Image

ഒന്നും പറയാതെ (കവിത-ഡോ.എസ്‌.രമ)

Published on 04 August, 2020
ഒന്നും പറയാതെ (കവിത-ഡോ.എസ്‌.രമ)
 ചുണ്ടിൽ നിന്നുതിരും
 വാക്കിൽ നിന്നോ...
മിഴിക്കോണിലെ
നോട്ടത്തിൽ നിന്നോ
വായിച്ചെടുക്കാത്ത വണ്ണമൊരു
പ്രണയത്തെയൊളിപ്പിക്കണം...
കാർമേഘക്കൂട്ടത്തിനു
കീഴെ കുതൂഹലത്തിൽ
കൂത്താടും മയിലുകള
പ്പോൾ മനസ്സിൽ നൃത്തം ചെയ്യും...
കാലുകളിടറവേ...
കാരണമില്ലാതെ കൈവെള്ള
യിൽ പോലും വിയർപ്പ് പൊടിയും...
ഉൻമാദ സ്വപ്‌നങ്ങളുടെ
തടവറകളിൽ...
ചോദ്യങ്ങൾക്കുത്തരമില്ലാത്തയിടവേളകളിൽ...
കേൾക്കാത്ത ചോദ്യം വീണ്ടുമാവർത്തിക്കാൻ
ആവശ്യപ്പെടും...
പ്രണയമൊരു  സുഖദനൊമ്പരമാകുന്നത്
മറ്റാരുമറിയില്ല ...
പറയാതൊരു പ്രണയം
മനസ്സിൽ  കാത്തിരിക്കും...
ഒരു കാഴ്ച...
ഒരു സന്ദേശം...
ഒരു ശബ്ദം...
നൽകുന്ന സാഫല്യത്തിനു വേണ്ടി....
ആരെയും നോവിക്കാതെ
ജനിച്ചവസാനിക്കും...
പറയാതൊരു  പ്രണയം..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക