Image

അല്ല പിന്നെ (ആക്ഷേപഹാസ്യം -രാജന്‍ കിണറ്റിങ്കര)

രാജന്‍ കിണറ്റിങ്കര Published on 27 July, 2020
അല്ല പിന്നെ (ആക്ഷേപഹാസ്യം -രാജന്‍ കിണറ്റിങ്കര)
സുഹാസിനി.. എന്താ രാവിലെ മോബൈല്‍ സ്‌ക്രീനില്‍ നോക്കി പുഞ്ചിരിക്കുന്നത്
ശശി പന്‍വേല്‍ : ഞാനൊന്ന് ഫെയ്മസ് ആവാന്‍ ശ്രമിക്കാണ്

സുഹാസിനി.. ആഹാ, മോബൈലില്‍ നോക്കി പുഞ്ചിരിച്ചാല്‍ ഫെയ്മസാവോ?
ശശി: എടീ അതല്ല , എന്റെ എആ പേജ് വിസിറ്റ് ചെയ്യുന്നവരുടെയും ലൈക്ക് ചെയ്യുനവരുടെയും എണ്ണം നോക്കി ചിരിച്ചതാ

സുഹാസിനി.. അത് രണ്ട് പേരല്ലേ നോക്കാറുള്ളു ഞാനും നിങ്ങളും
ശശി .. അത് പണ്ട്. ഇന്നലെ മുതല്‍ നൂറ് കണക്കിന് പേരാ എന്റെ പേജ് നോക്കുന്നത്
സുഹാസിനി - അതെന്താ? ആരെങ്കിലും അനുസോചന സന്ദേശം ഇട്ടോ അറിയാതെ ?
ശശി: അതല്ല ലൈക്ക് കൂട്ടാന്‍ ഒരു ചെറിയ പ്രയോഗം നടത്തി


സുഹാസിനി..  അതെന്ത്?
ശശി .. ശശി പന്‍വേല്‍ എന്ന പേരില്‍ ഒരു എആ പേജ് നടക്കുന്നുണ്ട്. അതിന് ഞാനുമായി ഒരു ബന്ധവുമില്ല എന്നൊരു പോസ്റ്റിട്ടു.

സുഹാസിനി - അത് നിങ്ങളുടെ പേജ് തന്നെയല്ലേ
ശശി. അതെടീ, പക്ഷെ ആളുകള്‍ക്ക് ഫെയ്ക്ക് നോക്കാനാണിഷ്ടം. ഫേയ്‌ക്കെന്ന് കരുതി ആളുകള്‍ നോക്കുന്നത് എന്റെ ഒറിജിനല്‍ പേജ് തന്നെയാ..

സുഹാസിനി :  എങ്കില്‍ എനിക്കും ഒന്ന് ഫെയ്മസാവണം
ശശി ..  നീയെന്ത് ചെയ്യാന്‍ പോകുന്നു?

സുഹാസിനി..  ശശി പന്‍വേലിന്റെ ഭാര്യയെന്ന പേരില്‍ ഒരാള്‍ ഇറങ്ങിയിട്ടുണ്ട്. അതിന് ഞാനുമായി യാതൊരു ബന്ധവുമില്ല എന്ന് പോസ്റ്റിടും.     അല്ല പിന്നെ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക