Image

മന്ത്രി കടകംപള്ളിയുടെ മകന് കൊവിഡ് സ്ഥിരീകരിച്ചു

Published on 31 July, 2020
മന്ത്രി കടകംപള്ളിയുടെ മകന് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. നേരത്തെ മന്ത്രിയുടെ വസതിയിലെ ജീവനക്കാരനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 


'ദൗദ്യോഗിക വസതിയിലെ ജീവനക്കാരില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ എന്റെ മകന് കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി.  ജീവനക്കാരില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ തന്നെ ഞാന്‍ ഉള്‍പ്പെടെ ഔദ്യോഗിക വസതിയിലെ എല്ലാവരും സ്വയം നിരീക്ഷണത്തില്‍ ആയിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ഞാനടക്കമുള്ളവര്‍ക്ക് കൊവിഡ് ഫലം നെഗറ്റീവായിരുന്നു. മകന്റെ PCR ടെസ്റ്റിലാണ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്'- മന്ത്രി പോസ്റ്റ് ചെയ്യുന്നു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക