Image

ദയാബായിക്ക്‌ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ സ്വീകരണം നല്‍കി

ജേക്കബ്‌ മാളിയേക്കല്‍ Published on 04 June, 2012
ദയാബായിക്ക്‌ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ സ്വീകരണം നല്‍കി
സൂറിച്ച്‌. മധ്യപ്രദേശിലെ ആദിവാസികളുടെ ഇടയില്‍ സ്‌തുത്യര്‍ഹമായ സേവനം ചെയ്യുന്ന ദയാ ബായിക്ക്‌ സ്വിറ്റ്‌സര്‍ലന്‍ഡില്‍ സഹൂഹ്യ സാംസ്‌കാരിക സംഘടനയായ കേളി സ്വീകരണം നല്‍കി. സ്വിസ്‌ മലയാളി കുട്ടികളുടെ കൂടെ കുറച്ചു സമയം ചിലവഴിച്ച അവര്‍ സ്വിസ്‌ മലയാളി കുട്ടികള്‍ ചെയ്യുന്ന സാമൂഹ്യ സേവന പ്രൊജക്‌റ്റ്‌ ആയ കിന്റര്‍ ഫോര്‍ കിന്റര്‍ പ്രവര്‍ത്തനത്തെ പ്രകീര്‍ത്തിച്ചു.

കുട്ടികള്‍ക്ക്‌ വേണ്ടി ദയാബായി പ്രത്യേക പ്രഭാഷണം നടത്തി. കേളി കുടുംബാംഗങ്ങളോട്‌ അവര്‍ പിന്നീട്‌ പ്രഭാഷണം നടത്തി. ആദിവാസി മേഖലയിലെ പ്രവര്‍ത്തനത്തെ കുറിച്ച്‌ അവര്‍ വിശദീകരിച്ചു. കേളി 2009ലെ പ്രവാസി മേളയില്‍ അവര്‍ക്ക്‌ ഒരു ലക്ഷം രൂപയുടെ അവാര്‍ഡ്‌ നല്‍കി ആദരിച്ചിരുന്നു. പ്രസ്‌തുത അവാര്‍ഡിനെ ദയാബായി നന്ദിയോടെ സ്‌മരിച്ചു. കേളി പ്രസിഡന്റ്‌ ജോയി വെള്ളൂക്കു ന്നേല്‍ സ്വാഗതം പറഞ്ഞു, സെക്രട്ടറി ജോസഫ്‌ ചെന്നംപറമ്പില്‍ ആശംസ നേര്‍ന്നു. ആര്‍ട്‌സ്‌ സെക്രട്ടറി ജോയ്‌ വില്ലന്താനം ആമുഖ പ്രസംഗം നടത്തി.
ദയാബായിക്ക്‌ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക