Image

ഒഐസിസി ഈസ്റ്റ്‌ഹാം രാജീവ്‌ഗാന്ധി അനുസ്‌മരണം നടത്തി

വിനോദ്‌ ചന്ദ്രന്‍ Published on 01 June, 2012
ഒഐസിസി ഈസ്റ്റ്‌ഹാം രാജീവ്‌ഗാന്ധി അനുസ്‌മരണം നടത്തി
ഈസ്റ്റ്‌ഹാം: ഓവര്‍സീസ്‌ ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്‌ ലണ്‌ടന്‍ റീജിയണിന്‌ കീഴിലുള്ള വിവിധ പ്രദേശങ്ങളായ വാട്‌ഫോര്‍ഡ്‌, വെബ്ലി, ഈസ്റ്റ്‌ഹാം എന്നിവിടങ്ങളില്‍ ഇന്ത്യയുടെ മുന്‍ പ്രധാന മന്ത്രി രാജീവ്‌ ഗാന്ധിയുടെ 21 ാമത്‌ ചരമ വാര്‍ഷികം വിവിധ പരിപാടികളോടെ ആചരിച്ചു. സമൂഹത്തിന്റെ വിവിധ മേഖലയില്‍ നിന്നുള്ളവര്‍ രാജീവ്‌ ഗാന്ധിയുടെ ഛായ ചിത്രത്തിന്‌ മുന്നില്‍ പുഷ്‌പാര്‍ച്ചന നടത്തുകയും അനുസ്‌മരണ പ്രഭാഷണം നടത്തുകയും ചെയ്‌തു.

കഴിഞ്ഞ ദിവസം ഈസ്റ്റ്‌ഹാമില്‍ നടന്ന യോഗത്തില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ മുന്‍ തലവൂര്‍ മണ്ഡലം പ്രസിഡന്റ്‌ സന്തോഷ്‌ ബഞ്ചമിന്‍ അധ്യക്ഷത വഹിച്ച ഒഐസിസിദേശീയ സെക്രട്ടറി ജിതിന്‍ ലൂക്കോസ്‌ അസാധാരണമായ വ്യക്തിത്വവും ഭാവനാ പൂര്‍ണമായ നീക്കങ്ങള്‍കൊണ്‌ടും ജന ലക്ഷങ്ങളെ ആകര്‍ഷിച്ച ധീര നേതാവായിരുന്ന രാജീവ്‌ഗാന്ധിയെന്ന്‌ യോഗം ഉദ്‌ഘാടനം ചെയ്‌ത്‌ പറഞ്ഞു.

കാലഘട്ടങ്ങള്‍ക്ക്‌ മായ്‌ക്കാന്‍ കഴിയാത്തത്ര ധീരോചിതമായ കര്‍മ്മ പരിപാടികള്‍ ആവിഷ്‌കരിച്ച്‌ നടപ്പിലാക്കിയ അദ്ദേഹത്തിന്റെ സേവനങ്ങള്‍ ജനമനസ്സുകളില്‍ നിറഞ്ഞ്‌ നില്‍ക്കുമെന്ന്‌ അനുസ്‌മരണ പ്രഭാഷണം നടത്തികൊണ്‌ട്‌ ഒഐസിസി ദേശീയ ഭാരവാഹി സുജു കെ. ഡാനിയേല്‍ സൂചിപ്പിച്ചു. നാഷണല്‍ കമ്മറ്റിയംഗം ആന്റണി മാത്യു, കണ്ണൂര്‍ കടമ്പൂര്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ജിജേഷ്‌ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.

വരും നാളുകളില്‍ ലണ്‌ടന്‍ റീജിയന്‌ കീഴിലുള്ള വിവിധ യൂണിറ്റുകള്‍ ശക്തമാക്കുവാന്‍ വിവിധ പ്രദേശങ്ങളില്‍ കൂടിയ യോഗം തീരുമാനിച്ചു. സോണി ഡിക്രൂസ്‌, ഡോണ്‍ വര്‍ക്ഷീസ്‌, ബിജു ജോഷ്വാ, പ്രദീപ്‌, ദാസ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മുന്‍ കോണ്‍ഗ്രസ്‌ നേതാവ്‌ റോയി തോമസ്‌ യോഗത്തിന്‌ നന്ദി പറഞ്ഞു.
ഒഐസിസി ഈസ്റ്റ്‌ഹാം രാജീവ്‌ഗാന്ധി അനുസ്‌മരണം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക