Image

മക്കള്‍ വളരുമ്പോള്‍ (കവിത: രാജന്‍ കിണറ്റിങ്കര)

രാജന്‍ കിണറ്റിങ്കര Published on 10 August, 2020
മക്കള്‍ വളരുമ്പോള്‍ (കവിത: രാജന്‍ കിണറ്റിങ്കര)
മക്കളുടെ
സ്‌കൂള്‍ ജീവിതം
കഴിയുന്നതോടെ
അച്ഛനും അമ്മയും
അറിവില്ലാത്തവരാകും
കോളേജ് കാലം
കഴിയുന്നതോടെ
വിവരമില്ലാത്തവരാകും
ഒരു ജോലി
നേടുന്നതോടെ
കഴിവില്ലാത്തവരാകും
വിവാഹം
കഴിയുന്നതോടെ
അധികപറ്റാകും
കുട്ടികള്‍
ജനിക്കുന്നതോടെ
അനാഥരുമാകും
ചിതറുന്ന
രണ്ട് ഹൃദയങ്ങളും
തുളുമ്പുന്ന
നാല് കണ്ണുകളും
വിതുമ്പാന്‍ വീര്‍പ്പുമുട്ടി
ഏതോ അഗതിമന്ദിരത്തില്‍
കൈ വളരുന്നതും
കാല്‍ വളരുന്നതും നോക്കി
അപ്പോഴും
പ്രാര്‍ത്ഥനയോടെ..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക