Image

തപാല്‍ വോട്ട് പോസ്റ്റല്‍ സര്‍വീസിനു ഫലത്തില്‍ പാര ആകുന്നു (പോസ്റ്റല്‍ വാര്‍ത്തകള്‍-സി. ആന്‍ഡ്രൂസ്)

Published on 13 August, 2020
തപാല്‍ വോട്ട് പോസ്റ്റല്‍ സര്‍വീസിനു ഫലത്തില്‍ പാര ആകുന്നു (പോസ്റ്റല്‍ വാര്‍ത്തകള്‍-സി. ആന്‍ഡ്രൂസ്)

പോസ്റ്റല്‍ സര്‍വീസിനു 25 ബില്യന്‍ സഹായധനം നല്കണമെന്ന അഭ്യര്‍ഥനക്കെതിരെ പ്രസിഡന്റ് ഡൊണള്‍ഡ് ട്രമ്പ്. ഈ തുകയില്‍ 3.5 ബില്യന്‍ ഡോളര്‍ നവംബര്‍ ഇലക്ഷനില്‍ പോസ്റ്റല്‍ ബാലട്ടിനു വേണ്ടി ഉപയോഗിക്കുമെന്നു പ്രസിഡന്റ് ചൂണ്ടിക്കാട്ടി. എല്ലാവരും തപാല്‍ വഴി വോട്ട് ചെയ്യുന്നത് റിപബ്ലിക്കന്‍ പര്‍ട്ടിക്കും തനിക്കും ദോഷം ചെയ്യുമെന്നാണു ട്രമ്പിന്റെ നിലപാട്.

രാജ്യത്ത് എല്ലാവര്‍ക്കും പോസ്റ്റല്‍ ബാല്ട്ട് എത്തിക്കാന്‍ തപാല്‍ വകുപ്പിനു കഴിയില്ലെന്നും ട്രമ്പ് ആക്ഷേപിച്ചു. എന്നാല്‍ തങ്ങള്‍ക്ക് അതിനു കഴിവുണ്ടെന്നു തപാല്‍ അധിക്രുതര്‍ വ്യക്തമാക്കി.

രണ്ട് പാര്‍ട്ടിയിലും പെട്ട പോസ്റ്റല്‍ സര്‍വീസിലെ ഗവര്‍ണര്‍മാരാണു 25 ബില്യന്‍ ആവശ്യപ്പെട്ടതെന്നു ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി പറഞ്ഞു.

സുരക്ഷിതമായി വോട്ട് ചെയ്യുക എന്ന പൗരന്റെ മൗലീകാവകാശത്തിനെതിരെയാണു ട്രമ്പ് പ്രവര്‍ത്തിക്കുന്നതെന്നു ബൈഡന്‍ കാമ്പെയിന്‍ കുറ്റപ്പെടുത്തി.

ഈ തര്‍ക്കത്തേ തുടര്‍ന്ന് സ്റ്റിമുലസ് പാക്കേജിലും തീരുമാനം വൈകുന്നു

പോസ്റ്റല്‍ വാര്‍ത്തകള്‍.

പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ലൂയിസ് ഡിജോയ് ചാര്‍ജ് ഏറ്റെടുത്തതുതന്നെ കോലാഹലവും ആയിട്ടാണ്. പോസ്റ്റല്‍ സര്‍വീസിന്റെ കടുകട്ടിയായ നിയമമാണ് എല്ലാ ദിവസവും ലഭ്യമാകുന്ന ഫസ്റ്റ് ക്ലാസ് മെയില്‍ മുഴുവനും ഡെലിവറി നടത്തിയിരിക്കണം എന്നത്. മഞ്ഞും,മഴയും, കാറ്റും, പൊള്ളുന്ന ചൂടും ഒക്കെ സഹിച്ചു; മെയില്‍ മുഴുവന്‍ വിതരണം ചെയ്യണം. മെയില്‍ വിതരണം തടസ്സപ്പെടുത്തിയാല്‍ പിടിക്കപ്പെടുന്ന ഏതു എംപ്ലോയിയേയും ഡിസിപ്ലന്‍ പിടികൂടും- തരം താഴ്ത്തല്‍, സസ്പെന്‍ഷന്‍, ഡിസ്മിസ്സല്‍ ഒക്കെ ഇതിന്റെ നടപടി ക്രമങ്ങള്‍ ആണ്.

പോസ്റ്റല്‍ സര്‍വീസിന്റെ വിവിധ മേഘലകളില്‍ പുറത്തുനിന്നും ഉള്ള പല വിധ പ്രൈവറ്റ് കോണ്‍ട്രാക്ട് കമ്പനികള്‍ ഉണ്ട്. അവയില്‍ ഒന്നായ എക്‌സ് പി ഒ ലോജിസ്റ്റിക്‌സില്‍ ഇപ്പോഴും പുതിയ പോസ്റ്റ് മാസ്റ്റര്‍ ജനറലിന് ഓഹരി ഉണ്ട്. നിലവില്‍ ഉള്ള നിയമങ്ങളുമായി ഇത് പൊരുത്തപ്പെടുന്നില്ല.

എല്ലാ ഗവര്‍മെന്റ്റ് ഏജന്‌സികളിലും പല നിലകളില്‍ ഉള്ള സമിതികള്‍ ഉണ്ട്, അവയില്‍ ഒന്നാണ് എത്തിക്‌സ് കമ്മറ്റി. പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ [ പി.എം.ജി.] പദവിയും ഓഹരി ഉടമസ്ഥതയും എത്തിക്ക്‌സ് കോണ്‍ഫ്‌ലിറ്റ് ഉണ്ടാക്കുന്നു. പി.എം.ജി.-യുടെ 30 മില്യണ്‍ ഡോളര്‍ ആസ്തിയുള്ള ഓഹരി ഉടമസ്ഥത എങ്ങനെ എത്തിക്ക്‌സ് കമ്മറ്റി അനുവദിച്ചു എന്നത് ആണ് വിവാദ വിഷയം. ആമസോണിന്റെ പാര്‍സലുകള്‍ പോസ്റ്റല്‍ സര്‍വീസ് ആണ് ഡെലിവറി നടത്തുന്നത്. കുറഞ്ഞ നിരക്കില്‍ പോസ്റ്റല്‍ സര്‍വീസ് നടത്തുന്ന ഇ ഡെലിവറി കോണ്‍ട്രാറ്റിനെ ട്രംപ് വിമര്‍ശിക്കുന്നു. പി എം ജി യുടെ ആമസോണ്‍ സ്റ്റോക്കുകളും വിവാദ വിഷയം തന്നെ.

പോസ്റ്റല്‍ സര്‍വീസിന്റെ പ്രവര്‍ത്തന രീതികളില്‍ യാതൊരു മുന്‍ പരിചയവും ടിജോയിക്ക് ഇല്ല. മുന്‍പും ഇത്തരം നിയമനങ്ങള്‍ ഉണ്ടയിട്ടുണ്ട്. മുന്‍ പരിചയം ഇല്ലാത്തവര്‍ നടപ്പില്‍ ആക്കിയ പല പോളിസികളും പരാജയം ആയിരുന്നു. പോസ്റ്റല്‍ സെര്‍വിസ്സിലെ ഉന്നത ഉദ്യോഗസ്ഥ നിലവാരത്തില്‍ പി എം ജി നടത്തിയ പിരിച്ചുവിടല്‍, ജോലിമാറ്റം, മെയില്‍ കര്‍ട്ടെയില്‍ ഓര്‍ഡര്‍ മുതലായ നീക്കങ്ങള്‍, യൂണിന്‍ മാത്രം അല്ല; ഡെമോക്രാറ്റുകളും റിപ്പപ്ലിക്കന്‍സും വിമര്‍ശിക്കുന്നു. അമേരിക്കന്‍ ജനാധിപത്യത്തിന്റെ മൂലക്കല്ലാണ് തപാല്‍ വോട്ട്. പി എം ജി യുടെ പുതിയ ഓപ്പറേഷന്‍ വ്യവസ്ഥകള്‍; തപാല്‍ വോട്ടിനെ ബാധിക്കുന്നു, തന്‍ നിമിത്തം അത് തിരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിക്കും എന്ന് ഡമോക്രാറ്റുകള്‍ വാദിക്കുന്നു.

എല്ലാ തിരഞ്ഞെടുപ്പിലും അനേകര്‍; തപാല്‍ വോട്ട് മാര്‍ഗം ഉപയോഗിക്കുന്നു. തപാല്‍ വോട്ടു രീതി; വ്യജ വോട്ടുകള്‍ ചെയ്യുവാന്‍ കൂടുതല്‍ സാദ്ധ്യത ഉണ്ടാക്കുന്നു എന്ന് ട്രമ്പ് വാദിക്കുന്നു. ട്രമ്പും തപാല്‍മാര്‍ഗം ആണ് വോട്ട് ചെയ്തതു. ട്രമ്പിന്റെ ഇ വാദം അടിസ്ഥാനരഹിതം ആണ്. എല്ലാ ബിസിനസ്സുകളും കൊറോണയുടെ അനന്തര ഫലങ്ങള്‍ അനുഭവിക്കുന്നതുപോലെ; പോസ്റ്റല്‍ സര്‍വീസും സഹിക്കുന്നു. ആവശ്യത്തിനുള്ള ജോലിക്കാരെ ലഭിക്കുന്നില്ല എന്നത് പോസ്റ്റല്‍ സര്‍വീസിന്റെ ദീര്‍ഘകാല പ്രശ്‌നം ആണ്. ഓവര്‍ടൈം കൊണ്ടാണ് ഇ ഷോര്‍ട്ടേജ് പരിഹരിക്കുന്നത്. ബാലറ്റ് മെയിലിനു; മുന്‍പ് ഉണ്ടായിരുന്ന ഫസ്റ്റ് ക്ലാസ് പരിഗണന ഇനിമുതല്‍ വേണ്ട എന്നും, ഓവര്‍ടൈം ഇല്ലാതാക്കണം എന്നു പിഎംജി അനുശാസിക്കുന്നു. ഇലക്ഷന്‍ ഡേയുടെ അവസാന ദിവസം വരെ ലഭിക്കുന്ന വോട്ടുകള്‍ മാത്രമേ എണ്ണപ്പെടുകയുള്ളു. ഇ നീക്കങ്ങള്‍ ട്രംപിനു അനുകൂലമായി തിരഞ്ഞെടുപ്പ് ഫലത്തെ മാറ്റാന്‍ സാധിക്കും എന്നാണ് പൊതു ധാരണയും ആരോപണവും. തപാല്‍ വോട്ടുകള്‍ ചെയ്യുവാന്‍ ഉദ്ദേശിക്കുന്നവര്‍; അവസാന നിമിഷംവരെ നോക്കിയിരിക്കാതെ നേരത്തെ രെജിസ്റ്റര്‍ ചെയുക, ബാലറ്റ് കിട്ടിയാലുടന്‍ വോട്ട് രേഘപ്പെടുത്തി തിരികെ അയക്കുക, ഇലക്ഷന്‍ സൂപ്പര്‍വൈ സറുടെ ഓഫീസിന്റെ മുന്നിലെ ഡ്രോപ്പ് ബോക്‌സിലും ബാലറ്റ് നിക്ഷേപിക്കാം - ഇതാണ് പരിഹാരം.

ഫസ്റ്റ് ക്ലാസ് മെയില്‍ മാത്രമേ ഡേറ്റ് സ്റ്റാമ്പ് ഇമ്പ്രിന്റ് സോര്‍ട്ടിങ് സിസ്റ്റത്തിലൂടെ പ്രോസസ്സ് ചെയ്യുന്നുള്ളു. തീയതി ഇല്ലാത്ത ബാലറ്റുകളെ ഇലക്ഷന്‍ സൂപ്രവൈയ്‌സര്‍ പുറംതള്ളി. വിവാദങ്ങള്‍ ഉണ്ടാകാന്‍ ഉള്ള മറ്റൊരു സംഭവമാണിത്. പൂര്‍ണ്ണമായും യന്ത്രവല്‍ക്കരിക്കപ്പെട്ട പ്ലാന്റ്റ്കളില്‍ ആണ് മെയില്‍ സോര്‍ട് ചെയ്യുന്നത്. ഡേറ്റ് സ്റ്റാമ്പ് ഇമ്പ്രിന്റ്, ബാലറ്റുകളില്‍ വരുവാന്‍ തക്കവണ്ണം സോര്‍ട്ടിങ് പ്രോസസ്സ് നടത്തിയാല്‍ തീരാന്‍ ഉള്ളതേയുള്ളൂ ഇ പ്രശ്‌നവും. ലാസ്റ്റ് ദിവസംവരെ നോക്കിയിരിക്കാതെ പോസ്റ്റല്‍ ബാലറ്റ് നേരത്തെ മെയില്‍ ചെയുക.

പിഎംജിയെ ഉടനെ പിരിച്ചുവിടണം എന്ന് പല ലോ മേക്കേഴ്‌സ് ആവശ്യപ്പെടുന്നു. ന്യൂയോര്‍ക്കില്‍ നിന്നുള്ള റെപ്രസെന്റ്‌റിറ്റിവ് -കരോലിന്‍ മാലോണി; പിഎംജിയുടെ പുതിയ നീക്കങ്ങള്‍ റദ്ധാക്കണം എന്നും, പോസ്റ്റല്‍ സര്‍വീസ് ഏജന്‍സിയുടെ ഇന്‍സ്‌പെറ്റര്‍ ജനല്‍ ഇ പുതിയ മാറ്റങ്ങളെ ഇന്‍വെസ്റ്റിഗേറ്റ് ചെയ്യണമെന്നും ആവശ്യപ്പെടുന്ന ബില്‍ സമര്‍പ്പിക്കുകയും ചെയിതു.

* നികുതിപ്പണം കൊണ്ടാണ് പോസ്റ്റ് ഓഫീസ് ഓപ്പറേറ്റ് ചെയ്യുന്നത് എന്ന് ഏറിയ ശതമാനം പൊതുജനവും കുറെ നിയമ നിര്‍മ്മാതാക്കളും കരുതുന്നു. ഇ ധാരണ പൂര്‍ണ്ണമായും തെറ്റാണ്. പോസ്റ്റേജില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് പോസ്റ്റല്‍ സര്‍വീസ് ചിലവുകള്‍ നടത്തുന്നത്. പോസ്റ്റല്‍ റേറ്റ്; യൂ പി സ്സ്, ഫെഡറല്‍ എക്‌സ്പ്രസ്സ് എന്നിവയെക്കാള്‍ 30 % എങ്കിലും കുറവ് ആണ്. സാദാരണക്കാരുടെ ആവശ്യം ആണ് പോസ്റ്റല്‍ സര്‍വീസിന്റെ നിലനില്‍പ്പ്. അനേകം പേരുടെ ഉപജീവന മാര്‍ഗവും ആണ് പോസ്റ്റല്‍ സര്‍വീസ്. 50 സെന്ററിന് പോസ്റ്റോഫീസില്‍ കൂടി അയക്കുന്ന ഒരു ലെറ്റര്‍; യൂ പി സ്സ്, ഫെഡ്.എക്‌സ് - എന്നിവയില്‍ കൂടി അയക്കാന്‍ 5 ഡോളറില്‍ കൂടുതല്‍ കൊടുക്കേണം. പാര്‍സലുകളുടെ റേറ്റും അതുപോലെ വളരെ കൂടുതല്‍ ആണ്. - കൂടുതല്‍ പോസ്റ്റല്‍ ന്യൂസ് പിന്നാലെ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക