ഇന്‍ഡ്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ ഓ സി) പെന്‍സില്‍വേനിയ ചാപ്റ്റര്‍ നിലവില്‍ വന്നു, പ്രസിഡന്റ് ചെറിയാന്‍ കോശി
AMERICA
14-Aug-2020
ജോസഫ് ഇടിക്കുള
AMERICA
14-Aug-2020
ജോസഫ് ഇടിക്കുള

ഭാരതത്തിലെ മതേതരത്വത്തിന്റേയും ദേശീയതയുടേയും കാവല്‍ക്കാരായ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അനിഷേധ്യ നേതാവ് രാഹുല്‍ ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തി പകരുവാന്‍ പെന്‍സില്‍വേനിയ സ്‌റ്റേറ്റിലെ കോണ്‍ഗ്രസ് അനുഭാവികള്‍ ഒന്നിയ്ക്കുന്നു.
മതപരമായ ധ്രുവീകരണത്തിലൂടെ അധികാരം കയ്യാളുന്ന ബിജെപി യില്‍ നിന്നും ഭാരതത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. ഇന്‍ഡ്യന്‍ ഓവര്‍വീസ് കോണ്‍ഗ്രസിന്റെ അമേരിക്കയിലെ ദേശീയ അദ്ധ്യക്ഷ ശ്രീമതി ലീലാ മാരേട്ട് ആണ് പെന്‍സില്‍വേനിയ ചാപ്റ്ററിന്റെ നേതൃനിരയെ പ്രഖ്യാപിച്ചത്.

ഊര്‍ജ്ജ സ്വലതയും യുവത്വവും നിറഞ്ഞ പുതിയ നേതൃത്വം അമേരിക്കയിലെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു മുതല്‍ക്കൂട്ടാകുമെന്ന് ശ്രീമതി ലീലാ മാരേട്ട് പ്രത്യാശ പ്രകടിപ്പിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയോട് അനുഭാവമുള്ള എല്ലാ ജനങ്ങളേയും ഒന്നിച്ചു കൊണ്ടുവരാന്‍ വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ശക്തമാക്കുമെന്ന് പ്രസിഡന്റായി ചുമതലയേറ്റ ശ്രീ.ചെറിയാന്‍ കോശി അറിയിച്ചു.
ശ്രീ. ഷാജി മത്തായി, ശ്രീ ജ.ഗ.സോമരാജന്‍ എന്നിവര്‍ വൈസ് പ്രസിഡന്റായും ശ്രീ.ബിനു സി തോമസ് ജനറല്‍ സെക്രട്ടറി ആയും ശ്രീ. റിജില്‍ ജോര്‍ജ്ജ് സെക്രട്ടറി ആയും ശ്രീ. റോജിഷ് സാമുവേല്‍ ട്രഷറാര്‍ ആയും ശ്രീമതി.സുനിത അനീഷ് വിമന്‍സ് ചെയര്‍പേഴ്‌സണ്‍ ആയും, ശ്രീമതി.വിനി ജോബിന്‍ യൂത്ത് ചെയര്‍ പേഴ്‌സണ്‍ ആയും ആണ് ചുമതലയേറ്റത്.
ഓഗസ്റ്റ് പതിനഞ്ചാം തീയതി ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനത്തില്‍ ഇന്‍ഡ്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ അന്താരാഷ്ട്ര അദ്ധ്യക്ഷന്‍ ശ്രീ.സാം പിട്രോഡയുടെ നേതൃത്വത്തില്‍ നടക്കുന്ന ഉദ്ഘാടനത്തോടെ പെന്‍സില്‍വേനിയ ചാപ്റ്റര്‍ ആഗോള ഇന്‍ഡ്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ഭാഗമായിത്തീരും.
സംഘടനയില്‍ അംഗത്വം ലഭിയ്ക്കുവാന്‍ വിളിക്കേണ്ട നമ്പര്‍: ബിനു.സി.തോമസ് 2152526643.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments