Image

ശ്രീനാരായണ അസോസിയേഷന്‌ പുതിയ ഭാരവാഹികള്‍

Published on 31 May, 2012
ശ്രീനാരായണ അസോസിയേഷന്‌ പുതിയ ഭാരവാഹികള്‍
ന്യൂയോര്‍ക്ക്‌: ശ്രീനാരായണ അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക, ന്യൂയോര്‍ക്ക്‌ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വാസുദേവ്‌ പുളിക്കല്‍ ചെയര്‍മാന്‍, കെ. ജി. സഹൃദയന്‍ പ്രസിഡന്റ്‌, സുധന്‍ പാലക്കല്‍ ജനറല്‍ സെക്രട്ടറി, ജയചന്ദന്‍ രാമകൃഷ്‌ണന്‍ വൈസ്‌ പ്രസിഡന്റ്‌, ബിജു പി. ഗോപാലന്‍ ജോയിന്റ്‌ സെക്രട്ടറി, സുനില്‍ കുമാര്‍ കൃഷ്‌ണന്‍ ട്രഷറര്‍, ശശിധരന്‍ ഗോപാലന്‍ അസിസ്‌റ്റന്റ്‌ ട്രഷറര്‍ കമ്മിറ്റി അംഗങ്ങള്‍ - അജയകുമാര്‍ ദിവാകരന്‍, ഭാസ്‌കരന്‍ രാഘവന്‍, സന്തോഷ്‌ ചെമ്പന്‍, സജീവ്‌ കുമാര്‍ ചെന്നാട്ട്‌, സുരേഷ്‌ ബാബു ട്രസ്‌റ്റി ബോര്‍ഡ്‌ അംഗങ്ങള്‍- ബിജു വാലത്ത്‌, എന്‍. എസ്‌. മണി, രവീന്ദ്രന്‍ രാഘവന്‍, ഗോവിന്ദന്‍ കെ. ജനാര്‍ദ്ദനന്‍, വി. വി. പ്രഭാകരന്‍ എന്നിവരാണ്‌ സഘടനയുടെ പുതിയ സാരഥികള്‍. സംഘടനയുടെ പുരോഗതിയും ശ്രീനാരായണ തത്വപ്രചാരണവും മുന്‍ നിര്‍ത്തി കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുമെന്ന പ്രതിജ്‌ഞയോടെ പുതിയ ഭരണസമിതി ഭരണം ഏറ്റെടുത്തു. സംഘടനയുടെ വിമന്‍സ്‌ ഫോറം പ്രസിഡന്റായി കലാ പ്രസന്നനും സെക്രട്ടറിയായി സുജാത സോമരാജനും യൂത്ത്‌ ഫോറം പ്രസിഡന്റായി അരുണ്‍ അജയ്‌, സെക്രട്ടറിയായി വിഷ്‌ണു അനില്‍, ട്രഷററായി നിതിന്‍ സുനില്‍ എന്നിവരും ചുമതലയേറ്റു.
ശ്രീനാരായണ അസോസിയേഷന്‌ പുതിയ ഭാരവാഹികള്‍
വാസുദേവ്‌ പുളിക്കല്‍, കെ. ജി. സഹൃദയന്‍, സുധന്‍ പാലക്കല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക