Image

യുഎസ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി റോറി ലാന്‍സ്മാന്‍ ഇന്‍ഡ്യന്‍ അമേരിക്കക്കാരുമായി കൂടിക്കാഴ്ച നടത്തി

പോള്‍ ഡി. പനയ്ക്കല്‍ Published on 03 June, 2012
യുഎസ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി റോറി ലാന്‍സ്മാന്‍ ഇന്‍ഡ്യന്‍ അമേരിക്കക്കാരുമായി കൂടിക്കാഴ്ച നടത്തി
ന്യൂയോര്‍ക്ക് : അഞ്ചാം ഡിസ്ട്രിക്റ്റില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് മത്സരിക്കുന്ന അസംബ്ലിമാന്‍ റോറി ലാന്‍സ്മാന്‍ മലയാളി അമേരിക്കക്കാരുമായി കൂടിക്കാഴ്ച നടത്തി. അമേരിക്കന്‍ ഇന്‍ഡ്യന്‍ ഉഭയകക്ഷിബന്ധവും ഇന്‍ഡ്യന്‍ - അമേരിക്കന്‍, ദക്ഷിണേഷ്യന്‍ - അമേരിക്കന്‍ സാമുദായിക വിഷയങ്ങളും മുഖ്യവിഷയങ്ങളായിരുന്നു.

അമേരിക്കന്‍ സമൂഹത്തില്‍ ഉദ്ഗ്രഥിച്ച ഇന്‍ഡ്യന്‍ കമ്മ്യൂണിറ്റി സമൂഹത്തില്‍ ക്രിയാത്മകവും ഫലവത്തുമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ടതിന്റെ ആവശ്യകതയെ റോറി ലാന്‍സ്മാന്‍ ചൂണ്ടിക്കാട്ടി. രാജ്യകാര്യങ്ങളിലും രാജ്യാന്തരകാര്യങ്ങളിലും എടുക്കേണ്ട തീരുമാനങ്ങളില്‍ ഇന്‍ഡ്യന്‍ അമേരിക്കകാരുടെ പ്രാതിനിധ്യം ആവശ്യമാണ്. അതിന് അത്യാവശ്യമായിട്ടുള്ളത് അവരുടെ പ്രവര്‍ത്തന പ്രാതിനിധ്യവും ഉള്‍പ്പെടലുമാണ്. മൂന്നുപ്രാവശ്യം ന്യൂയോര്‍ക്ക് അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട റോറി ലാന്‍സ്മാന്‍ എടുത്തു പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്‍ഡ്യയുമായുള്ള അമേരിക്കയുടെ സൗഹൃദപങ്കാളിത്തം, വിദ്യാഭ്യാസത്തിനും ജോലിക്കും സഹായകമായ കുടിയേറ്റ നിയമ പരിഷ്‌ക്കരണം എന്നിവയ്ക്കുവേണ്ടി താന്‍ പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം ഉറച്ചുപറഞ്ഞു.

ഇന്‍ഡ്യന്‍ അമേരിക്കാക്കാരുമായി വിഷയാധിഷ്ഠിതമായ കൂടിക്കാഴ്ചയ്‌ക്കൊപ്പം ജൂണ്‍ ഇരുപത്തിയാറിനു നടക്കാനിരിക്കുന്ന പ്രൈമിറ തെരഞ്ഞെടുപ്പിലേക്കുള്ള ധനസമാഹരണത്തിനും മത്സര പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം സഹായം ആവശ്യപ്പെട്ടു.

ന്യൂയോര്‍ക്ക് ലെജിസ്ലേച്ചറില്‍ അംഗമായിരിക്കെ ലോറി ലാന്‍സ്മാന്‍ പത്തൊമ്പതു ബില്ലുകള്‍ അവതരിപ്പിക്കുകയും പാസാക്കി നിയമമാക്കിമാറ്റുകയും ചെയ്തിട്ടുണ്ടെന്ന് സ്വാഗതമാശംസിച്ച പോള്‍ ഡി. പനയ്ക്കല്‍ പറഞ്ഞു. ഗാര്‍ഹിക ദ്രോഹകുറ്റവാളികളായവരുടെ കൈയ്യില്‍ തോക്ക് ലഭിക്കാതിരിക്കുന്നതിനും ജോലിസ്ഥലത്തെ സുരക്ഷിതത്വത്തിനും ഭാഷയ്ക്ക് തടമുള്ളവര്‍ക്കുള്ള നിയമസംരക്ഷണത്തിനും തുടങ്ങി സമൂഹത്തിന്റെ ക്ഷേമത്തിനും ഉന്നമനത്തിനും സംരക്ഷിയ്ക്കുമുള്ള അനേകം നിയമനിര്‍മ്മാണങ്ങള്‍ക്ക് മുന്‍കൈയെടുക്കുകയും വിജയകരമായി പ്രവര്‍ത്തിക്കുകയും ചെയ്തു അദ്ദേഹം. ലോറി ലാന്‍സ്മാനെ വിജയിക്കുവാന്‍ സഹായിക്കുക വഴി നാം ചെയ്യുന്നത് നമ്മള്‍ ദത്തെടുത്ത ഗൃഹനാടായ അമേരിക്കയ്ക്കും നമ്മുടെ കുടുംബങ്ങളും ബന്ധുക്കളും ജീവിക്കുന്ന ഇന്‍ഡ്യയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നതിനു തുല്യമാണ്-പോള്‍ ഡി പനയ്ക്കല്‍ പറഞ്ഞു.

ആരുടെ സമീപനത്തിനും തുറന്ന മനസ്സുകാണിക്കുന്ന റോറിലാന്‍സ്മാന്‍ ഇന്‍ഡ്യന്‍ അമേരിക്കക്കാരുടെ ഉറ്റസുഹൃത്താണെന്ന് പല വര്‍ഷങ്ങളായി അദ്ദേഹത്തെ അറിയുന്ന ലീലാ മാരേട്ട് തുടര്‍ന്നുള്ള സംസാരത്തില്‍ അനുസ്മരിച്ചു. റോറി ലാന്‍സ്മാന്റെ വിജയത്തിനായി ആത്മാര്‍ത്ഥമായ പ്രവര്‍ത്തന സഹായം ചെറിയാന്‍ അരികുപുറത്ത്, പൗലോസ് അരികുപുറത്ത്, ടിം ഗ്ലാഡ്‌സണ്‍ ചെറിയ പറമ്പില്‍, ജോണ്‍ പോള്‍ എന്നിവര്‍ വാഗ്ദാനം ചെയ്തു.

പൊതുവായ ലക്ഷ്യങ്ങളെ മാനിച്ച് ഇന്‍ഡ്യന്‍ അമേരിക്കക്കാര്‍ ഒരുമിച്ച് നില്‍ക്കണമെന്ന് റോറി ലാന്‍സ്മാന്റെ ചീഫി ഓഫ് സ്റ്റാഫും ഡെപ്യൂട്ടി കാമ്പയ്ന്‍ മാനേജരുമായ ഡോമിനിക്ക് പനയ്ക്കല്‍ പറഞ്ഞു. ചെറിയ കാര്യങ്ങള്‍ക്കായി, കൊച്ചു കൊച്ചു സമുദായ കാര്യങ്ങള്‍ക്കായി കൂട്ടം തിരിഞ്ഞുപ്രവര്‍ത്തിക്കുന്നത് ഇന്‍ഡ്യന്‍ കമ്മ്യൂണിറ്റിയുടെ ശക്തിയെ നിര്‍വീര്യമാക്കുന്നു. പൊതുരംഗത്തേക്കിറങ്ങുവാന്‍ ഡോമിനിക്ക് ആഹ്വാനം ചെയ്തു.

ന്യൂയോര്‍ക്ക് ക്യൂന്‍സിലെ ടേയ്സ്റ്റ് ഓഫ് കൊച്ചിന്‍ റെസ്റ്റോറന്റില്‍ വച്ചായിരുന്നു ഡിന്നര്‍ സമ്മേളനം നടന്നത്.

റോറി ലാന്‍സ്മാനോടൊപ്പം അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പു പ്രചാരണ സഹായികളും സന്നിഹിതരായിരുന്നു.

യുഎസ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി റോറി ലാന്‍സ്മാന്‍ ഇന്‍ഡ്യന്‍ അമേരിക്കക്കാരുമായി കൂടിക്കാഴ്ച നടത്തി
യുഎസ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി റോറി ലാന്‍സ്മാന്‍ ഇന്‍ഡ്യന്‍ അമേരിക്കക്കാരുമായി കൂടിക്കാഴ്ച നടത്തി
യുഎസ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി റോറി ലാന്‍സ്മാന്‍ ഇന്‍ഡ്യന്‍ അമേരിക്കക്കാരുമായി കൂടിക്കാഴ്ച നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക