Image

മോശയുടെ വഴികള്‍ (ഭാഗം-3: സാംസി കൊടുമണ്‍)

Published on 23 July, 2020
മോശയുടെ വഴികള്‍ (ഭാഗം-3: സാംസി കൊടുമണ്‍)
അഞ്ച്

ഹോട്ടലില്‍ തിരിച്ചെത്തി എല്ലാവരും പ്രാര്‍ത്ഥനാ മുറിയിലേക്കാണ് പോയത്. എല്ലാവര്‍ക്കും ലഭിച്ച സുഖയാത്രയ്ക്കായി ദൈവത്തോട് നന്ദി പറഞ്ഞ് അച്ചന്‍ പ്രാര്‍ത്ഥിച്ചു. ഡാളസുകാരും, സ്റ്റാറ്റനയലന്റു കാരും,ന്യൂയോര്‍ക്കുകാരും പ്രാര്‍ത്ഥനക്ക് നേതൃത്വം കൊടുത്തു. എല്ലാവരും പരസ്പരം വിശദമായ പരിചയപ്പെടലിനും അതുവേദിയായി.

എട്ടരയ്ക്ക്മുന്നെ എല്ലാവരും ഡിന്നര്‍ കഴിച്ചിരിക്കണമെന്നും, രാവിലെ ആറുമുതല്‍ പ്രഭാത ഭക്ഷണം തയ്യാറാണന്നും, ഏഴരയോടുകൂടി എല്ലാവരും പ്രധാനഹാളില്‍ നിന്നും ബസ്സില്‍ കയറണമെന്നുമുള്ള മുന്നറിപ്പുകളൂമായി അച്ചന്‍ എല്ലാവര്‍ക്കും ശുഭരാത്രി നേര്‍ì.

അഞ്ഞൂറിലധികം പേര്‍ക്കിരിക്കാവുന്ന ഡൈനിങ്ങ് ഹാളില്‍ നല്ല തിരിക്ക്. ഒരോêത്തരും തങ്ങള്‍ക്ക് ഇഷ്ടമാകുമെന്ന പ്രതീക്ഷയില്‍ എന്തൊക്കയെ പാത്രങ്ങളില്‍ കോരിനിറച്ച് ഒരൊ സീറ്റുകള്‍ പിടിച്ചു. വിവിധ പ്രദേശങ്ങളിലെ രുചിഭേദങ്ങളിലിലേക്ക് നാക്ക് വഴങ്ങുന്നില്ല എന്ന തിരിച്ചറിവില്‍ ഒന്നു രുചിച്ച് മാറ്റിവെíുന്നു. ബ്രഡും, ബട്ടറും സലോമിയുടെ രുചിയെ തൃപ്തിപ്പെടുത്തിയപ്പോള്‍, സോളമന്‍ എന്തെല്ലാമോ രുചിക്കൂട്ടുകളുമായി മല്ലടിച്ച് മുഖം ചുളിക്കുന്നുണ്ടായിരുന്നു. ടേബിളിലെ മറ്റു പങ്കാളികളുടെയും അവസ്ഥ അങ്ങനെയൊക്കെത്തന്നെയായിരുന്നു. എന്നാല്‍ ഒന്നോ രണ്ടോ പേര്‍ തങ്ങള്‍ക്കെന്തും വഴങ്ങും എന്ന മട്ടില്‍ കത്തിയും മുള്ളും വെച്ചു പെരുമാറുന്നു. പശുവിന്റെ നാക്കിന് നല്ല രുചിയുണ്ടായിരുന്നു എന്നാരോ പറയുന്നതുകേട്ടു പലരുടേയും ഉള്ളില്‍ നിന്നും ഒരോക്കാനം പുറത്തേയ്ക്കുവന്നു. എല്ലാവരും പരസ്പരം കണ്ണില്‍ കണ്ണില്‍ നോക്കി.
രൂചിഭേദങ്ങളാണൊരുത്തരേയും വുത്യസ്തരാക്കുന്നതെന്ന ഒരു തത്ത്വം സോളമന്‍ ഉള്ളില്‍ കുറിച്ചു. ഒടുവില്‍ എല്ലാവരും ഒരു കാര്യത്തില്‍ സമരാണെന്നു തോന്നി. ഭക്ഷണാനന്തരം ഒരോരുത്തരും ബാഗിന്റെ രഹസ്യ അറകളില്‍ നിന്നും എടുത്ത കൈ നിറയെ ഗുളികകള്‍ വായിലിട്ട് ടേബിളിലെ വെള്ളം പèവെച്ചു. തുല്ല്യദുഃഖിതര്‍ എന്ന ഒരു ഭാവം എല്ലാവരുടേയും മുഖത്തു കാണാമായിരുന്നു. ഈജിപ്റ്റില്‍ വെള്ളം ഒരമൂല്യവസ്തുവാണ്. രാത്രിയിലെ ആവശ്യത്തിനായി മൂന്നു ഡോളര്‍ വിലയില്‍ ഒരു കുപ്പി വെള്ളവും കരുതി ഒരോêത്തരായി ശുഭരാത്രി നേര്‍ന്നു.

യാത്രാക്ഷീണംകൊണ്ട് സലോമി വളരെപെട്ടന്ന് ഉറക്കത്തിന്റെ താഴ്‌വാരങ്ങളിലേക്കിറങ്ങി. സോളമന്റെ മനസ്സപ്പോഴും മോശക്കൊപ്പമായിരുന്നു. സാറയുടെ വീട്ടില്‍ നിന്നും അവന്‍ എങ്ങോട്ട് ഓടി?
 “”ഫറവോന്റെ ചാരന്മാര്‍ എവിടെയും നിന്നെ തേടുന്നുണ്ട്. ഇനി രണ്ടു നാള്‍ കൂടി നീ ഒളിക്ക അപ്പോഴേയ്ക്കും അവര്‍ നിന്നെ കാണാഞ്ഞിട്ട് ദൂരെ ദേശങ്ങളിലേക്ക് പൊíൊള്ളും. അപ്പോള്‍ നീ അവര്‍ക്ക് പിന്നില്‍ ഒരു രാത്രി അകലത്തില്‍ നടക്കേണം.’’ വളരെ അനുഭവസമ്പത്തുള്ള ഒരു ഒളിപാര്‍പ്പുകാരിയെപ്പോലെ സാറ അവനെ ഉപദേശിച്ചു. അവന്‍ കൗതുകത്തോട് സാറയെ നോക്കി. അവന്റെ കണ്ണുകളില്‍ നന്ദിയുടെ പച്ചപ്പുകള്‍ വിരിയുന്നു. അവന്റെ കണ്ണുകളുടെ ചുംബനം അറിഞ്ഞിട്ടും അറിയാത്തവളെപ്പോലെ അവള്‍ അവന് വഴികാട്ടി. അവര്‍ രണ്ടാളും വേഷം മാറി. അവള്‍ ഗര്‍ഭിണിയായ ഒരു മിസ്രയും സ്ത്രീയായും, അവന്‍ അവളുടെ ഭര്‍ത്താവായും. അവളുടെ കുടിലുന് പടിഞ്ഞാറ്, നൈയിലിലേക്കിറങ്ങുന്ന ചരുവില്‍ കുറുക്കന്‍ ഗുഹയില്‍ അവള്‍ അവനെ ഇരുത്തി.
“”ഇവിടെ ആരും വരില്ല. ഞങ്ങള്‍ ആടിനെ മേയിക്കാന്‍ വരുമ്പോള്‍ ഒളിച്ചു കളിക്കുന്ന സ്ഥലമാ... എന്നാലും സൂക്ഷിച്ചോണം. ഞാന്‍ നാളെ രാത്രിയില്‍ വì വിളിçന്നവരേയും വെളിയില്‍ വരരുത്.’’ അവള്‍ മടിçത്തില്‍ നിന്നും രണ്ട് യവത്തിന്റെ അപ്പം എടുത്തവന് കൊടുത്തു. അതുവരേയും അവന്‍ വിശപ്പിനെക്കുറിച്ചോര്‍ത്തിരുന്നില്ല. അപ്പം വാങ്ങി അവന്‍ അറിയാതെ അവളെ അനുഗ്രഹിച്ചു. നീ കരുതലിന്റെ മാലാഖ. യഹോവ നിന്നെ കൈവെടിയുകയില്ല. അവന്‍ അവനേടു തന്നെയെന്നപോലെ പറഞ്ഞു. സാറ ഉള്ളില്‍ ചിരിച്ചു.

അവന്‍ ഗുഹയിലേക്ക് കടന്നപ്പോല്‍ അവള്‍ ഗുഹയുടെ കവാടത്തില്‍ ചെറിയ കാട്ടുകല്ലുകള്‍ കൂട്ടി കാന്ാടുകളെ മറച്ച് തെളിവുകള്‍ ഇല്ലാതാക്കി. “”മലമ്പന്നികളേയും, കുറുക്കാന്മാരേയും സൂക്ഷിക്കണം.’’ ഗുഹയിലേç കടക്കുന്ന മോശയോടായി പറഞ്ഞവള്‍ നടന്നു. ഗുഹയില്‍ അവന്‍ ആദ്യമായിരുന്നു. ഇവിടൊക്കെ ഒത്തിരി ചുറ്റി നടന്നിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു ഗുഹ ഒരിക്കലും കണ്ടിട്ടില്ല. അകത്തേക്ക് കടക്കുംത്തോറും പാറയുടെ വിള്ളല്‍ വലുതായി വരുന്നു. അടിയില്‍ വലിയ പ്രവാഹത്തിന്റെ ഇരമ്പല്‍. പാറíടിയില്‍ എവിടെയോ വെള്ളക്കെട്ടുകള്‍ അവന്‍ അറിഞ്ഞു. എല്ലാ അറിവുകളും നാളേíായി അവന്‍ ഉള്ളില്‍ സംഗ്രഹിച്ചു. സാറായുടെ സ്‌നേഹത്തേയും കരുതലിനേയും ഇതിന്മുമ്പവന്‍ അറിഞ്ഞിരുന്നില്ല. അതു തിരിച്ചറിയാന്‍ അവന് സമയമുണ്ടായിêന്നില്ല. അവന്‍ രണ്ടുനാള്‍ മുമ്പ് വരേയും സാധാരണക്കാരാന്‍ അല്ലായിêì. മുന്തിയ പരിഗണനകിട്ടിയിêന്ന ഫറവോന്റെ പുത്രിയുടെ വളര്‍ത്തുമകനായിരുന്നു. സാറായെപ്പോലെ കുടിലുകളില്‍ താസിക്കുന്നവരെ ശ്രദ്ധിക്കാന്‍ സമയമില്ലായിരുന്നു. അവന്റെ സമപ്രായക്കാര്‍ അടിമവേലക്കാരയിരുന്നപ്പോള്‍, അവന്‍ സ്വപ്നങ്ങളുമായി നടന്നു. വിമോചനത്തിന്റെ സ്വപ്നങ്ങല്‍ കണ്ടു. എന്നാലും ആ കുടിലുകളില്‍ അവന്‍ പോയിട്ടുണ്ട്. സാറയെ എന്തേ അന്ന തിരിച്ചറിഞ്ഞില്ല. അവന്‍ സ്വയം ചോദിച്ചു.

പച്ചമുളകും സാവാളയും കടിച്ച്, അവള്‍ കൊടുത്ത യവത്തിന്റെ അപ്പം തിന്നുമ്പോള്‍ അവളുടെ കുസൃതികണ്ണുകളും, ചുണ്ടില്‍ തത്തിക്കളിക്കുന്ന ചിരിയും അവനെ ഉത്തേജിതനാക്കിക്കൊണ്ടേയിരുന്നു. ഒരടിമയുടെ ആഹാരം ഇത്ര രുചികരമായി ഇതിëമുമ്പവന് തോന്നിയിട്ടില്ല. കാരണം അവന്‍ ഒരടിമയെപ്പോലെ അല്ലായിരുന്നു. ഗോതമ്പ് മാവിന്റെ അപ്പത്തിനൊപ്പം അവന് ഉരുളക്കിഴങ്ങുകറിയും, പരിപ്പും കിട്ടിയിരുന്നു. ഇറച്ചും പാലും കൊട്ടാരം അവന് കൊടുത്തിരുന്നു. എല്ലാം കഴിഞ്ഞു. ഫറവോന്‍ തന്നെ കൊല്ലുമായിരിക്കും. ഇല്ല പിടി കൊടുക്കില്ല. എനിക്ക് എന്റെ ജനത്തിëവേണ്ടി ജീവിക്കണം. എല്ലാ സുഖങ്ങളും നഷ്ടപ്പെടട്ടെ. എനിക്ക് ഒരബ്രായനായാല്‍ മതി. അബ്രഹാമിന്റേയും, യിസഹാക്കിന്റേയും, യാക്കോബിന്റേയും ദൈവം എനിക്ക് തുണയാæം. അവന്‍ വെറുതെ സ്വയം ധൈര്യപ്പെടുത്തിക്കൊണ്ടിരുന്നു..

അപ്പനും അമ്മയും ഇപ്പോള്‍ തന്നെക്കാണാതെ കരയുന്നുണ്ടാæം. സാറ അവരോടു കാര്യങ്ങള്‍ പറയുകതന്നെ ചെയ്യും. അവള്‍ അവരെ സമാധാനിപ്പിçമായിരിക്കും. അഹറോന്‍  ഇപ്പോള്‍ അധിക സമയവും അപ്പന്‍ വീട്ടിലാണ്. കഥകള്‍ കേള്‍ക്കാന്‍ അപ്പനോടു ചേര്‍ന്നു കിടക്കുന്നുണ്ടാവും. അവന്‍ അധിക അദ്ധ്വാനത്തിന്റെ ഭാരത്താല്‍, അപ്പന്‍ കഥപകുതിയാക്കുമ്പോഴേçം ഉറങ്ങാറാണ് പതിവ്. അമ്മ എന്തു ചെയ്യുന്നു ആവോ? ലോകെത്തെവിടെയെങ്കിലും സ്വന്തം അമ്മ കൂലിക്കാരിയായി സ്വന്തംമകന് പാലുകൊടുക്കേണ്ടിവന്നിട്ടുണ്ടോ? ഒരടിമയുടെ വിധി. അമ്മയെന്ന് വിളിക്കുന്ന ഫറവോന്റെ മകളും തന്നോടു കരുണകാട്ടിയില്ലെ. ആരും അറിയാതെ തന്നെ വളര്‍ത്താന്‍ കൊടുത്തില്ലെ. അവര്‍ക്ക് തന്നെ കൊന്നു കളയാന്‍ ഏല്‍പ്പിക്കാമായിരുന്നു. അങ്ങനെ പലരുടെ കരുണയാé തന്റെ ജീവിതം.

ഇപ്പോള്‍ ഇതാ സാറയുടെ കരുണയാല്‍ ഈ ഗുഹയില്‍ താന്‍ തടവുകാരനായിരിക്കുന്നു. ഒപു കൊലപാതകി. തനിക്ക് ചുറ്റും വിചാരണ നടക്കുന്നു. ചെയ്തതു ശരിയോ. അറിയില്ല. അന്യായമായി ഒരുത്തനെ അടിര്‌രുന്നതു കണ്ടപ്പോള്‍... സാറായുടെ അപ്പനെ അടിച്ച് എല്ലൊടിച്ചെന്നു കേട്ടപ്പോള്‍ തുടങ്ങിയ അശാന്തി ആ കൊലപാതകത്തില്‍ കൊണ്ടെത്തിക്കയായിരുന്നു ഇനി എന്താ ചെയ്യുക. കരയണം. സാറ എവിടെ അവളുടെ മടിയില്‍ കിടന്ന് ഒന്നേങ്ങി കരഞ്ഞെങ്കില്‍. സാറാ അതാ നടന്നു വരുന്നു. അവള്‍ തന്റെ മുഖം കൈകള്‍കൊണ്ടു തലോടുന്നു. ധാരയായൊഴുæന്ന കണ്ണുനീര്‍ അവള്‍ തുടയ്ക്കുന്നു.. സാറാ നീ പോകരുത്. എനിക്ക് പേടിയാകുന്നു. ഞാന്‍ നിന്റെ മടിയില്‍ ഉറങ്ങട്ടെ. അവന്‍ ഉറങ്ങി. ഒരു രാവും ഒരു പകലും. വരാന്‍ പോæന്ന നീണ്ടയാത്രയില്‍ ഉറക്കമില്ലാത്ത രാത്രികള്‍ക്കുവേണ്ടികൂടിയുള്ള ഉറക്കമായിരുന്നു.

ഗുഹാമുഖത്ത് മറ്റാരും കാéന്നില്ലന്നുറപ്പുവരുത്തി അവന്‍ സാറയ്ക്കുവേണ്ടി കാത്തു. അവള്‍ കൊണ്ടുവരുന്ന വാര്‍ത്ത എന്തായിരിçമോ? നിലാവ് ഉദിച്ചുയരാന്‍ തുടങ്ങിയിരുന്നു. ആകാശ നീലിമയില്‍ വെണ്‍മേഘങ്ങള്‍ എന്തൊ വലിയ കാര്യങ്ങള്‍ സ്വയം ഏറ്റെടുത്തവരെപ്പോലെ പരതി നടക്കുന്നു, അതെ ഈ പ്രകൃതി എല്ലാവരേയും എന്തെങ്കിലും ഒക്കെ ഏല്‍പ്പിച്ചിട്ടുണ്ടാകും. അതു തിരിച്ചറിഞ്ഞവന്പിന്നെ തിരിഞ്ഞോടാന്‍ എവിടെ ഇടം. അവന്‍ ഭാവിയെക്കുറിച്ചായിരുന്നു ചിന്തിച്ചത്. തന്റെ കര്‍ത്തവ്യം തിരിച്ചറിഞ്ഞവനെപ്പോലെ അവന്റെ ഉള്ളില്‍നിന്നും ഒê ചെറു ചിരി വിടര്‍ന്നു. അവന്റെ ആശങ്കകള്‍ ഒക്കെ എവിടെയോ മറഞ്ഞു. അങ്ങു ദൂരെ അവള്‍ നടന്നുവരുന്നതവന്‍ കണ്ടു. അവന്റെ ഹൃദയത്തില്‍ ആശ്വാസത്തിന്റെ æളിര്‍.

വന്ന പാടെ അവള്‍ പറഞ്ഞു: “”എത്രയും വേഗം എങ്ങോട്ടെങ്കിലും പോകണം. ജനം ആകെ അബ്രായര്‍ക്കെതിരായിരിക്കയാണ്. ചാരന്മാര്‍ ഇന്നലേയും വീടിë ചുറ്റും കാവലിണ്ടായിരുന്നു.’’
“”ഞാന്‍ എങ്ങോട്ടെങ്കിലും പോകുകയാണ്. പക്ഷേ തിരിച്ചുവരും. ശക്തിയും ബലവും ഉള്ളവനായി. നീ നമ്മുടെ ജനതയോടു പറയേണം ഭീരുവിനെപ്പോലെ ഒളിച്ചൊടുകയല്ല ഞാനെന്ന്. അഹറോനെ നീ കാണണം. അവനെ ഞാന്‍ സ്‌നേഹിക്കുന്നുവെന്നു പറയണം.’’ അവന്റെ കണ്ണുകളില്‍ നിശ്ചയദാര്‍ഡ്യത്തിന്റെ അലകള്‍ ഓളം വെട്ടി. സാറ കൊടുത്ത ആട്ടിടന്മാര്‍ക്കുള്ള നീളന്‍ æപ്പായവും വടിയും അവന്‍ ഏറ്റുവാങ്ങി. അതൊരു ആള്‍മാറാട്ടത്തിനുള്ള സൂചനയായിരുന്നു. രണ്ടു സേര്‍ യവത്തിന്റെ മാവും, ഒരന്ം എണ്ണയും, യവത്തിന്റെ ചൂടുള്ള നാലപ്പവും പൊതിഞ്ഞ തുണിക്കെട്ടും അവള്‍ അവന് കൊടുത്തു പറഞ്ഞു; ‘ ഇതു വഴിയാഹാരമാണ്. ഇതു തീരുമ്പോള്‍ മാര്‍ഗം നീ കണ്ടെത്തെണം.’ കുടിക്കാëള്ള തുകല്‍ സഞ്ചി അവന്റെ തോളില്‍ തൂക്കി ഒരമ്മയെപ്പോലെ അവനെ ആശിര്‍വദിച്ചു. ഒê കാമുകിയെപ്പോലെ അവനെ ചുംബിച്ചു. ഒê പടനായകനെപ്പോലെ അവനെ ഉത്തേജിപ്പിച്ചു. എന്നിട്ട് യാത്രാ മൊഴിയായി പറഞ്ഞു.

“”പെരുവഴികളും, നടപ്പാതകളും ഉപേക്ഷിക്ക. പകരം പാറക്കെട്ടുകളും അടിവാരങ്ങളും തേടുക. നിന്റെ വാര്‍ത്തകള്‍ക്കായി ഞാന്‍ കാത്തിരിക്കും.””
 
അവന്‍ മുഷിഞ്ഞ നീളന്‍ കോട്ടും, തലപ്പാവും, കൈയിലെ നീളന്‍ വടിയുമായി ഉറച്ച കാല്‍വെപ്പുകളോടെ നടന്നു. നിലാവ് ഉദിച്ചുദിച്ചു വêìണ്ടായിരുന്നു. സാറ അവന്റെ പോç നോക്കി വിതുമ്പി.

  
ആറ്

 രാവിലെ അഞ്ചരമണിക്കു തന്നെ സലോമി തയ്യാറായിരിക്കുന്നു. ഒരു തീര്‍ത്ഥാടകയുടെ ഉണര്‍വ്വും പ്രസരിപ്പും അവളില്‍ ഉണ്ടായിരുന്നു. മുട്ടുവേദനയും, പെടലിയ്ക്കുവേദനയും, തോളെല്ലിന്റെ തേയ്മാനങ്ങളും ഒക്കെ മറന്ന്. അവള്‍ സോളമനെ കുലിക്കി വിളിച്ച് കട്ടന്‍കാപ്പി ചൂടോട് കൊടുത്തു. ആറുമണിക്ക് ബ്രെയിക്ക്ഫാസ്റ്റ് എന്നല്ലെ പറഞ്ഞത്. എളുപ്പം റെഡിയാകാന്‍ നോക്ക്. അവളുടെ ഉത്സാഹം മെല്ലെ സോളമനിലേçം വ്യാപരിക്കാന്‍ തുടങ്ങി. എങ്കിലും കഴിഞ്ഞ രാത്രിയിലെ അലച്ചിലും, കഷ്ടതയും അവനെ വിട്ടുമാറിയിêന്നില്ല. ഗുഹയില്‍ നിന്നും ഇറങ്ങി നടന്ന മോശ എങ്ങോട്ടുപോയെന്ന് എത്ര തിരഞ്ഞിട്ടും അവë കണ്ടെത്താന്‍ കഴിഞ്ഞില്ല. മോശ തന്റെ തൊട്ടടുത്തെവിടെയോ ഉണ്ടന്നവനറിയുì. പാറക്കല്ലുകളില്‍ ഊìവടിയുടെ ശബ്ദം കേള്‍çì. പക്ഷേ മോശ മറവായിരിçì. സോളമന്‍ സാറായുടെ æടിലോളം നടì. അയാള്‍ ഉറക്കെ ചോദിച്ചു:
“”സാറാ...സാറാ... മോശയെവിടെ! നിനക്കറിയാതിരിക്കില്ല. നീയല്ലെ അവനെ ഒളിപ്പിച്ചത്.’’ അവള്‍ അപ്പോള്‍ ഉറക്കം വരാതെ വെളിയിലെ നിലാവും നോക്കി അവളുടെ തഴപ്പായയില്‍ ഇരിçകയായിരുന്നു ഒരു ചാരനെയെന്നപോലെ അവള്‍ തന്നെ നോക്കി. എന്നിട്ട് വിദൂരതയില്‍ എവിടെയോ നോക്കി മന്ദഹസിച്ചു. അവളുടെ മന്ദഹാസത്തിലെ നിഗൂഡതകളില്‍ എവിടെയോ മോശ ഒളിഞ്ഞിരിçì എന്ന സോളമന്‍ തിരിച്ചറിഞ്ഞു.

പാലും പഞ്ചസാരയുമില്ലാത്ത കട്ടന്‍ ഊതിçടിçമ്പോഴും അയാള്‍ പæതി മയക്കത്തിലെന്നപോലെ സ്വയം ചോദിçìണ്ടായിരുന്നു: എങ്ങോട്ടു പോയി..?
 
””അര്?’’ സലോമി കേട്ടതിന്റെ ബാക്കിയെന്നപോലെ ചോദിച്ചു. അവളുടെ ശബ്ദത്തിലെ ആശങ്ക അയാളുടെ തലയില്‍ വന്നിടിച്ച് സ്വത്വത്തിലേക്ക് കൂട്ടി, തന്റെ കര്‍മ്മങ്ങളിലേക്ക് നടത്തി. കട്ടിലില്‍ നിìം ഒê സ്വപ്നാടകനെപ്പോലെ എഴുനേറ്റുപോæന്ന സോളമനെ സഹതാപക്കണ്ണുകളാല്‍ നോക്കി സലോമി തലയാട്ടി.

 തലേ അത്താഴമേശയിലെ കൂട്ടുകാര്‍ തന്നെ പ്രഭാതമേശയിലും ഒന്നിച്ചു. യാത്രയില്‍ അറിയാതെ ഉണ്ടാæന്ന ചില സൗഹൃദങ്ങള്‍. ചിലപ്പോള്‍ സമാനചിന്താഗതിക്കാര്‍. ബ്രയിക്ക്ഫാസ്റ്റ് എല്ലാവêം ആസ്വദിച്ചു കഴിച്ചു. ഇനി എപ്പോഴാണടുത്ത ആഹാരം എന്നറിയാത്തതിനാല്‍ ഒì രണ്ടു ഫ്രുട്ടെങ്കിലും കêതിയാല്‍ ഷുഗര്‍ പ്രോബ്ലം ഉള്ളവര്‍ക്ക് നന്നായിരിçമെന്നാരോ നിര്‍ദ്ദേശിച്ചു. പെട്ടìതന്നെ പഴക്കൊട്ടകളില്‍ നിìം ആപ്പിളും ഓറഞ്ചും മറ്റും ചില ബാഗുകളിലേക്ക് മാറ്റപ്പെട്ടു. അതൊê പരസ്പര കêതല്‍ ആയിêì.

 ബസിനുള്ളില്‍ ഒരൊരുത്തരം ഇഷ്ടമുള്ള സീറ്റുകള്‍ കിട്ടാëള്ള തിരക്കിലായിêì. മുന്‍നിരയില്‍ സീറ്റു കിട്ടാഞ്ഞതിന്റെ മുറുമുറുപ്പില്‍ ആരോ പറയുì. ഞാന്‍ ഇന്നലെ ഇവിടെയാണിêന്നത്. ബസ്സില്‍ ഒê കൂട്ടച്ചിരി. നാളെ നേരത്തെ സീറ്റു പിടിച്ചോ. അêടേയോ ഉപദേശം. ഇടപെടല്‍ ഇഷ്ടപ്പെടാതയാള്‍ ഭാര്യയേയും തള്ളി പിറകിലേç വലിഞ്ഞു. ഭര്‍ത്താവിന്റെ ഇടപെടല്‍ ഇഷ്ടപ്പെടാത്ത ഭാര്യ അയാളെ രൂക്ഷമായൊന്നു നോക്കി. ചിലപ്പോള്‍ കഴിഞ്ഞ രാത്രിയില്‍ അവêടെ ഇടയില്‍ രൂപപ്പെട്ട ഒരഭിപ്രായ വ്യത്യാസത്തിന്റെ വിടവ് ഇതുവരേയും നികന്നിട്ടുണ്ടാകില്ല. അമ്പതുകളുടെ പടവുകള്‍ കയറുന്ന അവര്‍ക്കിടയിലെ അസ്വാരസ്യം പരസ്പരം തൊട്ടും തടവിയും സ്വയം അലിയണം. സരസനെ ഇന്നലെ ബാറില്‍ കണ്ടിരുന്നു. തീര്‍ത്ഥയാത്രയില്‍ നിഷിദ്ധമായതൊക്കെ അയാളെ വിടാതെ പിടികൂടിയിട്ടുണ്ടാകാം. ചിലരങ്ങനെയാണ്. അവര്‍ക്ക് വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയാറില്ല. അവര്‍ ലോലമനസ്കരാണ്. പ്രീയമുള്ളവളെ ക്ഷമിç. ഞാന്‍ ഇനിയും തെറ്റുകയില്ല. അങ്ങനെ എന്തെങ്കിലും ഒì പറഞ്ഞ് അവര്‍ വീണ്ടും സ്‌നേഹത്തിലാæമായിരിçം. സോളമന്‍ പ്രതീക്ഷയോട് അവരെ നോക്കി. പക്ഷേ അവര്‍ രണ്ടു ധ്രൂവങ്ങളിലായിêì. പിണങ്ങിയവള്‍ ഏറ്റവും പിറകിലെ സീറ്റിലും സരസന്‍ അതിëമുന്നിലുള്ള സീറ്റിലുമായി ഇരുന്നു. സോളമന്‍ എന്തെല്ലാമോ ഓര്‍മ്മയില്‍ സലോമിയുടെ കൈകള്‍ തടവി മെല്ലെ പുഞ്ചിരിച്ചു. “”എത്രയെത്ര പിണക്കങ്ങളും ഇണക്കങ്ങളും നമ്മള്‍ കണ്ടിരിക്കുന്നു. ” സോളമന്‍ സ്വയം പറഞ്ഞു.

 പെട്ടന്ന് അച്ചന്‍ ബസ്സിലേക്ക് കടന്നു വന്ന് എല്ലാവരേയും സ്വാഗതം ചെയ്തു. എന്നിട്ടെല്ലാവരുടേയും തലയെണ്ണി. ഉറപ്പുവêത്താനായി വിണ്ടും എണ്ണി. ആരോ രണ്ടുപേര്‍ æറവുണ്ട്. അച്ചന്റെ കണ്ണുകളില്‍ അതൃപ്തിയുടെ രേéക്കള്‍.  രണ്ടുപേര്‍ വളരെ സാവധാനം ബസ്സിലേക്ക് നടന്നടുക്കുന്നു. അവര്‍ എവിടെയോ വഴിതെറ്റിവന്നവരെപ്പോലെയുണ്ടായിêì. പുêഷന്‍ ഒന്നാം പടവുകയറീ തിരിഞ്ഞ് സ്ത്രിയെ സഹായിക്കാന്‍ ശ്രമിçì. അവêടെ മുഖത്ത് ശാന്തിയുടെ കളിയാട്ടം. ഒത്തിരിയേറെ ഓടിയവരാണവര്‍. അവര്‍ക്ക് എങ്ങും എത്തിച്ചേêവാന്‍ തിരçള്ളതായി തോìന്നില്ല. ഏതെങ്കിലും ഒê തീരം ഏറ്റുവാങ്ങുന്നവരെ യാത്ര ചെയ്യാന്‍ തീêമാനിച്ചവരാണവര്‍. æലീനത്വം വിളിച്ചോതുന്ന ചെറുപുഞ്ചിരിയാല്‍ അവര്‍ എല്ലാര്‍ക്കും ശുഭദിനം നേര്‍ì. താമസിച്ചതില്‍ ക്ഷമാപണം ചെയ്തവര്‍ ഒഴിഞ്ഞ സീറ്റില്‍ ഇരുന്നു.

 അച്ചന്‍ യാത്രíുള്ള അëവാതം ഡ്രൈവറെ അറീച്ച് പ്രഭാത പ്രാര്‍ത്ഥന ആരംഭിച്ചു. അച്ചന്റെ നില്‍പ്പും ‘ാവവും, സോളമനില്‍ മിന്നായമ്പോലെ മറ്റൊê കണ്ടെത്തലിന്റെ നിറവില്‍ നിറച്ചു. ഇന്നലെ രാത്രിമുതല്‍ തന്നില്‍ നിìം മറഞ്ഞുപോയ മോശ ഇതാ തന്റെ മുന്നില്‍. മോശയും അച്ചëം തമ്മിലുള്ള സാമ്യം എന്താണ്. സോളമനതറിയില്ല. നീണ്ട വെളുത്ത താടി... അതല്ലാതെന്തെങ്കിലും...? മോശ എങ്ങനെയായിêì എന്നാര്‍ക്കറിയാം... എന്നാലും മോശയെപ്പോലെ എന്നൊêപമ ഇരിക്കട്ടെ. അധികം ഉയരമില്ലാത്ത, ഇടയന്മാരെപ്പോലെ കറുത്ത നീളന്‍ æപ്പായത്തില്‍, മാന്ത്രികന്മാരെപ്പോലെയുള്ള കറുത്ത തൊപ്പിയും വെച്ച് പുതിയ ലോകത്തിലെ മോശ കാലങ്ങള്‍ക്കപ്പുറത്തേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകാന്‍ നിയോഗിക്കപ്പെട്ടവന്‍. യാത്രയുടെ സുഗമമായ നടത്തിപ്പിëവേണ്ടിയുള്ള പ്രാര്‍ത്ഥനയ്ക്കു ശേഷം “യേശു മതിയായവന്‍’ എന്ന പാട്ട് അച്ചന്‍ പാടാന്‍ തുടങ്ങി. മുളങ്കാട്ടിലെ കല്ലേറുപോലെ ബസ്സിലാകെയതു ചിതറി. പല ഈണങ്ങളിലും താളങ്ങളിലുമായി അതു തീര്‍ന്നപ്പോള്‍ അച്ചന്‍ പറഞ്ഞു: “”യാത്രയില്‍ സമയനിഷ്ട എല്ലാവêം പാലിക്കേണം. ഇതു നിങ്ങളുടെ യാത്രയാണ്, ഏറ്റവും കൂടുതല്‍ സ്ഥലങ്ങള്‍ കാണിക്കയെìള്ളതാണ് എന്റെ ഉത്തരവാദിത്ത്വം. എല്ലാവê സഹകരിക്കണം”. ആêടേയും മുഖത്തു നോക്കാതെ, എന്നാല്‍ എല്ലാവരേയും ലക്ഷ്യം വെച്ചുള്ള ആ ഒളിയമ്പ് വേണ്ടതുപോലെ സ്വീകരിക്കപ്പെട്ടു.

 ലോകാത്ഭുതങ്ങളിലൊന്നായ പിരമിഡുകള്‍ കാണാനാണിപ്പോള്‍ നമ്മള്‍ പോæന്നത്. ടൂര്‍ ഗൈഡിന്റെ അറീയിപ്പ് എല്ലാവരിലും ഉന്മേഷം പകര്‍ന്നു. ഏകദേശം അയ്യായിരം വര്‍ഷം പിറകിലേçള്ള യാത്ര. പിരമിഡുകളും ഫറവോകളും സാമൂഹ്യപാഠക്ലാസുകളില്‍, മറ്റൊê ലോകത്തില്‍ നിന്നെന്നപോലെ പഠിപ്പിçന്ന പാണ്ടിçടി സാറിന്റെ ഒരൊ വാçം വലിയ വേദനകളുടേയും, നിലവിളികളുടേയും തിരിശേഷുപ്പുകളായി, നെഞ്ചിലെ വിങ്ങലായി.  ആയിരക്കണക്കിനടിമകള്‍ ഏറ്റുവാങ്ങുന്ന ചാട്ടാവാറടികള്‍ അവന്റെ മിഴികളെ നനച്ചു. അവര്‍ തോളിലേറ്റുന്ന ഒരൊ കല്ലും ചരിത്രത്തിലെçള്ള കന്ടവുകാളിêന്നവരറിഞ്ഞിêന്നില്ലല്ലോ. ഒരോ ശിന്ിയും ഏതെല്ലാമോ ശിലകള്‍ക്കടിയില്‍ കൈയ്യൊപ്പുകളായിമാറുന്നത് യജമാനന്റെ പേരും പെêമയും തലമുറകളിലേക്ക് പകêവാനായിരുന്നുവല്ലോ. ക്രിത്യമായ കാലഗണനçപോലും പഴുതുകള്‍ വെíാതെ വിടവുകളില്‍ ഒളിപ്പിച്ച നിര്‍മ്മാണരഹസ്യം തേടി ഇìം ശാസ്ത്രം അലയുì. കാലത്തിന്റെ ഇത്തരം കൗതങ്ങളില്‍çടി കടìപോæക എന്ന നിയോഗം പൂര്‍ത്തികരിക്കാന്‍ അരനൂറ്റാണ്ടുകള്‍ നടക്കേണ്ടി വന്നവനില്‍ ഉന്മാദം ഉറഞ്ഞു തുള്ളി. സോളമന്റെ ഉള്ളിലെ ചിന്തകള്‍ ഇങ്ങനെ കാടുകേറവെ ബസ്സ് പിരമിഡുകള്‍ç മുന്നില്‍ എത്തിയിêì.

“വീണ്ടും ജനനത്തില്‍ വിശ്വസിച്ചിêന്ന ഫറവോന്മാര്‍, തങ്ങള്‍ മരിçമ്പോള്‍ ഭൂമിയില്‍ തങ്ങള്‍ ഉപയോഗിച്ചിêന്ന എല്ലാം തങ്ങള്‍ക്കൊപ്പം കൊണ്ടുപോæì. അടിമകളേയും, കഴുതകളേയും, ഒട്ടകങ്ങളേയും, æതിരകളേയും, ഉപയോഗിച്ചിêന്ന പാത്രങ്ങളും, സ്വര്‍ണ്ണം, വെള്ളി തുടങ്ങി വിലപിടിപ്പുള്ളതൊക്കേയും, സ്വന്തം കല്ലറകളില്‍ നിറíുì. പുനര്‍ജനിçമ്പോള്‍ ഭൂമിയില്‍ തങ്ങള്‍çണ്ടായിêന്ന എല്ലാ സ്വത്തുക്കളോടും സൗകര്യങ്ങാളോടും സ്വര്‍ക്ഷത്തിലും രാജാവായി വാഴാന്‍ കൊതിçì.” വളരെ ലളിതാമായ ഒരാവശ്യം. അവരവര്‍ക്കാവശ്യമായ സാധനങ്ങളുമായൊê യാത്ര. അല്ലെങ്കില്‍ അവനവന്റെ കിടക്കയുമെടുത്തുള്ള യാത്ര. ഒരോ പ്രതാപിçവേണ്ടിയും ജീവിതം ഹോമിക്കപ്പെട്ട അനേകêടെ നിലവിളികളാള്‍ വിങ്ങിനീറുന്ന പിരമിഡുകള്‍ സോളമന്റെ ഹൃദയത്തില്‍ ‘ാരമുള്ള ഗ്രാനേറ്റുകളുടെ കൂമ്പാരങ്ങളായി. അവിടെ കാലം വിറങ്ങലിച്ച് ഒരിഞ്ച് മുന്നേറാന്‍ കഴിയാതെ നില്‍çì. അവിടെ ജീവനോടു æഴിച്ചുമൂടിയ അനേകായിരം കഴുതകളുടേയും, æതിരകളുടേയും, അടിമകളുടേയും നിലവിളി കേള്‍çന്നില്ലെ. വീണ്ടും ജനിçന്നവന്റെ പ്രതാപത്തിനായി ഹോമിക്കപ്പെട്ടവര്‍ക്കായി അച്ചന്‍ ഒì പ്രാര്‍ത്ഥിച്ചിêìവെങ്കില്‍...!

  “ഏകദേശം നൂറിന്രം പിരമിഡുകള്‍ മാത്രമാണിന്നവശേഷിçന്നത്. പലതും ‘ൂമിæലുക്കത്താലും മറ്റും ഇടിഞ്ഞുപോയപ്പോള്‍, മറ്റുചിലത് കൊള്ളക്കാêടെ ആക്രമണത്തില്‍ നശിച്ചു. ഒê കാലഘട്ടത്തിന്റെ ഈ ചരിത്ര സ്മാരകങ്ങളില്‍ ആമൂല്യമായ നിധിശേഖരങ്ങള്‍ അടക്കം ചെയ്യപ്പെട്ടിêì. മമ്മികളും മറ്റും ഇന്ന് മ|സിയങ്ങളിലേക്ക് മാറ്റി സംരക്ഷിçì. ഇതിന്റെ നിര്‍മ്മാണ രീതി ഇìം സുവ്യക്തമല്ല. തീരെçറഞ്ഞത് രണ്ടു മില്ല്യന്‍ ടണ്‍ കല്ലുകളെങ്കിലും ഒê പിരമിഡിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിട്ടുണ്ടാæം. ഒരോ പിരമിഡുകളും ഉയരത്തിലും വലിപ്പത്തിലും വ്യത്യസ്ഥങ്ങളാണ്. രാഞ്ജിമാêടെ പിരമിഡുകള്‍ക്ക് രാജാവിന്റെ പിരമിഡുകളോളം ഉയരം ഉണ്ടാകാറില്ല”. ഗൈഡ് പിരമിഡുകളെçറിച്ചുള്ള പൊതു വിവരങ്ങള്‍ തìകൊണ്ടിരിçകയാണ്.  എവിടേയും ആണ്‍കോയിമയുടെ ചെങ്കോല്‍. ഈ ലോകം പുêഷമേധാവിത്വത്തില്‍ അതിഷ്ടിതാമാണെìം. കാരണം സ്ത്രി വിധേയയാണെìം. തലോടാനും താലോലിക്കാനും കൊതിçന്നവള്‍. അവള്‍ എìം ഒരോരോ മോഹവലയങ്ങളിലാണ്. എന്നിêന്നാലും അവള്‍ ആരാധിക്കപ്പെട്ടിêì. ആദരിക്കപ്പെട്ടിêì. സ്ത്രീയുടെ അവസ്ഥ ഇന്നിനേക്കാള്‍ മെച്ചമായിêì എìവേണം കêതാന്‍. ഗൈഡു പറഞ്ഞ ചില വസ്തുതകള്‍ സോളമന്റെ മനസ്സില്‍ മറ്റു ചില ചിന്തകളെ ജനിപ്പിച്ചു.

   തെളിഞ്ഞ ആകാശത്തില്‍ സൂര്യന്‍ തീയ്യായി കത്തുì, രാവിലെ പത്തുമണി ആയിട്ടെയുള്ളു എങ്കിലും നല്ല ചൂടുണ്ടായിêì. ജോമിട്രി ക്ലാസുകളിലെ കോണുകളും, അളവുകളും, തൃകോണങ്ങളും  ഈ നിര്‍മ്മാണത്തിന്റെ അറിവു നൂലുകളായിêന്നിരിക്കാം. കാലത്തിന്റെ പ്രഹരങ്ങളെ അതിജീവിച്ച് ഇപ്പോഴും നമ്മുടെ മുന്നില്‍ കാലത്തിന്റെ അടയാളവും അഭിമാനവുമായി നില്‍çന്ന ഈ സൗധങ്ങള്‍ç പിന്നില്‍ ആദ്ധ്വാനിച്ച ശരീരങ്ങളുടെ വേദനയും നിശ്വാസങ്ങളും ചരിത്രം രേഖപ്പെടുത്തുമോ..? ഇല്ലെങ്കില്‍ അവêടെ നിലവിളികള്‍ ഇന്ന് രേഖയിലാæകയാണ്. തീരെçറഞ്ഞത് തന്റെ മനസ്സിലെങ്കിലും. സോളമന്‍ മുഖങ്ങല്‍ നഷ്ടപ്പെട്ട ആയിരങ്ങളെ മുന്നില്‍ കണ്ടിട്ടെന്നപോലെ ഒê പിടി മണന്‍ പിരമിഡിന്റെ മുറ്റത്തുനിìം വാരിയെടുത്ത് അവര്‍ക്കായി സ്മരണാഞ്ജലി അര്‍പ്പിച്ചു.

    ഈ കല്ലുകളൊക്കെ നൈയില്‍ നദിയിലൂടെ കെട്ടുവള്ളങ്ങളില്‍ കൊണ്ടുവന്നതാണ്. പരന്നൊഴുകിയിêന്ന ആഴമുള്ള നൈയില്‍ ഇപ്പോള്‍ എങ്ങൊട്ടൊ പിന്മാറിക്കൊണ്ടിരിçì. മëഷ്യന്റെ അഹന്തയും അഹങ്കാരവും കണ്ടു കണ്ടു മടുത്തവള്‍ സ്വയം മോചനത്തിനായി പ്രാര്‍ത്ഥിച്ചിട്ടുണ്ടാകാം. പ്രകൃതി അവളെ തന്റെ ഗര്‍ഭത്തിലേക്ക് തിരികെ വിളിക്കുന്നതായിരിക്കാം. കാലം എല്ലാത്തിëം പുതുമുല്ല്യങ്ങള്‍ നല്‍കി വിനീതയായി മാറി നില്‍çì. അപ്പോഴും മëഷ്യന്‍ അവന്റെ അഹന്തയുടെ ഗോപുരങ്ങള്‍ പണിതുകൊണ്ടേയിരിçì. മൂന്നാമത്തെ പിരമിഡിനുള്ളില്‍ കയറേണ്ടവര്‍ക്ക് കയറുവാëള്ള അവസരം നല്‍കി ഗൈഡ് മാറിനിì. ശ്വാസതടസമുള്ളവêം, എന്തെങ്കിലും ആരോഗ്യപ്രശ്‌നമുള്ളവêം കയറാതിരിçന്നതാé നല്ലെതെന്ന് അച്ചന്‍ ഒê താക്കിതു നല്‍കി. അതോടു കൂടി പæതിയിലധികവും പലകോéകളിലായി സ്വസ്ഥരായി ഇêì. കാലിന്റെ മുട്ടിëവേദനെയെ കണക്കിലെടുക്കാതെ ചരിത്രത്തില്‍çടിയുള്ള ഒê കയറ്റിയിറക്കത്തിന് സോളമëം ശലോമിയും തയ്യാറായി. അരയാള്‍ പൊക്കത്തിലുള്ള ഒന്നാം കല്ലില്‍ത്തന്നെ കിതച്ചുവെങ്കിലും പിന്മാറാന്‍ തയ്യാറില്ലാതെ അവര്‍ മുന്നേറി. നാലഞ്ചുപടികള്‍ മുകളിലേക്ക് കഴിഞ്ഞ്, ഒരാള്‍ക്ക് കഷ്ടിച്ചിറങ്ങാന്‍ പാകത്തിëള്ള മരപ്പലകയില്‍ ചെറിയ പട്ടിക പടികള്‍ ആണിയടിച്ചുറപ്പിച്ച കോവേണിയില്‍çടി താഴേക്കിറങ്ങണം. പിടിക്കാന്‍ കൈവരികള്‍ പിടിപ്പിച്ചിട്ടുണ്ട്. അടച്ചിട്ട മുറിയുടെ മനമ്പുരട്ടുന്ന പൂപ്പല്‍ മണം. കടലിരíന്ന ഹൂങ്കാര ശബ്ദം. അടിയില്‍ കടല്‍ വെള്ളം ഉണ്ടാകാം. ഒêകാലത്ത് ഈ മരുഭൂമി കടലായിêന്നിരിക്കാം. വഴിമാറിയ കടല്‍ ആഴങ്ങളില്‍ ഒളിച്ചിരിçì. æതിരകളുടെ æളമ്പടിയും, ചിനക്കലം കഴുതകളുടെ കരച്ചില്‍ വിഴുങ്ങി. അടിമകളുടെയും കാവല്‍ക്കാêടെയും കാലൊച്ചകള്‍ എവിടേയും. ഒê കാലത്ത് രാജകൊട്ടാരങ്ങളില്‍ രാജാവിന്റെ പരിചയും പടയാളികളുമായിêന്നവര്‍ ഇന്ന് അതേ രാജാവിന്റെ ഉയര്‍പ്പിന്റെ കാവല്‍ക്കാരായി, ജീവിനോട് æഴിച്ചു മൂടപ്പെട്ടവêടെ തടവറയിലെ നിലവിളികള്‍ എവിടേയും കേള്‍çമ്പോലെ.

  കോവേണിയുടെ അവസാനത്തില്‍ നിരപ്പും ഇടനാഴിയും. പിന്നെ വീണ്ടും താഴേക്കിറങ്ങാëള്ള പടികള്‍. അവിടെ ഇêമ്പഴികളാല്‍ വഴിമുടക്കിയിരിçì. അതിനടിയിലായിêന്നിരിക്കാം മമ്മികളും അമൂല്യ രക്‌നങ്ങളും സൂക്ഷിച്ചിêന്നത്. ഇവിടെ ഒìം രേഖപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ വെറും ഊഹങ്ങള്‍ മാത്രം. പറഞ്ഞുതരാëം ആêം ഇല്ല. ടൂറിസ വിഭാഗത്തിന്റെ അലംഭാവം എവിടേയും ദൃശ്യമാണ്. ഏറ്റവും താഴെ എത്തിയവര്‍ ഇത്രയേ ഉള്ളോ എന്ന ഭാവത്തില്‍ മുകളിലേç കയറി കിതക്കാന്‍ തുടങ്ങി. മുകളീലേçള്ള അവസാനത്തെ പടിയിലെത്തി സോളമന്‍ ഒì താഴേç തിരിഞ്ഞുനോക്കി. അവക്തമായ അനേകം വിചാരങ്ങളാന്‍. പടവുകള്‍ കയറാന്‍ പാടുപെടുന്ന ശലോമിയെ കൈപിടിച്ച് മുകളിലെ പടിയിലെത്തിച്ചു. അവളുടെ മുഖത്തെ ആശ്വാസത്തിന്റെ ഇളം തെന്നല്‍ അയാള്‍ ചെറുമന്ദഹാസത്തോട് നോക്കിക്കണ്ടു. ചരിത്രത്തിന്റെ സൂചിçഴയിലൂടെ കയറിയിറങ്ങിയവര്‍, ചരലും, ഉêളന്‍ കല്ലുകളും നിറഞ്ഞ മുറ്റത്ത് വിയര്‍ത്തു. ചിലരെല്ലാം കൗതുകവസ്തുക്കള്‍ വില്‍çന്നവêടെ അതിജീവനത്തിന്മേല്‍ വിലപേശി, ഒന്നോരണ്ടോ കല്ലുമാലകളും, പിരമിഡുകളുടെ മാതൃകകളും വാങ്ങി സുഹൃത്തുക്കള്‍ക്കായി കêതി. വീണ്ടും ബസ്സില്‍ കയറുമ്പോള്‍ ഒê ചരിത്ര കാലത്തെ പിന്നിലാçന്നതിന്റെ വേദനയും, ഈ ചരിത്രത്തെ തൊട്ടറിയാന്‍ കഴിഞ്ഞവന്റെ ആഹ്ലാദവും സോളമന്റെ ഉള്ളില്‍ നിറഞ്ഞു.
(തുടരും)


മോശയുടെ വഴികള്‍ (ഭാഗം-3: സാംസി കൊടുമണ്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക