Image

വേള്‍ഡ് മലയാളി കൗണ്‍സിലിനു പുതിയ നേതൃത്വം

ജോണ്‍ കടവില്‍ Published on 04 June, 2012
വേള്‍ഡ് മലയാളി കൗണ്‍സിലിനു പുതിയ നേതൃത്വം
മെയ് 25 മുതല്‍ 28 വരെ ഡാളസ്സില്‍ നടന്ന എട്ടാമത് ഗ്ലോബല്‍ കോണ്‍ഫറന്‍സില്‍ വച്ച് അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഗ്ലോബല്‍ കോണ്‍ഫറന്‍സില്‍ വച്ച് അടുത്ത രണ്ടു വര്‍ത്തേക്കുള്ള ഗ്ലോബല്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു. മാരിയറ്റ് ഹോട്ടല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ നൂറുകണക്കിന് വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രതിനിധികളേയും സമീപവാസികളേയും സാക്ഷി നിര്‍ത്തി പുതിയ ഭരണ സമിതി സ്ഥാനമേറ്റു. സ്ഥാനമൊഴിയുന്ന ഗ്ലോബല്‍ പ്രസിഡന്റ് വി.സി. പ്രവീണ്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. കൊടിക്കുന്നില്‍ സുരേഷ് എം.പി. മുഖ്യാതിഥിയായിരുന്നു.

വിവിധ രാജ്യങ്ങക്കു പ്രാതിനിധ്യമുള്ള ഭരണസമിതി: ഉപദേശക സമിതി ചെയര്‍മാന്‍-ഗോലാപപിള്ള (ഡാളസ്), ചെയര്‍മാന്‍- ജോജി തടത്തില്‍ (ജര്‍മ്മനി), വൈസ് ചെയര്‍ പേഴ്‌സന്‍സ്: തങ്കമണി ദിവാകരന്‍( കേരളം), പ്രമോദ് നായര്‍(ഡാളസ്), രാജു കണ്ണങ്കാട്(അയര്‍ലന്റ്), പ്രസിഡന്റ് ഏ.എസ്. ജോസ്(ബഹ്‌റിന്‍), വൈസ് പ്രസിഡന്റ് അഡ്മിനിസ്‌ട്രേഷന്‍: ജോണ്‍ മാത്യൂ കടവില്‍ (ഡാളസ്), വൈസ് പ്രസിഡന്റ് ഓര്‍ഗനൈസേഷന്‍ മത്തായി ജേക്കബ് (നൈജീരിയ), തോമസ് അറമ്പന്‍കുട്ടി(ജര്‍മ്മനി), ജനറല്‍ സെക്രട്ടറി- പോളിമാത്യൂ സോമതീരം. മറ്റു ഭാരവാഹികള്‍: ട്രഷറര്‍ മൂസാ കോയ(സൗദി അറേബിയ), അസോസിയേറ്റ് സെക്രട്ടറി- സിറിയക് തോമസ്(ബാംഗ്‌ളൂര്‍). എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങള്‍: ഡോ.ഇബ്രഹാഹിം ഹാജി(ദുബായ്), ആന്‍ഡ്രൂ പാപ്പച്ചന്‍(ന്യൂജേഴ്‌സി), പ്രിയ ദാസ് മംഗലത്ത് (കേരളം), ജോര്‍ജ്ജ് കാക്കനാട്(ഹ്യൂസ്റ്റണ്‍), വര്‍ഗീസ് അലക്‌സാണ്ടര്‍(ഡാളസ്). ജോയിചെന്‍ ചേരിലാണ് പുതിയ തെരഞ്ഞെടുപ്പു കമ്മീഷ്ണര്‍. 2014 വരെയാണ് പുതിയ ഭരണസമിതിയുടെ കാലാവധി.
വേള്‍ഡ് മലയാളി കൗണ്‍സിലിനു പുതിയ നേതൃത്വം
ഗോലാപപിള്ള, ജോജി തടത്തില്‍, ഏ.എസ്. ജോസ്, ജോണ്‍ മാത്യൂ കടവില്‍, പോളിമാത്യൂ സോമതീരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക