Image

ഒറ്റയ്ക്കാണ് ഞാൻ (കവിത: സപ്ന വിജയാനന്ദ്)

Published on 13 August, 2020
ഒറ്റയ്ക്കാണ് ഞാൻ (കവിത: സപ്ന വിജയാനന്ദ്)
ഒറ്റ മരത്തണലിൽ ഇന്നിത്തിരിനേരമിരുന്നീടവേ
ഒറ്റയ്ക്കായതിന്നോർമ്മകൾ വന്നിത്രയും
ചേരുന്നുവോ   നെഞ്ചിലാകെയും

സ്നേഹം മുറ്റിനിൽക്കു
മെൻ ഹൃത്തടത്തിൻ ഭിത്തികൾ
തകർത്തുടച്ചു നിങ്ങൾ 
അകന്നുപോയി അർത്ഥശൂന്യം

ഒന്നിച്ചായിരുന്നാ
നാലുകെട്ടിൽ, ഒട്ടേറെക്കാലം
വെട്ടിപ്പൊളിച്ചു , 
വിറ്റുതുലച്ചു നിങ്ങളെൻ കൂടെപ്പിറപ്പുകൾ
അമ്മ നേരിതറിയാതെയും

ചേർന്നുനിൽക്കുന്നുയീ  മണ്ണിൽ അമ്മതൻ
നന്മയും ശ്വാസവും പുണ്യമോടെ

മരണം കാത്തു
കിടന്നുവോ നിങ്ങൾ
മന്ദിരം മനക്കോട്ടയിൽ പണിതുയർത്തുവാൻ

വിട്ടു പോവാനാവില്ല
യെനിക്കി സ്മൃതി മണ്ഡപം
അമ്മമനസ്സിന്നോർമകൾ 
കുഴിച്ചുമൂടിയിനിയുള്ള കാലം


ഒറ്റയ്ക്കാണ് ഞാൻ (കവിത: സപ്ന വിജയാനന്ദ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക