Image

അഫ്ഗാന്‍ ജയിലില്‍ 29 പേരെ കൊന്ന ഐ.എസ് ചാവേറാക്രമണത്തിന് നേതൃത്വം നല്‍കിയത് മലയാളി ഡോക്ടര്‍

Published on 04 August, 2020
അഫ്ഗാന്‍ ജയിലില്‍ 29 പേരെ കൊന്ന ഐ.എസ് ചാവേറാക്രമണത്തിന് നേതൃത്വം നല്‍കിയത് മലയാളി ഡോക്ടര്‍

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ ജയിലില്‍ 29 പേരെ കൊലപ്പെടുത്തിയ ഐ.എസ് ആക്രമണത്തില്‍ ചാവേറായി പൊട്ടിത്തെറിച്ചത് മലയാളി. കാസര്‍കോട് കല്ലുകെട്ടിയ പുരയില്‍ ഇജാസ് ആണ് ആക്രമണം നടത്തിയതെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു. ഇയാളുടെ ഭാര്യ റാഹില അഫ്ഗാന്‍ പാട്ടാളത്തിന്റെ കസ്റ്റഡിയിലാണ്.


ഞായറാഴ്ചയാണ് അഫ്ഗാനിലെ ജലാബാദ് ജയിലിന് മുന്നില്‍ കാര്‍ പൊട്ടിത്തെറിച്ചത്. ഇതിന് പിന്നാലെ ഐഎസ് ഭീകരര്‍ ജയിലിലെ സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് നേരെ തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ഇരുപത്തൊന്‍പതോളം പേര്‍ കൊല്ലപ്പെടുകയും നാല്‍പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.


അഫ്ഗാന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ പത്ത് ഐഎസ് ഭീകരരെ കൊലപ്പെടുത്തിയിരുന്നു.2016-ല്‍ ഹൈദരാബാദില്‍ നിന്നും മസ്‌കറ്റില്‍ എത്തിയ ശേഷമാണ് ഇജാസ് അഫ്ഗാനിസ്ഥാനിലെത്തിയത്. ഇയാളുടെ ഭാര്യയും കുട്ടിയും അഫ്ഗാന്‍ സൈന്യത്തിന്റെ കസ്റ്റഡിയിലാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക