Image

ചികിത്സക്കായി നാട്ടിലേക്ക് പോയ പ്രവാസി വീട്ടമ്മ മരിച്ചു

Published on 15 August, 2020
ചികിത്സക്കായി നാട്ടിലേക്ക് പോയ പ്രവാസി വീട്ടമ്മ മരിച്ചു
മസ്കത്ത് : ചികിത്സക്കായി നാട്ടിലേക്ക് പോയ പ്രവാസി വീട്ടമ്മ മരിച്ചു. നിസ്‌വ കര്‍ഷകയില്‍ ഓട്ടോഇലക്ട്രക്കല്‍ സ്ഥാപനം നടത്തുന്ന തൃശൂര്‍ സ്വദേശി പ്രസാദിന്റെ ഭാര്യ ധന്യ (39) ആണ് ശനിയാഴ്ച പുലര്‍ച്ചെ മരിച്ചത്. ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്.

അര്‍ബുദ രോഗിയായിരുന്ന ധന്യ തുടര്‍ ചികിത്സക്കായാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ നാട്ടിലേക്ക് പോയത്. കുടുംബവും ഇവരോടൊപ്പം നാട്ടിലേക്ക് മടങ്ങിയിരുന്നു. 15 വര്‍ഷമായി കുടുംബം ഒമാനിലുണ്ടായിരുന്നു. മകന്‍ അതീഷ് പ്രസാദ് നിസ്‌വ ഇന്ത്യന്‍ സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക