Image

വേള്‍ഡ് മലയാളി ഫെഡറേഷന്‍ കുവൈറ്റ് നാഷണല്‍ കമ്മിറ്റി ഭാരവാഹികള്‍

Published on 27 August, 2020
വേള്‍ഡ് മലയാളി ഫെഡറേഷന്‍ കുവൈറ്റ് നാഷണല്‍ കമ്മിറ്റി ഭാരവാഹികള്‍


കുവൈറ്റ് സിറ്റി: വേള്‍ഡ് മലയാളി ഫെഡറേഷന്‍ കുവൈറ്റ് നാഷണല്‍ കമ്മിറ്റി ഭാരവാഹികള്‍ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജിനെ സന്ദര്‍ശിച്ച്, നിലവിലെ കോവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സമൂഹം നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ സ്ഥാനപതിയുമായി ചര്‍ച്ച നടത്തി.

സാധരണകാരായ ഇന്ത്യന്‍ സമൂഹത്തിന്റെ പരാതികള്‍ അറിയിക്കാനുള്ള പരാതിപെട്ടികള്‍ എല്ലാ പാസ്‌പോര്‍ട്ട് സേവന കേന്ദ്രത്തിലും വയ്ക്കുവാനും അബാസിയയിലെ നിവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങളും നേതാക്കള്‍ അംബാസഡറുടെ ശ്രദ്ധയില്‍പെടുത്തി. ചര്‍ച്ചയില്‍ ഇന്ത്യന്‍ സമൂഹം നേരിടുന്ന പ്രശനങ്ങള്‍ക്ക് ഉടന്‍ നടപടികള്‍ ഉണ്ടാകുമെന്നു അറിയിച്ച സിബി ജോര്‍ജ്, എംബസിയുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ മെച്ചപ്പെടുത്താമെന്ന് നേതാക്കളോട് ചോദിച്ചറിഞ്ഞു.

നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ നായാഫ് സിറാജ്, പ്രസിഡന്റ് എല്‍ദോസ് ജോയി, ജനറല്‍ സെക്രട്ടറി ടോം തോമസ് മൈലാടിയില്‍, വൈസ് പ്രസിഡന്റ് സലിം ഐഡിയല്‍, ജോയിന്റ് സെക്രെട്ടറി രഞ്ജിനി വിശ്വനാഥ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഫിന്നി നരിയിഞ്ചില്‍, ബിജു പി. എബ്രഹാം, ഗ്ലോബല്‍ ക്യാബിനറ്റ് മെമ്പര്‍ എസ്. സുനില്‍, ടോം ജേക്കബ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക