Image

വിചാരവേദിയില്‍ സാഹിത്യ ചര്‍ച്ചയും അനുമോദനവും

സാംസി കൊടുമണ്‍, സെക്രട്ടറി Published on 31 May, 2012
വിചാരവേദിയില്‍ സാഹിത്യ ചര്‍ച്ചയും അനുമോദനവും
ഹ്യൂസ്‌റ്റന്‍: വിചാരവേദി എഴുത്തുകാരെ ആദരിക്കുന്നതിന്റെ ഭാഗമായി ഈ മാസം ജോണ്‍ മാത്യുവിന്റെ (ഹ്യൂസ്‌റ്റന്‍) കഥകള്‍ ചര്‍ച്ച ചെയ്‌തുകൊണ്ട്‌ അദ്ദേഹത്തെ ആദരിക്കുന്നതാണ്‌. ജൂണ്‍ 10-ന്‌ 6 മണിക്ക്‌ കേരള കള്‍ച്ചറല്‍ സെന്ററില്‍ (222-66 ബ്രാഡോക്ക്‌ അവന്യു, ക്യൂന്‍സ്‌ വില്ലേജ്‌) ചേരുന്ന യോഗത്തില്‍ വച്ചാണ്‌ ചര്‍ച്ച.

ജോണ്‍ മാത്യൂവിന്റെ വെള്ളയൂടുപ്പിട്ട പെണ്‍കുട്ടി, കോറിവല്യമ്മ, ഇന്റര്‍വ്യു, രാത്രിയില്‍ നിന്നൊരു യാത്ര, കളിപ്പാട്ടം, ആന, യുഗാവസാനത്തോളം, കള്ളനും പോലീസും കളി, അന്തകവിത്ത്‌, വെറും ഒരു പട്ടിയെ കൊല്ലുന്നത്‌ എന്നീ കഥകളാണ്‌ ചര്‍ച്ചക്ക്‌ വിധേയമാക്കുന്നത്‌. കഥകള്‍ക്ക്‌ ആധുനികതയുടെ നിറം കലര്‍ത്തി എഴുതുന്ന അമേരിക്കന്‍ മലയാളി കഥാകാരനാണ്‌ ജോണ്‍ മാത്യൂ. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ കഥകള്‍ വേറിട്ടു നില്‍ക്കുന്നു. എല്ലാവരും എത്തിച്ചേര്‍ന്ന്‌ ഈ സാഹിത്യ ചര്‍ച്ച വിജയിപ്പിക്കണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു.
വിചാരവേദിയില്‍ സാഹിത്യ ചര്‍ച്ചയും അനുമോദനവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക