Image

കഥ പറയുമ്പോള്‍ (രമാ പ്രസന്ന പിഷാരടി)

രമാ പ്രസന്ന പിഷാരടി Published on 24 August, 2020
കഥ പറയുമ്പോള്‍ (രമാ പ്രസന്ന പിഷാരടി)
ബാംഗ്‌ളൂര്‍ കവിക്കൂട്ടത്തിന്റെ കഥ പറയുമ്പോള്‍ എന്ന ഓണ്‍ലൈന്‍ സാഹിത്യപരിപാടി ഓഗസ്റ്റ് 15ന് പ്രശസ്ത എഴുത്തുകാരി വിദ്യാ വാചസ്പതി ഉൃ. കെ പി സുധീരയുടെ സ്വാതന്ത്ര്യദിനാഘോഷ അനുസ്മരണത്തോടെ നടന്നു.  വിലങ്ങിലാക്കപ്പെട്ട വര്‍ത്തമാനകാലസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സ്വാന്തന്ത്ര്യസമരസേനാനികളുടെ, സ്വാതന്ത്ര്യത്തിന്റെ സമരചരിത്രത്തിന്റെ സ്വതന്ത്ര ഇന്ത്യയുടെ,   വിവിധഘട്ടങ്ങളിലൂടെയുള്ള അനുസ്മരണമായിരുന്നു പ്രശസ്ത എഴുത്തുകാരി കഥയരങ്ങിനേകിയത്

പരിപാടിയോടനുബന്ധിച്ച് മുന്‍സൈനികരും, എഴുത്തുകാരുമായ ശ്രീ ഉപേന്ദ്ര ബാബു, ശ്രീ വി ഹര്‍ഷന്‍, അശോകന്‍ തത്വമസി, ശ്രീ തങ്കച്ചന്‍ പന്തളം എന്നിവരുടെ സൈനിക സേവനകാലത്തെ ഓര്‍മ്മക്കുറിപ്പുകള്‍ അവതരിപ്പിക്കുകയുണ്ടായി.

ബാംഗ്‌ളൂര്‍  മുന്‍സൈനികനും സാഹിത്യകാരനുമായ പി വി മധുസൂദനന്‍ കഥയരങ്ങ് ഉത്ഘാടനം ചെയ്തു.  സ്വാതന്ത്യസാഹിത്യം എന്ന വിഷയം  പ്രശസ്ത കവി നാലപ്പാടം പദ്മനാഭന്‍ കവിതയിലൂടെ അവതരിപ്പിച്ചു.  

ജ്വലനം എന്ന ഉത്തമസാഹിത്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റിന്റെ സാരഥി ജ്യോതി നമ്പ്യാര്‍ പരിപാടിയ്ക്ക് ആശംസകള്‍ നേര്‍ന്നു. 

മുംബൈയിലെ പ്രശസ്ത സാഹിത്യകാരന്‍ കണ്‍ക്കൂര്‍ ആര്‍ സുരേഷ് കുമാര്‍, കഥയിലും നാടകത്തിലും പ്രാഗത്ഭ്യം തെളിയിച്ച ശീ, സുരേഷ് വര്‍മ്മ, സെക്രട്ടറി മുഹമ്മദ് കുനിങ്ങാട് എന്നിവര്‍ കാലഘട്ടത്തിന്റെ കഥകള്‍ എന്ന വിഷയത്തില്‍ വളരെ വിഞ്ജാനപ്രദവും വസ്തുനിഷ്ഠ് വുമായ പ്രഭാഷണങ്ങള്‍ നടത്തി. 

ബാംഗ്‌ളൂരിലെ  പ്രശസ്ത  സാഹിത്യകാരിയും സാംസ്‌ക്കാരിക പ്രവര്‍ത്തകയുമായ  ശ്രീമതി ഇന്ദിരാ ബാലന്‍, സാഹിത്യാസ്വകനായ കൈക ആണവനിലയത്തിലെ എന്‍ജിനീയര്‍ ശീ രാജഗോപാല്‍ കൈക എന്നിവര്‍ കഥകളെ വിശദമായി അവലോകനം ചെയ്തു. 

ശ്രീമതി രുഗ്മിണി സുധാകരന്‍, ഹരിശങ്കര്‍ മുന്നൂര്‍കോട്, പ്രീത പി നായര്‍, അംബികാ പി മേനോന്‍, ദാമോദരന്‍ മാസ്റ്റര്‍,  സലില ദിനു

 എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിനാലാം  ആഘോഷസുദിനത്തില്‍ , ബന്ധുരകാഞ്ചനകൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍ എന്ന് വള്ളത്തോള്‍  കാഞ്ചനസീത എന്ന കൃതിയിലൂടെ നമ്മോട് പറഞ്ഞ വാക്യങ്ങളുടെ പ്രസക്തി ലോകം  ഇന്ന് അതിന്റെ എല്ലാ അര്‍ഥത്തിലും മനസ്സിലാക്കിയിരിക്കുന്നു. . ഈയിടെ നമ്മളെല്ലാം വായിച്ച ഒരു വാര്‍ത്തയാണ്,  ക്വാറന്റീനില്‍ നിന്ന് തിരികെ വീട്ടിലെത്തിയ ഒരാള്‍ കൂട്ടിലുള്ള പക്ഷികളെ എല്ലാം തുറന്ന് വിട്ടു  എന്ന് . വിലങ്ങിലാകുമ്പോഴേ സ്വാതന്ത്ര്യത്തിന്റെ മൂല്യം നമ്മള്‍ക്ക് മനസ്സിലാക്കാനാകൂ.

നമ്മുടെ സ്വാതന്ത്ര്യത്തിനായി നൂറ്റാണ്ടുകളുടെ സമരപരമ്പര തന്നെ ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. സ്വാതന്ത്ര്യത്തിനായി സ്വന്തം ജീവന്‍ സമര്‍പ്പിച്ച എല്ലാ സ്വാതന്ത്ര്യസമരസേനാനികളെയും സ്മരിച്ചു കൊണ്ട് ആ സ്മരണയ്ക്ക് മുന്നില്‍ പ്രണാമര്‍പ്പിച്ച് കൊണ്ട് ബാംഗ്‌ളൂര്‍ കവിക്കൂട്ടത്തിന്റെ കഥയരങ്ങിന് തുടക്കം കുറിച്ചു.

കഥ പറയുമ്പോള്‍ എന്ന പരിപാടിയില്‍ എസ് നവീന്‍, രാജേശ്വരി നായര്‍, രേഖ പി മേനോന്‍, ലക്ഷ്മി നായര്‍, അനില്‍ രോഹിത്, മനോജ് കുനിശ്ശേരി, സിന്ധു ഗാഥ, രമാ പ്രസന്ന പിഷാരടി എന്നിവര്‍ കഥ അവതരിപ്പിച്ചു.

കവിക്കൂട്ടത്തിന്റെ സാരഥി രമാ പ്രസന്ന പിഷാരടി  സ്വാഗതവും.,പരിപാടിയുടെ വിജയത്തിന് വേണ്ടി പ്രയത്‌നിച്ച  എല്ലാ സാഹിത്യ/സാംസ്‌ക്കാരിക സൗഹൃദത്തിനും   ശ്രീ രവികുമാര്‍ തിരുമല നന്ദി പ്രകാശിപ്പിച്ചു. .
കഥ പറയുമ്പോള്‍ (രമാ പ്രസന്ന പിഷാരടി)
കഥ പറയുമ്പോള്‍ (രമാ പ്രസന്ന പിഷാരടി)
കഥ പറയുമ്പോള്‍ (രമാ പ്രസന്ന പിഷാരടി)
രമാ പ്രസന്ന പിഷാരടി
Join WhatsApp News
amerikkanmollakka 2020-08-24 18:54:21
ജ്യോതി നമ്പ്യാർ എന്ന് കണ്ടപ്പോൾ ഇമലയാളിയുടെ കോളംനിസ്റ്റാണെന്നു ബിചാരിച്ച്. ഫോട്ടോ കണ്ടപ്പോൾ ആൾ അതല്ല. അല്ലെങ്കിലും ഇടയിൽ ഒരു ലക്ഷ്മി ഇല്ലാതിരുന്നല്ലോ. ഞമ്മള് ശ്രദ്ധിച്ചില്ല. രമ പ്രസന്ന പിഷാരടി സാഹിബ ഈ ഫോട്ടോകളിൽ അമേരിക്കയിലെ കപികളെ ഒന്നിനെയും കാണുന്നില്ല. ഫോട്ടോ ഭ്രാന്തരാണ് അമേരിക്കൻ മലയാളികൾ. അബരെ ബിളിക്കാഞ്ഞത്‌ നന്നായി അല്ലെങ്കിൽ ബാർത്തക്ക് പകരം ഫോട്ടോകൾ നിറഞ്ഞേനേ. പിഷാരടി സാഹിബ അത് മുൻ കൂട്ടി അറിഞ്ഞു കാണും. എന്തായാലും അടുത്ത പരിപാടി അമേരിക്കയിൽ ബച്ച് നടത്തുക. അച്ചായന്മാർ sponsor ചെയ്യും. ഇഷ്ടം പോലെ കാശുണ്ടെന്നേ. അപ്പൊ പടച്ചോന്റെ കൃപ നേരുന്നു. അസ്സലാമു അലൈക്കും.
2020-08-24 22:09:23
ബാംഗ്ലൂർ കന്നഡ മലയാള കവികളെ: സ്വാഗതാ, സുസ്വാഗതാ, ഒള്ള മലയാളകവിത ഒരുവാടുവെക്കു, ചൊല്ലുബേക്കു . ബാള സുന്ദര കാവിതകള് സും മീറ്റിംഗിൽ ചൊല്ലുബേക്കു. കവിതകളു അർത്തമാടികുണ്ടു ഉരിയാട്‌ബിക്കു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക