Image

ഖുര്‍ആന്‍ എവിടെയൊക്കെ, ആര്‍ക്കൊക്കെ വിതരണം ചെയ്തു: ജലീല്‍ വിശദീകരിക്കണമെന്ന് പി.സി.തോമസ്

Published on 14 August, 2020
ഖുര്‍ആന്‍ എവിടെയൊക്കെ, ആര്‍ക്കൊക്കെ വിതരണം ചെയ്തു: ജലീല്‍ വിശദീകരിക്കണമെന്ന് പി.സി.തോമസ്
കോട്ടയം: ഡിപ്ലോമാറ്റിക് ചാനല്‍ വഴി വന്ന ഖുര്‍ആന്‍ എവിടെയൊക്കെ വിതരണം ചെയ്തു, ആര്‍ക്കൊക്കെ അതു കിട്ടി എന്ന് മന്ത്രി കെ.ടി ജലീല്‍ വിശദീകരിക്കണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാനും എന്‍ഡിഎ ദേശീയ സമിതി അംഗവും മുന്‍ കേന്ദ്രമന്ത്രിയുമായ പി.സി തോമസ്.മൊത്തം എത്ര ഖുര്‍ആന്‍ ഉണ്ടായിരുന്നു എന്നു കൂടി അദ്ദേഹം പറഞ്ഞാല്‍ നന്നായിരിക്കും. റംസാന്‍ പ്രമാണിച്ചുള്ള സമ്മാനകിറ്റുകള്‍ കോണ്‍സുലേറ്റില്‍ നിന്നും വാങ്ങിയ പ്രശ്നം വന്നപ്പോഴും ഖുര്‍ആന്‍ വന്നതിനെ പറ്റി ജലീല്‍ മിണ്ടാത്തതെന്താണെന്ന് ജനങ്ങള്‍ക്ക് അറിയണമെന്നും ഖുര്‍ആന്‍ എന്ന അമൂല്യമായ മതഗ്രന്ഥത്തെ ആക്ഷേപിച്ചതിന് കൂടി മന്ത്രി മറുപടി പറയേണ്ടിവരുമെന്നും തോമസ് വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക