Image

കേളി കുടുംബ സഹായം കൈമാറി

Published on 17 August, 2020
 കേളി കുടുംബ സഹായം കൈമാറി

റിയാദ് : കേളി കലാസാംസ്‌കാരിക വേദി അതിഖ് യൂണിറ്റ് അംഗമായിരിക്കെ മരണപ്പെട്ട സുലൈമാന്റെ കുടുംബ സഹായം കൈമാറി.

സിപിഎം തുപ്രന്‍കോട് ലോക്കല്‍ സെക്രട്ടറി സി ഹരിദാസന്‍, ആലത്തൂര്‍ ലോക്കല്‍ സെക്രട്ടറി കെ മുഹമ്മദ്, ആലത്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം അബ്ദുള്‍ റസാഖ്, വാര്‍ഡ് മെമ്പര്‍ ഷംസുദ്ദീന്‍, തിരുനാവായ ബ്രാഞ്ച് സെക്രട്ടറി സഹദേവന്‍, ബീരാഞ്ചിറ ബ്രാഞ്ച് സെക്രട്ടറി നാസര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം കെ ശിവദാസനാണ് സഹായം കൈമാറിയത്. സുലൈമാന്റെ പിതൃസഹോദരന്‍ ഷംസുകുട്ടി സഹായം ഏറ്റുവാങ്ങി.

മലപ്പുറം ബീരാഞ്ചിറ സ്വദേശിയായിരുന്ന സുലൈമാന്‍ കഴിഞ്ഞ മേയില്‍ റിയാദില്‍ വച്ചാണ് മരണപ്പെട്ടത്. കേളി അംഗങ്ങളില്‍ നിന്നും സ്വരൂപിക്കുന്ന കുടുംബസഹായ പദ്ധതിയില്‍ നിന്നാണ് മരണപ്പെടുന്ന കേളി അംഗങ്ങളുടെ കുടുംബത്തെ സഹായിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക