Image

എറണാകുളത്ത് കോവിഡ് ചികിത്സയിലിരുന്ന കന്യാസ്ത്രീ മരിച്ചു; സംസ്‌കാര ശുശ്രൂഷ നടത്തിയത് യുവ വൈദികര്‍

Published on 31 July, 2020
 എറണാകുളത്ത് കോവിഡ് ചികിത്സയിലിരുന്ന കന്യാസ്ത്രീ മരിച്ചു; സംസ്‌കാര ശുശ്രൂഷ നടത്തിയത് യുവ വൈദികര്‍


കൊച്ചി: എറണാകുളത്ത് കോവിഡ് ചികിത്സയിലിരുന്ന കന്യാസ്ത്രീ മരിച്ചു. കൂനമ്മാവ് സെന്റ് തെരേസാസ് കോണ്‍വെന്റിലെ സിസ്റ്റര്‍ ഏയ്ഞ്ചല്‍(86) ആണ് മരണപ്പെട്ടത്. ഇവര്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും ഉണ്ടായിരുന്നതായി മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.


അതേസമയം മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കാനായി സ്രവം ആലപ്പുഴയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി(എന്‍ഐഎ) ലാബിലേക്ക് അയച്ചു. 

ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ കന്യാസ്ത്രീയാണ് ഇവര്‍. നേരത്തെ വൈപ്പിന്‍ എസ്.ഡി കോണ്‍വെന്റിലെ സി.ക്ലാരീസ് മരണമടഞ്ഞിരുന്നു. 

സി. എയ്ഞ്ചലിന്റെ സംസ്‌കാര ശുശ്രൂഷ എറണാകുളം-അങ്കമാലി അതിരൂപതയിലെ യുവ വൈദികരുടെ നേതൃത്വത്തില്‍ നടന്നു. 
കൊച്ചി: കൊറോണ ബാധിച്ചു മരിച്ച കൂനമ്മാവ് കര്‍മലീത്താ കോണ്‍വെന്റിലെ സി.ഏഞ്ചല്‍ സി.എം.സി.(86) ന്റെ കൊവിഡ് പ്രൊട്ടോക്കോള്‍ പ്രകാരമുള്ള മൃതസംസ്‌കാര കര്‍മത്തിന് സന്നദ്ധ സേവകരായത് എറണാകളം- അങ്കമാലി അതിരൂപത സഹൃദയ സമരിറ്റന്‍സിലെ അംഗങ്ങളായ യുവ വൈദികര്‍. കൂനമ്മാവ് കര്‍മലീത്താ ആശ്രമം സിമിത്തേരിയില്‍ നടത്തിയ സംസ്‌കാര കര്‍മങ്ങള്‍ക്ക് സഹൃദയ ഡയറക്ടര്‍ ഫാ.ജോസഫ് കൊളുത്തുവെളളില്‍, ഫാ.ജിനോ ഭരണികുളങ്ങര, ഫാ.പോള്‍ ചെറുപിള്ളി, ഫാ.ഡൊമിനിക് കാച്ചപ്പിള്ളി, ഫാ.മാത്യു തച്ചില്‍, ഫാ.ജയ്‌സണ്‍ കൊളുത്തുവെള്ളില്‍, ഫാ.പെറ്റ്‌സണ്‍ തെക്കിനേടത്ത് എന്നിവര്‍ നേതൃത്വം നല്‍കി. സി.എം.സി സഭാംഗമായ ഡോ. ഷീല മരിയയും സി. ജിന്നി മരിയയും പി.പി.കിറ്റ് ധരിച്ച് അന്തിമ കര്‍മങ്ങള്‍ക്ക് കൂടെയുണ്ടായിരുന്നു.

കൊവിഡ് പ്രൊട്ടോക്കോള്‍ പ്രകാരം മൃതസംസ്‌കാര കര്‍മങ്ങള്‍ നടത്തുന്നതിന് ആരോഗ്യ വകുപ്പിന്റെ പരിശീലനം നേടിയ സഹൃദയ സമരിറ്റന്‍സ് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളിലും സജീവമാണ്.

സി.ക്ലാരീസിന്റെ സംസ്‌കാരം എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ഏറ്റെടുത്ത് നടത്തിയത് വിവാദമായിരുന്നു. ഇതോടെയാണ് മിക്ക രൂപഭകളിലും വൈദികരുടെയും യുവജനങ്ങളുടെയും നേതൃത്വത്തില്‍ വോളന്റിയേഴ്‌സിനെ രൂപീകരിച്ചത്. 






Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക