Image

സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി മാസ്ക് നാനും കോവി‍ഡ് കറിയും

Published on 02 August, 2020
 സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി മാസ്ക് നാനും കോവി‍ഡ് കറിയും

കോവിഡ്   രാജ്യത്ത് പടർന്നു  പിടിക്കുന്നതിനിടെ   സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി   ജോധ്പൂര്‍ വിഭവം മാസ്ക് നാനും കോവി‍ഡ് കറിയും.


ജോധ്പൂരിലെ വേദിക് വെജിറ്റേറിയന്‍ ഹോട്ടലിലെ പുതിയ വിഭവമാണ് മാസ്ക് രൂപത്തിലുള്ള നാനും കോവിഡ് 19 വൈറസ് മാതൃകയിലുള്ള കറിയും. രണ്ട് വിഭവങ്ങളുടെയും ചിത്രമുള്‍പ്പെടെയാണ് വേദിക് അവരുടെ ഫേയ്സ്ബുക്ക്, ട്വിറ്റര്‍ പേജുകളിലൂടെ പോസ്റ്റ് ചെയ്തത്. 


ഇതോടെ സോഷ്യല്‍ മീഡിയിലെ പ്രധാന ചര്‍ച്ചയായി പുതിയ വിഭവം.


കോവിഡ് ബോധവത്കരണമായിട്ടാണ് പുതിയ വിഭവങ്ങളെന്ന് വേദിക് റസ്റ്റോറന്റ് ഉടമകള്‍ പറയുന്നു. ലോക്ക്ഡൗണിനെ തുടര്‍ന്ന് തകര്‍ന്ന ബിസിനസ് വീണ്ടും മെച്ചപ്പെടുത്താനും  കടകളിലേക്കും ആളുകളുടെ ശ്രദ്ധ നേടിയെടുക്കാനും  മാസ്ക് നാനും കോവി‍ഡ് കറിയുംസഹായിച്ചെ ന്നു ഇവര്‍ പറയുന്നു.

കൊവിഡ് കറി, മാസ്ക് നാന്‍ എന്നീ ഹാഷ്​ടാ​ഗുകളോടെ പുതിയ വിഭവം സോഷ്യല്‍ മീഡയില്‍ ട്രന്‍ഡാവുകയാണ്. നിരവധി പേരാണ് ഈ ട്വീറ്റ് ഷെയര്‍ ചെയ്തിരിക്കുന്നതും റിട്വീറ്റ് ചെയ്തിരിക്കുന്നതും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക