Image

പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈറ്റ് (അഉഅഗ) വൈസ് പ്രസിഡന്റ് ക്രിസ്റ്റഫര്‍ ഡാനിയലിന് യാത്രയയപ്പ് നല്‍കി

Published on 20 August, 2020
പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈറ്റ് (അഉഅഗ) വൈസ് പ്രസിഡന്റ് ക്രിസ്റ്റഫര്‍ ഡാനിയലിന് യാത്രയയപ്പ് നല്‍കി
പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈറ്റ് (അഉഅഗ) വൈസ് പ്രസിഡന്റ് ക്രിസ്റ്റഫര്‍ ഡാനിയലിന് യാത്രയയപ്പ് നല്‍കി.

കേന്ദ്ര ഗവര്‍മെന്റില്‍ ഇന്റലിജിന്‍സ് ഓഫീസര്‍ ആയി സേവനമനുഷ്ടിക്കേ അദ്ദേഹം സ്വമേധയാ വിരമിക്കുകയും 1995 മുതല്‍ പ്രവാസ ജീവിതം നയിക്കാന്‍ തുടങ്ങുകയും ചെയ്തത്. കഴിഞ്ഞ രണ്ടര പതിറ്റാണ്ടുകാലത്തെ പ്രവാസജീവിതത്തിനു വിരാമമിട്ടുകൊണ്ടാണ് അദ്ദേഹം ഇപ്പോള്‍ നാട്ടിലേക്കു മടങ്ങുന്നത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിപുലമായ യാത്രയയപ്പ് സമ്മേളനം സാധ്യമല്ലാത്തതിനാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സംഘടിപ്പിച്ച ലളിതമായ ചടങ്ങില്‍ അദ്ദേഹത്തിന് ആദരവ് രേഖപ്പെടുത്തി അസോസിയേഷന്റെ  ഉപഹാരം പ്രസിഡന്റ് ബി എസ് പിള്ളൈ കൈമാറി.

ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈറ്റ് (അഉഅഗ) പ്രസിഡന്റ് ബി എസ് പിള്ളയുടെ അധ്യക്ഷതയില്‍ അബാസിയയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി വിജോ പി തോമസ്,ജോയിന്റ് ട്രഷറര്‍ മനോജ് റോയ്,ബിജു പാറയില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു.

അസോസിയേഷന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ തന്റെ ഭാഗത്തു നിന്നും എല്ലാവിധ സഹായ സഹകരണങ്ങളും ഉണ്ടാവുമെന്ന് മറുപടി പ്രസംഗത്തില്‍ ക്രിസ്റ്റഫര്‍ ഡാനിയല്‍ ഉറപ്പു നല്‍കി.

ജനറല്‍ സെക്രട്ടറി വിപിന്‍ മങ്ങാട്ട് സ്വാഗതവും ട്രഷറര്‍ ഷിബു ചെറിയാന്‍ നന്ദിയും പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക