Image

ഷെഫീല്‍ഡില്‍ ജൂണ്‍ 24ന്‌ തിരുനാള്‍

സാബു ചൂണ്ടക്കാട്ടില്‍ Published on 01 June, 2012
ഷെഫീല്‍ഡില്‍ ജൂണ്‍ 24ന്‌ തിരുനാള്‍
ഷെഫീല്‍ഡ്‌: ഷെഫീല്‍ഡില്‍ ഭാരത അപ്പസ്‌തോലന്‍ തോമ്മാശ്ലീഹായുടെയും ഭാരതത്തിന്റെ പ്രഥമ വി. അല്‍ഫോന്‍സാമ്മയുടെയും സംയുക്‌ത തിരുനാള്‍ ജൂണ്‍ 24ന്‌ നടക്കും. ഉച്ചകഴിഞ്ഞ്‌ രണ്ടിന്‌ പ്രസുദേന്തി വാഴ്‌ചയെ തുടര്‍ന്ന്‌ നടക്കുന്ന സമൂഹബലിയില്‍ ഫാ. സിറിള്‍ ഇടമന മുഖ്യകാര്‍മികനാകും. ഫാ. ജോജോ ഔസേപ്പറമ്പില്‍ തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന്‌ മുത്തുക്കുടകളുടെയും താളമേളങ്ങളുടെയും സ്‌കോട്ടിഷ്‌ പെപ്പ്‌ ബാന്‍ഡുകളുടെയും അകമ്പടിയോടെ നടക്കുന്ന തിരുനാള്‍ പ്രദക്ഷിണത്തില്‍ വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ സംവഹിക്കും. പ്രക്ഷിണത്തെ തുടര്‍ന്ന്‌ ലദീഞ്ഞും വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവും പാച്ചോര്‍നേര്‍ച്ചയും നടക്കും.

തുടര്‍ന്ന്‌ പാരീഷ്‌ ഹാളില്‍ സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും കലാസന്ധ്യയും ഗാനമേളയും നടക്കും. സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിക്കും. തിരുനാളില്‍ പങ്കെടുത്ത്‌ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും ഫാ. ജോയി ചേറാടിയില്‍ സ്വാഗതം ചെയ്‌തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌:
ജോസ്‌ മാത്യു: 07983417360
വിന്‍സന്റ്‌ വര്‍ഗീസ്‌: 07878607862
സിബി മാനുവല്‍: 07886190779

വിലാസം:
St. Patricks Catholic Church
Sheffield Lane Top
S50OF
ഷെഫീല്‍ഡില്‍ ജൂണ്‍ 24ന്‌ തിരുനാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക