Image

ഈ വിപ്ലവം എന്തിന്, ആർക്കുവേണ്ടി? (ബി ജോൺ കുന്തറ)

Published on 28 July, 2020
ഈ വിപ്ലവം എന്തിന്, ആർക്കുവേണ്ടി? (ബി ജോൺ കുന്തറ)
ട്രംപ് ഇന്നലെ വന്നു നാളെ അയാൾ സ്ഥലം കാലിയാക്കും . എന്നാൽ ഇന്ന്, ഈ  അമേരിക്കൻ തീവ്രവാദികൾ സിയാറ്റിൽ, പോർട്ട്ലാൻഡ് പോലുള്ള  നിരവധി പട്ടണങ്ങളിൽ അഴിച്ചുവിട്ടിരിക്കുന്ന അരക്ഷിതാവസ്ഥ,  അനന്തരഫലം സ്ലൈയിറ്റ് തുകക്കുന്നതുപോലെ തുടച്ചാൽ പോകില്ല വരും തലമുറകൾ സഹിക്കേണ്ടി വരും.
ബി എൽ എം, ആൻറ്റിഫാ പ്രസ്ഥാനങ്ങൾ നടത്തുന്ന പ്രകടനങ്ങൾ സമാധാന വഴികളിൽ എന്നാരും കരുതേണ്ട. നിരവധി മാധ്യമങ്ങൾ ഇവരുടെ ചെയ്തികൾ സത്യസന്ധമായി അവതരിപ്പിക്കുവാൻ മടിക്കുന്നു കാരണം മാധ്യമങ്ങളുടെ പ്രവർത്തന കേന്ദ്രങ്ങൾ ആക്രമിക്കപ്പെടുമെന്നുള്ള ഭീതിയിൽ.ഈ ലേഖകൻ എഴുതുന്നത് ഗുണ്ടകൾ മലയാളം വായിക്കില്ല എന്ന ധൈര്യത്തിൽ.

തിരഞ്ഞെടുപ്പുകൾക്ക് പ്രാധാന്യതഉണ്ട് നിരവധി പട്ടണങ്ങളിൽ സംസ്ഥാനങ്ങളിൽ ആക്രമികളുടെയും കൊള്ളിവയ്പ്പുകാരുടെയും അഴിഞ്ഞാട്ടങ്ങൾ നടക്കുന്നു? ടെക്സസിലും ഫ്ലോറിഡയയിലും എന്തുകാരണത്താൽ ബി ൽ എം, ആൻറ്റിഫാ ഇവർ വിലസുന്നില്ല?

പട്ടണങ്ങൾ ഭരിക്കുന്ന നേതാക്കളുടെ ജീവനും സ്വത്തും സുരക്ഷിതം അവരുടെകൂടെ സുരഷാസേന, വീടുകൾക്ക് കാവൽ അതുപോലാണോ സാധാരണ തോമാച്ചൻറ്റെയും, പട്ടേലിൻറ്റെയും അവസ്ഥ? പട്ടണങ്ങളിൽ അക്രമികളുടെ നശീകരണത്തിന് ഇര ആയിട്ടുള്ളത് ആമസോണോ, ഗൂഗിളോ ഒന്നുമല്ല സാധാരണക്കാരുടെ വീടുകൾ വ്യാപാര സ്ഥാപനങ്ങൾ.

വരുന്ന തിരഞ്ഞെടുപ്പിൽ ബൈഡൻ വിജയിക്കുന്നു ഡെമോക്രാറ്റ്സ് കോൺഗ്രസ്സ് മുഴുവൻ കൈയ്യടക്കുന്നു. ആരെങ്കിലും കരുതുന്നുണ്ടോ നഗരങ്ങളിൽ കൊലവിളിക്കുന്ന കഷ്മലർ പിന്മാറുമെന്ന്? ഇവർക്ക് ശക്തി വര്‍ദ്ധിക്കുകയേഉള്ളു .
ബി ൽ എം, ആന്റ്റിഫാ ഇവർക്ക് ഒരു രാഷ്ട്രീയവുമില്ല പാർട്ടിയുമില്ല ഇവർ ഇപ്പോൾ നടത്തുന്നത് ഡെമോക്രാറ്റ് പാർട്ടിയെ മുതലെടുത്തു അവരുടെ ശക്തി വർദ്ധിപ്പിക്കുക. സ്റ്റാലിൻ, മാവോ, പോലുള്ള മൺമറഞ്ഞ കമ്മ്യൂണിസ്റ്റ് നേതാക്കളാണ് ഇവരുടെ ആദര്‍ശ പുരുഷർ. തങ്ങളുടെ വഴിയിൽ നടക്കാത്തവരെ നശിപ്പിക്കുക.

ഇവരുടെ ഉദ്ദേശം അമേരിക്കയുടെ സാമ്പത്തിക കെട്ടുറപ്പ് നശിപ്പിക്കുക  കൊറോണ വൈറസ് സംക്രമണത്തിൽ നിന്നും രാജ്യം താങ്ങാനാവാത്ത നഷ്ട്ടം അനുഭവിക്കുന്ന സമയം നിരവധി ചെറുകിട വ്യാപാരികൾ തിരോധാനം നേരിടുന്ന സമയം. വീണുകിടക്കുന്നവനെ തല്ലുക അതാണ് ഇവിടെ സംഭവിക്കുന്നത്.
സാമ്പത്തിക ശേഷി നശിച്ചാൽ പുറകെ മറ്റെല്ലാ വ്യവസ്ഥിതികളും ഇന്നു കാണുന്ന ജീവിതംവരെ വിരാമത്തിലെത്തും. വെനസൂലയിൽ ഇന്നു കാണുന്ന ഭരണരീതി ഇവിടെ സംജാതമാകും. പണവുള്ളവൻ മറ്റു സ്ഥലങ്ങളിലേയ്ക്ക് രക്ഷപ്പെടും. ഇടത്തരക്കാർ അവരുടെ സ്വാതന്ദ്ര്യം, അവകാശം  ഉപേഷിക്കേണ്ടിവരും ഭരണാധികളുടെ അടിമകളായി മാറും.

രാജ്യാന്തിര തലത്തിൽ അമേരിക്ക നശിച്ചു  കാണുന്നതിന് ആഗ്രഹിച്ചു , പലേ രീതികളിൽ അരാജകത്വവാദികളെ പ്രോത്സാഹിപ്പിക്കുന്നവർ നിരവധി. ചൈന, റഷ്യ, ഇറാൻ പോലുള്ള രാജ്യങ്ങളായിരിക്കും അമേരിക്കയുടെ അധംപധനത്തിൽ നിന്നും നേട്ടങ്ങൾ കിട്ടുന്നവർ.ഇന്ത്യ വരെ ചൈനയുടെ നിയന്ത്രണത്തിൽ എത്തും.
കറുത്ത വാർഗ്ഗക്കാരുടെ ഉന്നമനത്തിന് രൂപംകൊണ്ട, ൻ എ എ സി പി പോലുള്ള ആദ്യകാല സംഘടനകൾ B L M, ആൻറ്റിഫാ ക്കുമുന്നിൽ അടിയറവ് പറഞ്ഞിരിക്കുന്നു ഒട്ടുമുക്കാൽ കറുത്ത വർഗ്ഗ നേതാക്കൾ ഇവരുടെ താളത്തിന് തുള്ളുന്നു.

ബി ൽ എം ഇന്നൊരു ബില്യൺ ഡോളർ പ്രസ്ഥാനമായി വളർന്നിരിക്കുന്നു ഇവർ ഉപദ്രവിക്കും ഉപോല്‍പന്നങ്ങൾ ബഹിഷ്‌ക്കരിക്കും എന്നപേടിയിൽ വ്യവസായ, വാണിജ്യ സ്ഥാപനങ്ങൾ സംഭാവന എന്നപേരിൽ ഇവർക്ക് പണം നിർലോഭം നൽകുന്നു.

വരുന്ന തിരഞ്ഞെടുപ്പിൽ ഇവർ തികഞ്ഞ വാശിയിൽ രംഗത്തു കാണും ട്രംപിനെ തോൽപ്പിച്ചു റിപ്പബ്ലിക്കൻ പാർട്ടിയെ വകവരുത്തുന്നതിനായി. ഇതുപോലുള്ള അരാജകത്വ,വിപ്ലവകാരികളെ അമേരിക്കയിൽ വളർത്തി വലുതാക്കണമോ സമ്മതിദായകർ തീരുമാനിക്കുക.


Join WhatsApp News
MAGeorge 2020-07-28 12:58:11
മലയാളം വായിക്കുന്നവർ ഇവിടുത്തെ തെരെഞ്ഞെടുപ്പിൽ ഒരു ഘടകമാണോ? അരാജകത്വം ഇൻഡ്യൻ വംശജരെ സംബന്ധിച്ച് ഒട്ടും സ്വീകാര്യമായ കാര്യമല്ല. ബയഡൻ പ്രസിഡന്റായാൽ ആന്റി ഫായും BLM ഉം ശക്തി പ്രാപിക്കും എന്നത് ഒരു ഊഹം മാത്രം. ആരു പ്രസിഡന്റായാലും അമേരിക്കയുടെ ദേശീയ നയത്തിൽ ശക്തമായ ഒരു നിലപാടുണ്ടാകും. Trump ന്റെ നിലപാടുകളോടുള്ള വിയോജിപ്പ് ആന്റിഫായ്ക്കനുകൂലമെന്ന് തെറ്റിദ്ധരിക്കരുത്. ഇവിടെ വേണ്ടത് ഒരു സമാധാന അന്തരീക്ഷമാണ്, ഒരു വെടിനിർത്തൽ. Trump ന്റെ നാവ് അതിന് തയ്യാറായാൽ ഒട്ടേറെക്കാര്യങ്ങൾ സാധാരണ നിലയിലേക്ക് വരും. Democratic പാർട്ടിക്കും ബൈഡനും അത് തന്നായറിയാം. അതുകൊണ്ട് ലേഖകൻ ഒട്ടും ഭയക്കണ്ടാ, ധൈര്യമായി എഴുതിക്കോളൂ.
BobyVarghese 2020-07-28 14:48:03
I used to write a short article every month in our local newspaper. They will not accept fake name like this publication. They always publish my name as well as the name of my town. I stopped writing 3 months ago. I will be inviting trouble for my family if I continue writing. Antifa is anti-American. If they are successful in bringing any change, that process will not be reversible. The USA as we know will be gone for ever.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക