Image

`ഹാര്‍വെസ്റ്റ്‌ ഓഫ്‌ ജോയ്‌' ജൂണ്‍ എട്ടുമുതല്‍ ഡാളസില്‍; ബ്ര. ഡാമിയന്‍ പ്രസംഗിക്കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 31 May, 2012
`ഹാര്‍വെസ്റ്റ്‌ ഓഫ്‌ ജോയ്‌' ജൂണ്‍ എട്ടുമുതല്‍ ഡാളസില്‍; ബ്ര. ഡാമിയന്‍ പ്രസംഗിക്കുന്നു
ഡാളസ്‌: ഹെവന്‍ലി കോള്‍ മിനിസ്‌ട്രീസിന്റെ ആഭിമുഖ്യത്തില്‍ ഈവര്‍ഷം ക്രമീകരിച്ചിരിക്കുന്ന `ഹാര്‍വെസ്റ്റ്‌ ഓഫ്‌ ജോയ്‌' റിവൈവല്‍ മീറ്റിംഗില്‍ കേരളത്തിലെ മെഗാ ചര്‍ച്ചുകളില്‍ ഒന്നായ കൊച്ചി `ബ്ലെസിംഗ്‌ സെന്ററിന്റെ' സ്ഥാപകനും സീനിയര്‍ പാസ്റ്ററുമായ ബ്ര. ഡാമിയനും, സിസ്റ്റര്‍ ക്ഷമാ ഡാമിയനും പ്രസംഗിക്കുന്നു.

ലോക രാജ്യങ്ങളില്‍ ദൈവം ശക്തമായി ഉപയോഗിക്കുന്ന ദൈവദാസന്മാരാണ്‌ എല്ലാവര്‍ഷവും ഹാര്‍വെസ്റ്റ്‌ ഓഫ്‌ ജോയിയില്‍ പ്രസംഗകരായി എത്താറുള്ളത്‌.

പാസ്റ്റര്‍ എം.എ വര്‍ഗീസ്‌ (ബാംഗ്‌ളൂര്‍), തോമസ്‌കുട്ടി ബ്രദര്‍ (ഹെവന്‍ലി ഫീസ്റ്റ്‌) തുടങ്ങിയവര്‍ മുന്‍കാലങ്ങളില്‍ ഇവിടെ ശുശ്രൂഷകള്‍ നടത്തിയിട്ടുണ്ട്‌.

ജൂണ്‍ 8 മുതല്‍ 10 വരെ ദിവസവും വൈകിട്ട്‌ 6.30-ന്‌ ആരംഭിക്കുന്ന യോഗത്തിലേക്ക്‌ ജാതി മത സഭാ വ്യത്യാസമില്ലാതെ ഏവരേയും സംഘാടകര്‍ സ്വാഗതം ചെയ്യുന്നു. Heavenly Call Mission Church, 3918 Old Penton Road, Carrolton, Texas 75007-ല്‍ വെച്ചാണ്‌ യോഗം നടക്കുന്നത്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 214 422 6208, 972 768 9356. www.tv.heavenlycall.com, www.blessingtoday.tv
`ഹാര്‍വെസ്റ്റ്‌ ഓഫ്‌ ജോയ്‌' ജൂണ്‍ എട്ടുമുതല്‍ ഡാളസില്‍; ബ്ര. ഡാമിയന്‍ പ്രസംഗിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക