ഫൊക്കാനയില്‍ നിയമ സാധുതയുള്ള ഇലക്ഷനിലേ പങ്കെടുക്കൂ: ലീല മാരേട്ട്, അലക്സ് തോമസ്
fokana
19-Jul-2020
fokana
19-Jul-2020

ഫൊക്കാന ഇലക്ഷന്‍ നടത്തുമെന്ന രീതിയില്‍ ഏതാനും വ്യക്തികള്‍ ഇറക്കിയിട്ടുള്ള പ്രസ്താവനക്ക് യാതൊരു നിയമ സാധുതയുമില്ലെന്നു പ്രസിഡന്റ് സ്ഥാനാര്‍ഥി ലീല മാരേട്ട്, സെക്രട്ടറി സ്ഥാനാര്‍ഥി അലക്സ് തോമസ് എന്നിവര്‍ വ്യക്തമാക്കി.
ഫൊക്കാന ഭരണഘടന പ്രകാരം ജനറല്‍ സെക്രട്ടറിയാണ് ജനറല്‍ കൗണ്‍സിലിനുളള വിഞ്ജാപനം പുറപ്പെടുവിക്കേണ്ടത്. വഴിയേ പോകുന്ന ആര്‍ക്കങ്കിലും അതിനു അധികാരമില്ല.
ജനറല്‍ കൗണ്‍സില്‍ മീറ്ററിംഗിലെ ഒരു അജണ്ട മാത്രമാണ് ഇലക്ഷന്‍. പ്രസിഡന്റ് നിശ്ചയിക്കുന്ന സ്ഥലത്താണ് ജനറല്‍ കൗണ്‍സില്‍ ചേരുക. അംഗങ്ങള്‍ നേരിട്ട് പങ്കെടുത്താണ് ജനറല്‍ കൗണ്‍സിലും ഇലക്ഷനും നടത്തേണ്ടത്. അല്ലാതെ നടത്തുന്ന പ്രഹസനത്തിനൊന്നും യാതൊരു പ്രസക്തിയുമില്ല.
ഔദ്യോഗികമായി ഇലക്ഷന്‍ നടക്കുമ്പോള്‍ തങ്ങളും തങ്ങളെ അനുകൂലിക്കുന്നവരുടെ പാനലും അതില്‍ പങ്കെടുക്കും. നിയമ വിരുദ്ധമായഈ പ്രഹസനത്തില്‍ പങ്കു ചേരില്ല.
തങ്ങളെ അനുകൂലിക്കുന്ന ഏതാനും പേരെ വച്ച് കൊണ്ട് ഇലക്ഷന്‍ നടത്താമെന്നത് ചിലരുടെ വ്യാമോഹം മാത്രമാണ്. മഹാഭൂരിപക്ഷം ജനറല്‍ കൗണ്‍സില്‍ അംങ്ങളും ഫൊക്കാന പ്രവര്‍ത്തകരും ഈ നടപടി അംഗീകരിക്കുന്നില്ല. നിലവിലുള്ള പ്രസിഡന്റിനെയും സെക്രട്ടറിയേയും പോലും അറിയിക്കാതെ തങ്ങള്‍ക്കു തോന്നുന്ന വ്യാഖ്യാനങ്ങള്‍ സൃഷ്ടിച്ച് ഇലക്ഷന്‍ നടത്താമെന്നത് നടപ്പിലാവില്ല. ചിലരെക്കൊണ്ട് ഇപ്പൊഴത്തെ ഭാരവാഹികള്‍ക്കെതിരെ പ്രസ്താവന ഇറക്കി ഒരു പുകമറ സൃഷ്ടിച്ചതു കൊണ്ടൊന്നും ജനത്തിന്റെ കണ്ണില്‍ പൊടിയിടാനാവില്ല.
ഇലക്ഷന്‍ നടത്തിയാല്‍ അതില്‍ ജയിക്കുന്നവരെ പ്രവര്‍ത്തകര്‍ അംഗീകരിച്ചില്ലെങ്കില്‍ അത് കൊണ്ട് എന്ത് പ്രയോജനം? ഫൊക്കാന കണ്‍വന്‍ഷന്‍ അടുത്ത വര്‍ഷമെന്നത് എല്ലാവരും അംഗീകരിച്ചതാണ്. അതോടൊപ്പം നിയമാനുസൃതം ഇലക്ഷന്‍ നടക്കട്ടെ. ആര് വേണമെങ്കിലും ജയിക്കട്ടെ. ഈ കൊറോണാ കാലത്ത് സ്വന്തം ജീവിതവും സഹജീവികളുടെ ജീവിതവും നോക്കാതെ ഇലക്ഷന്‍ നടത്തുന്നതിലെ ദുരുഹത മനസ്സിലാവുന്നില്ല.
ഒരേ സമയം രണ്ട് ഭരണ സമിതി ഉണ്ടാക്കാനും ഗ്രുപ്പ് കളിക്കാനും മുതിരുന്നവര്‍ക്കെതിരെ ഫൊക്കാന നേതൃത്വം അച്ചടക്ക നടപടി സ്വീകരിക്കുകയാണ് വേണ്ടത്-അവര്‍ വ്യക്തമാക്കി.
ഭര്‍ത്താവിന്റെ മരണത്തെത്തുടര്‍ന്ന് താന്‍ ഇപ്പോഴും മാനസികമായി വേദനയിലാണെന്നു ലീല മാരേട്ട് പറഞ്ഞു. വഴക്കടിക്കാനോ പ്രശ്നങ്ങള്‍ ഉണ്ടാക്കാനോ തനിക്ക് താല്പര്യമില്ല, അതിനുള്ള മാനസിയികാവസ്ഥയിലുമല്ല. സംഘടനയുടെ നന്മ മാത്രമേ താന്‍ നോക്കുന്നുള്ളു. തന്റെ ഇപ്പോഴത്തെ ഏകാന്ത ജീവിതത്തില്‍ നിന്നും ഒരു മോചനം കൂടിയാണ് തുടര്‍ന്നുള്ള സംഘടനാ പ്രവര്‍ത്തനം-ലീല മാരേട്ട് പറഞ്ഞു
കണ്‍വന്‍ഷന്‍ മാറ്റാം പക്ഷെ ഇലക്ഷന്‍ മാറ്റാന്‍ പറ്റില്ല എന്ന് പറയുന്നതിലെ യുക്തിയും മനസിലാകുന്നില്ല-ലീലയും അലക്‌സും പറഞ്ഞു. സംഘടനയെ സ്നേഹിക്കുന്നവര്‍ ഇങ്ങേനെയോന്നും ചെയ്യില്ല. അതുപോലെ തന്നെ ജനാധിപത്യപരമായ ഒരു സംഘടനയില്‍ 2030 വരെയുള്ള പ്രസിഡന്റ്മാരെ ഇപ്പോള്‍ തന്നെ നിശ്ചയിച്ചുവെക്കാന്‍ ഒന്നോ രണ്ടോ വ്യക്തികളെ അനുവദിക്കരുതേ എന്ന് ഫൊക്കാനയിലെ അംഗസംഘടനകളോട് ഞങ്ങള്‍ അപേക്ഷിക്കുകയാണ്

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments