Image

കോമഡി സൂപ്പര്‍ സ്റ്റാഴ്‌സ്‌ മെഗാഷോ ഷിക്കാഗോയില്‍

Published on 01 June, 2012
കോമഡി സൂപ്പര്‍ സ്റ്റാഴ്‌സ്‌ മെഗാഷോ ഷിക്കാഗോയില്‍
ഷിക്കാഗോ: മലയാള ചലച്ചിത്ര ലേകത്ത്‌ ഹാസ്യനിരയില്‍ പ്രഗത്ഭരായ ഇന്ദ്രന്‍സ്‌, കല്‍പ്പന, കലാഭവന്‍ പ്രചോദ്‌ തുടങ്ങിയ സിനിമാതാരങ്ങളും വൊഡാഫോണ്‍ കോമഡി സ്റ്റാര്‍റിലെ ശശാങ്കന്‍, ബിനു അടിമാലി, രോജിന്‍ തോമസ്‌, കോട്ടയം ദലീപ്‌, അവതാരിക ശ്രുതി മേനോന്‍ എന്നിവരും ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം നജീം അര്‍ഷാദ്‌, സബിത യേശുദാസ്‌, ഗായകന്‍ ജെഫ്രി ഇക്‌ബാല്‍ എന്നിവരും ഒത്തുചേരുന്ന സൂപ്പര്‍ മെഗാ ഷോ ഷിക്കാഗോയില്‍ ഓഗസ്റ്റ്‌ 12-ന്‌ വൈകിട്ട്‌ 6 മണിക്ക്‌ ഷിക്കാഗോ സെന്റ്‌ മേരീസ്‌ ക്‌നാനായ യാക്കോബായ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഡെസ്‌പ്ലെയിന്‍സ്‌ മെയിന്‍ ഈസ്റ്റ്‌ ഹൈസ്‌കൂള്‍ (ഡെംസ്റ്റര്‍ ആന്റ്‌ പോട്ടര്‍ റോഡ്‌) ഓഡിറ്റോറിയത്തില്‍ അരങ്ങേറും.

ക്‌നാനായ യാക്കോബായ നോര്‍ത്ത്‌ അമേരിക്ക, കാനഡ, യൂറോപ്പ്‌ മേഖല ആര്‍ച്ച്‌ ബിഷപ്പ്‌ ആയൂബ്‌ മോര്‍ സില്‍വാനോസ്‌, ഇടവകാംഗം ഷാജി മുണ്ടയ്‌ക്കലിന്‌ ആദ്യ ടിക്കറ്റ്‌ നല്‍കി ഉദ്‌ഘാടനം നിര്‍വഹിച്ചു.

സംഗീതവും, നൃത്തവും, ഹാസ്യവും ഒത്തുചേരുന്ന ഈ പരിപാടിയുടെ ടിക്കറ്റിനും കൂടുതല്‍ വിവരങ്ങള്‍ക്കും റവ.ഫാ. തോമസ്‌ മേപ്പുറത്ത്‌ (630 873 0998), ബിജോയ്‌ മാലത്തുശേരില്‍ (630 439 5855), രാജു മാലിക്കറുകയില്‍ (224 619 0455), ബാലു മാലത്തുശേരില്‍ (847 208 6319), ഡോ. ബൈജു പള്ളത്തറ (815 272 5685), ലെജി പട്ടരുമഠത്തില്‍ (630 709 9075), പ്രകാശ്‌ ചെറിയമുഴയില്‍ (630 901 8711), ഷാജി മുണ്ടയ്‌ക്കല്‍ (847 791 3013), സജി കളരിത്തറ (630 299 6076), ജീവന്‍ ഇലപ്പുങ്കല്‍ (816 803 9487).

പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ബിജോയ്‌ മാലത്തുശേരിലും, കണ്‍വീനര്‍ രാജു മാലിക്കറുകയിലും ആണ്‌. ഇടവക പി.ആര്‍.ഒ ലെജി പട്ടരുമഠത്തില്‍ അറിയിച്ചതാണിത്‌.
കോമഡി സൂപ്പര്‍ സ്റ്റാഴ്‌സ്‌ മെഗാഷോ ഷിക്കാഗോയില്‍
കോമഡി സൂപ്പര്‍ സ്റ്റാഴ്‌സ്‌ മെഗാഷോ ഷിക്കാഗോയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക