Image

അശാന്തിയുടെ സാഹചര്യം അവസാനിപ്പിച്ചു രാജ്യം ഒന്നിച്ചു നിൽക്കണമെന്ന് മെലാനിയ ട്രംപ്

അജു വാരിക്കാട് Published on 26 August, 2020
അശാന്തിയുടെ സാഹചര്യം അവസാനിപ്പിച്ചു രാജ്യം ഒന്നിച്ചു നിൽക്കണമെന്ന് മെലാനിയ ട്രംപ്
റിപ്പബ്ലിക്കൻ ദേശീയ കൺവെൻഷന്റെ (ആർ എൻ സി) രണ്ടാം രാത്രിയിൽ പ്രഥമ വനിത മെലനിയ ട്രംപ് വംശീയ അസമത്വത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങൾ അക്രമാസക്തമാകുന്നതിലുള്ള  തന്റെ  ദുഃഖം അറിയിച്ചു. അക്രമം അഴിച്ചുവിട്ടുകൊണ്ടുള്ള പ്രതിക്ഷേധപ്രകടനങ്ങൾ അവസാനിപ്പിക്കണം എന്ന് എല്ലാ അമേരിക്കക്കാരോടും മെലനിയ ട്രംപ് ആഹ്വാനം ചെയ്തു.

കൊറോണ വൈറസ് പാൻഡെമിക്കിൽ  ദുരിതമനുഭവിക്കുന്ന എല്ലാവരോടും പ്രത്യേകിച്ച് ഈ സമയം  പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോടുള്ള തന്റെ “അഗാധമായ അനുശോചനം ” രേഖപ്പെടുത്തുകയും ചെയ്തു.

നേരത്തെ സംസാരിച്ചവർ, വൈറസിനെ പരാമർശിക്കാതിരുന്നതിനാൽ മെലനിയയുടെ പരാമർശം വളരെ ശ്രദ്ധേയമായി. അടുത്തിടെ നവീകരിച്ച വൈറ്റ്ഹൌസിലെ റോസ് ഗാർഡനിൽ നിന്ന് ഭർത്താവ് പ്രസിഡന്റ് ട്രംപ്, വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്, സെക്കൻഡ് ലേഡി കാരെൻ പെൻസ് എന്നിവർക്കൊപ്പം നിന്നുകൊണ്ട് അരമണിക്കൂറോളം അവർ സംസാരിച്ചു.  പ്രസിഡന്റ് ട്രംപ് ഈ രാജ്യത്തെ സ്നേഹിക്കുന്നു, കാര്യങ്ങൾ എങ്ങനെ ചെയ്യാമെന്ന് അദ്ദേഹത്തിനറിയാം  എന്ന് മെലാനിയ ട്രംപ് പറഞ്ഞു. 

'ഡൊണൾഡ് നിങ്ങളുടെ കുടുംബം സുരക്ഷിതമാക്കാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ കുടുംബം വിജയിച്ചു കാണാൻ അദ്ദേഹം ആഗ്രഹിക്കുന്നു. ഈ രാജ്യം അഭിവൃദ്ധി പ്രാപിക്കണം എന്നല്ലാതെ മറ്റൊന്നും അദ്ദേഹം ആഗ്രഹിക്കുന്നില്ല, അദ്ദേഹം രാഷ്ട്രീയം കളിച്ചു  സമയം പാഴാക്കുകയുമില്ല.' തന്റെ ഭർത്താവ് വീണ്ടും പ്രസിഡന്റായി അടുത്ത  4 വർഷം കൂടിഇരിക്കുന്നതാണ് നമ്മുടെ രാജ്യത്തിന് ഏറ്റവും നല്ലത്. മെലാനിയ ട്രംപ് പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക