Image

ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ സൗത്ത് ഇന്ത്യ മുന്‍ പ്രസിഡണ്ട് റവ.ഡോ.ജോര്‍ജ് തരകന്‍ അന്തരിച്ചു

Published on 31 July, 2020
ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ സൗത്ത് ഇന്ത്യ മുന്‍ പ്രസിഡണ്ട് റവ.ഡോ.ജോര്‍ജ്  തരകന്‍  അന്തരിച്ചു
ഡാളസ്സ് : ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ സൗത്ത് ഇന്ത്യ  മുന്‍ പ്രസിഡന്റ് റവ.ഡോ.ജോര്‍ജ്  തരകന്‍ (88) വയസ്സ് ഡാളസ്സില്‍ അന്തരിച്ചു. 

ദീര്‍ഘ വര്‍ഷങ്ങള്‍ മെഡിക്കല്‍ ഡോക്ടറായി സേവനമനുഷ്ഠിച്ച ജോര്‍ജ്ജ് തരകന്‍ ഏഷ്യന്‍ ബൈബിള്‍ കോളജ്  ഡയറക്ടര്‍, എസ്സ് . എം.എം.ഹയര്‍ സെക്കന്ററി സ്‌കൂള്‍ മാനേജര്‍, കോളജ് ഓഫ് ടെക്‌നോളജി ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ തങ്കമ്മ ജോര്‍ജ്, മക്കള്‍ സുസന്‍ ബേബി , രാജു തരകന്‍ , റോസമ്മ ജോണ്‍ , തോമസ് തരകന്‍ , വല്‍സമ്മ രാജന്‍ , ജോണ്‍സണ്‍ തരകന്‍ , വിജോയി തരകന്‍ , വില്‍സണ്‍ തരകന്‍ . 
 മരുമക്കള്‍ കെ.സി ബേബി, ജയിനമ്മരാജന്‍, ജോണ്‍ കെ വര്‍ഗീസ്, സൂസി തോമസ്, വി.എം.രാജന്‍, ലത മോള്‍ ജോണ്‍സന്‍, മേഴ്‌സി വിജോയി, ബീന വില്‍സണ്‍ എന്നിവരാണു.  ശവസംസ്‌കാരം  ഡാളസ്സില്‍ വച്ച് പിന്നീട് നടത്തപ്പെടും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക