കലിതുള്ളി കാലവര്‍ഷം : കണ്ണൂരിലും പുഴകള്‍ കര കവിഞ്ഞു
VARTHA
07-Aug-2020
VARTHA
07-Aug-2020

കണ്ണൂര്‍ : കണ്ണൂരില്‍ കാലവര്‍ഷം കനക്കുന്നു. രണ്ടു ദിവസമായി തുടരുന്ന ശക്തമായ മഴയില്‍ കര്‍ണാടക വനത്തിലുണ്ടായ ഉരുള്‍ പൊട്ടലില്‍ കാര്യങ്കോട് പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് ചെറുപുഴ പഞ്ചായത്തില്‍പെട്ട കോഴിച്ചാല്‍ റവന്യൂവില്‍ വെള്ളം കയറി.ശക്തമായ നീരൊഴുക്കില്‍ കോഴിച്ചാല്‍ കോളനിയിലേക്കുള്ള മുളപ്പാലം ഒലിച്ചു പോയി.
ഇതോടെ കര്‍ണാടക വനത്തിനും കാര്യങ്കോട് പുഴക്കും നടുവിലെ തുരുത്തില്‍ ഒറ്റപ്പെട്ട ഏതാനും കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി.

താല്‍ക്കാലിക പാലം സ്ഥാപിച്ചാണ് ഫയര്‍ഫോഴ്‌സും പോലിസും റവന്യൂ ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് തുരുത്തില്‍ താമസിക്കുന്ന 14 പേരെ വ്യാഴാഴ്ച രാത്രി രക്ഷപ്പെടുത്തിയത്. ജില്ലയില്‍ നിലവില്‍ 72 പ്രശ്‌നബാധിത വില്ലേജുകളാണ് ഉള്ളത്. നാല് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 360 വീടുകള്‍ ഭാഗികമായി തകര്‍ന്നു.
പയ്യന്നൂര്‍, ഇരിട്ടി, കണ്ണൂര്‍ , തളിപ്പറമ്ബ എന്നിവടങ്ങളില്‍ നിന്നും അപകട ഭീഷണയിലായിരുന്ന വീടുകളില്‍ നിന്നും കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.
പയ്യന്നൂര്‍, ഇരിട്ടി, കണ്ണൂര്‍ , തളിപ്പറമ്ബ എന്നിവടങ്ങളില്‍ നിന്നും അപകട ഭീഷണയിലായിരുന്ന വീടുകളില്‍ നിന്നും കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments