Image

കുവൈറ്റില്‍ സന്ദര്‍ശന വീസയില്‍ എത്തിയവര്‍ ഓഗസ്റ്റ് 31 നുള്ളില്‍ രാജ്യം വിടണം

Published on 17 August, 2020
 കുവൈറ്റില്‍ സന്ദര്‍ശന വീസയില്‍ എത്തിയവര്‍ ഓഗസ്റ്റ് 31 നുള്ളില്‍ രാജ്യം വിടണം

കുവൈറ്റ് സിറ്റി : കോവിഡ് ഭീഷണിയെ തുടര്‍ന്ന് വിമാനത്താവളങ്ങള്‍ അടച്ചതിനാല്‍ സമയപരിധി കഴിഞ്ഞും രാജ്യത്തു തങ്ങുന്ന സന്ദര്‍ശന വീസക്കാര്‍ ഓഗസ്റ്റ് 31 നുള്ളില്‍ രാജ്യം വിടണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കൊറോണ പ്രതിസന്ധിക്ക് തൊട്ട് മുമ്പായി ഒരു ലക്ഷത്തോളം ആളുകള്‍ രാജ്യത്ത് സന്ദര്‍ശന വീസയില്‍ പ്രവേശിച്ചതായാണ് കണക്കാക്കുന്നത്. നേരത്തെ വാണിജ്യ വീസയിലും കുടുംബ വീസയിലും, ടൂറിസ്റ്റ് വീസയിലും എത്തിയവര്‍ക്ക് സ്വമേധയ വീസാ കാലാവധി പുതുക്കി നല്കിയിരുന്നു. സന്ദര്‍ശന വീസയില്‍ എത്തി തിരികെ പോകാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കുമെന്നും ഇവരുടെ സ്‌പോണ്‍സര്‍ക്കെതിരെ പിഴ ചുമത്തുകയും ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അതോടപ്പം പുതിയ വീസയില്‍ രാജ്യത്ത് പ്രവേശിച്ചവര്‍ ഉടന്‍ തന്നെ ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതാണെന്നും പ്രാദേശിക പത്രമായ അല്‍ റായ് റിപ്പോര്‍ട്ട് ചെയ്തു.

ഓഗസ്റ്റ് 31 നുള്ളില്‍ 4,05000 വിദേശികള്‍ക്ക് ഓണ്‍ലൈന്‍ ആയി വീസ പുതുക്കുവാന്‍ സൗകര്യങ്ങള്‍ ആഭ്യന്തര മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. ഈ ദിവസത്തിനുള്ളില്‍ താമസ രേഖ പുതുക്കിയില്ലെങ്കില്‍ അത്തരക്കാര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക