Image

മോശയുടെ വഴികള്‍ (നോവല്‍- 6: സാംസി കൊടുമണ്‍)

Published on 14 August, 2020
മോശയുടെ വഴികള്‍ (നോവല്‍- 6: സാംസി കൊടുമണ്‍)
പതിനൊന്ന്

മോശ പകല്‍ മുഴുവന്‍ ഗുഹക്കുള്ളില്‍ കഴിഞ്ഞു. തന്നെ അറിയാത്ത ഒരു ദേശത്ത് എത്തിച്ചേരണം. രാത്രിയിലെ നടപ്പ് എത്ര ദൂരം പിന്നില്‍ തള്ളിയെന്നറിയില്ല. നിലാവുള്ള രാത്രിയില്‍ വിശാലമായ ആകാശവും, നീണ്ട ു നീണ്ട ു കിടക്കുന്ന പാറക്കെട്ടുകളും മലനിരകളും മനസ്സിനു നല്‍കിയ ഉന്മേഷത്താല്‍ തനൊരു ഒളിച്ചോട്ടക്കാരനാണന്നുള്ള സത്യം മറന്നു. ഫറവോന്റെ കിങ്കരന്മാര്‍ എവിടെയെല്ലാം ഒളിച്ചിരിക്കുന്നുവെന്നാരറിയുന്നു. എവിടെയാണെത്തിച്ചേരാന്‍ പോകുന്നതെന്ന വിചാരം മനസ്സിനെ മദിക്കുന്നു. ഈ ഒളിച്ചോട്ടം എത്ര നാളേക്ക്. സാറാ കൂടെയുണ്ട ായിരുന്നെങ്കില്‍.... എന്തിനയാളെ കൊന്നു. മനസ്സില്‍ ഇരച്ചുകയറിയ അപകര്‍ഷം. ഏറിയ കാലമായി അനുഭവിക്കുന്ന അടിമകളുടെ വിമ്മിഷ്ടം. എന്നും കാണുന്ന അടിമകളുടെ കണ്ണുനീര്‍. ഒന്നു നിവര്‍ന്നു നില്‍ക്കാന്‍ കെല്പില്ലാത്തവന്റെ മുതുകില്‍ വീഴുന്ന ചാട്ടാവറുകള്‍. സാറായുടെ അപ്പനെ അടിച്ചു വീഴ്ത്തിയവനോടുള്ള പക. ബലവാന്‍ ബലഹീനന്റെ മേല്‍ കാണിക്കുന്ന അനീതി. ഇത്തരം ചിന്തകളുമായി മനസ്സു പ്രക്ഷുബ്ധമായി നടന്ന ആ നേരത്താണതു കണ്ണില്‍പ്പെട്ടത്. പിന്നെ ഒന്നും ഓര്‍ത്തില്ല.

അപ്പനും അമ്മയും എന്തെടുക്കുന്നു ആവോ..! സ്വന്തം അമ്മ ജീവിച്ചിരിക്കേ, അവരുടെ തന്നെ വളര്‍ത്തു മകനായി വളരേണ്ട ി വന്നതെന്തുകൊണ്ട ്. മറ്റുള്ളവരുടെ മുന്നില്‍ അമ്മേയെന്നു വിളിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടതെന്തേ.. ഫറവോന്റെ പുത്രിയുടെ ദയകൊണ്ട ് ജിവിച്ചവന്റെ ഉള്ളിന്റെ നീറ്റല്‍ ആരറിഞ്ഞു. ആണ്‍ക്കുട്ടിയായതിനാല്‍ കൊല്ലപ്പെട്ടവര്‍ എത്ര പേര്‍. അവരുടെ അമ്മമാരുടെ വേദന ആരെങ്കിലും അറിഞ്ഞോ? ശിപ്രാ പുവാ എന്നീ അബ്രായ സൂതികര്‍മ്മിണിമാരുടെ കരുണയാല്‍ ജിവിക്കുന്ന എത്രപേര്‍. ഫറവോന്റെ കല്പനകള്‍ അവര്‍ അനുസരിച്ചെങ്കില്‍ എത്ര ജിവിതങ്ങള്‍ പൊലിഞ്ഞു പോകുമായിരുന്നു. താനും ഇന്നീഭൂമിയില്‍ ഉണ്ട ാകുമായിരുന്നില്ല. സംശയം തോന്നിയ ഫറവോന്‍ അവരെ ചോദ്യം ചെയ്തപ്പോള്‍, ശിപ്രയും പുവായും തങ്ങള്‍ക്കു കിട്ടാമായിരുന്ന വലിയ സമ്മാനങ്ങളെ മറന്നു പറഞ്ഞത്: 'യജമാനനെ, അബ്രായ സ്ത്രീകള്‍ മിസ്രയും സ്ത്രികളെപ്പോലെയല്ല. അവര്‍ നല്ല തിറമുള്ളവര്‍. സുതികര്‍മ്മികള്‍ എത്തുന്നതിനു മുമ്പേ അവര്‍ പ്രസവിക്കും.' താനും തന്റെ ജേഷ്ടനും ഈ സുതികര്‍മ്മിണികളുടെ ദയ ആകുന്നു. അവരുടെ പേര് എന്നും ഓര്‍ക്കപ്പെടാതെ പോകുമോ. അഹറോന്‍ എന്തെടുക്കയായിരിക്കും. അടിമ വേല കഴിഞ്ഞു വരുന്ന അവന് എന്നും താന്‍ കൊട്ടാരാത്തില്‍ കണ്ട തും കേട്ടതുമൊക്കെ പറഞ്ഞു കൊടുക്കണമായിരുന്നു. അവന്‍ പറയും ഒരു ദിവസം എനിക്കും കൊട്ടാരത്തിനകം കാണണമെന്ന്. ആരുമറിയാതെ അവനെ കൊണ്ട ുപോകാമെന്നു പറഞ്ഞിരുന്നു.

സാറ അഹറോനെ കാണുമോ എന്തോ...? മോശ ഗുഹാമുഖത്തേക്കു പതുക്കെ നടന്നു. സമയം സന്ധ്യ മയങ്ങിത്തുടങ്ങിയിരിക്കുന്നു. തന്റെ പ്രയാണ സമയം ആയി. സാറ കൊടുത്തുവിട്ട രണ്ട ാമത്തെ യവത്തിന്റെ അപ്പവും ഉള്ളിയും അവന്‍ കഴിച്ച്, വെള്ളത്തിന്റെ തുകല്‍ സഞ്ചിയിലെ അല്പം വെള്ളവും കുടിച്ചു. ഇനി യവത്തിന്റെ ഒരു ശേര്‍ മാവും അല്പം വെള്ളവും ബാക്കിയുണ്ട ്. അവന്‍ അതു തോളില്‍ തുണിയറ്റത്തു കെട്ടി. സാറ കൊടുത്ത വടിയും ഊന്നി നടന്നു. ഇപ്പോള്‍ സാറാ കൂടെയുണ്ട ായിരുന്നുവെങ്കില്‍... മനസ്സു കൊതിച്ചു. നിലാവ് ഉതിച്ചിരുന്നില്ല. എങ്കിലും മരുഭൂമിയില്‍ വെളിച്ചത്തിന്റെ തെളിച്ചം. മലയിലെ പാറകള്‍ക്കിടയില്‍ രൂപപ്പെട്ട നടപ്പാതയില്‍ അവന്‍ നടന്നു. തനിക്കുമുമ്പേ ഒളിച്ചോടിയവരുടെ കാലടികള്‍ പതിഞ്ഞവയായിരിക്കാം. അല്ലെങ്കില്‍ ഇടയന്മാരും ആടുകളും തെളിച്ച നടപ്പാത. വഴിയരുകില്‍ യാത്രക്കാരെ കൊള്ളയടിക്കാന്‍ പതിയിരിക്കുന്ന മല്ലന്മാര്‍ കാണും. ആട്ടിന്‍കൂട്ടങ്ങള്‍ കടന്നു പോകുമ്പോള്‍ അവര്‍ പതിയിരുന്ന് മുട്ടാടുകളെ പിടിക്കുന്നു. അതവരുടെ അവകാശമായി എണ്ണുന്നു. പേടിച്ചരണ്ട ഇടന്മാര്‍ ബാക്കിയായ ആടുകളേയും തെളിച്ചു പോകുന്നു. ഇതൊക്കെ ഈ വഴിയരുകില്‍ പതിവായിരിക്കാം. അല്ലെങ്കില്‍ ഇതൊക്കെ തന്റെ തോന്നലുകളായിരിക്കാം. ഇതുവഴി ഇതുവരേയും ഒരാട്ടിന്‍ കൂട്ടവും ഇടയനും വന്നിട്ടുണ്ട ാവില്ല. ചുറ്റിനുമുള്ള പാറക്കൂട്ടങ്ങള്‍ ഉറങ്ങുന്ന ചെമ്മരിയാടുകളും കോലാടുകളുമാണ്. ഒരിടയന്റെ ശബ്ദത്തിനായി അവര്‍ കാതോര്‍ക്കുകയായിരിക്കാം. നൂറ്റാണ്ട ുകളായി കാത്തിരിക്കുന്ന ഇവര്‍ക്കായി ഒരിടയന്‍ വരാതിരിക്കില്ല, തനിക്ക് എന്നെങ്കിലും ഒരു തിരിച്ചു വരവുണ്ട ാകുമോ...? അപ്പോള്‍ ഈ വഴികള്‍ തന്നെ തിരിച്ചറിയുമോ.. . സാറാ തനിക്കുവേണ്ട ി കാത്തിരിക്കുമോ...? മോശ നടപ്പിനിടയില്‍ എന്തൊക്കയോ ആലോചിച്ച് ദിര്‍ഘമായി നിശ്വസിച്ചു.

പെട്ടന്നു മോശയുടെ ഉള്ളില്‍ ഒരു തിടുക്കമുണ്ട ായി. യോസേഫിനെ അടിമയായി മിസ്രമിലേക്ക് കൊണ്ട ുവന്ന വഴി ഇതു തന്നെയോ...? അവന്റെ കാലുകളില്‍ ഒരു തരിപ്പനുഭവപ്പെട്ടു. തന്റെ പൂര്‍വ്വികരെ അറിയുന്നതിന്റെ തരിപ്പ്. അവരൊക്കെ തന്നിലേക്ക് പ്രവേശിക്കുന്നപോലെ. അവരൊക്കെ തന്നോടു ചോദിക്കുന്നു നീ ഒരു ഭീരുവിനേപ്പോലെ ഒളിച്ചോട്ടക്കാരനായതെന്തേ...? യഹോവയോടു മല്‍പ്പിടുത്തം നടത്തി തുടയുളിക്കിയിട്ടും യഹോവയില്‍ നിന്നും അനുഗ്രഹം പ്രാപിക്കുന്നവരേയും പൊരുതിയ യാക്കോബിനെ നീ മറന്നുവോ. എന്തുകൊണ്ട ാണു നമ്മുടെ വംശം ഒരു മൃഗത്തിന്റേയും തുടയിലെ ഞരമ്പ് ഭക്ഷിക്കാത്തതെന്നറിയാമോ...? യഹോവ യാക്കോബിന്റെ തുടയിലെ ഞരരമ്പില്‍ തൊട്ടതിനാലാണന്നറിക. ആ വലിയ യുദ്ധത്തില്‍ വിജയിക്ക് യഹോവ അടയാളമായി കൊടുത്ത കരാറാണത്. യാക്കോബിനെ യിസ്രായേല്‍ എന്നു യഹോവ വിളിച്ചു. യാക്കോബിന്റെ പന്ത്രണ്ട ു മക്കളും പന്ത്രണ്ട ു ഗോത്രങ്ങളായി. താന്‍ ലേയായുടെ മൂന്നാമത്തെ പുത്രന്‍ ലേവ്യയുടെ പരമ്പരയാണല്ലോ. എന്നിട്ടും യാക്കോബിന്റെ സമരവീര്യം എന്തേ തനിക്കു കിട്ടിയില്ല. ഉള്ളില്‍നിന്നും ഒരാവേശം പുറത്തേക്കൊഴുകുന്നു. ഈ മലനിരകളോട് ഉച്ചത്തില്‍ വിളിച്ചു പറയണം ഞാന്‍ ഒരു ഭീരുവല്ല ഒരു ഒളിച്ചോട്ടകാരനുമല്ല. ഞാന്‍ തിരിച്ചു വരും എന്റെ ജനതയെ ഞാന്‍ മോചിപ്പിക്കും. അവന്റെ വാക്കുകള്‍ പുറത്തു വന്നില്ല. നാക്ക് ഉളുക്കുന്നപോലെ. ആവേശം കൊള്ളുമ്പോഴൊക്കെ നാക്ക് ഉളുക്കി വാക്കുകള്‍ തൊണ്ട യില്‍ തടയുന്നു. നാലുപേരെ അടിച്ചു കൊല്ലാന്‍ തനിക്കു കഴിയും. പക്ഷേ നാലു വാക്ക് ഉച്ചരിക്കാന്‍ കഴിയുന്നില്ല. മോശക്ക് കരയണമെന്നു തോന്നി. എന്തൊക്കയോ ഉള്ളില്‍ കിടന്നു തിളയ്ക്കുന്നു. തിരിച്ചറിയാത്ത വികാരങ്ങളുമായി ഉറച്ച കാല്‍വെപ്പുകളോട് അവന്‍ നടക്കുമ്പോഴും പൂര്‍വ്വികരുടെ നിഴലുകള്‍ അവന്‍ കാണുന്നുണ്ട ായിരുന്നു. യാക്കോബിന്റെ പന്ത്രണ്ട ു ഗോത്രങ്ങളും യാത്രയില്‍ അവനൊപ്പമുണ്ട ായിരുന്നു. എന്നാല്‍ തന്റെ തലമുറയുടെ മാതാവായ ലേയയുടെ മകളായ ദീനായ്ക്ക് എന്തു സംഭവിച്ചു?

ദീനായുടെ കഥ അപ്പന്‍ പറഞ്ഞിട്ടുണ്ട ്. അതില്‍ അവര്‍ ഒരു ദുഖപുത്രിയാണ്. ചതിയുടെ ഇര. യാക്കോബ് കനാന്‍ ദേശത്തിലെ ശാലോമില്‍ ശെഖേമിന്റെ പിതാവായ ഹമോരിന്റെ പുത്രന്മാരോട് വിലയ്ക്കുവാങ്ങിയ നിലത്തു പാളയമടിച്ച കാലം. ദീന പുതിയ സ്ഥലത്തെ അയല്‍വീടുകളിലെ കന്യകമാരെ സന്ദര്‍ശിക്കാന്‍ പോകുന്നു. എന്നാല്‍ വഴിയില്‍വെച്ച്, ദേശത്തിന്റെ പ്രഭുവായ ഹമോരിന്റെ മകന്‍ ശെഖേം അവളെ പിടിച്ചുകൊണ്ട ു പോയി അവളൊടൊപ്പം ശയിച്ചു. ദീനാ അവന്റെ ഉള്ളത്തില്‍ പറ്റിച്ചേര്‍ന്നു.. അവളെ തനിക്ക് ഭാര്യയായി എടുക്കണമെന്ന് തന്റെ പിതാവായ ഹമോരിനോടു പറഞ്ഞു. ഹമോര്‍ മകനു പെണ്ണു ചോദിക്കാനായി യാക്കോബിന്റെ അടുക്കലേക്കു പോകുന്നു. എന്നാല്‍ ഈ സമയം ലേയായ്ക്കു സംഭവിച്ചതൊക്കെ അറിഞ്ഞ് യാക്കോബ് അരിശം മൂത്ത്, തന്റെ മക്കള്‍ വയലില്‍ നിന്നു വരുന്നതും കാത്ത് മൗനിയായി ഇരിക്കയായിരുന്നു.

ഹമോര്‍ യക്കോബിനോട് പറഞ്ഞത്: എന്റെ മകന്‍ ശെഖേമിന്റെ ഉള്ളം നിങ്ങളുടെ മകളോടു പറ്റിയിരിക്കുന്നു. അവളെ അവനു ഭാര്യയായി കൊടുക്കേണം. കൂടാതെ ഹമോര്‍ പറഞ്ഞത്: ഞങ്ങള്‍ നിങ്ങളുടെ സ്ത്രികളെ എടുക്കുകയും പകരം ഞങ്ങളുടെ സ്ത്രികളെ നിങ്ങള്‍ക്കു തരികയും ചെയ്യാം. നിങ്ങള്‍ക്ക് നങ്ങളുടെ കൂടെ പാര്‍ക്കാം. ദേശത്തു നിങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട ാകും. ഇവിടെ വ്യാപാരം ചെയ്ത് സമ്പാദിപ്പിന്‍.

യാക്കോബിന്റെ മക്കള്‍, ദീനായോടു ചെയ്ത അന്യായം അറിഞ്ഞ് അതികോപത്താല്‍ ജ്വലിച്ചു. യാക്കോബിന്റെ പുത്രന്മാരുടെ കോപം അറിഞ്ഞ ശെഖേം അവരോടു പറഞ്ഞത്: നിങ്ങള്‍ക്കെന്നോടു കൃപ തോന്നിയാല്‍ നിങ്ങള്‍ ചോദിക്കുന്നതെന്തും ഞാന്‍ തരാം. എന്നോട് സ്ത്രിധനവും ധാന്യവും എത്രവേണമെങ്കിലും ചോദിപ്പിന്‍. ബാലയെ എനിക്കു ഭാര്യയായി തരേണം. അപ്പോള്‍ യക്കോബിന്റെ പുത്രന്മാര്‍ ഉള്ളില്‍ ഉപായം നിനച്ച് അവരോടു പറഞ്ഞത്: അഗ്രചര്‍മ്മികളായവര്‍ക്ക് നങ്ങള്‍ ഞങ്ങളുടെ ബാലയെ കൊടുക്കാന്‍ പാടുള്ളതല്ല. അതു ഞങ്ങള്‍ക്കപമാനം വരുത്തും. അതിനാല്‍ നിങ്ങളുടെ ആണ്‍ പ്രജകളെല്ലാം ഞങ്ങളെപ്പോലെ പരിച്ഛേദന ഏല്‍ക്കുക. ഹാമോര്‍ തന്റെ നഗര തലവന്മാരുമായി ആലോചിച്ച് അങ്ങനെ ചെയ്യാന്‍ സമ്മതിക്കുന്നു. ആ പട്ടണത്തിലെ ആണുങ്ങളെല്ലാം പരിച്ഛേദന ഏറ്റ് മൂന്നാം ദിവസം വേദനയാല്‍ ഇരിക്കുന്ന സമയത്ത്, ലേയായുടെ മക്കളായ ശിമെയോനും, ലേവിയും ചേര്‍ന്ന് ഹമോറിനേയും,അവന്റെ മകന്‍ ശെഖേമിനെയും, അവിടെയുള്ള ആണ്‍പ്രജകളെയൊക്കെ വാളാല്‍ അരിഞ്ഞ് പകതീര്‍ക്കുകയും അവരെ കൊള്ളയടിക്കുകയും ചെയ്തു. യാക്കോബ് അവിടെ നിന്നും മറ്റൊരു പട്ടണത്തിലേക്ക് മാറിപ്പോയി. അപ്പന്‍ ഈ കഥ പറയുമ്പോള്‍, കണ്ണുകളിലെ തീക്ഷണത മോശ കാണുമായിരുന്നു. തന്റെ ഗോത്രപിതാവിന്റെ പരാക്രമങ്ങളില്‍ ഊറ്റം കൊള്ളുന്നതായി തോന്നും.

മോശ നടന്നു. നടപ്പിലും ശരീര ചലനങ്ങളിലും ഒരാട്ടിടയനായി സ്വയം പരിവര്‍ത്തനപ്പെടാന്‍ ശ്രമിച്ചു. ആരെങ്കിലും തന്നെ കണ്ട ാല്‍ സമീപഗ്രാമത്തിലേക്കു തൊഴിലന്വേഷിച്ചു പോകുന്ന ഒരാട്ടിടയനാണന്ന തോന്നലിനാന്‍ താന്‍ പിടിക്കപ്പെടതിരിക്കാനുള്ള ഒരു തന്ത്രമായിരുന്നു അത്. അധികം ദൂരത്തല്ലതെ എവിടെനിന്നൊക്കയോ നിശാഞ്ചരികളുടെ വിശപ്പിന്റെ നിലവിളി. കടലിന്റെ നേര്‍ത്ത ഇരമ്പല്‍. കടല്‍ക്കാറ്റ്, ഉയര്‍ന്ന പാറക്കെട്ടുകളില്‍ വന്നലച്ച് നേര്‍ത്ത കുളിര്‍ക്കാറ്റായി മാറുന്നു. ഈ മലകള്‍ തന്നെ കാറ്റില്‍ നിന്നും ശത്രുക്കളില്‍നിന്നും മറയായി സംരക്ഷിക്കുന്നു. അടിയിലെ താഴ്‌വാരങ്ങള്‍ പാര്‍ക്കാന്‍ പറ്റിയ ഇടങ്ങളാകും. യാത്രയിലെ നിരീക്ഷണങ്ങള്‍ ഭാവിയിലെ തന്റെ ജിവിതത്തിനു പാഠങ്ങള്‍ തരുമായിരിക്കും എന്നു മോശ ഉള്ളില്‍ കുറിച്ചു. മുന്നോട്ടുള്ള ഒരോ കാലടികളും ഒരോ പാഠങ്ങളും അറിവുകളുമാണല്ലോ. പെട്ടന്ന് മുന്നില്‍ ഒരു കാട്ടു പന്നി കുറുകെ ഓടി മലനിര ഇറങ്ങുന്നു. അതിനു പിറകെ മറ്റൊന്ന്. പിറകില്‍ വരുന്ന ബലവാനില്‍ നിന്നും മുന്നിലെ ബലഹീനന്‍ ഓടി രക്ഷപെടുകയാണോ? അതോ പകലത്തെ ഇരപിടികഴിഞ്ഞ് രാത്രിലെ രാസക്രീഢകള്‍ക്കായി അവര്‍ ഓടിക്കളിക്കുകയോ?

മോശയുടെ ചുണ്ട ില്‍ ഒരു പുഞ്ചിരി വിടര്‍ന്നു. ഉതിച്ചു വരുന്ന നിലാവിനെ നോക്കി അവന്‍ സാറാക്കായി കൊതിച്ചു. ഇപ്പോള്‍ അവള്‍ കൂടെയുണ്ട ായിരുന്നെങ്കില്‍ ആ ഉയര്‍ന്ന പാറക്കെട്ടില്‍ ഇരുന്നവളോടെന്തൊക്ക പറയാമായിരുന്നു. അവളില്‍ നിന്നെന്തെല്ലാം കേള്‍ക്കാമായിരുന്നു. അവളുടെ കണ്ണുകള്‍ എത്ര ശാന്തമായിരിക്കുമ്പോഴും അതില്‍ നീരൊഴുക്കാണ്. അവിടെ നീന്തിത്തുടിക്കാന്‍ കൊതിയാകുന്നു. ഇതിനു മുമ്പൊന്നും അവളെക്കുറിച്ചിങ്ങനെയൊന്നും ചിന്തിച്ചിട്ടില്ലല്ലോ. എന്തോ പ്രീയപ്പെട്ടത് നഷ്ടമായതു പോലെ. സ്വന്തം വീടും നാടും വിട്ടോടുന്നവന്റെ സമനിലതെറ്റിയ മനസ്സിന്റെ വിഭ്രാന്തിയോ? എന്തൊക്കയോ നഷ്ടബോധത്താല്‍ മോശ തന്റെ വടികൊണ്ട ്, നടപ്പാതയിലെ മിനുത്ത പാറയില്‍ ആഞ്ഞിടിച്ചു. ആ മലഞ്ചരിവു പുതിയ ശബ്ദത്തിന്റെ മാറ്റൊലിയില്‍ പ്രകമ്പിതയായി. മോശ ഒളിച്ചോട്ടക്കാരന്റെ നിരാശയില്‍ എന്തൊക്കയോ സ്വയം പിറുപിറുത്തു. നടപ്പാത വളവുകളും തിരുവുകളുമായി ഇറക്കത്തിലേക്കിറങ്ങുന്നു. വശങ്ങളില്‍ അധികമുയരമില്ലാത്ത കുറ്റിച്ചെടികള്‍ അങ്ങിങ്ങായി നില്‍ക്കുന്നു. താനൊരു ഗ്രാമത്തിന്റെ പടിവതിക്കലോളം എത്തിയിരിക്കുന്നു എന്ന അറിവിനാല്‍ സന്തോഷവും ആശങ്കയും ഒപ്പം രൂപപ്പെട്ടു.

നടപ്പാതയുടെ ഓരത്തെവിടെയോ ഒരു സര്‍പ്പത്തിന്റെ വായ്‌നാറ്റം. ഇവിടെയെവിടെങ്കിലും സര്‍പ്പം നീതിമാന്മാരുടെ പ്രാണനായി പതിയിരിക്കുന്നുണ്ട ാവും. സര്‍പ്പത്തെ കണ്ട ാല്‍ അതിന്റെ തലതകര്‍ക്കണമെന്ന് മോശ ഉള്ളില്‍ നിരൂപിച്ചു. അതെഹോവയും മനുഷ്യനും തമ്മിലുള്ള ഒരുടമ്പിടിയാണ്. മനുഷ്യന്‍ സര്‍പ്പത്തിന്റെ തലയെ തകര്‍ക്കും എന്ന്. ശരിക്കും അതൊരുടമ്പിടിയല്ല. വിധിയും ശിക്ഷയുമാണ്. യഹോവ സര്‍പ്പത്തിനു മരണം വിധിച്ചു. അതു നടപ്പാക്കാന്‍ മനുഷ്യനെ നിയോഗിച്ചു. സര്‍പ്പത്തിന്റെമേല്‍ മനുഷ്യനധികാരം കൊടുക്കുമ്പോള്‍തന്നെ മനുഷ്യനെ പ്രതിക്കുട്ടിലാക്കുന്ന ഒരു ദൈവ നീതി. പുറപ്പാടും, പ്രവാസവും ഈ വിധിയിലുണ്ട ്. പണ്ട ് സൃഷ്ടിയുടെ ആറാം ദിവസം, കാട്ടിലെ എല്ലാ മൃഗങ്ങളേയും സൃഷ്ടിച്ച ശേഷം, യഹോവയായ ദൈവം സ്വന്തം സ്വരുപത്തിലും, സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചു. ഏറ്റവു ഒടുവിലത്തെ സൃഷ്ടി മനുഷ്യനില്‍ നിന്നും മനുഷ്യത്തിയുടേതായിരുന്നു. ആകെ അവര്‍ക്കു ചെയ്യാന്‍ പാടില്ലാത്ത ഒരു കാര്യം, പാര്‍ക്കാന്‍ കൊടുത്ത തോട്ടത്തിന്റെ നടുവിലെ വൃഷത്തിന്റെ ഫലം മാത്രം കഴിക്കരുത്.

എന്നാല്‍ ദൈവത്തോടൊപ്പം പിറന്ന സാത്താന്‍, മനുഷ്യന്റെമേല്‍ അവന്റെ ആധിപത്യം ഉറപ്പിക്കാനായി സ്ത്രിയുടെമേല്‍ ദൃഷ്ടിപതിപ്പിച്ചു. വൃഷത്തിന്റെ ഫലം കഴിച്ചാല്‍ ദൈവത്തെപ്പോലെ നിങ്ങളും ആകും എന്ന് പറയുകയും, അവള്‍ക്ക് മധുരമുള്ള പഴം കൊടുക്കുകയും ചെയ്തു. സാത്താന്‍ പാമ്പിന്റെ വേഷപ്പകര്‍ച്ചയിലായിരുന്നു സ്ത്രിയെ വശികരിച്ചത്. അതൊരു വലിയ പതനത്തിലേക്ക് വംശത്തെ നയിച്ചു. യഹോവ തോട്ടത്തില്‍ വന്നപ്പോള്‍, ആദവും ഹവ്വയും ദൈവത്തില്‍ നിന്നും അകന്നിരുന്നു. അവര്‍ നഗ്നരാണന്ന അറിവിനാല്‍ അവര്‍ ഒളിച്ചിരുന്നു. സാത്താന്‍ മനുഷ്യനു കൊടുത്ത ഒരേ ഒരറിവ് അവന്റെ നഗ്നതെക്കുറിച്ചായിരുന്നു. പക്ഷേ ആ ഒരറിവിനാല്‍ തുറന്നുകിട്ടിയ ദുരന്തത്തിന്റെ വഴികള്‍ എന്തെല്ലാം. ആ ഒരറിവ് എല്ലാ അറിവുകളുടെയും മൂലക്കല്ലായി. യഹോവ മനുഷ്യനെ ശപിച്ചു. വിയര്‍പ്പിന്റെ അപ്പവും, വേദനയുടെ പ്രസവവും അവനു കിട്ടി. ആ അറിവും, ശാപവും വലിയ വഴിത്തിരുവുകളായി. ഏദനില്‍ നിന്നും പുറത്താക്കപ്പെട്ടവന്റെ പ്രവാസകാലം തുടങ്ങുകയായി. സാത്താനു കിട്ടിയതോ...പാമ്പിന്റെ വേഷം കെട്ടിയതിനാല്‍, പൊടി തിന്ന് ഭൂമിയില്‍ ഇഴയാന്‍ വിധിച്ചു. എവിടെയും സ്ത്രിയുടെ സന്തതിയാല്‍ ചതയ്ക്കപ്പെടുന്ന തലയുടെ ഭാരം പേറി ഇഴയുവാനുള്ള വിധി.

മോശയുടെ ഉള്ളിലെ കലഹി ഒരു ചോദ്യം ഉന്നയിച്ചു. അറിവിന്റെ ഫലം തിന്നരുതെന്ന് യഹോവ എന്തിനു പറഞ്ഞു. അറിവ് നിഷിദ്ധമോ? അതോ അറിവ് യഹോവയ്ക്കു മാത്രമുള്ളതോ...? ഏദനില്‍ നിന്നും ഇറങ്ങിയവന്റെ ഒരോകാലടികളിലും പുതിയ അറിവുകള്‍ ഉടക്കിയില്ലെ. കിട്ടിയ അറിവുകള്‍ ഒക്കേയും തലമുറകളിലേക്ക് കൈമാറി അവര്‍ നടന്നു മറഞ്ഞു. ഇന്നും അറിവു തേടി മനുഷ്യന്‍ അലയുന്നു. മോശയുടേ ഉള്ളില്‍ ഇത്തര ചിന്തകള്‍ മുളക്കുമ്പോഴും, കണ്ണും കാതും പാതവക്കില്‍, സര്‍പ്പം തന്റെ കുതികാല്‍ തകര്‍ക്കാനായി പതിയിരിക്കുന്നുണ്ടേ ാ എന്ന നിരീക്ഷണത്തില്‍ ആയിരുന്നു. നടപ്പാത താഴ്‌വാരങ്ങളിലേക്കും, കുന്നുകളിലേക്കും വഴി പിരിയുന്നു. വലത്തോട്ടു തിരിഞ്ഞാല്‍ തഴ്‌വരയിലെ ഗ്രാമത്തിലെത്തും. അവിടിവിടയായി കത്തുന്ന എണ്ണവിളക്കുകള്‍ കാണാം. വിശക്കുന്ന ഒരു കുട്ടിയുടെ ഉറക്കയുള്ള കരച്ചിലിനൊപ്പം അമ്മയുടെ പിരാക്കും, അപ്പന്റെ ആക്രോശങ്ങളും. ശബ്ദം കേട്ടു ഭയന്നിട്ടെന്നപോലെ ആട്ടിന്‍ കൂട്ടത്തിന്റെ കരച്ചില്‍. ഇടക്ക് ആടിന്റെ പ്രസവവേദനയുടെ നിലവിളി. ഇത് ഇടയന്മാരുടെ ഗ്രാമമെന്ന് മോശ നിരൂപിച്ചു. ഫറവോന്റെ കൈകളുടെ നീളം എവിടെ വരെ എന്നാരറിഞ്ഞു. ഏതായാലും ഈ രാത്രി ദൂരം കൂടി നടക്കുക. മോശ ഇടത്തോട്ടുള്ള വഴിയില്‍ നടന്നു. അതായിരിക്കാം പെരുവഴി. മറ്റു ഗ്രാമങ്ങളില്‍ക്കൂടി കടന്നു പോകുന്ന വഴി.

യാത്രയില്‍ ഗോത്രപിതാക്കന്മാരൊക്കെ അവനു മുന്നിലായി നടക്കുന്നു. ഇതൊരു ഘോഷയാത്രയാണ്. തലമുറകളുടെ ഘോഷയാത്ര. താന്‍ ഏറ്റവും പിന്നിലെ കണ്ണീ. എങ്ങോട്ടാണി യാത്ര. എത്ര നാള്‍. തനിക്കു പ്രീയപ്പെട്ടവരെയൊക്കെ എന്നാണിനി കാണുക. ഇനി ഒരിക്കലും തിരിച്ചു വന്നില്ലങ്കിലോ..? എല്ലാവരോടും യാത്ര ചോദിച്ചു പോരാമായിരുന്നു. ഒളിച്ചോട്ടക്കാരന്‍ എല്ലാവരോടും യാത്രചോദിക്കയോ...? സാറയുടെ സമയോചിതമായ ഇടപെടല്‍ ഇല്ലായിരുന്നുവെങ്കില്‍, അവള്‍ ബുദ്ധി ഉപദേശിച്ചില്ലായിരുന്നെങ്കില്‍....താന്‍ ഇത്ര ദൂരം എത്തുമായിരുന്നുവോ...? ഘോഷയാത്രയിലെ മുമ്പന്മാര്‍ യഹോവയുടെ വിജയപതാകവാഹകരും, പോരാളികളുമായിരുന്നവര്‍. അവര്‍ ഉച്ചത്തില്‍ സ്‌തോത്ര ഗാനങ്ങളാലപിച്ച് യഹോവയെ സ്തുതിക്കുന്നു. യാത്രയുടെ ക്ഷീണത്താലും, കാലുകളുടെ കടച്ചിലിനാലും ഒരു വഴിയമ്പലമായിരുന്നു മോശ നോക്കുന്നത്. ഒരു ഗ്രാമത്തിലെത്തി അല്പം വിശ്രമം. ദൂരെ എവിടെയോ ഇരപിടിയന്‍പട്ടികളുടെ കൂകലും, ആട്ടിന്‍കുട്ടികളുടെ നിലവിളിയും. ആകാശത്തില്‍ അനേകം നക്ഷത്രങ്ങള്‍ താഴേക്കു നോക്കുന്നു. വെളുത്ത മേഘക്കൂട്ടങ്ങള്‍ ഒഴുകി നടക്കുന്നു. ഇതെല്ലാം പുതിയ കാഴ്ചകളായിരുന്നു. മോശ ഇതിനു മുമ്പറിഞ്ഞ ലോകമല്ലിത്. പ്രകൃതി നള്‍കുന്ന ശൂചനകളില്‍ നിന്നും അവന്‍ പഠിക്കാന്‍ തുടങ്ങി. നേരം വെളുക്കാന്‍ ഇനി അധിക സമയമില്ലന്നവനറിഞ്ഞു. ആദ്യം കാണുന്ന ഗ്രാമത്തില്‍ വിശ്രമിക്കണമെന്നവന്‍ തീരുമാനിച്ചു. എതിരെ ഒരു വെളിച്ചം നടന്നടുക്കുന്നു. ഒരാളല്ല. അവര്‍ ഉച്ചത്തില്‍ സംസാരിക്കുന്നു. എന്തൊക്കയോ വീര കഥകളാണവര്‍ പറയുന്നത്. യുദ്ധങ്ങളുടേയും വിജയങ്ങളുടെയും കഥ. അവര്‍ അടുത്തു വരികയാണ്. മോശ അടുത്തുള്ള ഒരു പാറയുടെ മറവില്‍ ഒളിച്ചു. അവര്‍ പത്തുപേരും, അവരുടെ കഴുതകളും. കഴുതയുടെ മേല്‍ ഭാരമുള്ള കെട്ടുകള്‍. അവര്‍ വ്യാപാരികളായിരുന്നു. അവരുടെ മുന്നിലും പിന്നിലും വാളും കുന്തവും ഏന്തിയ രണ്ട ു മല്ലന്മാര്‍ ഉണ്ട ായിരുന്നു. തലേ രാത്രിയില്‍ തങ്ങിയ സത്രത്തില്‍ നിന്നും നേരം വെളുക്കുന്നതിനു മുമ്പ് ഇറങ്ങി അടുത്ത ഗ്രാമത്തില്‍ എത്തേണ്ട വര്‍. അവര്‍ കടന്നു പോയപ്പോള്‍ മോശ തന്റെ യാത്ര തുടര്‍ന്നു.

നേരം വെളുത്തപ്പോഴേക്കും അവന്‍ ഒരു ഗ്രാമത്തിന്റെ മുഖപ്പില്‍ എത്തി. അവിടെ ആരൊക്കയോ നടന്നു പോകുന്നു. അവരൊക്കെ വയലില്‍ പണിക്കുപോകുന്നവരായിരുന്നു. മോശയെ അവരൊന്നു നോക്കി, ഏതോ ഒരുവന്‍ എന്നമട്ടില്‍ തങ്ങളുടെ വേലയ്ക്കായി പോയി. താന്‍ തിരിച്ചറിയപ്പെടുന്നില്ല എന്ന അറിവ് മോശയെ ഉന്മേഷഭരിതനാക്കി. താന്‍ ഫറവോനില്‍ നിന്നും വളരെ അകന്നിരിക്കുന്നു. വാര്‍ത്തകള്‍ ഒന്നും ഇവിടെ എത്തിയിട്ടുണ്ട ാവില്ല. ആരും തനിക്കുവേണ്ട ി വലവിരിച്ചിട്ടില്ല എന്ന തിരിച്ചറിവില്‍ മനസ്സിന്റെ പിരിമുറുക്കം കുറഞ്ഞവനായി ഒരു വിശ്രമസ്ഥലം കണ്ടെ ത്തണമെന്നു തീരുമാനിച്ചു. തനിക്കു മുന്നിലായി ഒരു ചെറിയ ആട്ടിന്‍ കൂട്ടം നടക്കുന്നതവന്‍ കണ്ട ു. ഇടയന്‍ തലവഴി മുണ്ട ിട്ടിരുന്നതിനാല്‍ തിരിച്ചറിയാന്‍ കഴിയുമായിരുന്നില്ല. ആടുകള്‍ക്ക് വഴി പരിചിതമായിരുന്നതിനാല്‍ ആയിരിക്കാം അവ മുന്നോട്ടേക്കു നടക്കുന്നു. നടപ്പാത പാറക്കെട്ടുകളില്‍ നിന്നും അകന്ന് താഴ്‌വരകളീലേക്കു ഇറങ്ങുന്നു. ഒലിവുമരങ്ങളും, അത്തിച്ചെടികളും, ഈന്തപ്പനയും; ഇവിടെ ജനവാസമുള്ള പുരാതന ഗ്രാമനെന്നവന്‍ ഊഹിച്ചു. ആട്ടിടയന്‍ വലതുവശത്തെ, തീയും പുകയുമുള്ള ഒരു കുടിലിനു മുന്നില്‍ നിന്നു, തന്റെ ആടുകള്‍ക്കായി ഒരു പ്രത്യേക ശബ്ദം ഉണ്ട ാക്കി. ആടുകള്‍ എല്ലാം പെട്ടന്നു നിന്നു. ഒന്നു രണ്ട ു വികൃതികള്‍ കൂട്ടത്തില്‍ ഓടിനടന്ന് പാലുള്ള അകിടുകള്‍ തപ്പാന്‍ തുടങ്ങി. ഒരു മുട്ടാട് പോരിനാരെങ്കിലുമുണ്ടേ ാ എന്നു തിരയുന്നവനെപ്പോലെ അടുത്തുള്ളവരുടെ ദേഹത്തു മുട്ടിനോക്കി, എതിരാളീകള്‍ ഇല്ലെന്നറിഞ്ഞ് നിലത്തുകിടക്കുന്ന ഉണങ്ങിയ ഇലകള്‍ നക്കിയെടുത്ത് തലയുയര്‍ത്തി നോക്കി.

നാല്പതുകഴിഞ്ഞ ഒരു തടിച്ച സ്ത്രി കുടിലിനു പുറത്തേക്കു വന്നു. അവരുടെ ഉടുപ്പ് കരിപുരണ്ട തും, മുഖം ജീവിത ഭാരത്താല്‍ മുക്ഷിഞ്ഞതുമായിരുന്നു.. മോശ ഇടയന്‍ പോകുന്നതുവരേയും, ഒരു കാതം മറഞ്ഞു നിന്നു. അവര്‍ തമ്മില്‍ ഒന്നും സംസാരിച്ചതായി കണ്ട ില്ല. സ്ത്രി ഒരു പൊതി ഇടയനു കൊടുത്തു. ഇടയന്‍ എന്തെങ്കിലും പകരം കൊടുക്കുന്നതായി കണ്ട ില്ല. അവര്‍ ചിരപരിചിതരും, പറ്റുപടിക്കാരുമായിരിക്കാമെന്നു മോശ കണ്ട ു. ഇടയന് ഒന്നോ രണ്ടെ ാ ദിവസത്തേക്കുള്ള വഴിയാഹാരമായിരിക്കാം അവര്‍ കൊടുത്തത്. ഇനി വരുമ്പോള്‍ ഒരാട്ടിന്‍ കുട്ടിയെ പകരമായി കൊടുക്കുമായിരിക്കും. അല്ലെങ്കില്‍....മറ്റെന്തെങ്കിലും. അതൊരപ്പക്കടയായിരുന്നു. ഇടയന്‍ നേരത്തെ ഉണ്ട ാക്കിയ ശബ്ദത്തില്‍ നിന്നും വ്യത്യസ്തമായ മറ്റൊരു ശബ്ദത്താല്‍ ആടുകള്‍ക്ക് സന്ദേശം അയച്ചു. അവ വീണ്ട ും നടക്കാന്‍ തുടങ്ങി. ഇടയന്‍ പഴയതുപോലെ നിര്‍വികാരനായി പുറകില്‍ തന്റെ വടിയില്‍ ഊന്നി നടന്നു. അപ്പക്കെട്ട് വടിയുടെ അറ്റത്ത് കെട്ടിയിടാന്‍ മറന്നില്ല. ഇടയന്റെ വേഷവും ഭാവവും ആടുകളുടെ ഭാഷയും മോശ നോക്കി പഠിച്ചു. ജീവിതം അറിവുകളിലേക്ക് ഇറങ്ങിച്ചെല്ലുകയാണല്ലോ എന്നവന്‍ ഓര്‍ത്തു.

ഇടയന്‍ പോയവഴിയെ അല്പം നേരം നോക്കി നിന്ന സ്ത്രി അകത്തേക്കു കയറാന്‍ തുടങ്ങിയപ്പോള്‍, മോശ പുറകില്‍ നിന്ന് മുരടനക്കി. ആപ്രതീക്ഷിതമായ ആളനക്കത്തില്‍ അന്ധാളിപ്പോടെ അവര്‍ തിരിഞ്ഞു നോക്കി. മോശയുടെ മുഖം അവളുടെ സ്മൃതിമണ്ഡലത്തില്‍ എങ്ങും ഇല്ലാഞ്ഞതിനാല്‍ സന്ദേഹത്തോട് അവര്‍ ചോദിച്ചു.
''ആരാ...എന്തു വേണം. എവിടെ നിന്നു വരുന്നു...?''
''അല്പം ദൂരനിന്നു വരുന്നു. രാത്രി മുഴുവന്‍ നടന്നു വല്ലാതെ ക്ഷിണിതനാണ്. ഒരപ്പം....'' മോശ ആകാവുന്നത്ര തിരിച്ചറിയപ്പെടാതിരിക്കാന്‍ ഒരാട്ടിടയന്റെ രൂപവും ഭാവവും പകര്‍ന്നാടാന്‍ ശ്രമിച്ചിരുന്നു.
ഭ'ഇവിടെ ആരെക്കാണാനാ...?'' സ്ത്രിയുടെ ചോദ്യത്തിനു മുന്നില്‍ ഒന്നു പതറിയെങ്കിലും, പെട്ടന്നുണ്ട ായ ഒരു ചിന്തയില്‍ പറഞ്ഞു:
ഭ'ഇവിടെയല്ല. അടുത്ത ഗ്രാമത്തില്‍. ഞങ്ങളുടെ കുലത്തില്‍ ഒരു പ്രമാണിക്ക് ഒരു ഇടയനെ ആവശ്യമുണ്ട ന്നറിഞ്ഞു. അവിടെക്കു പോകയാണ്.''
ഭ'എവിടെ മിദ്യാനിലോ....അവിടെ ആടുകളുള്ള പ്രമാണി ആരാ...'' സന്ദേഹത്തോട് അവര്‍ സ്വയം ചോദിച്ചു. മോശ അടുത്ത ഗ്രാമത്തിന്റെ പേരറിഞ്ഞു. ഇനി വിശപ്പ്.
ഭ'ഒരപ്പത്തിനൊരു ശെക്കല്‍.'' അവര്‍ മോശയുടെ മുഖത്തേക്കു സംശയത്തോടു നോക്കി പറഞ്ഞു.
ഭ'എന്റെ കയ്യില്‍ പണമില്ല. ഒരു ശേര്‍ യവത്തിന്റെ മാവുണ്ട ്. അതിനു പകരമായി ഒരപ്പം...'' മോശ പറഞ്ഞു.
അപ്പക്കാരിയുടെ മുഖമൊന്നു തെളിഞ്ഞു. ഒരു ലാഭക്കച്ചോടത്തിലെ സന്തോഷം മറച്ചു പീടിക്കാതെ അവര്‍ മാവിനു പകരം അപ്പം കൊടുത്തു പറഞ്ഞു:
ഭ'നിങ്ങള്‍ അന്വേഷിക്കുന്ന ആള്‍ ആരാണെന്ന് എനിക്കറിയില്ല. പിന്നെ ജോലി വേണമെങ്കില്‍ എന്റൊപ്പം നിന്നോ''
മോശ ഒന്നു ചിരിച്ചു. എന്തുകൊണ്ടേ ാ ആ സ്ത്രിയുടെ പെരുമാറ്റം മോശക്കത്ര ഇഷ്ടമായില്ല. അവന്‍ അപ്പവുമായി നടന്നു. മിദ്യാന്‍ അവനില്‍ ഒരു താവളം പണിയാന്‍ തുടങ്ങി. അപ്പക്കാരിയില്‍ നിന്നും ഏരറ ദൂരം നടന്ന് അവനൊരു കിണറിനരുകില്‍ ഇരുന്നു.

പന്ത്രണ്ട്‌

പ്രഭാതത്തില്‍ കിണര്‍ ശാന്താമായിരുന്നു. ചില വഴിയാത്രക്കാര്‍ ഒരു തുറിച്ചു നോട്ടത്താല്‍ കടന്നുപോയി. അവര്‍ക്ക് ഒന്നുംചോദിപ്പാനും അറിയാനും ഇല്ലായിരുന്നു. ഒരു ശേര്‍ മാവിനു പകരമായി അപ്പക്കാരിയില്‍ നിന്നും കിട്ടിയ അപ്പം ആ കിണറിന്റെ കരയിലെ വിശ്രമക്കല്ലില്‍ ഇരുന്നു തിന്നു. സാറാ കൊടുത്ത വെള്ളത്തിന്റെ തുകല്‍ സഞ്ചിയില്‍ നിന്നും മിച്ചമുള്ള വെള്ളവും കുടിച്ചു. കിണറ്റില്‍ നിന്നും കോരാന്‍ കയറും തൊട്ടിയും ഇല്ലായിരുന്നു. ഒരൊരുത്തരും അവരവരുടെ കയറും തൊട്ടിയുമായിട്ടായിരിക്കും വരുന്നത്. ആരെങ്കിലും വന്നിരുന്നുവെങ്കില്‍ ഈ സ്ഥലത്തേക്കുറിച്ചറിയാമായിരുന്നു. അപ്പക്കാരി സ്ത്രിയോടു ചോദിക്കാമായിരുന്നു. പക്ഷേ അവളുടെ നോട്ടത്തില്‍ എന്തോ കുഴപ്പുമുള്ളപോലെ അവള്‍ അവസരത്തിനു കാത്തിരിക്കുന്ന ഒരു കുറുനരിയാണന്നൊരു തോന്നല്‍. തന്റെ വിവരമെങ്ങാനം അറിഞ്ഞ്, സമ്മാനത്തിനായി അവള്‍ തന്നെ ഫറവോനൊറ്റിക്കൊടിക്കില്ലന്നാരുകണ്ട ു. ചോദിക്കാഞ്ഞതു നന്നായി. ആരെങ്കിലും വരും. സ്വയം സമാധാനിച്ചു. അപ്പോഴും ചോദ്യം ഉള്ളില്‍ ഇരുന്നു കരയുന്നു. ഇനി എന്ത്? എങ്ങോട്ടു പോകും.? ആരു തുണയ്ക്കം? സാറാ നീ എവിടെയാണ്? സാറായെക്കുറിച്ചുള്ള ചിന്തകള്‍ അവനില്‍ സ്വപ്നങ്ങള്‍ ഉണര്‍ത്തി. വിശ്രമ ബഞ്ചില്‍ അവന്‍ നിവര്‍ന്നു കിടന്നു. യാത്രയുടെ ക്ഷീണത്താലും, സാറയുടെ മണത്താലും നന്നായി ഉറങ്ങി എപ്പോഴോ ചില ബഹളങ്ങള്‍ കേട്ടാണുണര്‍ന്നത്.

ചുറ്റിലും കുറെ ആടുകള്‍. അവ വെള്ളത്തിനായി കരയുകയും ഓടിനടക്കുകയും ചെയ്യുന്നു. മൂന്നു സ്ത്രികള്‍ ചേര്‍ന്ന് കിണറിന്റെ അടപ്പു മാറ്റുകയും, നാലാമതു നിന്നവള്‍ കിണറ്റില്‍ നിന്നും വെള്ളം കോരുകയും ചെയ്തു. വെള്ളം കോരുന്നവളുടെ മുഖം കണ്ട ില്ലെങ്കിലും, അവള്‍ക്ക് സാറയുടെ രൂപവും ഭാവവും ഉണ്ട ന്നു മോശ കണ്ട ു. സാറ ഇവിടെ എത്തിയോ എന്നവന്‍ അതിശയിച്ചു. പെട്ടനു മനസ്സില്‍ ഉദിച്ച ആഹ്ലാദത്താല്‍ അവന്‍ എഴുനേറ്റിരുന്നു. താന്‍ എവിടെയാണന്ന കാലബോധം മെല്ലെ അവനിലേക്കിറങ്ങി. ഇതു മീസ്രേമല്ലെന്നും, തനിക്കു പരിചയമില്ലാത്ത മിദ്വാനിലെ ഒരു കിണറിനരുകിലാണു താനെന്നുമുള്ള അറിവിനാല്‍, ഇനി എന്തേ എന്നും, തന്നെ ആരെങ്കിലും തിരിച്ചറിയുമോ എന്ന ഭീതിയാലും ഉള്ളൊന്നു കിടുങ്ങി. എങ്കിലും ധൈര്യം വീണ്ടെ ടുത്ത് അവന്‍ ചുറ്റും നോക്കി. ആടുകള്‍ വെള്ളത്തിനായി പരസ്പരം തിക്കും തിരക്കും കൂട്ടി ഒന്നു മറ്റൊന്നിനെ തെള്ളിമാറ്റി മുന്നിലേക്കു കുതിക്കുന്നു. ഭാരമുള്ള തൊട്ടിയില്‍ കോരിയ വെള്ളം അവള്‍ ആടുകള്‍ക്കായി കല്‍തൊട്ടിയിലേക്കൊഴിക്കാനായി തിരിയുമ്പോള്‍ അവളുടെ മുഖം അവന്‍ കണ്ട ു. സാറയെപ്പോലെ തന്നെ. ആ മുഖം വീണ്ട ും വീണ്ട ും കാണാനായി അവള്‍ അടുത്ത കോരുമായി തിരിയുന്നതു കാത്തിരുന്നു. മറ്റുമൂന്നു പേരും അവളോട് എന്തൊക്കയോ പറഞ്ഞു ചിരിക്കയും, വഴിത്താരയിലേക്കു നോക്കുകയും ചെയ്യുന്നുണ്ട ായിരുന്നു. ''ഇന്നു നമുക്കവരെ പറ്റിക്കണം.' അവരില്‍ ഒരാള്‍ പറയുന്നു. മറ്റുള്ളവര്‍ തലയാട്ടി സമ്മതിക്കുന്നു. ''ചേച്ചി ഒന്നു വേഗമാകട്ടെ അവന്മാരിപ്പോഴിങ്ങെത്തും.' കൂട്ടത്തില്‍ പ്രായം കുറഞ്ഞവള്‍ പറഞ്ഞു. സമയം ഉച്ചയോടടുക്കുന്നതെയുള്ളായിരുന്നു. അവന്റെ സാന്നിദ്ധ്യം പെണ്‍കുട്ടികള്‍ അറിഞ്ഞതായി തോന്നുന്നില്ല. അവര്‍ മറ്റുചിന്തകളിലായിരുന്നു.

പെട്ടന്ന് വഴിത്താരയില്‍ ആടുകളുടെ കരച്ചില്‍. ഇടയന്മാരുടെ ഉച്ചത്തിലുള്ള ആക്രോശങ്ങള്‍. പെണ്‍കുട്ടികള്‍ ഭയന്നിട്ടെന്നപോലെ അങ്ങോട്ടു നോക്കി പരസ്പരം പറയുന്നു. ''അവന്മാരു വന്നു. ഇനി നമ്മള്‍ എന്തു ചെയ്യും.' വെള്ളം കോരുന്നവള്‍ തെല്ലു ഭയത്താല്‍ പറഞ്ഞു: നമുക്ക് എന്നത്തേപ്പോലെ ഇന്നും സന്ധ്യക്ക് മുമ്പ് വീട്ടിലെത്താന്‍ കഴില്ലല്ലോ? അവമ്മാരു നമ്മളെ ആട്ടിയോടിക്കും.'' എങ്കിലും അവള്‍ വെള്ളം കോരുന്നതു തുടര്‍ന്നു. ഇടയന്മാര്‍ മൂന്നുപേരായിരുന്നു. കൂട്ടത്തില്‍ മുട്ടാളനെന്നു തോന്നുന്നവന്‍ വെള്ളം കോരുന്നവളുടെ കയ്യില്‍ നിന്നും തൊട്ടിയും കയറും ബലമായി പിടിച്ചുവാങ്ങാന്‍ ശ്രമിക്കുന്നു. അവള്‍ ചെറുത്തു നില്പിന്റെ ചില ശബ്ദങ്ങളാല്‍ അവനെ തടയുന്നു. മറ്റുരണ്ട ുപേര്‍ അവളുടെ ആട്ടിന്‍ കൂട്ടങ്ങളെ കല്‍ത്തൊട്ടിയില്‍ നിന്ന് ആട്ടിയോടിക്കുന്നു. ആടുകള്‍ ഒന്നു തലയുയത്തിനോക്കി നിരാശയോട് ഓടിപ്പോകുന്നു. ആടിനെ ഓടിക്കുന്നവന്‍ പറയുന്നു: 'ഞങ്ങളുടെ ആടുകള്‍ കുടിച്ചിട്ട് നിന്റെ ആടുകള്‍ കുടിക്കട്ടെ. ആട്ടിന്‍ കൂട്ടത്തിലെ സുന്ദരന്മാരും സുന്ദരികളും പരസ്പരം കണ്ട ു. അവര്‍ ഇടയന്മാരുടെ വഴക്കു ശ്രദ്ധിക്കാതെ അവരുടെ കര്‍മ്മങ്ങളില്‍ മുഴുകി. അപ്പോഴും അവിടെ കോരിനുള്ള അവകാശത്തിനായുള്ള പിടിവലി നടക്കുന്നതെയുള്ളു.
''ഞങ്ങളാണിവിടെ ആദ്യം വന്നത്. ഞങ്ങളുടെ ആടുകള്‍ ആദ്യം കുടിക്കട്ടെ'' കയര്‍ വിട്ടുകൊടുക്കാതെ അവള്‍ പറയുന്നു. അപ്പോള്‍ ഇടയന്‍ പറഞ്ഞു: ''നിന്റെ ആടുകള്‍ക്ക് ആദ്യം കുടിക്കാന്‍ കൊടുക്കാം: പകരം നിങ്ങള്‍ ഞങ്ങളോടൊപ്പം ഇന്നു ശയിക്കേണം.''
വെള്ളം കോരുന്ന പെണ്‍കുട്ടി പെട്ടന്നു കയറിലെ പിടിവിട്ട് ഉച്ചത്തില്‍ കരഞ്ഞുകൊണ്ട ു പറഞ്ഞു: ''നീ ഇന്ന് എന്നോട് അന്ന്യായം പറഞ്ഞിരിക്കുന്നു. നീയും നിന്റെ ആടുകളും ഇതിനാലെ നശിക്കും. നിന്റെ യജമാനന്‍ നിന്നെ ചവിട്ടി പുറത്താക്കും.''
ഇടയന്മാര്‍ ആര്‍ത്തു ചിരിച്ചു. അവര്‍ ആടുകളെ കുടിപ്പിക്കാന്‍ തുടങ്ങി. മൊശയുടെ ഉള്ളില്‍ നിന്നും ആരോ എഴുനേല്‍ക്കുന്നു. അന്ന്യായം കണ്ട ് മിണ്ട ാതിരിക്കുന്നതെങ്ങനെ. അവന്‍ എഴുനേറ്റു. പെണ്‍കുട്ടികളെ ഒന്നു നോക്കി. താന്‍ ഒരൊളിച്ചോട്ടക്കാരനാണന്നും, പിടിക്കപ്പെടുമെന്നുമുള്ള ആശങ്കകളെ മറന്ന്, ഇടയന്മാരുടെ അടുത്തേക്കു ചെന്നു. അപ്പോള്‍ മാത്രമേ ആ പെണ്‍കുട്ടികള്‍ അയാളെ ശ്രദ്ധിച്ചുള്ളു.
''സഹോദര നിങ്ങള്‍ എന്തന്ന്യായമാണീക്കാണിക്കുന്നത്. അവരുടെ ആടുകളല്ലേ ഇവിടെ ആദ്യം വന്നത്. അവ കുടിക്കട്ടെ. അങ്ങനെ സന്ധ്യക്കു മുമ്പേ അവര്‍ക്കു വീടെത്താമല്ലോ?'' മോശ കോപത്താല്‍ വിറച്ചു. അവന്റെ വാക്കുകള്‍ വികാരത്തള്ളിച്ചയാല്‍ നാവില്‍ ഉടക്കി.
ഇടയന്മാര്‍ അവനെ പുശ്ചത്തോടൊന്നു നോക്കി. എന്നിട്ടു പറഞ്ഞു: നീ ആര്. ഈ കിണറിന്റെ ഉടമയോ...? ഞങ്ങളുടെ യജമാനന്റെ ആടുകളെ തടയാന്‍ നിനക്കാരു കല്പന തന്നു.''
ഭ'ഞാന്‍ ഒരു വഴിപോക്കന്‍... നിങ്ങള്‍ ഇവരോടന്ന്യായം കാട്ടുന്നതു കണ്ട ിട്ട് മിട്ടാതിരിക്കാന്‍ ഞാനൊരു കല്ലോ..? മോശയുടെ ദൃഡതയുള്ള ശരീരവും, സ്വരത്തിലെ കൂസലില്ലാഴ്മയും ഇടയന്മാരെ ഭയപ്പെടുത്തി. തങ്ങളെ വകവരുത്താന്‍ ഈ സ്ത്രികള്‍ കൊണ്ട ുവന്ന മല്ലന്‍ എന്നു നിരൂപിച്ച്, ഭയന്ന് ആടുകളെയും തെളിച്ച് നടന്നു മറഞ്ഞു.

പെണ്‍കുട്ടികള്‍ ആദരവോടും, അത്ഭുതത്തോടും മോശയെ നോക്കി വണങ്ങി. ''ഞങ്ങളുടെ മാനം രക്ഷിപ്പാനും, ഞങ്ങളുടെ ആടുകളെ കുടിപ്പിപ്പാനും തക്കവണ്ണം കരുണകാണിച്ച അങ്ങ് ആരാണ്. എവിടെ നിന്നു വരുന്നു''. കൂട്ടത്തില്‍ പ്രായമുള്ളവള്‍ ചോദിച്ചു.
''ഞാന്‍ ഒരു വഴിപോക്കന്‍. വളരെ ദൂരെ മിസ്രമില്‍ നിന്നു വരുന്നു. നിങ്ങള്‍ ആരാണ്.'' മോശ തിരിച്ചറിയപ്പെടുമോ എന്ന ഭയത്താല്‍ സ്വയം വെളിപ്പെടുത്താതെ ചോദിച്ചു.
''ഞങ്ങള്‍ റെഗുവേലിന്റെ പുത്രിമാര്‍. ഇതു ഞങ്ങളുടെ അപ്പന്റെ ആടൂകള്‍. ഞാന്‍ മൂത്തവള്‍ സിപ്പോറാ''. അവള്‍ പറഞ്ഞു.
മോശ അവളുടെ കണ്ണുകളിലേക്കു മാത്രം നോക്കി. ആയിരം നക്ഷത്രങ്ങള്‍ പൂക്കുന്നു. സാറയെക്കുറിച്ചവന്‍ ഓര്‍ത്തു. അവളുടെ രൂപം മനസ്സില്‍ നേര്‍ത്തു നേര്‍ത്തു വരുന്നു. വീദൂരതയില്‍ എവിടെയോ ഇരുന്നവള്‍ തന്നെ നോക്കി ചിരിക്കുന്നു. അവള്‍ കൊടുത്ത വെള്ളത്തിന്റെ തുകല്‍ സഞ്ചി അപ്പോഴും തോളില്‍ തൂങ്ങുന്നുണ്ട ായിരുന്നു.
''ഈ നാട്ടില്‍ പാര്‍ക്കുവാനും തൊഴില്‍ ചെയ്യാനും ഒരിടം ഉണ്ട ാകുമോ...?'' മോശ തെല്ലു സംശയത്തോട് ചോദിച്ചു. സിപ്പോറയുടെ കണ്ണുകള്‍ വികശിച്ചു. കവിളുകളില്‍ രക്തം തുടിച്ചു. അവളും അതാഗ്രഹിക്കുന്നപോലെ...
''അപ്പനോടു ചോദിക്കു.'' അത്രയും പറഞ്ഞ് അനുജത്തിമാരേയും വിളിച്ച്, ആടുകളേയും തൂത്തുകൂട്ടി അവള്‍ നടന്നു.
അവളുടെ പിന്നാലെ നടന്നാല്‍ ഗ്രാമമുഖ്യന്റെ അടുത്തെത്തി കാര്യങ്ങള്‍ പറയാം എന്നു മോശ നിരൂപിച്ചെങ്കിലും, തന്നെ ആരെങ്കിലും തിരിച്ചറിഞ്ഞാലോ എന്ന ആശങ്കയില്‍, നേരത്തെ ഇരുന്ന കല്ലില്‍ തന്നെ ചെന്നിരുന്നു. അവള്‍ ഗ്രാമത്തില്‍ തന്നെക്കുറിച്ചറിയ്ക്കുമെന്നും, ഫറവോന്റെ ആരെങ്കിലുമുണ്ട ങ്കില്‍ അവര്‍ തന്നെ തിരക്കി വരുമെന്നും അവന്‍ ഊഹിച്ചു. അങ്ങനെ ആരെങ്കിലും വന്നാല്‍ ഒളിച്ചോട്ടത്തിനും, ഒളിത്താവളത്തിനും മനസ്സില്‍ ചില അടയാളങ്ങള്‍ കണ്ട ു വെച്ചു. അല്പനേരം കഴിഞ്ഞിട്ടും ആളുകളുടെ ആരവം കേള്‍ക്കാത്തതിനാല്‍ താന്‍ സുരക്ഷിതനാണന്നയാള്‍ കണ്ട ് മനോരാജ്യത്തില്‍ മുഴുകിയിരുന്നു. അടുത്ത ആട്ടിന്‍ കൂട്ടങ്ങള്‍ വരുമ്പോള്‍ അവര്‍ക്കൊപ്പം കൂടാമെന്നു മനസ്സില്‍ ഓര്‍ത്ത് കണ്ണുകള്‍ അടച്ചിരുന്നു.

പതിവിലും നേരത്തെ വീട്ടിലെത്തിയ പെണ്‍മക്കളെക്കണ്ട ് ആശ്ചര്യപ്പെട്ട റെഗുവേല്‍ ചോദിച്ചു: ''ഇന്നു നിങ്ങള്‍ ഇത്ര നേരത്തെ തിരിച്ചെത്തിയതെങ്ങനെ?''
''ഒരു മിസ്രേമ്യന്‍ ഞങ്ങളെ ഇടയന്മാരുടെ അടുക്കല്‍ നിന്നും രക്ഷിച്ച്, ഞങ്ങള്‍ക്ക് വെള്ളം കോരിത്തരുകയും ഞങ്ങളുടെ ആടുകളെ കുടിപ്പിക്കയും ചെയ്തു.'' അവര്‍ പറഞ്ഞു.
''എന്നാല്‍ അവനെപ്പോയി കൂട്ടിക്കൊണ്ട ുവരുവിന്‍. അവന്‍ ഇന്നു നമ്മോടൊപ്പം അത്താഴം കഴിക്കട്ടെ.'' റെഗുവേല്‍ പറഞ്ഞു.
സിപ്പോറ അധിക സന്തൊഷത്തില്‍ കിണറിനരികിലേക്കോടി, സ്വപ്നത്തില്‍ മുഴുകിയുരുന്ന മോശയെ തന്റെ അപ്പന്റെ ആഗ്രഹം അറിയിച്ചു. മോശ ഒരോ വഴികളും യാതൃശ്ചികമെന്നു മനസ്സില്‍ നിരൂപച്ച് അവള്‍ക്കൊപ്പം നടന്നു. യാത്രയില്‍ ഇവളുടെ അപ്പനോട് എന്തു പറയണമെന്നു സ്വയം ചോദിച്ചു കൊണ്ട ിരുന്നു. പെട്ടാന്നു മനസ്സില്‍ സാറാ കടന്നു വന്നു പറഞ്ഞു: 'നീയാകുന്നവന്‍ നീയാകുന്നു.'. എന്ത്1 അവനാകെ ത്രസിച്ചുപോയി. അവന്‍ ആകശത്തിലേക്കു നോക്കി. അവള്‍ എവിടെ. എന്താണവള്‍ പറഞ്ഞത്. നീയാകുന്നവന്‍ നീയാകുന്നു. എന്താണതിന്റെ പൊരുള്‍. നീ എന്നോടു കൂടെ ഇരിക്കുമെങ്കില്‍ ഞാന്‍ നിനക്കായി തിരിച്ചു വരും. അവന്‍ സ്വയം ഉറപ്പു വരുത്തി. കാട്ടുകല്ലുകാളാലുള്ള വീടുകള്‍ പനയോലകള്‍ മേഞ്ഞിരിക്കുന്നു. കുറെവീടുകളും അവക്കുചുറ്റും ഓടിക്കളിക്കുന്ന കുട്ടികളും, അവര്‍ക്കു പിന്നാലെ ഓടുന്ന സ്ത്രികളും, തന്റെ നാടിനെ ഓര്‍മ്മിപ്പിക്കുന്നു... പല വംശങ്ങളും, ഗോത്രങ്ങളും ആയെങ്കിലും എല്ലാം ഒന്നില്‍ നിന്നായിരിക്കാം. ചുറ്റുമുള്ള വീടുകളില്‍ നിന്നും അല്പം അകന്നതും വലുപ്പമുള്ളതുമായ ഒരു വീട്ടിലേക്ക് സിപ്പോറാ അവനെ കൂട്ടിക്കൊണ്ട ു പോയി. അവനെ അപ്പനു കാണിച്ചു കൊടുത്തു.

റെഗുവേല്‍ അവനെ എതിരേറ്റുകൊണ്ട ു പറഞ്ഞത്: നീ ആരാകുന്നുവെന്നെനിക്കറിയില്ല. എന്നാല്‍ എന്റെ പെണ്‍മക്കളെ ഇടയന്മാരില്‍ നിന്നു രക്ഷിക്കയും, എന്റെ ആട്ടിന്‍ കൂട്ടത്തെ കുടിപ്പിച്ചവന്‍ നീ. അതിനാല്‍ ഞാന്‍ എന്റെ ആട്ടില്‍ കുട്ടികളിലൊന്നിനെ അറുത്ത് നിനക്ക് വിരുന്നൊരിക്കിയിരിക്കുന്നു. ഇന്ന് നീ എന്നൊടൊപ്പം അത്താഴം കഴിക്കയും എന്റെ ഭവനത്തില്‍ ഉറങ്ങുകയും ചെയ്യേണം.''
സിപ്പോറ കൊണ്ട ുവന്ന വെള്ളത്തില്‍ അവന്‍ കാലും മുഖവും കഴുകി ശുദ്ധി വരുത്തി ഉമ്മറപ്പടിയിലേക്കു കയറി. ഇരിക്കാനുള്ള തടുക്കുപയ് വിരിക്കുന്നതിനിടയില്‍ മോശയുടെ കണ്ണുകളിലേക്കൊന്നു തറപ്പിച്ചു നോക്കി റെഗുവേല്‍ പറഞ്ഞു: ഭ'നീയൊരു മിസ്രേമ്യന്‍ എന്നു പറയുകയും, ഒരു അബ്രാമ്യനെപ്പോലെ ദേഹശുദ്ധി വരുത്തുന്നതുമെന്തെ.''
മോശ പിടിക്കപ്പെട്ടവനെപ്പോലെ ഒരു നിമിഷം പകച്ചു. പിന്നെ മെല്ലെ തടുക്കിലിരുന്ന് ഉള്ളിലെ മനുഷ്യനോട് ചോദിച്ചു. ഞാന്‍ ആരാണ്. അപ്പോള്‍ സാറാ പറഞ്ഞതിന്റെ പൊരുള്‍ അവിനിലേക്കിറങ്ങി. നീയാകുന്നവന്‍ നീയാകുന്നു. ഒളിച്ചു വെച്ച സത്യം വെളിപ്പെടുത്താന്‍ അവന്‍ തീരുമാനിച്ചു.
ഭ'ഞാന്‍ മോശ1 മിസ്രേമില്‍ ജനിച്ച ഒരു അബ്രായന്‍. ഇപ്പോള്‍ ഞങ്ങള്‍ അവിടെ അടിമകളാണ്. കൊടിയ പീഡനങ്ങള്‍ സഹിക്കവയ്യാതെ ഒളിച്ചോടി എവിടെയെങ്കിലും വേലചെയ്തു ജീവിക്കാന്‍ കൊതിക്കുന്നവന്‍. എന്നെപ്പോലെ മിണ്ട ാന്‍ ത്രാണിയില്ലാത്ത എന്റെ ജനത. ഒരു നാള്‍ ഞാന്‍ അവരേയും മോചിപ്പിക്കും.'' മോശയുടെ വാക്കുകള്‍ ദൃഡവും വ്യക്തവുമായിരുന്നു. അവന്റെ നാക്ക് എങ്ങും ഉളുക്കിയില്ല. കൊലപാതകത്തിന്റെ കാര്യം അവന്‍ ഒളിച്ചു. റെഗുവേലിനെന്തെങ്കിലും ഭാവ മാറ്റം ഉണ്ടേ ാ എന്നറിയാന്‍ മോശ അയാളെ ഉറ്റു നോക്കി. റെഗുവേല്‍, കളഞ്ഞുപോയ ആട്ടിന്‍കുട്ടി തിരിക വന്നതുപോലെ സന്തോഷത്തൊട് മോശയെ ചുംബിച്ചു. ഭ'നീ യിസ്രായേലിന്റെ പുത്രന്‍ തന്നെ..'' എന്നു പറഞ്ഞു. യാക്കോബിന്റെ പന്ത്രണ്ട ുമക്കള്‍ മിസ്രേമൈലേക്കു വന്നതും, അതില്‍ ലേവ്യ വംശത്തില്‍ താന്‍ പിറന്ന കഥകളും ഒക്കെ അവന്‍ പറഞ്ഞു. എന്നാല്‍ തന്റെ വളര്‍ത്തമ്മയെക്കുറിച്ച് അവന്‍ പറഞ്ഞതുമില്ല.

രാവിലെ റഗുവേല്‍ തന്റെ പൗരോഹിത്യവേലക്കായി പോകുന്നതിനുമുമ്പ് മോശയോടായി പറഞ്ഞു: ഭ'ഞാന്‍ നിന്നെ എന്റെ ആടുകളെ ഏല്‍പ്പിക്കുന്നു. അവയെ നീ നൂറുമേനിയായി വര്‍ദ്ധിപ്പിക്കേണം. പകരം നിനക്ക് ഞാന്‍ സിപ്പോറായെ തരും. നിന്റെ യഹോവ അതിഷ്ടപ്പെടും.''
ഭ'യഹോവയുടെ നാമം വാഴ്ത്തപ്പെടട്ടെ. യജമാനനു മനസ്സായാല്‍ ഞാന്‍ നിന്റെ മകളെ പരിഗ്രഹിക്കയും, നിന്റെ ആടുകളെ പോറ്റുകയും ചെയ്യും.'' മോശ സന്തോഷത്തോട് പറഞ്ഞു. അപ്പോള്‍ റഗുവേല്‍ മോശയുടെ കൈ പിടിച്ച് തന്റെ തുടകള്‍ക്കിടയില്‍ വെച്ച് സത്യം ചെയ്യിപ്പിച്ചു.

മോശ സിപ്പോറയെ പരിഗ്രഹിച്ചു. പാര്‍ക്കാന്‍ ഒരു സ്ഥലവും, ചെയ്യാനൊരു ജോലിയും കിട്ടയതില്‍ മോശ ഹൃദയം കൊണ്ട ് സന്തോഷിച്ചു. ആടുകള്‍ എവിടെയെന്നോ, ആടുകളെ മേയിക്കേണ്ട തെങ്ങനെയെന്നോ, ഒരൊ ദിവസം ഏതേതു കുന്നിന്‍ ചരുവകളിലാണു പോകേണ്ട തെന്നൊ അവനറിയില്ലായിരുന്നു. സിപ്പോറ അവനൊപ്പം നടന്ന് എല്ലാം കാണിച്ചു കൊടുത്തു. ആടുകളെ ചെന്നായി പിടിക്കാതിരിക്കനുണ്ടാക്കേണ്ട ശബ്ദം. അതുകേള്‍ക്കുമ്പോള്‍ ആടുകള്‍ അപകടം മനസ്സിലാക്കി, കൂട്ടത്തോട് കരയാന്‍ തുടങ്ങും. ചെന്നായിക്കള്‍ ഓടും. പിന്നെ പ്രസവിച്ചിടുന്ന കുട്ടികളെയാണ് ചെന്നായ് ഏറയും പിടിക്കാറ്. എപ്പോഴും ശ്രദ്ധാലുവായിരിക്കണം. വടിക്കൊപ്പം അരയില്‍ ഒരു വാളൂം മോശ കരുതി. എന്തിനെന്നു ചോദിച്ചാല്‍ ഉത്തരമില്ല. അകം ചുഴിയുന്ന ഒരു നോട്ടം മാത്രം. ആ കണ്ണുകളില്‍ എപ്പോഴും കനലെരിയുന്നപോലെ. ഇടയന്‍ എന്ന് എപ്പോഴും സ്വയം പറഞ്ഞുകൊണ്ടേ ഇരിക്കും. ഉള്ളില്‍ എന്തൊക്കയോ പുകയുന്നുണ്ട ്. സാറ കൊടുത്ത തലപ്പാവും, വെള്ളത്തിന്റെ തുകല്‍ സഞ്ചിയും, വടിയും എപ്പോഴും കൂടെ കൊണ്ടു നടക്കും. അതൊരു ഓര്‍മ്മയും, ഓര്‍മ്മപ്പെടുത്തലുമായിരുന്നു. സിപ്പോറ ഗെര്‍ശോമിനെ പ്രസവിക്കുന്നവരേയും അവര്‍ ഒന്നിച്ചാരുന്നു ആടുകളെ കുടിപ്പിച്ചിരുന്നത്. നിയപ്രകാരം മോശ എട്ടാം ദിവസം ഗെര്‍ശോമിനെ പരിച്ഛേദന കഴിപ്പിച്ചില്ല.

സിപ്പോറാ വരാതായതിനു ശേഷം മോശ പലപ്പോഴും ആടുകളെ പരിചയമില്ലാ കുന്നിന്‍ ചരുവുകളിലേക്കു കൊണ്ട ുപോകും. കുന്നിന്‍ മുകളില്‍ കയറിനിന്ന് സമീപപ്രദേശങ്ങളൊക്കെ കാണും. അപ്പോഴൊക്കെ കണ്ണുകള്‍ അന്വേഷിക്കുന്നത് ആ ദേശം... പാലും തേനും ഒഴുകുന്ന കാനാന്‍ ദേശം...അതെവിടെ എന്നായിരുന്നു. എന്റെ ജനതയെ അടിമത്വത്തില്‍ നിന്നും മോചിപ്പിച്ച് യഹോവ വാഗ്ദാനം ചെയ്ത ആ ഭൂമിയില്‍ കൊണ്ടെ ത്തിക്കണം. ആരതു ചെയ്യും. ഒരുനാള്‍ ഒരാള്‍! ഉള്ളില്‍ നിന്നും ഓരാള്‍ പുറത്തു ചാടുന്നു, ഞാനും എന്നാര്‍ത്തു പറയുന്നു. തന്നിലെ അപരന്‍ എന്തിനെല്ലാമോ വേണ്ട ി ഒരുങ്ങുന്നു. ഈ ചിന്തകള്‍ മനസ്സില്‍ കേറിയാല്‍ ആടുകളെ മറക്കുന്നു. അരയിലെ വാളെടുത്ത് അദൃശ്യരായ ശത്രുക്കളോടു പോരാടി ജയം ഉറപ്പിക്കുന്നു. രാത്രിയില്‍ വളരെ വൈകി തിരിച്ചെത്തുന്നു. റെഗുവേല്‍ അവന്റെ ആടുകളെ എണ്ണിനോക്കി. ആത് നൂറിരട്ടിയായി വര്‍ദ്ധിച്ചിരിക്കുന്നു. റെഗുവേല്‍ പറഞ്ഞു: ''ദൈവം നിന്നോടു കൂടെയുണ്ട ്. എനിക്കു നിശ്ചയം.' മോശ ചിരിക്കമാത്രം ചെയ്യും. ആരോടും വല്യമിണ്ട ാട്ടമില്ല. എപ്പോഴും മറ്റേതോ ലോകത്തിലെന്നപോലെ ചിന്തയിലാണ്. താടിയും മുടിയും വല്ലാതെ നീണ്ട ു വളര്‍ന്നിരിക്കുന്നു. പണ്ട ് വഴിയരുകില്‍ തനിക്ക് ഒരു ശേര്‍ മാവിനു പകരം ഒരപ്പം തന്ന സ്ത്രി തന്നെ കണ്ട ിട്ടു തിരിച്ചറിഞ്ഞില്ലല്ലോ എന്ന തിരിച്ചറിവില്‍, മനസ്സില്‍ ഒരു ചിന്ത മുളപൊട്ടി, സ്വന്തം ദേശത്തേക്ക് തിരിച്ചു പോയാലോ. തന്റെ ജനതയിപ്പോള്‍ ഫറവോന്റെ നുകത്തിന്റെ കീഴില്‍ ഞെരിയുകയായിരിക്കാം. പിന്നെ സ്വയം സമാധാനിക്കും സമയമായിട്ടില്ല. ഫറവോന്‍ ഇപ്പോഴും ജിവിച്ചിരുപ്പുണ്ട ാകും.

മോശ സിപ്പോറായുടേയും റെഗുവേലിന്റെയും മുന്നില്‍ ഒരു കരാറുവെച്ചു. ''നിന്റെ ആടുകല്‍ പെറ്റുപെരുകി വലിയോരു കൂട്ടമായിരിക്കുന്നു. അതിനെ മേയിക്കാന്‍ ഇപ്പോള്‍ എന്നാല്‍ മാത്രം കഴിയില്ല. നീ എനിക്ക് രണ്ട ിടയച്ചെറുക്കന്മാരെ തരേണം. പിന്നയോ വറവുകാലം നിന്റെ ആടുകള്‍ക്കു തിന്നാന്‍ പച്ചപ്പുകള്‍ തികയാതെ വരുമെന്നതിനാല്‍, ദ്ദുരെ ദൂരെക്കു പോകേണ്ട തുണ്ട ്. ആടുകളെ മരുഭൂമിയില്‍ ഞാന്‍ കാക്കും. നിനക്കാവശ്യമുള്ളപ്പോഴൊക്കെ വന്നു കണക്കു ബോദ്ധ്യപ്പെടാവുന്നതാണ്. ഞാനോ അവയ്ക്കൊപ്പം മരുഭൂമിയില്‍ പാര്‍ക്കും.'' റെഗുവേല്‍ മോശയോടുള്ള സ്‌നേഹത്താല്‍ പറഞ്ഞു: ഞാന്‍ നിനക്ക് രണ്ട ിടയന്മാരെ തരാം. അവര്‍ മരുഭൂമിയില്‍ ആടുകള്‍ക്കൊപ്പം രാപാര്‍ക്കട്ടെ. നീ നിന്റെ ഭാര്യക്കൊപ്പം ഇവിടെ കഴിയുക''
''ഞാന്‍ എന്റെ ആടുകളെ സ്‌നേഹിക്കുന്നു.'' അവന്‍ പറഞ്ഞതിന്റെ പൊരുള്‍ അവര്‍ക്കു മനസ്സിലായില്ല. മോശ രാത്രിയും പകലും ആടുകളെ നടത്തി. രണ്ട ുപേര്‍ ഇടവും വലവും ആടുകളെ കാത്തു. അവര്‍ ഒരു മരുപ്പച്ചയില്‍ എത്തി അത് ദൈവത്തിന്റെ പര്‍വ്വതമായ ഹോരേബായിരുന്നു.
(തുടരും)
മോശയുടെ വഴികള്‍ (നോവല്‍- 6: സാംസി കൊടുമണ്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക