Image

മരണത്തിന്റെ വേര്‍പാടില്‍ 29 മിനിറ്റ്‌ മടക്കം അത്ഭുതകരമായ ധ്യാനജീവിതത്തിലേക്ക്‌

ജോയിച്ചന്‍ പുതുക്കുളം Published on 04 June, 2012
മരണത്തിന്റെ വേര്‍പാടില്‍ 29 മിനിറ്റ്‌ മടക്കം അത്ഭുതകരമായ ധ്യാനജീവിതത്തിലേക്ക്‌
ജാക്‌സണ്‍വില്‍(ഫ്‌ളോറിഡ): ഇരുപത്തിയൊന്‍പത്‌ മിനിറ്റ്‌ മരിച്ചതിന്റെ ഇരുപത്തിയേഴാം വാര്‍ഷികം ഫാ.ജോസ്‌ മണിയങ്ങാട്ട്‌ ആചരിച്ചത്‌ ഏപ്രില്‍ 14നാണ്‌. ലോകത്തിനപ്പുറം കാണാനായ ദിനം. അഭൗമിക ശക്തിയുടെ പ്രഭാവ കേന്ദ്രത്തിലേക്ക്‌ ആത്മീയ തീര്‍ഥാടനം നടത്തിയ ദിവസം. നന്മതിന്മകളുടെ അറകളിലേക്ക്‌ എത്തിനോക്കാനായ ദിനം. മരണത്തിനപ്പുറമുള്ള ജീവിതം എന്ത്‌ എന്ന ചോദ്യത്തിന്‌ സ്വയം മരണത്തിലൂടെ ഉത്തരം കണ്ടെത്തിയ അതിവിശിഷ്ട ദിവസം.

മലങ്കര സഭയുടെ ബത്തേരി രൂപതയില്‍ വൈദികനായിരുന്നു അക്കാലത്ത്‌ ഫാ.ജോസ്‌. വടക്കേ മലബാറിലെ ഒരു പള്ളിയില്‍ ഡിവൈന്‍ മേഴ്‌സി ദിനത്തില്‍ കര്‍ബ്ബാന അര്‍പ്പിക്കാനായി പുറപ്പെട്ടതായിരുന്നു മോട്ടോര്‍ ബൈക്കില്‍ ഫാ.ജോസ്‌. എതിരെ മദ്യപിച്ചയാള്‍ ഓടിച്ച ജീപ്പ്‌ നേര്‍ക്ക്‌നേര്‍ വന്നിടിക്കുകയായിരുന്നു. അടുത്തുള്ള ആശുപത്രി 35 മൈല്‍ അകലെയാണ്‌. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ എന്റെ ശരീരത്തില്‍ നിന്നും ആത്മാവ്‌ വേര്‍പെട്ടതായി ഫാ.ജോസ്‌ പറയുന്നു. മരിച്ചുകിടക്കുന്ന എന്റെ ശരീരം ആത്മാവിന്‌ കാണാന്‍ കഴിയുന്നുണ്ട്‌. എന്നെയുംകൊണ്ട്‌ ആശുപത്രിയിലേക്ക്‌ പോകയിരുന്നവര്‍ വാവിട്ട്‌ കരയുന്നതും ഉച്ചത്തില്‍ പ്രാര്‍ഥിക്കുന്നതും എനിക്ക്‌ കേള്‍ക്കാമായിരുന്നു.

ആശുപത്രിയില്‍ എത്തിച്ച്‌ എന്നെ പരിശോധിച്ച ഡോക്ടര്‍ ഞാന്‍ മരിച്ചതായി സ്ഥിരീകരിച്ചു. ബ്ലീഡിംഗ്‌ ആണ്‌ മരണകാരണമായി രേഖപ്പെടുത്തിയത്‌. കുടുബാംഗങ്ങളെ വിവരമറിയിക്കാനുള്ള തയാറെടുപ്പുകള്‍ ആശുപത്രി അധികൃതര്‍ ചെയ്‌തു തുടങ്ങി. മൃതദേഹം ബന്ധുക്കള്‍ വരുംവരെ മോര്‍ച്ചറിയിലേക്ക്‌ മാറ്റാന്‍ അധികൃതര്‍ തീരുമാനിച്ചു. മോര്‍ച്ചറിയിലേക്ക്‌ നീക്കുന്നതിനിടെ ശരീരത്തിലേക്ക്‌ ആത്മാവ്‌ തിരിച്ചുവരുകയായിരുന്നു. വിവരിക്കാനാവാത്ത വേദനയാണ്‌ അന്നേരം എനിക്ക്‌ അനുഭവപ്പെട്ടത്‌. അപകടത്തിലുണ്ടായ കാരകമായ മുറിവുകളില്‍ വേദന നിറഞ്ഞു. ഞാന്‍ അലമുറയിട്ട്‌ കരയാന്‍ തുടങ്ങി.

മരിച്ചു എന്ന്‌ ഉറപ്പാക്കിയ ശരീരത്തില്‍ നിന്നും കരച്ചില്‍ ഉയരുന്നതുകണ്ട്‌ ചുറ്റു നിന്നവര്‍ പേടിച്ചുവിറച്ചു. ചിലര്‍ നിലവിളിക്കാന്‍ തുടങ്ങി. മൃതശരീരം അലമുറയിടുന്നുവെന്ന്‌ ആരോ േഡാക്ടറെ അറിയിച്ചു. ഓടിയെത്തി പരിശോധിച്ച ഡോക്ടര്‍ വിധിയെഴുതിയത്‌ ഇങ്ങനെയാണ്‌. അച്ചന്‍ ജീവിച്ചിരിക്കുന്നു. ഇതൊരു അത്ഭുതമാണ്‌. അദ്ദേഹത്തെ ഹോസ്‌പിറ്റലിലേക്ക്‌ തിരിച്ചെത്തിക്കുക.

എനിക്ക്‌ വീണ്ടും രക്തം നല്‍കി. ഒടിഞ്ഞ കൈകാലുകളില്‍ സര്‍ജറി നടത്തി. മുറിവുകള്‍ ഭേദപ്പെടാനുള്ള മരുന്നുകള്‍ നല്‍കി. താടിയെല്ലുകളും മറ്റും നേരെയാക്കാനുള്ള ചികിത്സകള്‍ ചെയ്‌തു. അപകടത്തില്‍ മരിക്കുകയും പിന്നീട്‌ അത്ഭുതംപോലെ ജീവിതം തിരിച്ചുകിട്ടുകയും ചെയ്‌തത്‌ 29 മിനിറ്റിന്റെ ഇടവേളയിലായിരുന്നുവെന്ന്‌ ഫാ.ജോസ്‌ മണിയങ്ങാട്ട്‌ പറഞ്ഞൂ. 1740 സെക്കന്‍ഡാണ്‌ മരണാവസ്ഥയില്‍ കിടന്നതെങ്കിലും ലോകത്തിന്റെ കണക്കിലെ ആ ചുരുങ്ങിയ സമയം ആധ്യാത്മികതയുടെ മേഖലയില്‍ നൂറ്റാണ്ടുകളുടെ അനുഭവ സമ്പത്താണ്‌ എനിക്ക്‌ നല്‍കിയ്‌. മരണത്തിന്‌ ശേഷം എന്ത്‌ എന്ന ചോദ്യത്തിന്‌ വിശദീകരണം കിട്ടിയ 29 മിനിറ്റ്‌്‌.

മരിച്ച നിമിഷത്തില്‍ തന്നെ കാവല്‍ മാലാഖയെ കാണാന്‍ കഴിഞ്ഞതായി ഫാ.ജോസ്‌ സാക്ഷ്യപ്പെടുത്തുന്നു. നമുക്ക്‌ എല്ലാവര്‍ക്കൂം ഒരു കാവല്‍ മാലാഖയുണ്ട്‌. എന്നാല്‍ ജീവനുള്ള ശരീരാവസ്ഥയില്‍ കാവല്‍ മാലാഖയെ കാണാനാവില്ല. ആത്മാവ്‌ ശരീരത്തില്‍ നിന്നു വേര്‍പെടുമ്പോഴാണ്‌ കാവല്‍ മാലാഖ നമുക്ക്‌ ഗോപുരമാവുന്നത്‌. നിന്നെ ഞാന്‍ സ്വര്‍ഗത്തിലേക്ക്‌ കൊണ്ടുപോകുകയാണ്‌. കര്‍ത്താവിന്‌ നിന്നോട്‌ സംസാരിക്കാനുണ്ട്‌ എന്നാണ്‌ എന്റെ ആത്മാവിനോട്‌ ശരീരത്തില്‍ നിന്നും വേര്‍പെട്ട നിമിഷം കാവല്‍ മാലാഖ എന്നോട്‌ ആദ്യം പറഞ്ഞത്‌. സ്വര്‍ഗയാത്രയ്‌ക്കിടെ നരകവും ശുദ്ധീകരണ സ്ഥലവും നിനക്ക്‌ ഞാന്‍ കാട്ടിത്തരുമെന്നും മാലാഖ പറഞ്ഞു. എത്രയേറെ സൗന്ദര്യമാണ്‌ കാവല്‍ മാലാഖയ്‌ക്കെന്ന്‌ വിവരിക്കാനാവില്ല. വെട്ടിതിളങ്ങുന്ന രൂപമായിരുന്നു മാലാഖയ്‌ക്ക്‌. സ്വര്‍ഗീയ ഭാഷ എന്താണെന്നും വിവരിക്കാനാവില്ല. എന്നാല്‍ ആത്മാവിന്‌ അതിന്റെ അര്‍ത്ഥം ഗ്രഹിക്കാനാവും.

ആദ്യം നരകമാണ്‌ കാവല്‍ മാലാഖ കാട്ടിത്തന്നത്‌. സാത്താനും അവന്റെ കിങ്കരന്മാരും വാഴന്ന സ്ഥലം. നരകതുല്യമെന്തൊക്കെ പറയുന്നത്‌ ഭൂമിയിലില്ല. അത്രത്തോളം ഭീതിനിറഞ്ഞതും, ഭയനാകവുമാണ്‌ നരകം. രണ്ടായിരം ഡിഗ്രി ഫാരണ്‍ ഹീറ്റില്‍ അവിടെ തീ ആളിക്കത്തുന്നു. പുഴുക്കള്‍ ഇഴഞ്ഞുനടക്കുന്നു. നരകമായവാസികള്‍ തമ്മില്‍ തല്ലുന്നു. ഭീകരജീവികള്‍ അവരെ ഇടയ്‌ക്കിടെ ആക്രമിക്കുന്നു.

ലോകജീവിതകാലത്ത്‌ ചെയ്‌ത കുട്ടിയെ പാപങ്ങളാണ്‌ അവരെ നരകത്തിലെത്തിച്ചതെന്ന്‌ കാവല്‍ മാലാഖ പറഞ്ഞുതന്നു. നരകാനുഭവത്തിന്‌ ഏഴു തട്ടുകളാണുള്ളത്‌. ഓരോത്തരും ചെയ്‌ത പാപങ്ങളുടെ അടിസ്ഥാനത്തിലാണ്‌ ഏതു തട്ടിലാണ്‌ വാസമെന്ന്‌ തിട്ടപ്പെടുത്തുക. െകാടിയപാപം ചെയ്‌ത്‌ പശ്ചാത്തപിക്കാത്തവര്‍ ഏറ്റവും താഴ്‌ത്തെ തട്ടില്‍, തീവ്രതയനുസരിച്ച്‌ തട്ടുകള്‍ മാറുന്നു. ദൈവനിന്ദ, സ്വവര്‍ഗരതി, ഭ്രൂണഹത്യ, ക്ഷമിക്കാതിരിക്കുക തുടങ്ങിയ തെറ്റുകള്‍ ചെയ്‌തവരാണ്‌ നരകത്തിലുള്ളവരില്‍ കുടുതല്‍. ലോകജീവിതത്തില്‍ തെറ്റുകളെയോര്‍ത്ത്‌ പശ്ചാത്തപിച്ചിരുന്നുവെങ്കില്‍ നരകത്തിനു പകരം ഇവരൊക്കെ ശുദ്ധീകരണ സ്ഥലത്തില്‍ എത്തുമായിരുന്നുവെന്ന്‌ കാവല്‍ മാലാഖ പറഞ്ഞു.

ശുദ്ധീകരണ സ്ഥലത്തേക്കാണ്‌ പിന്നീട്‌ എന്നെ കാവല്‍ മാലാഖകൊണ്ടുപോയത്‌. അവിടെയും സഹനത്തിന്റെ ഏഴ്‌ തട്ടുകള്‍ കാണാന്‍ കഴിഞ്ഞു. തീ അവിടെയും ആളിക്കത്തുന്നുണ്ടെങ്കിലും നരകവുമായി തട്ടിച്ചു നോക്കുമ്പോള്‍ കുറവാണ്‌. ശുദ്ധീകരണ സ്ഥലത്ത്‌ ഉള്ളവര്‍. പരസ്‌പരം ക്ഷമിക്കുകയോ മല്‍പ്പിടുത്തം നടത്തുകയോ ചെയ്യുന്നില്ല. ജീവിതകാലത്ത്‌ പല പാപങ്ങള്‍ െചയ്‌തിട്ടുണ്ടെങ്കിലും അവയില്‍ പശ്ചാത്തപിച്ച്‌ മരണത്തിനു മുമ്പ്‌ ൈദവവുമായി സമരസപ്പെട്ടതുകൊണ്ടാണ്‌ അവര്‍ ശുദ്ധീകരണസ്ഥലത്ത്‌ എത്തിയത്‌. സഹനമനുഭവിക്കുന്നുണ്ടെങ്കിലും ഒരിക്കല്‍ ൈദവത്തിങ്കലേക്ക്‌ എത്താമെന്ന പ്രതീക്ഷയുള്ളതിനാല്‍ ഇവരില്‍ സമാധാനമുണ്ട്‌.

ശുദ്ധീകരണ സ്ഥലത്തെ പല ആത്മാക്കളുമായും ഞാന്‍ സംസാരിച്ചു. സ്വര്‍ഗം കിട്ടാനായി ഞങ്ങള്‍ക്ക്‌ വേണ്ടി പ്രാര്‍ഥിക്കണമെന്ന്‌ അവര്‍ അപേക്ഷിച്ച്‌. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി പ്രാര്‍ത്ഥിച്ചാല്‍ അവരുടെ നന്ദി നമുക്ക്‌ കിട്ടുകയും സ്വര്‍ഗ്ഗത്തിലെത്തിക്കഴിയുമ്പോള്‍ അവരുടെ പ്രാര്‍ത്ഥന നമുക്ക്‌ കൂടുതല്‍ ഫലവത്തായി തീരുമെന്നാണ്‌ എനിക്ക്‌ പറയാനുള്ളത്‌.

തിളങ്ങുന്ന ഒരു വെള്ള ടണലിലൂടെയായിരുന്നു പിന്നീടുള്ള യാത്ര. സ്വര്‍ഗ്ഗത്തിലേക്ക്‌ ഉള്ള വഴിയാണിത്‌. ഇത്രയും സമാധാനവും സേന്താഷവും ഭൂമിയിലെ ജീവിതത്തില്‍ ഞാന്‍ അനുഭവിച്ചിട്ടില്ല. സ്വര്‍ഗ്ഗവാതില്‍ തുറന്നപ്പോള്‍ അവിെടയാകെ സംഗീതത്താല്‍ നിറഞ്ഞു. അത്രയും ഇമ്പമാര്‍ന്ന ആദ്യം മ്യുസിക്‌ ആദ്യം കേള്‍ക്കുകയായിരുന്നു. മാലാഖമാര്‍ ഗാനങ്ങളാലപിച്ച്‌ ദൈവത്തെ സ്‌തുതിക്കുന്നു. പുണ്യവാന്മാരും, മാതാവിനെയും യൗസേപ്പിനെയും എനിക്ക്‌ കാണാന്‍ സാധിച്ചു. എല്ലാവരും നക്ഷത്രങ്ങളെപ്പോലെ തിങ്ങളുന്നു.

കര്‍ത്താവിന്റെ അടുത്ത്‌ എത്തിയപ്പോള്‍ അവിടുന്ന്‌ പറഞ്ഞു. ഞാന്‍ നിന്നെ ഭൂമിയിലേക്ക്‌ മടക്കിഅയയ്‌ക്കുകയാണ്‌. നിന്റെ രണ്ടാം ജീവിതത്തില്‍ എന്റെ സമാധാനത്തിന്റെ ഉപകരണമാക്കുക. എന്റെ ജനതയ്‌ക്ക്‌ ആധയാത്മിക സൗഖ്യം നല്‍കുക. അതിനായി എതിയ സൗഖ്യത്തിന്റെ അഭിഷേകം നിനക്ക്‌ ഞാന്‍ തരുന്നു. ഒരു വിദേശരാജ്യത്തായിരിക്കും നിന്റെ പ്രവര്‍ത്തനം. വിദേശഭാഷ നീ സംസാരിക്കും. നിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും എന്റെ കരുണയാല്‍ ഫലവത്താകും. അവന്‍ പറഞ്ഞതുപോലെ ചെയ്യാന്‍ മാതാവ്‌ നിര്‍ദ്ദേശിച്ചു. നിന്റെ എല്ലാ പ്രവൃത്തനങ്ങളിലും ഞാന്‍ ഉണ്ടായിരിക്കുമെന്ന്‌ മാതാവ്‌ ഉറപ്പുനല്‍കി.

സ്വര്‍ഗ്ഗത്തിന്റെ സൗന്ദര്യം വിവരിക്കാന്‍ എനിക്ക്‌ വാക്കുകളില്ല. നമ്മുടെ പ്രതീക്ഷയുടെ മില്യന്‍ കണക്കിനപ്പുറമാണ്‌ അവിടുെത്ത യഥാര്‍ത്ഥ സമാധനം. കര്‍ത്താവിന്റെ മുഖകാന്തിയും നമ്മുടെ ചിന്തകള്‍ക്കപ്പുറമാണ്‌. ആയിരം സൂര്യന്മാര്‍ ജ്വലിക്കുന്നതുപോലെ ആ മുഖം വെട്ടിത്തിളങ്ങുന്നു. കര്‍ത്താവിന്റെതായി ഈ ലോകത്ത്‌ കാണാത്ത ചിത്രങ്ങളും രൂപങ്ങളുമൊക്കെ ആ മുഖകാന്തിയുടെ നിഴല്‍ മാത്രമായേ തോന്നും. ലോകത്തിലെ ഒരു ചിത്രകാരനും കാര്‍ത്താവിന്റെ യഥാര്‍ത്ഥ മുഖകാന്തി ഒപ്പിയെടുക്കാനാവില്ല. മാതാവിന്റെ രൂപവും അങ്ങനെതന്നെ.

ഇരുപത്തിയൊമ്പത്‌ മിനിറ്റിനുശേഷം കാവല്‍ മാലായുമൊത്ത്‌ ഞാന്‍ തിരിെക ഭൂമിയിലെത്തി. എന്റെ മരണം ഡോക്ടര്‍ രേഖപ്പെടുത്തിയിരുന്നതിനാലാണ്‌ 29 മിനിറ്റ്‌ എന്ന്‌ എനിക്ക്‌ മനസ്സിലായത്‌. അല്ലാതെ സ്വര്‍ഗ്ഗീയ അവസ്ഥയില്‍ സമയമൊന്നുമില്ല. യാത്രകളും അങ്ങനെതന്നെ. സ്വര്‍ഗ്ഗ, നരകങ്ങള്‍ തമ്മില്‍ മില്യണ്‍ കണക്കിനു മൈലുകളുടെ അകലമുണ്ടെങ്കിലും കാവല്‍ മാലാഖ അടുത്താണ്‌. അവിടേക്ക്‌ എപന്ന്‌ പറയുന്ന ക്ഷണത്തില്‍ അവിടെയെത്തുന്നു. യാത്ര െചയ്യുന്നതുപോലെയുള്ള അനുഭവമൊന്നും ഉണ്ടാകാറില്ല.

ജീവിതം തിരിച്ചുകിട്ടിയെങ്കിലും ശരീരത്തിലാകമാനം പരിക്കുകള്‍ ഉണ്ടായിരുന്നതിനാല്‍ ഇനി എനിക്ക്‌ നടക്കാന്‍ സാധിക്കില്ല എന്ന്‌ ഡോക്ടര്‍ പറഞ്ഞിരുന്നത്‌. രണ്ട്‌ മാസത്തെ ചികിത്സയ്‌ക്ക്‌ ശേഷം വീട്ടിലേക്ക്‌ പൊയ്‌ക്കൊള്ളാന്‍ ഡോക്ടര്‍മാര്‍ ഉപദേശിച്ചു. വീട്ടിലെത്തിയ ഞാന്‍ നിരന്തരം പ്രാര്‍ഥിക്കാന്‍ തുടങ്ങി. നടക്കാന്‍ കഴിയാതിരുന്ന എനിക്ക്‌ ഒരു ദിവസം പ്രാര്‍ഥിച്ചുകൊണ്ടിരുന്നപ്പോള്‍ ഇടുപ്പിന്റെ ഭാഗത്ത്‌ അതിശക്തമായ അസഹ്യമായ വേദന അനുഭവപ്പെട്ടു. അല്‍പ്പ സമയത്തിനുള്ളില്‍ എന്റെ വേദനമാറി. ആ നേരം ഒരു മൃദുല സ്വരം എന്റെ കാതില്‍ മുഴങ്ങുന്നതായി എനിക്ക്‌ തോന്നി. നീ സൗഖ്യപ്പെട്ടിരിക്കുന്നു. എഴുന്നേറ്റ്‌ നടക്കുക. ക്ഷണനേരത്തില്‍ ഞാന്‍ എഴുന്നേറ്റ്‌ നടന്നു. എന്റെ മേല്‍ ചൊരിഞ്ഞ ആ വലിയ സൗഖ്യത്തിന്‌ ഞാന്‍ ൈദവത്തിന്‌ നന്ദി പറഞ്ഞു.

ഉടനെതന്നെ വീട്ടുകാരെ സംഭവിച്ചതെല്ലാം അറിയിച്ചശേഷം ഞാന്‍ എന്നെ ചികിത്സിച്ചുകൊണ്ടിരുന്ന ഡോക്ടറെ കാണാന്‍പോയി. എനിക്ക്‌ കിട്ടിയ സൗഖ്യത്തെക്കുറിച്ച്‌ ഞാന്‍ ഡോക്ടറോടു പറഞ്ഞു. ഹിന്ദുമായ അദ്ദേഹത്തിന്‌ ഇത്‌ വിശ്വസിക്കാനായില്ല. അച്ചന്‍ വിശ്വസിക്കുന്ന ദൈവമാണ്‌ യഥാര്‍ഥ ദൈവം എനിക്ക്‌ ആ ദൈവത്തെ അറിയണമെന്ന്‌ ഡോക്ടര്‍ പറഞ്ഞു. കര്‍ത്താവിനെക്കുറിച്ചും, വിശ്വാസെത്തക്കുറിച്ചും ഞാന്‍ ഡോക്ടറെ പഠിപ്പിച്ചു. ഡോക്ടര്‍ മാമ്മോദീസാ എന്നില്‍ നിന്ന്‌ സ്വീകരിച്ച്‌ ക്രിസ്‌ത്യാനിയായി തീര്‍ന്നു.
വിദേശനാട്ടില്‍ സുവിശേഷീകരണം നടത്തുമെന്ന പ്രവചനം മൂലമാകാം 1986ല്‍ മിഷനറി വൈദികനായി ഞാന്‍ അമേരിക്കയിലെത്തി ആദ്യമായി. ഐഡേഹായിലെ ബോയിസ്‌ രൂപതയില്‍ 1987 മതല്‍ 1989 വരെ പ്രവര്‍ത്തിച്ചു. തുടര്‍ന്ന്‌ ഓര്‍ലാന്‍ഡോ രൂപതുടെ പ്രിസണ്‍ മിനിസ്‌ട്രിയുടെ ഡയറക്ടറായി. ജാക്‌സണ്‍ വില്ലിലെ സെന്റ്‌ മാത്യുസ്‌ പള്ളിയില്‍ 1992ല്‍ നിയമനം ലഭിച്ചു. രണ്‌ടു വര്‍ഷം അവിടെ പ്രവര്‍ത്തിച്ചശേഷം സമീപത്തുള്ള അസംപ്‌ഷന്‍ പള്ളിയില്‍ ലരോക്കിയല്‍ വികാരിയായി. ഇതിനിടെ സെന്റ്‌ അഗസ്‌റ്റിന്‍ രൂപതയില്‍ പൂര്‍ണ്ണ അംഗത്വവും ലഭിച്ചു. 1999 മുതല്‍ ഫ്‌ളോറിഡയിലെ മക്‌ളിനെയിലെ സെന്റ്‌ മേരീസ്‌ മദര്‍ ഓഫ്‌ മേഴ്‌സി കാത്തലിക്‌ ചര്‍ച്ചില്‍ പാസ്‌റ്ററാണ്‌. ഫ്‌ളോറിഡ പ്രസിന്‍ സര്‍വ്വീസില്‍ കാത്തോലിക്‌ ചാപെ്‌ളയ്‌നായും സേവനം അനുഷ്‌ഠിക്കുന്നു. രൂപതയിലെ ലീജിയന്‍ ഓഫ്‌ മേരിയുടെ സ്‌പിരിച്വല്‍ ഡയറക്ടറുമാണ്‌. ഫ്‌ളോറിഡയില്‍ എല്ലാ മാസത്തിലെയും ആദ്യശനിയാഴ്‌ച കരിസ്‌മാറ്റിക്‌ നവീകരണ ധ്യാനം ഫാ.േജാസ്‌ മണിയങ്ങാട്ട്‌ നടത്തിവരുന്നു. ഭൂരിഭാഗവും അമേരിക്കക്കാരാണ്‌ ധ്യാനത്തില്‍ പങ്കെടുക്കുന്നത്‌. ഒട്ടനവധിപേര്‍ രോഗശാന്തിശുശ്രൂഷകളിലൂടെ സൗഖ്യം പ്രാപിച്ചതായി ഫാ.ജോസ്‌ മണിയങ്ങാട്ട്‌ പറഞ്ഞു കാന്‍സര്‍, എയ്‌ഡ്‌സ്‌, ഹൃദ്രോഗം, ആസ്‌തമ, ട്യൂമര്‍ തുടങ്ങിയ മാരകമായ രോഗങ്ങളില്‍ നിന്ന്‌ മോചനം പ്രാപിച്ചവര്‍ അനവധിയാണ്‌. മാസാദ്യ ശനിയാഴ്‌ച നടക്കുന്ന ഹീലിംഗ്‌ ശുശ്രൂഷയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം അടിയ്‌ക്കടി വര്‍ദ്ധിച്ചുവരുന്നു. ശരാശരി എണ്ണൂറോളം പേര്‍ പങ്കെടുക്കാറുണ്ട്‌.
എന്റെ സ്വര്‍ക്ഷീയ അനുഭവം അവിശ്വസനീയമായി പലര്‍ക്കും തോന്നാമെന്ന്‌ ഫാ.ജോസ്‌ മണിയങ്ങാട്ട്‌ പറഞ്ഞു. സ്വപ്‌നാവസ്ഥപോലെ തനിക്കത്‌ അനുഭവപ്പെട്ടതായി പലരും പറയാറുണ്ട്‌. എന്നാല്‍ സ്വപ്‌നം കാണുന്നതുപോലെയുള്ള ഇരുളിമയിലല്ല ഞാന്‍ ലോകത്തിനപ്പുറത്തേക്ക്‌ പോയത്‌. തികച്ചും പ്രഭവപൂര്‍ണ്ണമായ വഴികളിലൂടെയായിരുന്നു എന്റെ യാത്ര. കണ്ട കാര്യങ്ങള്‍ ഒക്കെ ജനങ്ങളോട്‌ പറഞ്ഞാല്‍ അവര്‍ വിശ്വസിക്കുമോ എന്ന ചോദ്യത്തിന്‌ ചെയ്യാന്‍ നിര്‍ദ്ദേശിച്ചത്‌ ചെയ്യുക. ജനങ്ങളുടെ വിശ്വാസത്തെ കുറിച്ച്‌ ആകുലപ്പെടേണ്ട എന്താണ്‌ കാവല്‍ മാലാഖ ഉപദേശിച്ചത്‌. മനുഷ്യന്റെ യുക്തിക്കും ചിന്തയ്‌ക്കും അപ്പുറത്താണ്‌ സ്വര്‍
ഗ്ഗീയ രഹസ്യങ്ങളെന്ന്‌ ഫാ.ജോസ്‌ പറഞ്ഞു.

അഭിഷേക ജ്വാല കണ്‍വന്‍ഷന്‌ ഫാ.േജാസ്‌ മണിയങ്ങാട്ട്‌ േനതൃത്വം നല്‍കുന്നു.

ക്യുന്‍മേരി മിനിസ്‌ട്രിയുടെ നേതൃത്വത്തില്‍ ജൂണ്‍ 22,23, 24(വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഫിലാഡല്‍ഫിയ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ പള്ളിയില്‍ വച്ച്‌ നടക്കുന്ന അഭിഷേക ജ്വാല കണ്‍വന്‍ഷന്‌ ഫാ.ജോസ്‌ മണിയങ്ങാട്ട്‌ നേതൃത്വം നല്‍കും.നിങ്ങള്‍ ലോകത്തിന്റെ പ്രകാശമാണ്‌ (മത്താ.5/14) എന്ന തിരുവവചനമാണ്‌ കണ്‍വന്‍ഷന്റ ധ്യാനവിഷയം. ഫിലാഡല്‍ഫിയ ആര്‍ച്ച്‌ ബിഷപ്പ്‌ ചാള്‍സ്‌ ചാപുട്‌ 22ാം തീയതി വെള്ളിയാഴ്‌ച ഉദ്‌ഘാടനം ചെയ്യുന്ന കണ്‍വന്‍ഷന്റെ സമാപന സന്ദേശം 24ാം തീയതി ഞായറാഴ്‌ച ചിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ നിര്‍വഹിക്കുന്നതുമാണ്‌. ഫാ.േജാസ്‌ മണിയങ്ങാട്ടിന്റെ പ്രത്യേക സൗഖ്യ പ്രാര്‍ത്ഥനാ ശുശ്രൂഷ എല്ലാ ദിവസവും ഉണ്ടായിരിക്കുന്നതാണ്‌.

ഫാ.േജാസ്‌ മണിയങ്ങാട്ടിനു പുറമേ കേരളത്തിലെയും അമേരിക്കയിലെയും പ്രശസ്‌തരായ വചനപ്രഘോഷകര്‍ കണ്‍വന്‍ഷന്‍ നയിക്കുന്നതാണ്‌. ഫാ.ജോണ്‍ മേലപ്പുറം, ഫാ.മാത്യൂ മുളങ്ങാശ്ശേരി, ബ്രദര്‍.തോമസ്‌ പോള്‍, ബ്രദര്‍ മാത്യൂ ജോസഫ്‌, ബ്രദര്‍ പി.ഡി ഡൊമിനിക്‌, അമേരിക്കന്‍ കരിസ്‌മാറ്റിക്‌ നവീകരണതതില്‍ പ്രശസ്‌തരായ കാതലിന്‍ മക്‌റത്തി തുടങ്ങിയവരാണ്‌ കണ്‍വന്‍ഷന്‍ നയിക്കുക. വി.ഡി രാജുവിന്റെ നേതൃത്വത്തില്‍ സജി ചിറയില്‍, കെ.ഡി ബേബി, ലീനാ ആലപ്പാട്ട്‌, സിസ്‌റ്റര്‍ ക്ലെയര്‍ എന്നിവര്‍ ഗാനശുശ്രൂഷ നയിക്കുന്നതാണ്‌.

മൂന്നു ദിവസങ്ങളിലായി നടത്തപ്പെടുന്ന ഈ കണ്‍വന്‍ഷന്‍ ജൂണ്‍ 22ാം തീയതി വെള്ളിയാഴ്‌ച രാവിലെ 8.30 നാണ്‌ തുടങ്ങുക. 24ന്‌ ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ 2 മണിക്ക്‌ സമാപിക്കുന്നതുമാണ്‌. മൂന്നു ഗ്രൂപ്പുകളിലായിട്ടാണ്‌ കണ്‍വന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്‌. മുതിര്‍ന്നവര്‍ക്ക്‌ മലയാളത്തിലും യൂത്തിനും ടീനേജിനും ഇംഗ്ലീഷിലും പ്രത്യേക ധ്യാനങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്‌. ദൂരെ സ്ഥലങ്ങളില്‍ നിന്ന്‌ വരുന്നവര്‍ക്ക്‌ താമസസൗകര്യവും ക്രമപ്പെടുത്തിയിട്ടുണ്ട്‌. കണ്‍വന്‍ഷന്റെ ചിലവിലേക്കായി മൂന്നു ദിവസത്തെ ഭക്ഷണം ഉള്‍പ്പെടെ (ബ്രേക്ക്‌ഫാസ്‌റ്റ്‌, ലഞ്ച്‌, കോഫി-സ്‌നാക്‌സ്‌, ഡിന്നര്‍) മുതിര്‍ന്നവര്‍ക്ക്‌ 60 ഡോളറും കുട്ടികള്‍ക്ക്‌ 30 ഡോളറുമാണ്‌ രജിസ്‌ട്രേഷന്‍ നിരക്ക്‌. സഭാ വ്യത്യാസ ഭേദമന്യേ എല്ലാവര്‍ക്കും ഈ കണ്‍വന്‍ഷനില്‍ പങ്കെടുക്കാവുന്നതാണ്‌. താത്‌പര്യമുള്ളവര്‍ എത്രയും പെട്ടെന്ന്‌ രജിസ്‌ട്രേഷന്‍ നടത്തേണ്ടതാണെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.

രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും: 215 971 3315, 215 934 5615. ഓണ്‍ൈലന്‍ രജിസ്‌ഷ്രേന്‌ :www.queenmaryministryusa.org സന്ദര്‍ശിക്കുക.
മരണത്തിന്റെ വേര്‍പാടില്‍ 29 മിനിറ്റ്‌ മടക്കം അത്ഭുതകരമായ ധ്യാനജീവിതത്തിലേക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക