Image

രാജ്യത്ത് വര്‍ക്ക് ഫ്രം ഹോം ജോലി തേടുന്നവരുടെ എണ്ണം കുതിച്ചുയരുന്നു

Published on 04 August, 2020
രാജ്യത്ത് വര്‍ക്ക് ഫ്രം ഹോം ജോലി തേടുന്നവരുടെ എണ്ണം കുതിച്ചുയരുന്നു

രാജ്യത്ത് വര്‍ക്ക് ഫ്രം ഹോം ജോലി തേടുന്നവരുടെ എണ്ണം കുതിച്ചുയരുന്നു. ഈ വര്‍ഷം ഫെബ്രുവരി മുതല്‍ ജൂലൈ വരെ രാജ്യത്ത് വിദൂര ജോലികള്‍/ വിട്ടിലിരുന്നുള്ള ജോലികള്‍ (വര്‍ക്ക് ഫ്രം ഹോം) എന്നിവയ്ക്ക് വേണ്ടിയുള്ള അന്വേഷണം 442 ശതമാനത്തിലധികം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. 


കൊവിഡ് 19 മഹാമാരിയുടെ ഈ കഠിനസമയത്ത്, മിക്കവയും വീട്ടിലിരുന്ന് ചെയ്യുന്ന ജോലികളായോ താല്‍ക്കാലിക ജോലികളായോ മാറിയിരിക്കുന്നു.

ഒപ്പം വഴക്കവും വൈവിധ്യമാര്‍ന്ന കരിയര്‍ ഓപ്ഷനുകളും ഉപയോഗിച്ച്‌ ഇവ ജനപ്രിയമായി മാറിയിരിക്കുന്നതായി ആഗോള തൊഴില്‍ സൈറ്റായ ഇന്‍ഡീഡ് ഒരു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. 


സോഫ്റ്റ്‌വെയര്‍ ടെക്‌നോളജി, ഹെല്‍ത്ത് കെയര്‍, മാര്‍ക്കറ്റിംഗ് തുടങ്ങിയയ മേഖലകളിലാണ് തൊഴില്‍ പോസ്റ്റിംഗുകള്‍ വളര്‍ച്ച പ്രകടമാക്കിയത്. ഡെലിവറി വ്യക്തികള്‍, ഐടി മാനേജര്‍മാര്‍ റോളുകളിലെയും അവസരങ്ങള്‍ ക്രമാതീതമായി ഉയര്‍ന്നു. ഫെബ്രുവരി മുതല്‍ ജൂലൈവരെ ഇന്‍ഡീഡ് പ്ലാറ്റ്‌ഫോമില്‍ നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോര്‍ട്ട്.


ഉല്‍പാദനത്തിന്റെയും മനോവീര്യത്തിന്റെയും വര്‍ധനവ് തൊഴിലുടമകള്‍ ശ്രദ്ധിച്ചുതുടങ്ങി, ഇത് വീട്ടില്‍ നിന്ന് ജോലി ചെയ്യുന്നതിനും വിദൂര ജോലികള്‍ക്കും അപേക്ഷിക്കുന്നവരെ കൂടുതല്‍ അവസരങ്ങളിലേക്ക് നയിക്കുന്നു.


 ഇന്ത്യയില്‍ ഫെബ്രുവരി മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ വീട്ടില്‍ നിന്നുള്ള ജോലികള്‍ക്കായുള്ള തിരച്ചില്‍ 442 ശതമാനത്തിലധികം വര്‍ധിച്ചതായെന്ന് റിപ്പോര്‍ട്ട് പറയുന്നു. ആഗോളതളത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്.


'തൊഴിലന്വേഷകരുടെ, പ്രത്യേകിച്ച്‌, മില്ലേനിയലുകളുടെ തൊഴിലവസരങ്ങളുടെ ഒരു സുപ്രധാന ഘടകമാണ് ഫ്‌ളെക്‌സിബിലിറ്റി എന്നത്. ഇന്ന് ഇന്ത്യയിലെ അധ്വാനിക്കുന്ന ജനസംഖ്യയുടെ പകുതിയലിധികവും ഇക്കൂട്ടരാണ്,' ഇന്‍ഡീഡ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ശശി കുമാര്‍ വ്യക്തമാക്കി. 




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക