Image

കോവിഡ് : സംസ്ഥാനത്ത് ഇന്ന് മരണം ആറായി

Published on 02 August, 2020
കോവിഡ് : സംസ്ഥാനത്ത് ഇന്ന് മരണം ആറായി

തിരുവനന്തപുരം : ഇന്ന് മലപ്പുറത്ത് മരിച്ച 11 മാസം പ്രായമുള്ള കുഞ്ഞിനും കോവിഡ് സ്ഥിരീകരിച്ചു.ഇതു കൂടാതെ കഴിഞ്ഞ ദിവസങ്ങളിലായി മരിച്ച 5 പേരുടെ മരണകാരണം കോവിഡ് ആണെന്ന് വ്യക്തമാക്കുന്ന പരിശോധന ഫലം ഇന്ന് പുറത്തു വന്നിരുന്നു.


മലപ്പുറം പുളിക്കല്‍ സ്വദേശി റമീസിന്റെ 11 മാസം പ്രായമുള്ള കുഞ്ഞ് ആസ്യ അമാന ഇന്നലെയാണ് മരണപ്പെടുന്നത്.ഇന്നലെ വൈകീട്ട് കനത്ത പനിയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച കുട്ടി രാത്രിയോടെ മരിച്ചു.


മരണ ശേഷം നടത്തിയ ആന്റിജന്‍ പരിശോധനയിലും പിസിആര്‍ പരിശോധനയിലും കുട്ടിക്ക് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.


കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശി അസൈനാര്‍ ഹാജി(78), കണ്ണൂര്‍ ചക്കരക്കല്‍ തലമുണ്ടയില്‍ സ്വദേശി സജിത്ത് (41), കാസര്‍കോട് ഉപ്പള സ്വദേശി ഷഹര്‍ ബാനു (73), ആലുവ കീഴ്മാട് സ്വദേശി സി കെ ഗോപി (70), ഇടുക്കി നെടുങ്കണ്ടം തൂക്കുപാലം സ്വദേശി ഏലിക്കുട്ടി ദേവസ്യ (58) എന്നിവരും കോവിഡ് ബാധിച്ചാണ് മരണപ്പെട്ടതെന്ന് ഇന്ന് സ്ഥിരീകരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക