Image

പഞ്ചാബ് വ്യാജമദ്യ ദുരന്തം: മരണം 112 ആയി, പ്രധാന പ്രതി ഒളിവില്‍

Published on 04 August, 2020
പഞ്ചാബ് വ്യാജമദ്യ ദുരന്തം: മരണം 112 ആയി, പ്രധാന പ്രതി ഒളിവില്‍

ചണ്ഡീഗഡ്| പഞ്ചാബിലെ മൂന്ന് ജില്ലകളിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 112 ആയി. മൂന്ന് പതിറ്റാണ്ടിനിടെ സംസ്ഥാനം നേരിട്ട ഏറ്റവും വലിയ ദുരന്തത്തിന് കാരണക്കാരായ പ്രതികളില്‍ 37 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 


പ്രധാന പ്രതി ഒളിവിലാണ്. അറസ്റ്റിലായവരില്‍ ഒരാള്‍ മൊഗാ ആസ്ഥാനമായുള്ള ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മാതാവ് രവീന്ദര്‍ സിംഗ് ആണ്. കഴിഞ്ഞ ബുധനാഴ്ച അമൃത്സറിലെ മുച്ച്‌ഹല്‍ ഗ്രാമത്തില്‍ നിര്‍മിച്ച്‌ വിവിധ കേന്ദ്രങ്ങളില്‍ വില്‍പ്പന നടത്തിയ വ്യാജ മദ്യമാണ് ദുരന്തത്തിന് കാരണമായത്.


ബുധനാഴ്ച രാത്രി മുതല്‍ പഞ്ചാബിലെ അമൃത്സര്‍, ബറ്റാല, തന്‍ താരന്‍ ജില്ലകളിലാണ് മരണം നടന്നത്. 20 നും 80 നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചത്. മരിച്ചവരില്‍ മദ്യ വില്‍പ്പന നടത്തിയതിന് അറസ്റ്റിലായ ഒരു സ്ത്രീയുടെ ഭര്‍ത്താവും ഉള്‍പ്പെടുന്നു.


ജൂലൈ 29ന് രാത്രി അമൃത്സറിലെ തര്‍സിക്കയിലെ മുച്ച്‌ഹല്‍, താംഗ്ര ഗ്രാമങ്ങളില്‍ നിന്നാണ് ആദ്യത്തെ അഞ്ച് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് പോലീസ് മേധാവി ജനറല്‍ ദിന്‍കര്‍ ഗുപ്ത പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക