Image

ജര്‍മനിയില്‍ കോവിഡ് രണ്ടാം തരംഗം തുടങ്ങിക്കഴിഞ്ഞതായി ഡോക്‌ടേഴ്‌സ് യൂണിയന്‍

Published on 08 August, 2020
ജര്‍മനിയില്‍ കോവിഡ് രണ്ടാം തരംഗം തുടങ്ങിക്കഴിഞ്ഞതായി ഡോക്‌ടേഴ്‌സ് യൂണിയന്‍
ബര്‍ലിന്‍: ജര്‍മനിയില്‍ കൊറോണവൈറസ് ബാധയുടെ രണ്ടാം തരംഗം തുടങ്ങിക്കഴിഞ്ഞെന്നു ജര്‍മന്‍ ഡോക്ടര്‍മാരുടെ യൂണിയന്‍ മുന്നറിയിപ്പ് നല്‍കുന്നു. ആദ്യ ഘട്ടത്തില്‍ വൈറസ് ബാധ നിയന്ത്രണ വിധേയമായ ശേഷം ജനങ്ങളുടെ ശ്രദ്ധ കുറഞ്ഞതാണ് ഇതിനു കാരണമെന്നും അവര്‍ വിലയിരുത്തുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ ദിവസേന പുതിയതായി റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം കൂടുന്നതായാണ് കാണുന്നത്. ആദ്യത്തെയത്ര കുത്തനെ പെരുകുന്നില്ലെങ്കിലും ഇത് കരുതിയിരിക്കേണ്ട പ്രവണതയാണെന്ന് വിദഗ്ധര്‍ പറയുന്നു. ചില സംസ്ഥാനങ്ങളില്‍ സ്കൂളുകള്‍ തുറന്നു മുഴുവന്‍ സമയവും പ്രവര്‍ത്തനം തുടരുന്നു. കൂടാതെ വേനല്‍ അവധി ആഘോഷിക്കാന്‍ ജര്‍മനിക്കു പുറത്തു പോയി വരുന്നവര്‍ ഒക്കെ തന്നെ കോവിഡ് വാഹകര്‍ ആവുന്നതും വ്യാപന വര്‍ധന ശക്തി കൂട്ടുന്നു. ജനത്തിനും സര്‍ക്കാരിനും ഇതൊരു തലവേദനായായി മാറുകയാണ്.

ഇതുവരെ ആര്‍ജിച്ച വിജയം ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് നഷ്ടപ്പെടുത്തരുത്. വാക്‌സിനോ മരുന്നോ വികസിപ്പിച്ചെടുക്കുന്നതു വരെ എല്ലാവരും ശ്രദ്ധ തുടരണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക