Image

തിങ്കളാഴ്ച മുതല്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത: യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

Published on 31 July, 2020
തിങ്കളാഴ്ച മുതല്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത: യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: ഓഗസ്റ്റ് മൂന്ന് മുതല്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഓഗസ്റ്റ് നാലോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപം കൊള്ളും. ഇത് തീവ്രന്യൂനമര്‍ദ്ദമായാല്‍ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഓഗസ്റ്റ് മൂന്ന്, നാല് തിയതികളില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കും. കഴിഞ്ഞ രണ്ട് വര്‍ഷവും ഓഗസ്റ്റില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമായാണ് സംസ്ഥാനത്ത് അതിശക്തമായ മഴയും പ്രളയവുമുണ്ടായത്.

മണിക്കൂറില്‍ 40 മുതല്‍ 50 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ഓഗസ്റ്റ് നാല് വരെ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. ശനി, ഞായര്‍ ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വയനാട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക