ജോണ്‍ സി വര്‍ഗീസിനേയും പ്രദീപ് നായരേയും, ഷോബി ഐസക്കിനേയും എംപയര്‍ റീജണ്‍ നാമനിര്‍ദ്ദേശം ചെയ്തു
AMERICA
14-Aug-2020
ഷോളി കുമ്പിളുവേലി
AMERICA
14-Aug-2020
ഷോളി കുമ്പിളുവേലി

ന്യൂയോര്‍ക്ക്: 2020-2022 വര്‍ഷത്തേക്കുള്ള അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാനായി മത്സരിക്കുന്ന ജോണ്‍ സി വര്‍ഗീസിനേയും (സലിം). വൈസ് പ്രസിഡന്റായി മത്സരിക്കുന്ന പ്രദീപ് നായരേയും, റീജണല്‍ വൈസ് പ്രസിഡന്റായി ഷോബി ഐസക്കിനേയും എംപയര്‍ റീജണ്‍ ഐക്യകണ്‌ഠേന നാമനിര്‍ദ്ദേശം ചെയ്തു.
ഫോമയുടെ മുന്‍ജനറല്‍ സെക്രട്ടറിയും, സ്ഥാപക നേതാക്കളില്‍ ഒരാളുമായ ജോണ്‍ സി വര്‍ഗീസിന്റെ അനുഭവ പാഠവും, ഫോമാ ഭരണഘടനയിലുള്ള അറിവും അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാനായി, സംഘടനക്ക് നേതൃത്വം നല്‍കുന്നതിന് ലഹായകരമായിരിക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു.

എംപയര്‍ റീജന്‍ മുന്‍ വൈസ് പ്രസിഡന്റ് മുന്‍ നാഷണല്‍ കമ്മറ്റി അംഗമായ പ്രദീപ് നായരുടെ ചുറുചുറുക്കും, ആത്മാര്‍ത്ഥതയും, ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ കൂട്ടായിരിക്കുമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
നിലവില്‍ റീജണല്‍ സെക്രട്ടറിയായി, സുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഷോബി ഐസക്കിനെ, അടുത്ത ആര്‍ വി പി യായി യോഗം ഐക്യകണ്‌ഠേന നാമനിര്‍ദ്ദേശം ചെയ്തു.
നാഷണല്‍ കമ്മറ്റിയിലേക്ക്, ജോസ് മലയില്‍, മാത്യു പി തോമസ്, സണ്ണി കല്ലൂപ്പാറ എന്നിവര്ഡ മത്സരിക്കുന്നതായി യോഗത്തില്‍ അറിയിച്ചു.
റീജണല്‍ സെക്രട്ടറി ഷോബി ഐസക്കിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍, ഫോമാ നാഷണല്‍ ട്രഷറര്‍ ഷിനു ജോസഫ്, കംപ്ലയന്‍സ് കമ്മറ്റി വൈസ് ചെയര്‍മാന്‍ തോമസ് കോശി, മുതിര്‍ന്ന നേതാവ് ജെ മാത്യൂസ്,. നാഷണല്‍ കമ്മറ്റി അംഗങ്ങളായ സുരേഷ് നായര്‍, ഷോളി കുമ്പിളുവേലി, യൂത്ത് പ്രതിനിധി ആശിഷ് ജോസഫ്, ജുഡീഷ്യല്‍ കൗണ്‍സില്‍ അംഗം തോമസ് മാത്യു, യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോഫ്രിന്‍ ജോസ്, മുന്‍ ആര്‍ വി പി ബിജു ഉമ്മന്‍, മുന്‍ നാഷണല്‍ കമ്മറ്റി അംഗം സണ്ണി കല്ലൂപ്പാറ, ഐ സി ഡബ്യു. എ പ്രസിഡന്റ് ജോസ് മലയില്‍, മാര്‍ക്ക് പ്രസിഡന്റ് സിബി ജോസഫ്, മിഡ് ഹഡ്‌സന്‍ അസോസിയേഷന്‍ പ്രസിഡന്റ് ബെറ്റി ഉമ്മന്‍, റീജറണല്‍ ട്രഷറര്‍ അഭിലാഷ് ജോര്‍ജ്, തോമസ് പി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. ആര്‍ വി പി ഗോപിനാഥ കുറുപ്പ് നാട്ടില്‍ നിന്നും യോഗത്തില്‍ പങ്കെടുത്ത് എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും വിജയാശംസകള്‍ നേര്‍ന്നു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments