Image

സ്‌ത്രീകളെ ഉപയോഗിച്ച്‌ കവര്‍ച്ച നടത്തുന്ന സംഘത്തെ ദുബായില്‍ അറസ്റ്റ്‌ ചെയ്‌തു

Published on 04 June, 2012
സ്‌ത്രീകളെ ഉപയോഗിച്ച്‌ കവര്‍ച്ച നടത്തുന്ന സംഘത്തെ ദുബായില്‍ അറസ്റ്റ്‌ ചെയ്‌തു
ദുബായ്‌: വീട്ടുജോലിക്ക്‌ ആളെ നല്‍കാമെന്ന്‌ പറഞ്ഞ്‌ സ്‌ത്രീകളുമായെത്തി വീടുകളില്‍ കവര്‍ച്ച നടത്തുന്ന സംഘത്തെ ഷാര്‍ജ പൊലീസ്‌ പിടികൂടി. ശ്രീലങ്കന്‍ വംശജരായ രണ്ട്‌ യുവതികളും രണ്ട്‌ യുവാക്കളുമടങ്ങുന്നതാണ്‌ സംഘം. വീട്‌ കാണാനെന്ന വ്യാജേന മുറികള്‍ക്കുള്ളില്‍ കയറിയാണ്‌ ഇവര്‍ മോഷണം നടത്തിയിരുന്നത്‌. സ്വര്‍ണാഭരണങ്ങള്‍, ഇലക്ട്രോണിക്‌ ഉപകരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍, വാച്ചുകള്‍, വിലപിടിച്ച മറ്റു വസ്‌തുക്കള്‍ എന്നിവ കവര്‍ന്നിട്ടുണ്ട്‌. ആഭരണങ്ങള്‍ മാത്രം 2,20,000 ദിര്‍ഹം വില വരുന്നവയാണ്‌. ഇതില്‍ 1,20,000 ദിര്‍ഹത്തിന്‍െറ സ്വര്‍ണാഭരണങ്ങള്‍ വെറും 48,000 ദിര്‍ഹത്തിന്‌ ഒരു ജ്വല്ലറിയില്‍ വിറ്റതായും കണ്ടെത്തിയിട്ടുണ്ട്‌. മറ്റ്‌ സാധനങ്ങള്‍ നാട്ടിലേക്ക്‌ കടത്തുകയും ചെയ്‌തതായി പൊലീസ്‌ പറഞ്ഞു.

ഷാര്‍ജയിലെ നിരവധി വീടുകളിലും അപാര്‍ട്ടുമെന്‍റുകളിലും കവര്‍ച്ച വ്യാപകമായെന്ന പരാതിയെ തുടര്‍ന്ന്‌ പ്രത്യേക സ്‌ക്വാഡ്‌ രൂപവത്‌കരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ്‌ ഇവര്‍ കുടുങ്ങിയത്‌. വ്യാജ പാസ്‌പോര്‍ട്ട്‌ സംഘടിപ്പിച്ച്‌ നാട്‌ വിടാനുള്ള ഒരുക്കത്തിലായിരുന്നു ഇവര്‍. മോഷണ വസ്‌തുക്കള്‍ ആണെന്നറിഞ്ഞിട്ടും ആഭരണങ്ങള്‍ വാങ്ങിയ ജ്വല്ലറി ഉടമയെയും അറസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌. പ്രതികളെ തുടര്‍ നടപടികള്‍ക്കായി പബ്‌ളിക്‌ പ്രോസിക്യൂഷന്‌ കൈമാറി. നിയമം ലംഘിച്ച്‌ രാജ്യത്ത്‌ കഴിയുന്നവരെ വീട്ടുവേലക്കായി നിര്‍ത്തുന്നത്‌ അപകടകരമാണെന്ന്‌ പൊലീസ്‌ ഓര്‍മിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക