image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

image

മോശയുടെ വഴികള്‍ ( നാലാം ഭാഗം; സാംസി കൊടുമണ്‍)

SAHITHYAM 31-Jul-2020
SAHITHYAM 31-Jul-2020
Share
image
ഏഴ്

സാറാ മോശയുടെ അടിപതറാത്ത കാല്‍വെപ്പുകളെ നോക്കി എന്തൊക്കയോ സ്വപ്നങ്ങളില്‍ നേര്‍ത്തു. നിലാവ് പരന്നൊഴുകുന്ന ആകാശ നീലിമയെ നോക്കി അവള്‍ നെടുവീര്‍പ്പിട്ടു. എന്തേ കൂടെപ്പൊയില്ല...? പോകേണ്ടതായിരുന്നു. മനസ്സിനൊê വിങ്ങള്‍. എങ്കിലും വിളിച്ചില്ലല്ലോ എന്ന സങ്കടം. എങ്ങനെ വിളിക്കും. ഒളിയിടങ്ങളില്‍ നിന്നും ഒളീയിടങ്ങളിലേക്ക് കൂടുമാറുന്നവന്‍ മറ്റൊരു ജീവനുകൂടെ കാവലോ..? എന്നെങ്കിലും തിരിച്ചുവêമായിരിçം. അവള്‍ സ്വയം ബലപ്പെട്ടു. അങ്ങു ദൂരെ ദൂരെ നിഴലായി മാറുന്നവനുവേണ്ടി അവള്‍ യഹോവയോടു പ്രാര്‍ത്ഥിച്ചു. അവനെ ഫറവോന്റെ കൈകളില്‍നിന്നും കാത്തോണെ. കാട്ടുകുറുക്കന്മാരില്‍ നിന്നും കൊള്ളക്കാരില്‍ നിന്നും അവനെ വിടുവിക്കേണേ. അവന്റെ കാലുകളെ ബലപ്പെടുത്തേണമേ. അവള്‍ യഹോവക്ക് ഒരു അരീപ്രാവിനെ ഹൊമയാഗമായി നേര്‍ന്നു.

image
image
സാറായുടെ പ്രാര്‍ത്ഥന അവനെ ബലപ്പെടുത്തിയോ എന്തോ? അവന്റെ ഉള്ളില്‍ ഊര്‍ജ്ജത്തിന്റെ ഒരു പ്രവാഹം പൊട്ടിച്ചിതറുന്നപോലെ. അവന്‍ തിരിഞ്ഞു നോക്കി. സാറാ അവനെത്തന്നെ നോക്കി നില്‍ക്കുന്നു. “”ഞാന്‍ തിരിച്ചു വരും എന്റെ ജനത്തിനരികിലേക്ക് ഞാന്‍ തിരിച്ചു വരും. സാറ നീ എനിക്കൊരു ദിശാസൂചി നക്ഷത്രമായി കാത്തിരിക്കില്ലെ...’’ ദൂരത്തായപ്പോഴാണറിയുന്നത് അവള്‍ അടുത്തുവേണ്ടിയിരുന്നു എന്ന്. നിന്നെ ഞാന്‍ യാത്രയിലെ കൂട്ടുകാരിയായി ഹൃദയത്തില്‍ കൂട്ടുന്നു. നീ എന്റെ ഊന്നു വടിയാകുന്നു. നീ എന്റെ പരിചയം കാവലുമാകുന്നു. ഞാന്‍ നിനçള്ളതാകുന്നു. നീ എനിക്കായി ഞാന്‍ പുറപ്പെട്ട സ്ഥലത്ത് ഒരു കല്ലു കുഴിച്ചിടേണം. മോശയുടെ പുറപ്പാടിന്റെ സ്ഥലം എന്നു രേഖപ്പെടുത്തേണം. മോശ സാറായോടെന്നവണ്ണം വെറുതെ ഒരോന്നു ചിന്തിച്ചുകൊണ്ടിരുന്നു.  പോകപ്പോകവെ സാറാ ഒപ്പം ഉള്ളതുപോലൊരു തോന്നല്‍. ഒരു കാതം അകലം മാത്രം.

സാറാ... അവന്‍ വിളിച്ചു..
ങും..എന്തുവേണം.
നിനക്ക് കഥ കേള്‍ക്കണോ..?
എന്തു കഥ..?
 നമ്മുടെ പൂര്‍വ്വ പിതാക്കന്മാêടെ...
ഓ...
 അവന്‍, അപ്പന്‍ തോറ വായിച്ചു പറഞ്ഞ കഥകള്‍ അവളോട് പറയാന്‍ തുടങ്ങി. അവള്‍ മൂളിക്കൊണ്ട് അവന്റെ പിറകെ നടന്നു.

 നമ്മുടെ æലത്തിന്റെ കഥ എവിടെനിന്നു തുടങ്ങിയാലും അതു പൂര്‍ണ്ണമല്ല. കാരണം അതിന് പിന്നിലേക്കും വീണ്ടും അതുനീണ്ടു കിടക്കുന്നു. എന്നാലും, അബ്രഹാമിന്റേയും, യിസഹാക്കിന്റേയും, യാക്കോബിന്റെയും പേരുകളാണ് നാം പ്രബലന്മാരായി കണക്കാçന്നത്. അവര്‍ പോരാളികളും കൗസലക്കാരയ യുദ്ധതന്ത്രഞ്ജêമായിരുന്നു. അവരാണ് നമ്മുടെ ഗോത്രപിതാക്കന്മാര്‍. യഹോവ നിരന്തരം അവരുമായി ഇടപെട്ടുകൊണ്ടേയിരുന്നു. പാലും തേനും ഒഴുകുന്ന കനാന്‍ ദേശം നമുക്കവകാശമായിത്തരുമെന്ന് യഹോവാ നമ്മുടെ പൂര്‍വ്വപിതാക്കന്മാര്‍ക്ക വാçകൊടുത്തിട്ടുള്ളതാണ്. നമൂടെ æലദൈവം നമ്മെ കൈവിടുകില്ല. ഇത് വിശ്വാസമാണ് സാറ... നിന്നിലെ സന്ദേഹിയുടെ നിഴല്‍ ഞാന്‍ കാണുന്നു. ഒരുനാള്‍ നമ്മള്‍ ഫറവോന്റെ നുകത്തിന്‍ കീഴില്‍ നിന്നും മോചിതരാകും. അന്നു നീ ഞാന്‍ പറഞ്ഞതു വിശ്വസിക്കും. അതുവരെ നീനക്ക് ചിരിക്കാം. ജലപ്രളയത്താല്‍ ഭൂമിയിലെ സഹല അവിശ്വാസികളേയും നശിപ്പിച്ച കഥ നിനക്കറിയാമോ? ഇല്ല നിയെങ്ങനെ അറിയാന്‍ ... എന്നാല്‍ ഞാന്‍ പറയാം.

ലാമോക്കിന് നൂറ്റിയെണ്‍പ്പത്തിരണ്ടു വയസ്സായപ്പോള്‍ അവന്‍ നോഹയെ ജനിപ്പിച്ചു. മനുഷ്യന്റെ പ്രവൃത്തിദോഷത്താല്‍ ഭൂമിശപിക്കപ്പെട്ടിരുന്നു. എന്നാല്‍ നോഹ യഹോവക്ക് താങ്ങും തണലുമായി നിന്ന് അവനെ മഹത്വപ്പെടുത്തും എന്നതിനാലാണ് നോഹ എന്ന പേരവന് ലഭിച്ചത്.നോഹയുടെ ഭാര്യ ലോത്തിന് അഞ്ഞൂറു വയസ്സായപ്പോള്‍ നോഹയുടെ പുത്രന്മാരായി ശോം, ഹാം, യാഫേത്ത് എന്നിവര്‍ ജനിച്ചു. ഭൂമിയില്‍ മനുഷ്യര്‍ പെരുകിത്തുടങ്ങി. മëഷ്യപുത്രിമാര്‍ സൗന്ദര്യമുള്ളവര്‍ എന്നു കണ്ടിട്ട് ദൈവത്തിന്റെ പുത്രന്മാര്‍ തങ്ങള്‍ക്ക് ബോധിച്ചവരെയൊക്കെ ഭാര്യമാരായി എടുത്തു. ഇതുമൂലം മനുഷ്യന്റെ ആയുസ്സ് നൂറ്റിയിരുപതു വര്‍ഷമായി യഹോവ കുറച്ചു. ഭൂമിയിലെ മല്ലന്മാരും യുദ്ധവീരന്മാരും ആരാണന്നറിയാമോ...? ദൈവത്തിന്റെ പുത്രന്മാര്‍ക്ക് മനുഷ്യപുത്രിമാരില്‍ ജനിച്ചവര്‍.
“”ഒന്നു നില്‍ക്കണേ...’’ സാറ അന്ം ഉച്ചത്തില്‍ പറഞ്ഞു: “”ഈ കഥയില്‍ ഇണങ്ങാത്ത കണ്ണികള്‍ ഒത്തിരിയുണ്ടല്ലോ.’’

മോശ ഒട്ടും സന്ദേഹമില്ലാതെ പറഞ്ഞു: “”അന്നും നിന്നെപ്പോലെ ദൈവത്തെ അവിശ്വസിച്ചവര്‍ ഉണ്ടായിരുന്നു അതാ വചനം പറയുന്നത്, “ഭൂമിയില്‍ മëഷന്റെ ദുഷ്ടത വലിയതെന്നും അവന്റെ ഹൃദയവിചാരങ്ങളുടെ നിരൂപണമൊക്കയും എല്ലാപ്പോഴും ദോഷമുള്ളതത്രേ. താന്‍ ഭൂമിയില്‍ മനുഷനെ ഉണ്ടാക്കകൊണ്ടു യഹോവ അëതപിച്ചു. ഞാന്‍ മനുഷ്യനേയും മൃഗങ്ങളേയും ഭൂമിയിലുള്ളതിനെയൊക്കേയും നശിപ്പിക്കും.’

‘’എന്നിട്ട്...?”” സാറാ ചോദിച്ചു.
സാറായുടെ സന്ദേഹ സ്വരം മോശയുടെ മനസ്സിനേയും മദിക്കാന്‍ തുടങ്ങിയുരുന്നു. ഇതു വെറും കെട്ടുകഥകളോ...അവന്‍ സ്വയം ചോദിച്ചു. എങ്കിലും കേട്ടതും പഠിച്ചതുമായ കഥകളുടെ അറ്റവും വാലും ചേര്‍ത്ത് സാറയെ വിശ്വസിപ്പിക്കാന്‍ അവന്‍ ശ്രമിച്ചു. നമ്മുടെ വംശപരമ്പരയുടെ കണ്ണി നോഹയുടെ പെട്ടകത്തില്‍ നിìം തുടങ്ങുന്നു. പ്രളയത്തിന് മുമ്പും പിമ്പും എന്ന കാലഗണന നീ കേട്ടിട്ടുണ്ടോ സാറ?

‘’ഞാന്‍ നിങ്ങളെപ്പോലൊരു സ്വപ്നജീവിയല്ല. എന്റെ ലോകം അടുക്കളയും അന്നന്നത്തെ അപ്പവുമാണ്. പിന്നെ ഞാന്‍ നിന്നെപ്പോലെ രാജകൊട്ടാരത്തിലെ സുഖങ്ങളിലും ജീവിച്ചില്ല. അതുകൊണ്ട് കഥകള്‍ അധികം കേട്ടിട്ടില്ല. കേട്ട കഥകള്‍ എല്ലാം കൂട്ടിമുട്ടിക്കാന്‍ കഴിയാറുമില്ല. “” സാറ അന്ം ഗൗരവത്തില്‍ പറഞ്ഞ് അവനൊപ്പമെത്താന്‍ കാലുകള്‍ വലിച്ചുവെച്ചു.
സാറയുടെ വാക്കുകളിലെ സന്ദേഹവും, സ്വരത്തിലെ നിസംഗതയും അവഗണിച്ചവന്‍ പറഞ്ഞുതുടങ്ങി. അപ്പോള്‍ അവന്റെ ചിന്തയില്‍ ഏദന്‍തോട്ടത്തില്‍ മറ്റൊരു സ്ത്രി ദൈവവചനത്തെ ധിക്കരിക്കുന്ന രംഗം കാഴ്ച്ചയായി. അവള്‍ സാത്താന്റെ വാçകളില്‍ അറിവിന്റെ ഫലം ഭക്ഷിക്കാതിരുന്നെങ്കില്‍...ആ വലിയ എങ്കിലിനെ തൊണ്ടയില്‍ വിഴുങ്ങി അവന്‍ സാറായോടു, നോഹയോടുള്ള യഹോവയുടെ കരുതലിന്റെ കഥ തുടര്‍ന്നു.

“”ഗോഫര്‍ മരം കൊണ്ട് ഒê പെട്ടകം ഉണ്ടാക്കുക.’’ യഹോവ പറഞ്ഞു. മുന്നൂറു മുഴം നീളവും, മുപ്പതു മുഴം ഉയരവും, അമ്പതു മുഴം വീതിയും. ഭൂമിയിലുള്ള എല്ലാ ജിവജാലങ്ങളില്‍, ആണും പെണ്ണുമായ ഒരോന്ന് പെട്ടകത്തില്‍ കയറേണം. പിന്നെ പെട്ടകം അടയ്ക്കും. നോഹ അങ്ങനെ ഒക്കെ ചെയ്തു. സോളമന്‍ മോശയില്‍ നിന്നും പുറത്തുകടന്ന് സാറയുടെ സന്ദേഹപ്പെട്ടമനസ്സിനൊപ്പം കൂടി. ഭൂമിയില്‍ അന്ന് എത്ര തരം ജീവികള്‍ ഉണ്ടായിരുന്നു. ഭൂമിയുടെ അതിêകള്‍ എവിടെയായിരുന്നു.

മുന്നൂറു മുഴം നീളമുള്ള ഒരു പെട്ടകത്തിന് എല്ലാ ജീവജാലങ്ങളേയും പേറാനുള്ള ഉള്ളുണ്ടോ...ഇതൊക്കെയായിരിക്കും സാറയ്ക്കും ചോദിക്കാനുണ്ടാകുക. പൊരുത്തക്കേടുകളുടെ ഒê വലിയ കഥ. ഹേ..സാറാ,, ഇതൊരു വംശിയ കഥയാണ്. അവിടെ ദൈവം ഒരു വംശത്തിന്റെ ദൈവമാണ്. ഞാëം എന്നെപ്പോലുള്ളവêം ആ ദൈവത്തിന്റെ കണക്കിലും കêണയിലും കാണില്ല. സോളമന്‍ പറഞ്ഞു. സാറ സോളമനെ നോക്കി, പറഞ്ഞതു ശരിവെച്ചു ചിരിച്ചു. അതൊട്ടും ഇഷ്ടപ്പെടാത് അപ്പോള്‍ മോശ വീണ്ടും പെട്ടകത്തിലേക്ക് പോയി. അവന്‍ കഥ തുടര്‍ന്നു.

“”നാന്തു രാവും, നാന്തു പകലും ഭൂമിയില്‍ മഴപെയ്തു. പെട്ടകം ഒഴുകി. മഴതീര്‍ന്ന് നൂറ്റിയമ്പതു ദിവസം കഴിഞ്ഞപ്പോള്‍ പെട്ടകം അരരാത്ത് പര്‍വ്വതത്തില്‍ ഉറച്ചു.’’ അപ്പോള്‍ ബസ്സ് ഒന്നു കുലിങ്ങി നിന്നു. അതു ഹോട്ടലില്‍ എത്തി ബ്രെയിക്കിട്ടതായിരുന്നു. മോശയേയും, സാറായേയും പെട്ടകവുമായി സോളമന്‍ ശലോമിയുടെ പിറകില്‍ ബസ്സില്‍ നിന്നിറങ്ങി. തന്നോടൊപ്പം കൂടിയ പുതിയ കൂട്ടുകാരെ മറ്റുള്ളവര്‍ കാണാതെ സോളമന്‍ മറച്ചു. ഡൈനിങ്ങ് റൂമില്‍ കാണാം എന്നുപറഞ്ഞവര്‍ മുറികളിലേç പോയി. ശലോമിയുടെ കാഴ്ചയില്‍ നിന്നും അവരെ മറച്ച് അവരോടായി പറഞ്ഞു; നിങ്ങള്‍ കാലത്തിന്റെ അങ്ങേത്തലയ്ക്കല്‍ നിന്നു വന്നവര്‍ വിശപ്പിനേയും ദാഹത്തിനേയും അധിജീവിച്ചവരല്ലെ. കാലത്തില്‍ ജീവിçന്ന ഞങ്ങള്‍ തിന്നും കുടിച്ചും വêവോളം ഇവിടെ ഇരിക്കുവിന്‍. ദയവുചെയ്തു ദുര്‍വിചാരങ്ങള്‍ക്കടിമയാകരുത്. സദാചാരപ്പോലിസ്സ് എപ്പോഴും ചാരക്കണ്ണുകളുമായി നിങ്ങള്‍ക്കൊപ്പം കാണും. എന്തേ അതു മനസ്സിലായില്ലേ. എന്നാല്‍ പണ്ടെത്തേപ്പോലെ ആര്‍ക്കും ആരോടൊപ്പവും ശയിക്കാന്‍ പറ്റില്ലന്ന്…. ബാക്കി വന്നിട്ടു പറഞ്ഞുതരാം. മുറിപൂട്ടി പുറത്തിറങ്ങുമ്പോള്‍ സോളമന്‍ തന്നത്താന്‍ എന്തൊക്കയോ പുലമ്പുന്നതു കേട്ട് ശലോമി ചോദിച്ചു.

“”നിങ്ങള്‍ എന്തൊക്കായാ പറയുന്നത്..?’’
“”ഓ... ഒന്നുമില്ല. ഒരൊരൊ വട്ടുകള്‍.’’ അയാള്‍ പറഞ്ഞു. സോളമന്റെ വട്ടുകളെക്കുറിച്ച് നന്നായറിയാവുന്ന ശലോമി പിന്നെയൊന്നും ചോദിച്ചില്ല. അവര്‍ പകല്‍ മുഴുവന്‍ നാമ മാത്രമായ ഭക്ഷണത്തില്‍ ജീവിച്ചതുകൊണ്ട് നന്നായി കഴിച്ചു. പോരാന്നേരം ഒരു ദൂദായിപ്പഴം സോളമന്‍ കയ്യില്‍ കരുതി. ഇതു സാറാíു കൊടുത്താലോ. നൂറ്റാണ്ടുകളായിക്കാണും അവള്‍ ഈ പഴം കഴിച്ചിട്ട്. “”ഇതാര്‍ക്ക് കൊടുക്കാനാണെന്നാ പറഞ്ഞത്.’’ ശലോമി ഒêകള്ളച്ചിരിയോടു പഴം വാങ്ങി ബാഗിലിട്ടു.
 
മുറിയില്‍ തിരികെ ചെല്ലുമ്പോള്‍ സാറായും മോശയും ഒരേയിരുപ്പായിരിരുന്നു. പകലത്തെ ക്ഷീണത്താല്‍ ശലോമി പെട്ടന്നുതന്നെ ഉറങ്ങാനുള്ള പുറപ്പാടിലായിരുന്നു. സോളമന്‍ ദുദായി പഴത്തിന്റെ മോഹവലയത്തില്‍ ആയിരുന്നു. അവര്‍ കിടക്കയില്‍ തൊട്ടുരുമ്മിക്കിടന്നു. എന്തോ പന്തികേടുമണത്ത ശലോമി പറഞ്ഞു: “”നമ്മള്‍ ഉല്ലാസയത്രക്കല്ല വന്നിരിക്കുന്നത്. ഇതൊരു തീര്‍ത്ഥയാത്രയാണ്. വേണ്ടാത്ത ദുര്‍മോഹങ്ങളെയൊക്കെ അടക്കി കിടന്നുറങ്ങാന്‍ നോക്ക്.’’ സോളമന്‍ ഒന്നുചിരിച്ച് തിരിഞ്ഞു കിടന്നു. അപ്പോള്‍ മുറിയാകെ ചെമ്മരിയാടിന്റെ ചൂരിനാല്‍ നിറഞ്ഞു. അതു സാറായുടെ ഉടയാടകളില്‍ നിന്നുള്ള മണമായിരുന്നു.

സാറാ മോശയുടെ അടുത്തേക്ക് ഒന്നുകൂടി ചേര്‍ന്നിരുന്നു. എപ്പോഴോ പറഞ്ഞു നിര്‍ത്തിയ കഥ മോശ തുടര്‍ന്നു.
  
 എട്ട്

   
അറുനൂറ്റിയൊന്നാം സംവത്സരം ഒന്നാം മാസം ഒന്നാം തിയ്യതി ഭൂമിയില്‍ വെള്ളം വറ്റിപ്പോയിരുന്നു. നോഹ ഒരു പ്രാവിനെ തുറന്നുവിട്ടു. അതൊരു ഒലിവിലയുമായി തിരികെ വന്നു. എഴു ദിവസം കഴിഞ്ഞ് വീണ്ടും ഒരു പ്രാവിനെ വിട്ടു. അതുപിന്നെ തിരിച്ചു വന്നില്ല. രണ്ടാം മാസം ഇêപത്തിയേഴാം തിയ്യതി ഭൂമി ഉണങ്ങിയിരുന്നു. നോഹ പെട്ടകത്തിന്റെ മേല്‍്ത്തട്ട് നീക്കി. ഒരൊêത്തരായി പുറത്തിറങ്ങി. അവര്‍ ആഹ്ലാദിച്ചു. നന്ദിയാല്‍ യഹോവയ്‌ക്കൊരു യാഗപീഡം പണിതു. ശുദ്ധിയുള്ള മൃഗങ്ങളില്‍ നിìം പറവകളില്‍ നിìം ചിലതിനെ ഹോമയാഗമായി അര്‍പ്പിച്ചു. സൗരഭ്യവാസന മണത്തപ്പോള്‍ യഹോവ തന്റെ ഹൃദയത്തില്‍ അêളിച്ചെയ്തു: ഞാന്‍ മëഷ്യന്റെ നിമിത്തം ഇനി ഭുമിയെ ശപിക്കയില്ല. മëഷ്യന്റെ മനോനിരൂപണം ബാല്യംമുതല്‍ ദോഷമുള്ളതാæì. ഞാന്‍ ചെയ്തതുപോലെ സകല ജീവികളേയും ഇനി നശിപ്പിക്കയില്ല. ഭൂമിയുള്ള കാലത്തോളം വിതയും കൊയ്ത്തും, ശീതവും ഉഷ്ണവും, വേനലും വര്‍ഷവും, രാവും പകലും നിì പോകയില്ല. മോശ ഒന്നു നിര്‍ത്തി സാറായുടെ കണ്ണുകളിലേç നോക്കി, അവളുടെ മനോഗതത്തെ അളì. അവളുടെ മനോവിചാരങ്ങളാല്‍ എന്നപോലെ മുഖത്തൊê ചിരിപരì. എന്നിട്ടവള്‍ മോശയെ ആവേശിപ്പിക്കാനെന്നപോലെ ചോദിച്ചു:
എന്നീട്ട്. മോശ ദൂരെ എങ്ങോട്ടൊ നോക്കി പുതിയ ഒê ലോകം കാണുന്നവനെപ്പോലെ പറഞ്ഞു: യഹോവ നോഹയോടു അêളിച്ചെയ്തതെന്തന്നാല്‍, നീ പെറ്റുപെêകി ഭൂമിയില്‍ നിറവീന്‍. ഭൂമിയിലുള്ള സര്‍വ്വ മൃഗങ്ങള്‍çം, സര്‍വ്വ പറവകള്‍çം, കടലിലുള്ളവíും നീ അധിപനാæം. ഭൂമിയില്‍ വളêന്ന എല്ലാ പച്ച സസ്യങ്ങളും നിനçള്ളത്. എന്നാല്‍ നിന്റെ പ്രാണനായിരിçന്ന രക്തം നീ കഴിക്കêത്. അങ്ങനെയാé നമ്മള്‍ മൃഗങ്ങളുടേയും പക്ഷികളുടേയും കഴുത്തറുത്ത് രക്തം യഹോവí് നല്‍കി മാംസം മാത്രം കഴിçന്നത്. ഒരോ വേട്ടയും ഒരോ യാഗങ്ങളാണ്.

സോളമന്റെ കണ്ണുകളില്‍ ഉറക്കം മുട്ടിവിളിക്കാന്‍ തുടങ്ങി. അവന്‍ ഉറക്കത്തിലേç വഴുതവേ, മോശ സാറായോടു പറഞ്ഞു: അവര്‍ ഉറങ്ങട്ടെ നമുക്ക് ഏറെ നടക്കാനുണ്ട്. ഫറൊവോന്റെ ആളുകള്‍ എവിടേയും കാéം. സാറാ, ശലോമി ബാഗില്‍ നിìം മേശപ്പുറത്തുവെച്ച ദൂദായി പഴത്തെ കൊതിയോടു നോക്കി മോശക്കൊപ്പം ഇറങ്ങി നടì. നിലാവുള്ള ആ രാത്രി ഏറെ ആശങ്കകളുമായാé മോശ നടന്നത്. പക്ഷേ കഥകള്‍ കേള്‍ക്കാന്‍ സാറാ കൂടെയുണ്ടായിêന്നതൊരാശ്വാസം ആയിêì.

പ്രളയത്തിന് ശേഷം പെട്ടകത്തില്‍ നിìം ഇറങ്ങിയ നോഹയുടെ മക്കള്‍ ആരൊക്കയായിêì. സാറാ ആദ്യമായി അവളുടെ നിസംഗഭാവം വിട്ട് ഒê ചോദ്യം ചോദിച്ചു. മോശ ഉള്ളുകൊണ്ടു സന്തോഷിച്ചു. മോശ കഥപറയുമ്പോഴോക്കെ അവളില്‍ ഒê അവിശ്വാസിയുടെ ആത്മാവുണ്ടന്നവന്‍ മനസ്സിലാക്കിയിêì.

നോഹയുടെ പുത്രന്മാര്‍ ശേം, ഹാം, യാഫെത്ത് എന്നിവരായിêì. മോശ പറഞ്ഞിട്ട് സാറയെ നോക്കി. സാറ അപ്പോള്‍ തെളിഞ്ഞ ആകാശത്തിലെ വെണ്മേഘങ്ങളില്‍ നിലാവിന്റെ പാല്‍പ്പുഞ്ചിരി വിതറുന്ന സൗന്ദര്യം ëകêകയായിêì. സാറയില്‍നിìം കണ്ണെടുത്ത അവന്‍ ആരോടെന്നില്ലാതെ പറഞ്ഞു: നോഹ കൃഷിചെയ്യാന്‍ പഠിച്ചു. മുത്തിരി നട്ടു. വീഞ്ഞൊണ്ടാക്കി. ഒêനാള്‍ വീഞ്ഞുæടിച്ച് മത്തനായി ഉടുതുണി ഇല്ലാതെ കിടìറങ്ങി. ഇതുകണ്ട രണ്ടാമത്തെ മകന്‍ ഹാം ശപിക്കപ്പെട്ടവëം അവന്റെ മക്കള്‍ അടിമകളുമായി. അപ്പന്റെ നഗ്നത കണ്ട മകനെ ശപിച്ചത് നോഹതന്നെ. സാറായുടെ കണ്ണുകള്‍ അപ്പോഴും ആകശത്തുതന്നെയായിêì. അവള്‍ ഒìം പറഞ്ഞില്ല.

 നോഹയുടെ പുത്രന്മാരില്‍നിìം വിവിധഭാഷകള്‍ സംസാരിçന്ന വംശങ്ങളും ജാതികളും ഉണ്ടായി. കൂശിന് ജനിച്ച നിമ്രോദാണ് ഭൂമിയിലെ ആദ്യത്തെ പരാക്രമശാലി. ശിമാര്‍ സമഭൂമിയില്‍ അവര്‍ പട്ടണം പéതു. പട്ടണം കാണാന്‍ ഒരു നാള്‍ യഹോവ ഇറങ്ങിവêകയും, ജനത്തിന്റെ കൈവേലയില്‍ അസൂയപ്പെടുകയും ചെയ്ത്, അവêടെ ഭാഷയെ കലക്കി, അവരെ ഭൂമിയുടെ പലഭാഗത്തേക്ക് ചിതറിച്ചു.

സാറാ ആകാശത്തിലെ കാഴ്ച്ചകളില്‍ നിìം മെല്ലെ ഇറങ്ങി ചുറ്റുമുള്ള കല്‍മലകളുടെ സൗന്ദര്യത്തെ കാéകയായിêì. തിളങ്ങുന്ന പാറകള്‍ എത്ര ഉയരത്തില്‍. ഇടക്കിടെ ഒളിച്ചിരിക്കാന്‍ പാകത്തിëള്ള മലയിടുക്കുകള്‍. അതിനോടു ചേര്‍ന്ന് സമതല താഴ്‌വാരങ്ങള്‍. താഴ്‌വാരങ്ങളിലെ പച്ചപ്പിന്റെ ചെറുനിരകളില്‍ പാളയം ഇറക്കാന്‍ അവള്‍ കൊതിച്ചു. മോശ അപ്പോഴും നടìകൊണ്ടേ ഇêì. അവന്റെ കാലുകള്‍ക്ക് ക്ഷീണം അറിയില്ലായിêì. മരണത്തില്‍ നിìം ഒളിച്ചോടുന്നവര്‍ ഒരിക്കലും ക്ഷീണിതരാകാറില്ലല്ലോ. സാറ ഓര്‍ത്തു. ഒടുവില്‍ സാറ അവനോടു പറഞ്ഞു: നമുക്കി നിലാവുള്ള രാത്രിയില്‍ അന്നേരം വിശ്രമിച്ചാലോ...ഇത്രനേരവും നീ ഒìം കഴിച്ചിട്ടില്ല. നി ക്ഷീണിതനായാല്‍ നിന്റെ ശത്രു നിന്റെ മേല്‍ ജയം നേടും. അതിനാല്‍ നീ ഇപ്പോള്‍ അന്ം വിശ്രമിക്കേണം. മോശ അപ്പോള്‍ മാത്രമേ സാറാ പൊതിഞ്ഞ അപ്പത്തിന്റെ കാര്യം ഓര്‍ത്തൊള്ളു. അവന്‍ ഒì നിì ചുറ്റും ഉയര്‍ന്ന മലകള്‍. ശത്രു ദൂരെ നിì വന്നാല്‍ കാണാന്‍ പാകത്തിന്, ഒêയര്‍ന്ന പാറക്കെട്ടിë മുകളിലേക്കവന്‍ കയറി. മിëസമുള്ള രണ്ടു പാറകള്‍ക്കിടയിലെ വിള്ളല്‍ അവന്‍ സ്വസ്തതയുടെ ഇരിപ്പിടമായി കണ്ടു. അവിടെ അവന്‍ സാറയുടെ അപ്പപ്പൊതി അഴിച്ച് അതില്‍ നിìം യവത്തിന്റെ ഒരപ്പം, ഉള്ളിയും പച്ചമുളæം ഉപദംശകമായി സ്വാദോട് കഴിച്ച്, അവള്‍ തോളിലിട്ടുകൊടുത്ത തുകല്‍ സഞ്ചിയില്‍ നിì വെള്ളവും കുടിച്ചു. അപ്പോഴേçം പകലിന്റെ ചുവന്ന സൂര്യന്‍ തലനീട്ടാന്‍ തുടങ്ങിയിêì. അവന്‍ കാലുകള്‍ നിവര്‍ത്തി കിടì.
അവനോടൊപ്പമുണ്ടായിêന്ന പൂര്‍വ്വ പിതാക്കന്മാര്‍ അവനêകില്‍ എവിടെയോ വിരിവെച്ചിêì. അവന്‍ സാറാíായി പരതി. ആദ്യമായി അവളെ പരിഗ്രഹിക്കാന്‍ മോഹം തോന്നി. പക്ഷേ അവള്‍ അവിടെയില്ലായിêì. ഒêമലയണ്ണാന്‍ രാത്രിയിലെ വേട്ടകഴിഞ്ഞ് അതിന്റെ മാളത്തിലേക്ക് ഓടിമറയുന്നതു നോക്കി, സാറയെçറിച്ചുള്ള മോഹവുമായി അവന്‍ നിദ്രയെപ്രാപിച്ചു.

 ശലോമി രാവിലെ തന്നെ എഴുനേറ്റ് പുതിയദിവസത്തിലെ യാത്രക്കായി ഒêക്കങ്ങള്‍ തുടങ്ങിയിêì. സോളമന്‍ രാത്രിയില്‍ മോശയെ ഫറവോന്റെ കിങ്കരന്മാരില്‍ നിìം സുരക്ഷിതനാക്കാëള്ള യാത്രയിലായിêì. ഇടയില്‍ എവിടോ സാറയെ നഷ്ടപ്പെട്ടപ്പോള്‍ ഒì തിരിഞ്ഞു കിടì. ഉറക്കത്തിന്റെ പൂര്‍ണ്ണതíു കൊതിക്കവേ ഒട്ടും സുഖകരമല്ലാത്ത ഒê ഗന്ധത്താല്‍ മുറിയാകെ നിറയുന്നപോലെ. മêഭൂമിയിലെ ഒട്ടകത്തിന്റെ ചൂര്. പæതിയുറക്കത്തില്‍ അയാള്‍ കിടക്കയില്‍ തപ്പി. സാറ തന്നോടൊപ്പമോ...? അയാള്‍ ആശ്ചര്യപ്പെട്ടു. സാറാ നിന്റെ വസ്ത്രത്തിന്റെ പഴകിയ ചൂരാണല്ലോ ഇത്. അയാള്‍ പറഞ്ഞു. അവള്‍ ചിരിച്ചു. മനോഹരമായ നിരയൊത്ത അവളുടെ പല്ലുകള്‍ അയാള്‍ കണ്ടു. നീ സുന്ദരിയാണ്. അയാള്‍ç പറയേണ്ടി വì.

 സാറ വെളുത്ത പല്ലുകള്‍ കാട്ടി വീണ്ടും ചിരിച്ചുകൊണ്ടു പറഞ്ഞു: എല്ലാവര്‍çം വേണ്ടതു പെണ്ണിന്റെ സൗന്ദര്യമാണ്. അവളുടെ ആത്മാവിനെ ആêം കാéന്നില്ല, അവളുടെ വേദന ആêം അറിയുന്നില്ല. മോശയുടെ പാരമ്പര്യ കഥയില്‍ അബ്രാമിന്റെ ഭാര്യയായ ഒê സാറാ ഉണ്ട്. അവളെ സ്വന്തം ഭര്‍ത്തുവുതന്നെ സഹോദരിയെì പറഞ്ഞ്, ഫറവോë വിറ്റ് ധനവാനæന്നില്ലെ. അവളുടെ വേദന ആരെങ്കിലും അറിയുìണ്ടോ. പെണ്ണിനെ വിറ്റുണ്ടാക്കിയ പണത്താലും, ധനത്താലും ബഹുജാതികളുടെ പിതാവായ അബ്രഹാമിë യഹോവ കൊടുത്തു എì കഥയുണ്ടാçന്നവര്‍ക്ക് സ്ത്രി എìം കഥാപാത്രങ്ങല്‍ മാത്രമാണല്ലോ? നീയും ഒê കഥçവെണ്ടിയല്ലേ എന്നോടൊപ്പം കൂടിയത്. ഒê ദുദായിപ്പഴം കാട്ടി നീ എന്നെ മോഹിപ്പിçì. ദൂദായിപ്പഴം എìം ഞങ്ങളുടെ ദൗര്‍ബല്യമാണ്. പണ്ട് ഏദന്തോട്ടത്തിലും ഈ ദൂദായിപ്പഴത്തിനാലാണ് ഹവ്വയെ മോഹിപ്പിച്ചതെന്ന കഥ നിന്റെ തലമുറയും പാടിപ്പരത്തുìണ്ടല്ലോ. എന്നാല്‍ ഞാന്‍ നിന്റെ ഒപ്പം കൂടിയത്, അìം ഇìം തമ്മില്‍ എന്തു വ്യത്യാസമാéള്ളതെന്നറിയാനാണ്.

 സോളമന്റെ ഉള്ളിലെ ദുര്‍മോഹങ്ങള്‍ ക്ഷയിച്ച് അയാള്‍ കാലത്തിലേക്കിറങ്ങി. സാറായുടെ കണ്ണുകളിലേçറ്റുനോക്കി പറഞ്ഞു. ഇല്ല ഒê മാറ്റവുമില്ല. അന്നത്തേപ്പോലെ യുദ്ധവും, അധിനിവേശവും തുടêì. ബലവാന്‍ ബലഹീനനെ അടിമയാçì. യുദ്ധത്തിന്റെ മുറകളും തന്ത്രങ്ങളും മാറി. ഒê നിമിഷാര്‍ദ്ധത്തില്‍ കോടികളെ ചുട്ടെരിക്കാëള്ള തീയുമായി രാജ്യങ്ങള്‍! രാജാക്കന്മാര്‍çപകരം നേതാക്കന്മാര്‍. കോട്ടും സൂട്ടുമിട്ട ജനങ്ങള്‍. സുഗന്ധദ്രവ്യങ്ങളാല്‍ തങ്ങളുടെ ശരീരങ്ങളിലെ മുശടിനെ അകറ്റാന്‍ ശ്രമിçì. പക്‌ഷേ അവര്‍ പഴയ കാട്ടാളന്മാര്‍ തന്നെ. എഴുനേറ്റു നടçന്ന ശവക്കല്ലറകള്‍. വീഞ്ഞുæപ്പികളുമായി ലോത്തിന്റെ പെണ്മക്കള്‍! കാലവും സമയവും അവര്‍ മറçì. ബാലëം, യുവാവും, വൃദ്ധëം ദൂദായിപ്പഴങ്ങളുമായി, തങ്ങളുടെ അയല്‍ക്കാരന്റെ ഭവനങ്ങളില്‍ ബലാല്ക്കാരം നടത്തുì. ഇതനീതിയുടെ ലോകമാണ്. സാറാ, നമ്മള്‍ പൂര്‍വ്വപിതാക്കന്മാêടെ മതാരാധനയാല്‍ ബന്ധിതരാണ്. എനിക്ക് നിങ്ങളുടെ ആചാരങ്ങളീല്‍ താന്ര്യമില്ലെങ്കിലും വിട്ടൊഴിയാന്‍ ഞാന്‍ മറ്റൊì കാéന്നില്ല. അതുകൊണ്ടുതന്നെ ഞാന്‍ ഇതില്‍ തുടêì. എല്ലാ മതങ്ങളും പരസ്പരബന്ധിതങ്ങള്‍. കഥകള്‍ ഒì മറ്റൊന്നില്‍നിìം കടം കൊണ്ടവ. കാലവും ദേശവും മാറ്റിപ്പണിതവ.
 
സോളമന്‍! നിങ്ങള്‍ പറഞ്ഞതു ശരിയോ തെറ്റോ എì പറയാന്‍ എനിക്കറിയില്ല. കാരണം എന്റെ കാലത്തിലും ദേശത്തിലും മറ്റൊന്നില്ലായിêì. പക്ഷേ നിങ്ങള്‍ പറഞ്ഞ ലോത്തിന്റെ പെണ്മക്കള്‍... അതെനിക്കൊട്ടും മനസ്സിലായില്ല. മോശ എപ്പോഴോ æലചരിതത്തില്‍ ലോത്തിനെçറിച്ചു പറഞ്ഞപോലെ ഞാന്‍ ഓര്‍çì. എന്നാലും അവര്‍ എന്റെ æലപാരമ്പര്യത്തിന്റെ കണ്ണികളായതു കൊണ്ടാé ഞാന്‍ ചോദിçന്നത്.

സാറാ, വീണ്ടും ഞാന്‍ പറയുì; കഥകള്‍ ശരിയോ തെറ്റോ എന്നെനിക്കറിയില്ല. നിങ്ങളുടെ മതത്തിലെ ചിലഭാഗങ്ങള്‍ ഞങ്ങളുടെ വൈദികര്‍, ഞങ്ങളുടെ മതവും നിങ്ങളുടെ മതവും തമ്മിലുള്ള തുടര്‍ബന്ധം സ്താപിക്കാനായി, വായിക്കാറുണ്ട്. അതില്‍ നിìം കേട്ട ചില കഥകള്‍ പറയാം.
 ലോത്ത് അബ്രാമിന്റെ സഹോദര പുത്രനാണന്നറിയാമല്ലോ. വളരെക്കാലം അവര്‍ ഒന്നിച്ച് പലദേശങ്ങളില്‍ പാര്‍ത്ത് ധാരാളം സ്വത്തു സമ്പാദിച്ചു. ആടുമാടുകളും പെêകിയപ്പോള്‍ അവര്‍ ഭാഗം പിരിഞ്ഞ് രണ്ടു സ്ഥലങ്ങളീലേക്ക് താമസം മാറി. ലോത്ത് പാര്‍ത്ത നഗരത്തില്‍ പാപം പെêകിയതിനാല്‍ യഹോവ അതിനെ നശിപ്പിക്കാന്‍ തീêമാനിച്ചു. ആ വിവരം യഹോവç പ്രീയമുള്ള അബ്രാമിനെ അറീçì. അബ്രാം ഒê വലിയ വിലപേശലിലൂടെ തന്റെ സഹോദര പുത്രനായ ലോത്തിനേയും æടുംബത്തേയും, ഒപ്പം അവര്‍ താമസിçന്ന പട്ടണമായ സൊദോമിനേയും, ഗൊമോരയും നശിപ്പിക്കêതെì വാദിച്ചു. അപ്പോള്‍ യഹോവ ഒê നിബന്ധന മുന്നോട്ടു വെíുì. ആ പട്ടണത്തില്‍ പത്തു നീതിമാന്മാêണ്ടെങ്കില്‍ ആ പാട്ടണം നിന്നോടുള്ള നിയമത്താല്‍ ഞാന്‍ നശിപ്പിക്കയില്ല.
 
യഹോവ തന്റെ വിസ്വസ്ഥരായ രണ്ടു ദൂതന്മാരെ ആ പട്ടണത്തിലേക്കíുì. ലോത്ത് അവരെ പട്ടണവാതുക്കല്‍വെച്ചു സ്വീകരിച്ച് തന്റെ വീട്ടിലേç കൊണ്ടു പോæì. ലോത്തിന്റെ വീട്ടില്‍ സുന്ദരന്മാരായ രണ്ടു പുêഷന്മാര്‍ വന്നിട്ടുണ്ടന്നറിഞ്ഞ അയല്‍ക്കാêം നാട്ടുകാêം ആ മുറ്റത്തു തടിച്ചുകൂടുകയും, ആ പുêഷന്മാരെ തങ്ങള്‍ç ഭോഗിക്കാനായി വിട്ടുതരേണം എì മുറവിളികൂട്ടി. ഇതുകേട്ട ലോത്ത് അവരോടു കരഞ്ഞു പറഞ്ഞു: പുêഷ്യനെ അറിഞ്ഞിട്ടില്ലാത്ത കന്യകമാരായ എന്റെ രണ്ടു പെണ്മക്കളെ ഞാന്‍ പകരം തരാം; എന്നാലെങ്കിലും ഈ പുêഷന്മാരോടു നിങ്ങള്‍ അന്യായം പ്രവൃത്തിക്കêത്. എന്നാല്‍ സ്വവര്‍ക്ഷാëരാഗികാളായവര്‍ അതു സമ്മതിച്ചില്ല. അപ്പോള്‍ ആ ദൂതന്മാര്‍ ലോത്തിനോടു പറഞ്ഞു: യഹോവ ഈ പട്ടണം നശിപ്പിക്കാന്‍ പോæì. നിങ്ങള്‍ രക്ഷപെടണം. ലോത്തും ഭാര്യയും രണ്ടു പെണ്മക്കളുമായി അവിടെ നിìം ഇറങ്ങി അടുത്തുള്ള പര്‍വ്വതത്തിലെ ഗുഹലക്ഷ്യമാക്കി നടì. ദൂതന്മാര്‍ പറഞ്ഞു: നിങ്ങള്‍ അവിടെ എത്തുവോളം ഞങ്ങള്‍ ഈ പട്ടണത്തെ തൊടില്ല. നിങ്ങള്‍ തിരിഞ്ഞു നോക്കêത്. എന്നാല്‍ ലോത്തിന്റെ ഭാര്യയുടെ ഉള്ളം കലങ്ങി. ഇത്രനാളും മിണ്ടിയും പറഞ്ഞും അടുത്തു താമസിച്ചവരെ ഒരിക്കല്‍çടി കാണാനായി അവള്‍ തിരിഞ്ഞു നോക്കി. അവള്‍ ഉപ്പുതൂണായി. ലോത്തും രണ്ടുപെണ്മക്കളുമായി പര്‍വ്വതത്തിലെ ഗുഹയില്‍ എത്തിയപ്പോഴേçം യഹോവ സ്വര്‍ക്ഷത്തില്‍ നിìം തീയും ഗന്ധകവും അയച്ച് ആ പട്ടണം നശിപ്പിച്ചു. ഒìം അവശേഷിച്ചില്ല. സാറാ നീ ശ്രദ്ധിçìണ്ടല്ലോ. ഈ കഥയില്‍ ഒത്തിരി ഏച്ചു കെട്ടലിന്റെ മുഴപ്പുകളുണ്ടെì ഞാന്‍ പറഞ്ഞാല്‍ നിനç വിഷമമാæകയില്ലല്ലോ. സാറാ വെറുതെ മിഴിച്ചു നോക്കിയതേയുള്ളു. സോളമന്‍ എവിടെയോ മനസ്സൂന്നി കഥയുടെ മര്‍മ്മപ്രധാനമായ ഭാഗത്തേç കടì.

 ഗുഹയില്‍ താമസമായ മൂì ജിവിതങ്ങള്‍ തങ്ങളെത്തേടി ആരെങ്കിലും വêമെന്ന് പ്രതീക്ഷിച്ചു ദിവസങ്ങള്‍ കഴിച്ചു. ദിവസങ്ങള്‍ പോകവെ മൂത്തവള്‍ ഒê സത്യം തിരിച്ചറിഞ്ഞ് അëജത്തിയോടു പറഞ്ഞു:

“”നമ്മളോടൊപ്പം രമിച്ച് നമുക്ക് സന്താനങ്ങളെ ജനിപ്പിക്കാന്‍ ഈ ഭുമിയില്‍ പുêഷന്മാരൊìം ജിവിച്ചിêപ്പില്ല. അതിനാല്‍ നമുക്ക് നമ്മുടെ അപ്പനെ വീഞ്ഞുæടിപ്പിച്ച് മത്തനാക്കി അവനോടൊപ്പം ശയിച്ച് നമുക്ക് സന്താനങ്ങളെ ജനിപ്പിക്കേണം.’’ അëജത്തി എതിരിയഭിപ്രായം ഒìം പറഞ്ഞില്ല. അവര്‍ അപ്പനെ വീഞ്ഞുæടിപ്പിച്ച് ഒന്നാം ദിവസം ചേട്ടത്തിയും, രണ്ടാം ദിവസം അëജത്തിയും അപ്പനില്‍ നിìം സന്താനങ്ങളെ ജനിപ്പിച്ചു.

സോളമന്‍ എന്തൊക്കയോ അശ്വസ്ഥതകളുമായി തിരിഞ്ഞു കിടì. അപ്പോള്‍ സാറ പറഞ്ഞു സാരമാക്കണ്ട. ഇêപത്തൊന്നാം നൂറ്റാണ്ടിലെ സദാചാര ബോധമാണി അശാന്തിയുടെ കാരണം എì ഞാനറിയുì.

സാറാ നിനക്ക് ഇêപത്തൊന്നാം നൂറ്റാണ്ടിനെ തിരിച്ചറിയാന്‍ കഴിയുìണ്ടോ..
ഞാന്‍ കാലത്തില്‍ ജിവിçന്നവളല്ലേ.. ഇപ്പോള്‍ ഞാന്‍ നിന്നിലൂടെ കാലത്തിë പുറത്തേç വന്നിരിçì. എന്നാലും എനിക്ക് എന്റെ കാലത്തിന്റെ സന്തോഷവും  രക്ഷയും അëഭവപ്പെടുന്നില്ല. സാറ ഒê വിഷാദിയെപ്പോലെ പുഞ്ചിരിച്ചു പറഞ്ഞു: അì നടന്നതിനൊക്കെ നീതീകരിക്കാവുന്ന ഒê കാരണം ഉണ്ടായിêì. ഇì നിങ്ങള്‍ ചെയ്യുന്നതൊക്കെ...?
സാറാ നീ പറയുന്നതൊക്കെ എനിç മനസ്സിലാæìണ്ട്. സ്വാര്‍ത്ഥതയാല്‍ അന്ധന്മാêടെ ഇടയില്‍ ഞാëം എന്നേപ്പോലെയുള്ളവêം ഉള്ളില്‍ കരയുì. തീയും ഗന്ധകവും കൊണ്ട് ഒê യഹോവ വരാനില്ലാത്തതാé ഞങ്ങളുടെ ദുഃഖം. അഥവാ വന്നാല്‍ത്തന്നെ... ആêടെ ദൈവമാé വêന്നത്. ദൈവത്തേപ്പോലും ശ്രേണികരിച്ച മëഷ്യന്‍ പ്രാര്‍ത്ഥനകള്‍ മറì. എല്ലാം എനിç തരേണമേയെന്നവന്‍ പ്രാര്‍ത്ഥിçì.

വിഷമിക്കേണ്ട സോളമന്‍! പ്രാര്‍ത്ഥനകള്‍ എìം അങ്ങനെയായിêì. ഞങ്ങളുടെ ഗോത്രപിതാക്കന്മാêം അങ്ങനെ തന്നെയാé പ്രാര്‍ത്ഥിച്ചിêന്നത്. എന്റെ സന്തോഷത്തിëം സ്വാര്‍ത്ഥതçം വേണ്ടി എന്നോടൊപ്പം നില്‍çന്ന എന്റെ ഗോത്ര ദൈവം. സാറാ പറഞ്ഞു.

സോളമന്‍ സാറയെ അത്ഭുതത്തോടും അതിശയത്തോടും നോക്കി. സാറാ നീ ആരാണ്. നീ ആêടെ പക്ഷത്താണ്. നീ സമത്വവാദിയാണോ? സോളമന്‍ ചോദിച്ചു.

ഞാന്‍ എìം ഇരകള്‍ക്കൊപ്പമാണ്. ജിവിതകാലം ഒê അടിമയായി ജിവിച്ചവള്‍. ഒരടിമക്കെ മറ്റുള്ളവêടെ വേദന അറിയു. മോശ ആ വേദന അറിയുന്നവനാണ്. അതുകൊണ്ടാé ഞാന്‍ അവനൊപ്പം കൂടിയത്. നിന്നിലും ഇരകളെ സ്‌നേഹിçന്ന ഒê മനസ്സുണ്ടì ഞാന്‍ അറിയുì. അതാé നിന്നോടു ഞാന്‍ മനസ്സുതുറന്നത്. സാറാ സോളമന്റെ കണ്ണൂകളിലേç സൂക്ഷിച്ചു നോക്കി പറഞ്ഞതൊക്കെ ശരിയല്ലെ എന്ന മട്ടില്‍. മാനവികതയുടെ മലമുകളില്‍ വിജയത്തിന്റെ കൊടിക്കൂറയുമായി നില്‍çന്ന സാറായുടെ കവിളുകളീല്‍ സ്‌നേഹചുംബനം നല്‍കി അവളെ അഭിനന്ദിക്കാന്‍ തുടങ്ങവേ...ശലോമിയുടെ തéത്ത വിരലുകള്‍ അയാളെ തൊട്ടുവിളിച്ചു. “”നിങ്ങള്‍ ഇതുവരെ എഴുനേറ്റില്ലെ.. ആറുമണീക്ക് ബ്രെçഫാസ്റ്റിനെത്തേണ്ടതാണ്.” സോളമന്‍ സാറയെ വിട്ടുണര്‍ì. അന്നേരം ശലോമിയെത്തന്നെ നോക്കി കിടì. അവളില്‍ നിìം സാറാ ഇറങ്ങി നടçന്നതായി അയാള്‍ç തോന്നി. ””നിങ്ങള്‍ എന്താ മിഴിച്ചു നോçന്നത്.” ചൂടുള്ള കട്ടന്‍ക്കാപ്പി കൊടുത്തവള്‍ ചോദിച്ചു. ഒഴിഞ്ഞു പോæന്ന സാറയെ നോക്കി കാപ്പി æടിച്ച് അവന്‍ വെറുതെ പറഞ്ഞു: “”ഓ ഒìമില്ല.” അവന്‍ കിടക്കയെ വിട്ട് യാത്രയുടെ ഒêക്കങ്ങളിലേക്ക് തത്രപ്പെട്ടിറങ്ങി.
(തുടരും)





image
Facebook Comments
Share
Comments.
image
amerikkanmollakka
2020-08-03 14:44:12
ഈശോ മിശിഹാ തമ്പുരാൻ എല്ലാബരോടും സ്നേഹത്തിൽ കയ്യാനല്ലേ കല്പിച്ചിരിക്കുന്നത്. പിന്നെ എന്തിനാണ് ജനാബ് മാത്തുള്ള സാഹിബും ആന്ത്രോസ് സാഹിബും തമ്മിൽ ജഗള. ഏതു ഇബ്‌ലീസാണു ഇബരെ തമ്മിൽ അടിപ്പിക്കുന്നത് , അടുപ്പിക്കയല്ലേ ബേണ്ടത്. സാംസി സാഹിബേ ഇങ്ങള് ഇമ്മിണി ബല്യ എയ്തതുകാരനാണ്. എന്തിനാണപ്പ ഈ ബൈബിൾ ഒക്കെ യാത്ര ബിഭരണത്തിൽ കൊണ്ടുബരുന്നത്. അതല്ലേ മാത്തുള്ള സാഹിബിനു ഇടങ്ങേറ്. അപ്പൊ അസ്സലാമു അലൈക്കും.
image
2020-08-03 09:06:11
വരും! അങ്ങേര്‍ വരും, വരാതിരിക്കില്ല. ആവസ്യത്തിനു ഇര വായനക്കാരന്‍ വിതറിയിട്ടുണ്ട് .
image
2020-08-03 08:48:14
"ശലോമിയുടെ വിരലുകൾ "..."സ്വപ്നയുടെ" . എന്താണു പറയുക ! ഒരു നോവലിസ്റ്റ് ഒരു കഥ ഒരുക്കിക്കൊണ്ടുവരുമ്പോൾ ഇത്തരം വെടലത്തരം ചിന്തിക്കുന്നവരെപ്പറ്റി എന്തു പറയാൻ ! ഈശ്വരോ രക്ഷതി! നാണമില്ലേ? വിലസാൻ മറ്റിടമില്ല, അല്ലേ?
image
2020-08-03 08:46:52
സ്വയം റവറണ്ട് ആണ് എന്ന് പ്രഖ്യാപിച്ച പുള്ളിയുടെ സെല്ഫ് പരസ്യം എന്ന് തോന്നുന്നു. -mariyamma Houston
image
vayankaran
2020-08-03 07:03:36
I wish Rev. Mathulla Sir and Mr. Andrews read Samsy's travelogue. Is there any blasphemy in this?
image
2020-08-02 22:14:34
എനിക്ക് സ്വപ്നയുടെ വിരലുകളാണ് ഇഷ്ടം . എന്തൊരു മാർദവും ചൂടും . അമേരിക്കൻ അച്ചായൻ
image
2020-08-02 19:37:13
സലോമിയുടെ വിരലുകള്‍ എന്നെ ഇക്കിളിപ്പെടുത്തുന്നു. അമേരിക്കന്‍ അച്ചായന്മാര്‍ക്ക്‌ ഒന്നും തോന്നുന്നില്ലേ? വരൂ ഒരു പയിന്ടു മായി വരൂ നമുക്ക് ഒരുമിച്ചു രാ പാര്‍ക്കാം. അങ്ങേര്‍ ഇവിടെ ഇല്ല അങ്ങ് ദൂരെ ചിന്ന വീട്ടില്‍ പോയി. വരൂ നീ വരും അ ടേക്ക് ഔടീല് നിന്നും ഒരു ഗോട്ട് കറി, കപ്പ, മീന്‍ കറി, മീന്‍ വറുത്തതു ഒക്കെ ആയി വരൂ. മാസ്ക് വെക്കണേ; ഇവിടെ സി സി കാമറ ഉണ്ട്.
image
SudhirPanikkaveetil
2020-08-02 17:06:27
ശ്രീ സാംസി ബൈബിൾ ആവർത്തനം അദ്ധ്യായം 4 .2 : ഞാൻ നിങ്ങളോടു കല്പിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെ നിങ്ങൾ പ്രമാണിക്കേണം. ഞാൻ നിങ്ങളോടു കല്പിക്കുന്ന വചനത്തോടു കൂട്ടുകയോ അതിൽനിന്നു കുറെക്കയോ ചെയ്യരുതു.
image
2020-08-02 12:21:47
തുള്ളലിന് തുടക്കം ഇട്ടതു കുഞ്ചൻ ആണെങ്കിലും കരിസ്മാറ്റിക്ക്കാരും നവോഥാനക്കാരും അത് അടിച്ചുമാറ്റി. സാംസിയുടെ നോവൽ വായിച്ചു ബൈബിൾ വിശ്വസികൾ തുള്ളിവരും എന്നാണ് കരുതിയത്. പക്ഷെ ആരെയും കാണുന്നില്ല. -andrew
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
പാമ്പും കോണിയും - നിർമ്മല - നോവൽ -30
നീലച്ചിറകുള്ള മൂക്കുത്തികൾ 49 - സന റബ്സ്
ഉദകക്രിയ (ചെറുകഥ: സാംസി കൊടുമണ്‍)
ശമരിയാക്കാരനും ഞാനും (കഥ: ഷാജന്‍ ആനിത്തോട്ടം)
നീലച്ചിറകേറിയ വജ്രമൂക്കുത്തി : വിജയമ്മ സി എൻ , ആലപ്പുഴ
ഗ്രീന്‍ കാര്‍ഡ് (നോവല്‍- അവസാന ഭാഗം: തെക്കേമുറി)
നാടകാന്തം (കഥ: രമണി അമ്മാൾ)
സന്യാസി (തൊടുപുഴ കെ ശങ്കർ, മുംബൈ)
അറുത്തു മാറ്റാം അടുക്കള ( കവിത : ആൻസി സാജൻ )
കറുത്ത ചുണ്ടുകളുള്ള പെൺകുട്ടി (കഥ: പുഷ്പമ്മ ചാണ്ടി )
ബാസ്റ്റാഡ് (കഥ: സാം നിലമ്പള്ളില്‍)
നിധി (ചെറുകഥ: സാംജീവ്)
പാമ്പും കോണിയും - നിർമ്മല - നോവൽ - 29
നീലച്ചിറകുള്ള മൂക്കുത്തികൾ 48 - സന റബ്സ്
ലക്ഷ്മൺ ഝൂളയും ഗുഡിയയുടെ ബിദായിയും ( കഥ: ശാന്തിനി ടോം )
പ്രവാസിയെ പ്രണയിക്കുക (കവിത: പി. സി. മാത്യു)
ബ്ലഡി മേരി (കഥ: ജോബി മുക്കാടൻ)
ഗ്രീന്‍ കാര്‍ഡ് (നോവല്‍- അദ്ധ്യായം 19: തെക്കേമുറി)
ജോസഫ് എബ്രാഹാമിന്റെ ചെറുകഥകളിലെ വലിയ കഥകൾ (പുസ്തകനിരൂപണം: സുധീർ പണിക്കവീട്ടിൽ)
അരികിൽ , നീയില്ലാതെ ( കവിത : പുഷ്പമ്മ ചാണ്ടി )

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut