച്ചി തന്റേടമുള്ളവളായിരുന്നു, ആജ്ഞാശക്തിയുള്ളവള്‍. പറമ്പില്‍ പണിയെടുക്കുന്ന തൊഴിലാളികളെ വീട്ടിലിരുന്നുകൊണ്ട് നിയന്ത്രിക്കുന്ന റിമോട്ട്കണ്‍ട്രോളായിരുന്നു അവര്‍. ജോലിക്കാര്‍ക്കെല്ലാം അവരെ ഭയമായിരുന്നു. പറമ്പില്‍ കിളക്കുന്നവന്‍ ഒരുനിമിഷം അലസനായിരുന്നാല്‍ അവരതറിയും. വീട്ടിലിരുന്നുകൊണ്ട് എടാ കറുമ്പാ എന്നുവിളിച്ചാല്‍മതി അവന്‍ ചിടിയെണീറ്റ് കിളതുടങ്ങും. അവരുടെ ആജ്ഞാശക്തിക്കുമുന്‍പില്‍ പെണ്‍മക്കളും കീഴടങ്ങിയിരുന്നു. എടി സെലീനെ എന്നൊരു വിളിമതി അവള്‍ക്ക് തന്റെതെറ്റ് മനസിലാകാന്‍.  അവള്‍ പെട്ടന്നുതന്നെ താന്‍ചെയ്ത തെറ്റ് തിരുത്തും. പക്ഷേ, മാത്തുക്കുട്ടിയുടെ അടുത്ത് സാറാ—ക്കൊച്ചമ്മെടെ കമാന്‍ഡിങ്ങ് പവറൊന്നും ഏശിയിരുന്നില്ല. മധ്യവേനലവധിക്ക് രണ്ടുമാസം സാറാമ്മച്ചിയുടെ വീട്ടില്‍ വിരുന്നിനുവരുന്ന മത്തുക്കുട്ടി രാജകുമാരനെപ്പോലെ അവിടെ വാണിരുന്നു. വിശാലമായ പറമ്പില്‍ കളിച്ചുനടക്കുന്ന അവനെ സാറാമ്മച്ചി ശകാരരൂപത്തില്‍ വിളിച്ചാലും അവന്‍ കേട്ടഭാവം നടിക്കാറില്ലായിരുന്നു.

എടാ,ചെക്കാ ഇങ്ങോട്ടുവാടാ. എത്രനേരംകൊണ്ട് നിന്നെവിളിക്കുന്നു. എന്ന് സാറാമ്മച്ചി.

അവിടെ അടങ്ങിനിക്ക് അമ്മച്ചി. ഞാനീ ആഞ്ഞിലിപ്പഴം ഒന്ന് പറിക്കട്ടെ.

അവന്റെ മറുപടികേട്ട് സെലീനും, അമ്മിണിയും അടക്കിച്ചിരിക്കും.

കുഞ്ഞമ്മയായിരുന്നു അടുക്കളപണികളൊക്കെ ചെയ്തിരുന്നത്. അവള്‍ സാറാമ്മച്ചീടെ ഭര്‍ത്താവിന്റെ വകേലൊരു ബന്ധുവായിരുന്നു. വീട്ടിലെ പട്ടിണികാരണമാണ് അവളെ അടുക്കളപണിക്ക് വിട്ടത്. അവള്‍ക്കും സാറാമ്മച്ചിയെ ഭയമയിരുന്നു.  കുഞ്ഞമ്മേ എന്നൊരു വിളിമതി അവളൊന്ന് നടുങ്ങാന്‍. അറിയാതെ ഉടുമുണ്ടില്‍ മൂത്രമൊഴിച്ചോയെന്ന് അവള്‍ സംശയിക്കും. ആരുംകാണാതെ മുണ്ടില്‍തപ്പിനോക്കി സംശയനിവാരണം വരുത്തും. 

പത്താംക്‌ളാസ്സിലെ പരീക്ഷകഴിഞ്ഞപ്പോള്‍ അവധിക്കാലം ചിലവഴിക്കാന്‍ സാറാമ്മച്ചിയുടെവീട്ടി ചെന്നപ്പോഴാണ് കുഞ്ഞമ്മയെ ആദ്യമായി മാത്തുക്കുട്ടി കാണുന്നത്. ഇരുപത്തഞ്ചുവസുള്ള ഒരു സാധാരണ സ്ത്രീ. അവരുടെ ചട്ടക്കുള്ളില്‍ വിങ്ങുന്ന മാറിടമാണ് ആദ്യം ശ്രദ്ധിച്ചത്. അവിടൊന്ന് സ്പര്‍ശ്ശിക്കണമെന്നുള്ള ആഗ്രഹം അടിക്കടി വളര്‍ന്നുവന്നു. തരംകിട്ടുമ്പളെല്ലാം അടക്കളയില്‍ചെന്ന് അവളുമായി കിന്നാരം പറയും. പക്ഷേ, അവള്‍ക്കുചോദിക്കാനുള്ളത് താനെഴുതിയ പത്താംക്‌ളാസ്സ് പരീക്ഷയെപ്പറ്റി ആയിരുന്നു.

നീ നല്ലപെലെ എഴുതിയോടാ, നീ ജയിക്കുമോടാ. നിനക്ക് ക്‌ളാസ്സ് കിട്ടുമോടാ .

കുഞ്ഞമ്മേച്ചിക്ക് ഇതുമാത്രമേ ചോദിക്കാനുള്ളോ, ഇതുകേട്ട് ഞാന്‍ മടുത്തു.

പിന്നെന്ത് ഞാന്‍ ചോദിക്കാന്‍, നിന്റെ കല്ല്യാണക്കാര്യത്തെപ്പറ്റി ചോദിക്കണോ.

കുഞ്ഞമ്മേച്ചിയെ കല്ല്യാണം കഴിക്കുന്ന ഭാഗ്യവാനാരാ. എനിക്കയാളോട് അസൂയതോന്നുന്നു.

അവരുടെ ഉയര്‍ന്നുതാഴുന്ന നെഞ്ചിലേക്ക് നോക്കിയാണ് സംസാരം. അവരത് ശ്രദ്ധിക്കുന്നുണ്ടെന്ന് അറിയില്ലായിരുന്നു.

അതെന്താടാ നിനക്ക് അസൂയതോന്നാന്‍. ഞങ്ങള് പാവപ്പെട്ടവര് എങ്ങനെയെങ്കിലും ജീവിച്ചുപോട്ടെ.

നമ്മളുതമ്മില്‍ പ്രായവ്യത്യാസമില്ലായിരുന്നങ്കില്‍ ഞാന്‍ കുഞ്ഞമ്മേച്ചിയെ കെട്ടിയേനെ.

എഴുന്നേറ്റുപോടാ തോന്ന്യാസം പറയാതെ. കിന്നാരം പറയാന്‍വന്നല്‍ നല്ല തല്ലുതരും ഞാന്‍.

കുഞ്ഞമ്മ ചെറിയൊരു സുന്ദരിയായിരുന്നു. സാറാമ്മച്ചീടെ വീട്ടിലെ നല്ല ആഹാരമൊക്കെ കഴിച്ചപ്പോള്‍ അവളൊന്ന് കൊഴുത്തു.

-കുഞ്ഞമ്മയെ ഒരുത്തന്റെകൂടെ പറഞ്ഞയക്കണം- സാറാമ്മച്ചി ഒരുദിവസം പറയന്നതുകേട്ടു. -അവളെ കാണുമ്പോള്‍ എനിക്ക് ഭയംതോന്നുകയാണ്. പൊട്ടിത്തെറിക്കുന്ന പരുവത്തിലാണ് അവളിപ്പോള്‍. വിവാഹം നടത്തിക്കൊടുക്കാമെന്ന് പറഞ്ഞാണ് ഞാനവളെ കൂട്ടിക്കൊണ്ടുവന്നത്. അവടെ വീട്ടുകാര് പാവത്തുങ്ങളാ. ഒരുഗതിയും പരഗതിയുമില്ല. തന്ത രോഗിയാണ്, പണിക്കൊന്നും പോകാന്‍ പറ്റത്തില്ല. തള്ള കൂലിവേല ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്. കുഞ്ഞമ്മയാണ് മൂത്തത്, ഇവടെ അനുജത്തിമാര് രണ്ടെണ്ണംകൂടിയുണ്ട്. എന്തെങ്കിലും സഹായമായിക്കോട്ടെന്നുവിചാരിച്ചാണ് ഞാനിവളെ ഇങ്ങോട്ടുകൊണ്ടുന്നത്. എനിക്കും ഒരു സഹായമാണല്ലോയെന്ന് വിചാരിച്ചു-

മാത്തുക്കുട്ടി കഥകേട്ടുകൊണ്ടിരുന്നു. പാവം എന്ന് തോന്നുകയും ചെയ്തു. എന്നിട്ടും അവളുടെ നെഞ്ചില്‍ മുഖമമര്‍ത്താനുള്ള ആഗ്രഹം അടിക്കടി കൂടിവന്നു. ഒരിക്കല്‍ അത് സംഭവിച്ചു. കുഞ്ഞമ്മ കുളിക്കാന്‍ കുളിമുറിയില്‍ കയറുന്നത് കണ്ടുകൊണ്ടാണ് പിന്നാലെ ചെന്നത്. കതക് തള്ളിത്തുറന്നുകൊണ്ട് അകത്തുകയറി. പരിഭ്രമിച്ചുപോയ അവളെ കരങ്ങളില്‍ ഒതുക്കി. കൊതിയോടെ നോക്കിക്കണ്ടിരുന്ന മുലകളെ അമര്‍ത്തി, ചുംബിച്ചു. സംയമനം വീണ്ടെടുത്ത അവള്‍ അവന്റെ കരണത്തടിച്ചു. തള്ളിപ്പുറത്താക്കി. ഞാന്‍ അമ്മച്ചിയോട് പറയുന്നുണ്ട് എന്ന ഭീഷണി പിന്നാലെവന്നു.

സാറാമ്മച്ചിയോട് പറയുമോയെന്ന ഭയം അന്നുമൊത്തം ഉണ്ടായിരുന്നു. പക്ഷേ, പറഞ്ഞില്ല. എന്താ പറയാഞ്ഞതെന്ന് അടുത്തദിവസം ചോദിച്ചു. ഇനി ഇങ്ങനെവല്ലതുംകാണിച്ചാല്‍ തീര്‍ച്ചയായിട്ടും പറയുമെന്ന് ഭീഷണിപ്പെടുത്തി.

പറഞ്ഞാലും തനിക്കൊന്നുമില്ലെന്നും ഇനിയും തരംകിട്ടിയാല്‍ പിടിക്കുമെന്നും പറഞ്ഞു. അന്ന് നിന്റെ ചെപ്പക്കുറ്റി അടിച്ചുപൊട്ടിക്കുമെന്ന് കുഞ്ഞമ്മ.

ചെപ്പക്കുറ്റി പൊട്ടിയാലും വേണ്ടില്ല കുഞ്ഞമ്മയെ ഞാന്‍ ഉമ്മവെയ്ക്കും.

എന്നാലതൊന്ന് കാണണമല്ലോ.

അന്നും കുളിമുറിയിലേക്ക് കയറിപ്പോകുന്ന കുഞ്ഞമ്മയെ കണ്ടു. അവള്‍ തിരിഞ്ഞിനോക്കി ഒരു ചിരി സമ്മാനിച്ചിട്ടാണ് കയറിയത്. അവന്‍ പിന്നാലെചെന്നു. അവള്‍ കതകിന് കുറ്റി ഇട്ടിട്ടില്ലായിരുന്നു. ചട്ടയും ബോഡീസും ഊരി അവള്‍ തയ്യാറായി നില്‍ക്കുകയായിരുന്നു. അവന്‍ കാണാന്‍കൊതിച്ചതെല്ലാം അവള്‍ കാണിച്ചു, ഉമ്മവെയ്ക്കാന്‍ കൊതിച്ചിടമെല്ലാം അവള്‍ തുറന്നുകാട്ടി. പ്രാപിക്കാന്‍മാത്രം അനുവദിച്ചില്ല.

എടാ മാത്തുക്കുട്ടി നീയെവിടാ എന്ന് സാറാമ്മച്ചീടെ വിളികേട്ടപ്പോള്‍ അവള്‍ അവനെ തള്ളി പുറത്താക്കി. അന്നുമൊത്തം ഒരുതരം ഉന്മാദത്തിലായിരുന്നു, ഭ്രാന്തുപിടിച്ചപോലെ. ആദ്യമായി ഒരുപെണ്ണിനെ കരവലയത്തില്‍ ഒതുക്കിയതിന്റെ ഉന്മാദം. അവളുടെ നഗ്നത, ഗന്ധം, മാംസം എല്ലാം അവനെ ഭ്രാന്തുപിടിപ്പിച്ചു. രാത്രി ഉറക്കമില്ലാതെ കിടന്നപ്പോള്‍ വീണ്ടും കുഞ്ഞമ്മയുടെ സാമീപ്യത്തിനുവേണ്ടി കൊതിച്ചു. അവള്‍ സാറാമ്മച്ചിയുടെ മുറിയിലാണ് ഉറങ്ങുന്നത്. അമ്മച്ചി കട്ടിലിലും അവള്‍ തറയിലും. അവന്‍ കിടക്കയില്‍നിന്നും എഴുന്നേറ്റു. മുട്ടിന്മേലിഴഞ്ഞ് സാവധാനം നീങ്ങി. സാറാമ്മച്ചിയുടെ കൂര്‍ക്കംവലി കേള്‍ക്കാം. അവന്‍ കൈകള്‍കൊണ്ട് നിലത്തുതപ്പി അവളുടെ കിടക്കപ്പായ കണ്ടുപിടിച്ചു. മുഖത്ത് കൈപതിച്ചപ്പോള്‍ അവള്‍ ഞെട്ടി. അവന്‍ അവിടെവരുമെന്ന് തീരെ പ്രതീക്ഷിച്ചില്ല. അവന്റെ കൈ അവള്‍തട്ടിമാറ്റി. പോ എന്ന് മന്ത്രിച്ചു. എന്നിട്ടും പിന്‍വാങ്ങാതെ അവളുടെ കൈപിടിച്ച് വലിച്ചു. അവളെ തന്റെ മുറിയിലേക്ക് കൊണ്ടുപോകാനായിരുന്നു ശ്രമം.

പോ, ഞാന്‍വരാം. അവള്‍ പറഞ്ഞു.

തിരികെ തന്റെ കിടക്കയില്‍വന്ന് അവളെ പ്രതീക്ഷിച്ച് കിടന്നു. വളരെനേരം കഴിഞ്ഞിട്ടും അവള്‍ വന്നില്ല. അവന്‍ ഉറക്കത്തിലേക്ക് വഴുതിവീണപ്പോളാണ് ഒരു കൈ അവന്റെമേല്‍ പതിച്ചത്. അവള്‍ വന്നു. അവനുവേണ്ടി സമര്‍പ്പിക്കാന്‍. ചട്ടയും ബോഡീസും ഊരാന്‍ അവള്‍ സഹായിച്ചു. നഗ്നയായി അവന്റെകീഴില്‍ കിടന്നു.പെട്ടന്നാണ് ആരോ ലൈറ്റിട്ടത്. അത് സാറാമ്മച്ചി ആയിരുന്നു. നഗ്നയായി ചാടിയെഴുന്നേറ്റ കുഞ്ഞമ്മയെ സാറാമ്മച്ചി കരണത്തടിച്ചു.

നീ ഇത്തരക്കാരി ആയിരുന്നോ. ഇറങ്ങടീ വെളിയില്‍. ശബ്ദംകേട്ട് സെലീനും അമ്മിണിയും ഉറക്കത്തില്‍നിന്നും എഴുന്നേറ്റുവന്നു. സാറാമ്മച്ചി അവരെ വഴക്കുപറഞ്ഞ് ഓടിച്ചു.

ഇങ്ങോട്ട് കയറരുത്, പോയിക്കിടന്ന് ഒറങ്ങ്. നിങ്ങള്‍ ഇതൊന്നും കാണാന്‍പാടില്ല. അവര്‍ കതകടച്ചു.

നാളെരാവിലെ പോകാന്‍ തയ്യാറായിക്കൊള്ളു, രണ്ടുപേരോടുമായിട്ടാ പറയുന്നത്.

അവന്‍ വെളുപ്പിനെപ്പൊഴോ മയങ്ങി. ഉണര്‍ന്നെഴുന്നേറ്റപ്പോള്‍ കുഞ്ഞമ്മ പോയിക്കഴിഞ്ഞിരുന്നു.

നീ വേഗം ഒരുങ്ങിക്കോടാ, മാത്തുക്കുട്ടി. ഇതാ ബസ്സുകൂലിക്കുള്ള കാശ്. നൂറുരൂപയുടെ ഒരുനോട്ട് നീട്ടിക്കൊണ്ട് സാറാമ്മച്ചി പറഞ്ഞു. നിന്റെ അപ്പനോട് ഞാന്‍ സംസാരിച്ചുകൊള്ളാം..

അതിവേഗം ഒരുങ്ങി കുനിഞ്ഞ ശിരസ്സുമായി അവിടെനിന്ന് ഇറങ്ങി. കുഞ്ഞമ്മയെപ്പറ്റി ഓര്‍ത്തപ്പോള്‍ സഹതാപംതോന്നി. പാവം. എല്ലാം തന്റെ തെറ്റാണ്.  അവളുടെവീട് എവിടാണന്നറിയാമായിരുന്നിട്ടും അങ്ങോട്ട് പോകാനുള്ള ധൈര്യമില്ലായിരുന്നു. അവള്‍ പാവമാണെന്നും തെറ്റെല്ലാം തന്റേതാണെന്നും കാണിച്ചുകൊണ്ട് സാറാമ്മച്ചിക്ക് കത്തെഴുതി, പക്ഷേ,പോസ്റ്റുചെയ്യാനുള്ള തന്റേടം ഇല്ലായിരുന്നു. അപ്പച്ചനോട് സാറാമ്മച്ചി പറയുമെന്ന് ഭയപ്പെട്ടെങ്കിലും ഒന്നും സംഭവിച്ചില്ല. കുഞ്ഞമ്മയുടെ കല്ല്യാണം അമ്മച്ചിയുടെ ചിലവില്‍ പിന്നീട് നടത്തിയെന്ന് വീട്ടിലെ സംസാരത്തില്‍നിന്ന് അറിഞ്ഞു.

വീണ്ടും താന്‍ ആസ്ഥലത്തേക്ക് വന്നിരിക്കുന്നു, നാല്‍പത് വര്‍ഷങ്ങള്‍ക്കുശേഷം. പുത്തൂര്‍ ഇപ്പോള്‍ പണ്ടത്തെ കുഗ്രാമമല്ല, ചെറിയൊരു പട്ടണം. സാറാമ്മച്ചി ജീവിച്ചിരിപ്പില്ലന്ന് അറിയാമായിരുന്നു, കുഞ്ഞമ്മയോ? പലരോടും തിരക്കി. കുഞ്ഞമ്മയെന്നൊരു സ്ത്രീയെ ആര്‍ക്കും അറിഞ്ഞുകൂടായിരുന്നു. ഭര്‍ത്താവിന്റെ പേരോ അഡ്രസ്സോ അറിയാന്‍ വയ്യാത്തതുകൊണ്ട് ആര്‍ക്കും കുഞ്ഞമ്മയെന്നൊരു സ്ത്രീയെ കണ്ടുപിടിക്കാന്‍ സാധിച്ചില്ല. അവള്‍ എവിടെങ്കിലും മക്കളും കൊച്ചുമക്കളുമായി സന്തോഷത്തോടെ ജീവിച്ചിരുപ്പുണ്ടെന്ന വിചാരത്തോടെ മടങ്ങിപ്പോന്നു.

സാം നിലമ്പള്ളില്‍
samnilampallil@gmail.com.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക