Image

ജനങ്ങളുടെ അംഗീകാരവും സഹകരണവും എന്നെ വലിയവനാക്കി: മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത

നിബു വെള്ളവന്താനം. Published on 02 June, 2012
ജനങ്ങളുടെ അംഗീകാരവും സഹകരണവും എന്നെ വലിയവനാക്കി: മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത
തിരുവല്ല: പൊതുജനത്തിന്റെ അംഗീകാരവും സഹകരണവും, കാപട്യമില്ലാത്ത സ്‌നേഹവുമാണ് എന്നെ വലിയവനാക്കിയതെന്നും എന്റെ ചിന്തകള്‍ ജനങ്ങളില്‍ എത്തുമ്പോള്‍ ഉണ്ടാകുന്ന പ്രതികരണങ്ങളില്‍ നിന്നുമാണ് എന്റെ ആശയങ്ങള്‍ രൂപപ്പെടുന്നതെന്നും ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത പ്രസ്താവിച്ചു. മാര്‍ ക്രിസോസ്റ്റം സെന്റര്‍ ഫോര്‍ സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 2നു ശനിയാഴ്ച തിരുവല്ലയില്‍ നടന്ന പുസ്തക രചയിതാക്കളുടെയും എഴുത്തുകാരുടെയും സംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സമ്മേളനം എം.ജി. യൂണിവേഴ്‌സിറ്റി പ്രോ-വൈസ്ചാന്‍സലര്‍ ഡോ.രാജന്‍ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. അക്കാഡമിക് സമൂഹം തിരുമേനിയെ വേണ്ട വിധത്തില്‍ വിലയിരുത്തണമെന്നും തിരുമേനിയുടെ പ്രവര്‍ത്തനങ്ങളിലുള്ള സാമൂഹികവീക്ഷണം കണ്ടെത്തുവാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രസിഡന്റ് റവ. ഫാ. സണ്ണി ജോര്‍ജ് സ്വാഗത പ്രസംഗം നടത്തി. മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ഡോ. മാത്യൂ കോശി പുന്നയ്ക്കാട്ട്, മലയാള മനോരമ റിപ്പോര്‍ട്ടര്‍ അലക്‌സ് തെക്കന്‍ നാട്ടില്‍, ജോര്‍ജ് സി. ഏബ്രഹാം, മാര്‍ത്തോമാ സഭ അത്മായ ട്രസ്റ്റി അഡ്വ.വര്‍ഗീസ് മാമ്മന്‍, റവ. മാത്യൂ ഡാനിയേല്‍, നോര്‍ത്ത് അമേരിക്കന്‍ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ നിബു വെള്ളവന്താനം, അഡ്വ. ശശി ഫിലിപ്പ്, ഇമ്മാനുവേല്‍ എബ്രഹാം, എന്നിവര്‍ പ്രസംഗിച്ചു.

വാര്‍ത്ത അയച്ചത്: നിബു വെള്ളവന്താനം.
ജനങ്ങളുടെ അംഗീകാരവും സഹകരണവും എന്നെ വലിയവനാക്കി: മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത
മാര്‍ ക്രിസോസ്റ്റം സെന്റര്‍ ഫോര്‍ സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ തിരുവല്ലയില്‍ നടന്ന സമ്മേളനം എം.ജി. യൂണിവേഴ്‌സിറ്റി പ്രോ- വൈസ്ചാന്‍സലര്‍ ഡോ. രാജന്‍ വര്‍ഗീസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.
ജനങ്ങളുടെ അംഗീകാരവും സഹകരണവും എന്നെ വലിയവനാക്കി: മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത
ജനങ്ങളുടെ അംഗീകാരവും സഹകരണവും എന്നെ വലിയവനാക്കി: മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക