ന്യു യോർക്ക്: മദ്യം ചേർന്ന ഐസ് ക്രീം വിൽക്കാൻ ന്യു യോർക്ക് സ്റ്റേറ്റിൽ അനുമതി. പാൽ ഉത്പാദകർക്കും മദ്യനിര്മാതാക്കൾക്കും സഹായകരമാകാനാണ് പുതിയ നിയമമെന്ന് ഗവർണർ ആൻഡ്രു കോമോ.
21 വയസിനു മുകളിലുള്ള ആർക്കും മദ്യം ചേർത്ത ഐസ് ക്രീം വാങ്ങാം. ഐസ് ക്രീം പായ്‌ക്കറ്റിലായിരിക്കണം. അത് പോലെ മദ്യത്തിന്റെ അളവ് അഞ്ച് ശതമാനത്തിൽ കൂടരുത്.
രണ്ട് വർഷമായി ബിയർ ചേർത്ത സ്വീറ്റ്‌സ് പ്രചാരത്തിലുണ്ട്. വൈൻ ചേർത്ത ഐസ് ക്രീം ഒരു ദശാബ്ദമായി പ്രചാരത്തിലുണ്ട്.