Image

കുവൈറ്റ് ഇന്ത്യന്‍ എംബസിയില്‍ പ്രതിവാര ഓപ്പണ്‍ ഹൗസ് ഓഗസ്റ്റ് 26 ന്

Published on 24 August, 2020
 കുവൈറ്റ് ഇന്ത്യന്‍ എംബസിയില്‍ പ്രതിവാര ഓപ്പണ്‍ ഹൗസ് ഓഗസ്റ്റ് 26 ന്


കുവൈറ്റ് സിറ്റി: ഇന്ത്യന്‍ എംബസിയുടെ പ്രതിവാര ഓപ്പണ്‍ ഹൗസ് ഓഗസ്റ്റ് 26 നു (ബുധന്‍) നടക്കും. കോവിഡ് അനുബന്ധ ആരോഗ്യ സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ട് നടക്കുന്ന പരിപാടി വൈകുന്നേരം 3.30 ന് ആരംഭിക്കും.

രാജ്യത്ത് താമസിച്ചു വരുന്ന ഇന്ത്യക്കാര്‍ക്ക് തങ്ങളുടെ സ്ഥാനപതിയെ നേരില്‍ കണ്ട് പരാതികള്‍ അറിയിക്കുവാനും അതിനുള്ള പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തുവാനുമാണ് ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നതെന്ന് എംബസി വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് ബന്ധപ്പെട്ട ചര്‍ച്ചകളായിരിക്കും ഓപ്പണ്‍ ഹൗസില്‍ ഈ ആഴ്ച സംഘടിപ്പിക്കുകയെന്ന് എംബസി വ്യക്തമാക്കി. ആദ്യം വരുന്നവര്‍ക്ക് ആദ്യമെന്ന അടിസ്ഥാനത്തിലായിരിക്കും പ്രവേശനം അനുവദിക്കുക. പുതിയ അംബാസഡറായി സിബി ജോര്‍ജ് സ്ഥാനമേറ്റെടുത്തശേഷമാണ് പ്രതിവാര ഓപ്പണ്‍ ഹൗസ് തുടങ്ങിയത്.

ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ community.kuwait@mea.gov.in ബന്ധപ്പെടണമെന്നും എംബസി അധികൃതര്‍ പറഞ്ഞു. ഓപ്പണ്‍ ഹൗസില്‍ പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങളും ഉന്നയിക്കുവാന്‍ സാധിക്കുമെന്ന് ഇന്ത്യന്‍ എംബസി പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക