Image

ടെലിവിഷന്‍ താരം സമീര്‍ ശര്‍മ്മ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍

Published on 06 August, 2020
 ടെലിവിഷന്‍ താരം സമീര്‍ ശര്‍മ്മ വീട്ടില്‍ ജീവനൊടുക്കിയ  നിലയില്‍


മുംബൈ: ടെലിവിഷന്‍ താരം സമീര്‍ ശര്‍മ്മയെ മുംബൈ മലാദിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാ്രതിയാണ് മരണം സംഭവിച്ചതെന്ന് കരുതുന്നു. മൃതദേഹത്തിന് സമീപത്തുനിന്ന് ആത്മഹത്യ കുറിപ്പും കണ്ടെടുത്തു. കാവല്‍ ജോലിക്കാരനാണ് മൃതദേഹം കണ്ടെത്തിയത്. 

അസ്വഭാവിക മരണത്തിന് കേസെടുത്തതായും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചതായും ഇന്‍സ്‌പെക്ടര്‍ ജോര്‍ജ് ഫെര്‍ണാണ്ടസ് അറിയിച്ചു. 

കഹാനി ഘര്‍ ഘര്‍ കീ, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ജ്യോതി, ഇസ് പ്യാര്‍ കൊ ക്യാ കോ കയ നാം ദൂണ്‍- എക് ബാര്‍ ഭീര്‍ തുടങ്ങിയ ജനകീയ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. 2017ല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. ഒരു വര്‍ഷത്തോളം അവധിയിലായിരുന്നു. 

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ ദുരൂഹ മരണത്തില്‍ സി.ബി.ഐ അന്വേഷണത്തിന് കേന്ദ്രം തീരുമാനിച്ചിരിക്കേയാണ് ടെലിവിഷന്‍ താരത്തിന്റെ മരണവും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക