Image

ചൈനീസ് കടന്നുകയറ്റം: പ്രധാനമന്ത്രി കള്ളം പറഞ്ഞെന്ന്​​ രാഹുല്‍ ഗാന്ധി

Published on 06 August, 2020
ചൈനീസ് കടന്നുകയറ്റം: പ്രധാനമന്ത്രി കള്ളം പറഞ്ഞെന്ന്​​ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ ഇന്ത്യന്‍ പ്രദേശത്തേക്ക് ചൈനീസ്​ സൈന്യം നുഴഞ്ഞുകയറ്റം നടത്തിയെന്ന്​ അംഗീകരിച്ച്‌​ പ്രതിരോധ മന്ത്രാലയം ഔദ്യോഗിക രേഖകള്‍ പ്രസിദ്ധപ്പെടുത്തിയ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി.


പ്രതിരോധ മന്ത്രാലയം ചൈനീസ് കടന്നുകയറ്റം സമ്മതിച്ചെന്ന വാര്‍ത്താ പങ്കുവെച്ച രാഹുല്‍, പ്രധാനമന്ത്രി എന്തിനാണ് കള്ളം പറയുന്നതെന്ന്​ ട്വിറ്ററിലൂടെ ചോദിച്ചു.


2020 മെയ് 5 മുതല്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയിലും (എല്‍‌.എ.സി) പ്രത്യേകിച്ച്‌​ ഗല്‍വാന്‍ താഴ്​വര പ്രദേശത്തും ചൈന അതിക്രമം നടത്തി. മെയ് 17 ന് കുങ്‌റാങ്​ നള, ഗോഗ്ര, പാങ്കോങ്​ ത്സോ തടാകത്തി​െന്‍റ വടക്കന്‍ തീരങ്ങള്‍ എന്നിവിടങ്ങളിലും ചൈനീസ് അതിക്രമമുണ്ടായി. സ്ഥിതിഗതികള്‍ വിശദീകരിക്കുന്നതിനായി ഇരുവിഭാഗത്തിന്‍െറയും സായുധ സേനകള്‍ക്കിടയില്‍ ആശയവിനിമയം നടത്തിയെന്നും പ്രതിരോധ മന്ത്രാലയത്തി​െന്‍റ ഔദ്യോഗിക വെബ്​സൈറ്റില്‍ ​അ​േപ്ലാഡ്​ ചെയ്​ത റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.


മെയ് മുതല്‍ എല്‍‌.എ.സിക്ക് സമീപം ചൈന നടത്തിയ നുഴഞ്ഞുകയറ്റം സംഘര്‍ഷത്തിലെത്തുകയും ജൂണ്‍ 15 ന് ഇരു സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കലാശിക്കുകയുമായിരുന്നു. ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികരാണ്​ കൊല്ലപ്പെട്ടത്​. 


സംഭവത്തിനുശേഷം, എല്‍‌.എ.സിക്ക് കുറുകെ നിര്‍മാണ പ്രവര്‍ത്തനം നടത്താനുള്ള ചൈനീസ് ശ്രമങ്ങളെ തടഞ്ഞതിനെ തുടര്‍ന്നാണ്​ സംഘര്‍ഷമുണ്ടായതെന്നും ഇന്ത്യന്‍ പ്രദേശത്തേക്ക്​ ആരും നുഴഞ്ഞുകയറിയില്ലെന്നുമാണ്​ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രാലയവും വിശദീകരിച്ചത്​.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക