അയോധ്യ ഭൂമി പൂജയ്ക്ക് കോണ്‍ഗ്രസ് പിന്തുണ; ലീഗിന് അതൃപ്തി, അടിയന്തര യോഗം വിളിച്ചു
VARTHA
04-Aug-2020
VARTHA
04-Aug-2020

കോഴിക്കോട്: അയോധ്യ ഭൂമി പൂജയ്ക്ക് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചതില്‍ മുസ്ലിം ലീഗിന് അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഭൂമി പൂജയെ പരസ്യമായി പിന്തുണച്ചതോടെയാണ് ലീഗ് അതൃപ്തി പരസ്യപ്പെടുത്താന്‍ തയാറെടുക്കുന്നത്. ഇക്കാര്യമടക്കം ചര്‍ച്ച ചെയ്യാന്‍ മുസ്ലിം ലീഗ് അടിയന്തര യോഗം വിളിച്ചു.
ബുധനാഴ്ച രാവിലെ പത്തിന് ദേശീയ ഭാരവാഹികളുടെ യോഗം നടക്കും. കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനകളില്‍ ലീഗ് അതൃപ്തി അറിയിച്ചു. ഭൂമി പൂജ ഇന്ത്യയിലെ ദേശീയ ഐക്യത്തിന്റെ ആഘോഷമാണെന്നായിരുന്നു പ്രിയങ്കയുടെ പ്രസ്താവന. സൗഹൃദത്തിനും സാഹോദര്യത്തിനുമൊപ്പം ഇന്ത്യയിലെ ദേശീയ ഐക്യത്തിന്റെ ആഘോഷമാകാന്‍ ഈ പരിപാടിക്ക് കഴിയുമെന്ന് പ്രിയങ്ക പറഞ്ഞു.
മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥ്, മനീഷ് തിവാരി തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും രാമക്ഷേത്ര നിര്‍മാണത്തെ പിന്തുച്ച് രംഗത്തെത്തിയിരുന്നു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments