Image

കേരള അസോസിയേഷന്‍ ഓഫ് ഡാലസ് ട്രോഫി ടൂര്‍ണമെന്റില്‍ ഡയനാമോസ് വീണ്ടും ചാമ്പ്യന്മാര്‍

ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 31 May, 2012
കേരള അസോസിയേഷന്‍ ഓഫ് ഡാലസ് ട്രോഫി ടൂര്‍ണമെന്റില്‍ ഡയനാമോസ്  വീണ്ടും ചാമ്പ്യന്മാര്‍
ഡാലസ് : കേരള അസോസിയേഷന്‍ സംഘടിപ്പിച്ച '2012 കേരള അസോസിയേഷന് ഓഫ് ഡാലസ് ട്രോഫി' സോക്കര്‍ ടൂര്‍ണമെന്റിലെ ഡാലസ് ഡയനാമോസ് ചാമ്പ്യന്മാരായി. ഫൈനലില്‍ എഫ് സി കരോള്‍ട്ടന്‍ - A ടീമിനെ മറുപടിയില്ലാത്ത രണ്ട് ഗോളിന് (2-0) തകര്‍ത്താണ് ഡാലസ് ഡയനാമോസ് തുടര്‍ച്ചയായ രണ്ടാംവര്‍ഷവും വിജയികളായത്. ഇരുടീമുകളും ഒപ്പത്തിനൊപ്പം കളിച്ചു മുന്നേറിയ ആദ്യപകുതി ഗോള്‍രഹിതമായിരുന്നു. കരോള്‍ട്ടന്‍ നടത്തിയ നിരവധി മികച്ച നീക്കങ്ങളും ലക്ഷ്യം കാണാതെ പോയി. ഡയനാമോസ് ഗോളി മൈക്കിള്‍ അപകടകരമായ പല ഷോട്ടുകളും തട്ടിയകറ്റി ടീമിന്റെ രക്ഷകനായി.

രണ്ടാം പകുതിയില്‍ അനില്‍ ജേക്കബും ബിനു തോമസും നടത്തിയ നീക്കം ഫലം കണ്ടപ്പോള്‍ ഡയനാമോസിന് വേണ്ടി ആദ്യ ഗോള്‍ ബിനു നേടി . തുടര്‍ന്ന് കരോള്‍ട്ടന്‍ നടത്തിയ പ്രത്യാക്രമണങ്ങള്‍ക്ക് ഡയനാമോസിന്റെ പ്രതിരോധം ഭേദിക്കാനായില്ല. അവസാന വിസിലിനു മുന്‍പ് അനില്‍ ജേക്കബ് ഡയനാമോസിന് വേണ്ടി രണ്ടാം ഗോള്‍ നേടി. എഫ് സി കരോള്‍ട്ടന് വേണ്ടി ഗോളി പ്രദീപ് ഫിലിപ്പും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

ടൂര്‍ണമെന്റുകളുടെ നീളം മികച്ച പ്രകടനവും പന്തടക്കവും പുറത്തെടുത്ത എഫ്‌സി കരോള്‍ട്ടന്റെ സെന്‍ട്രല്‍ ഫോര്‍വേഡ് ലിനോയ് ജോയ് ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനുള്ള MVP ട്രോഫിക്ക് അര്‍ഹനായി. മുന്‍ എംജി യൂണിവേഴ്‌സിറ്റി താരവും കൂടിയാണ് ലിനോയ്.

ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എജ്യുകേഷന്‍ സെന്റര്‍ സോക്കര്‍ ഫീല്‍ഡില്‍ നടത്തിയ കേരള അസോസിയേഷന്റെ രണ്ടാം ടൂര്‍ണമെന്റ് വന്‍ വിജയമായി എന്ന് ഭാരവാഹികള്‍ വിലയിരുത്തി. ഫൈനലിന് ശേഷം നടന്ന ചടങ്ങില്‍ ഗ്രാന്‍ഡ് സ്‌പോണ്‍സര്‍ ജോണ്‍സണ്‍ ദാനിയേല്‍ (അള്‍ട്ടിമേറ്റ് ഹെല്‍ത്ത് കെയര്‍ ) കേരള വിജയിക്കള്‍ക്കും റണ്ണേഴ്‌സ് അപ്പിനുമുള്ള ട്രോഫികള്‍ സമ്മാനിച്ചു. ജേക്കബ് സൈമണ്‍ (വൈസ് പ്രസിഡന്റ്), പീറ്റര്‍ നെറ്റോ (സ്‌പോര്ട്‌സ്) എന്നിവര്‍ ടൂര്‍ണമെന്റിന്റെ കോര്‍ഡിനേറ്റേഴ്‌സ് ആയി പ്രവര്‍ത്തിച്ചു.



കേരള അസോസിയേഷന്‍ ഓഫ് ഡാലസ് ട്രോഫി ടൂര്‍ണമെന്റില്‍ ഡയനാമോസ്  വീണ്ടും ചാമ്പ്യന്മാര്‍
ഡാലസ് ഡയനാമോസ് (ജേതാക്കള്‍)
കേരള അസോസിയേഷന്‍ ഓഫ് ഡാലസ് ട്രോഫി ടൂര്‍ണമെന്റില്‍ ഡയനാമോസ്  വീണ്ടും ചാമ്പ്യന്മാര്‍
FC കരോള്‍ട്ടന്‍ (runners അപ്പ്‌)
കേരള അസോസിയേഷന്‍ ഓഫ് ഡാലസ് ട്രോഫി ടൂര്‍ണമെന്റില്‍ ഡയനാമോസ്  വീണ്ടും ചാമ്പ്യന്മാര്‍
ടൂര്‍ണമെന്റിലെ മികച്ച പ്ലയെര്‍ - ലിനോയ്
കേരള അസോസിയേഷന്‍ ഓഫ് ഡാലസ് ട്രോഫി ടൂര്‍ണമെന്റില്‍ ഡയനാമോസ്  വീണ്ടും ചാമ്പ്യന്മാര്‍
FC കരോള്‍ട്ടന്‍ (runners അപ്പ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക